ഭക്ഷണം കഴിക്കുമ്പോൾ സോഡയോ ശീതളപാനീയമോ കഴിക്കാറുണ്ടോ? എന്നാൽ തൊണ്ടയിൽ കുടുങ്ങിയ ഭക്ഷണം വിഴുങ്ങാൻ കാർബണേറ്റഡ് പാനീയങ്ങൾക്ക് നിങ്ങളെ സഹായിക്കാൻ കഴിയില്ലെന്ന് സമീപകാല പഠനം പറയുന്നു. പണ്ടുമുതലേ അന്നനാളത്തിൽ കുടുങ്ങിയ ഭക്ഷണം നീക്കം ചെയ്യുന്നതിനുള്ള ഒരു സാധാരണ പരിഹാരമായി സോഡ ഉപയോഗിക്കുന്നു. പല വെബ്സൈറ്റുകളും പഠനങ്ങളും ഭക്ഷണം കഴിക്കുമ്പോൾ ട്രിക്ക് പരീക്ഷിക്കാൻ നിർദ്ദേശിക്കുന്നു. എന്നാൽ ആംസ്റ്റർഡാം യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ (യുഎംസി) ഗവേഷകർ അടുത്തിടെ നടത്തിയ ഒരു പഠനം ഈ പ്രക്രിയ ഒരു മിഥ്യയല്ലാതെ മറ്റൊന്നുമല്ലെന്ന് അവകാശപ്പെടുന്നു. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഈ കണ്ടെത്തലുകൾ പറയുന്നത്, അടഞ്ഞിരിക്കുന്ന അന്നനാളം വൃത്തിയാക്കാൻ സോഡ ഉപയോഗിക്കുന്നതിന്റെ ഫലപ്രാപ്തി അജ്ഞാതമാണ്. നേരത്തെ, ആഫ്രിക്കൻ ജേണൽ ഓഫ് എമർജൻസി മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം – കാർബണേറ്റഡ് പാനീയങ്ങൾ കുടിക്കുന്നത് അന്നനാളത്തിൽ കുടുങ്ങിയ ഭക്ഷണം നീക്കം ചെയ്യാൻ സഹായിക്കുമെന്ന് നിർദേശിച്ചു. സോഡയിലെ…
Read MoreDay: December 16, 2023
ഭീകരരെന്ന് തെറ്റിദ്ധരിച്ച് മൂന്ന് ബന്ദികളെ വധിച്ചു; ഇസ്രേലി സേനയുടെ വെളിപ്പെടുത്തല്‍
ജറുസലേം: ഭീകരരെന്ന് തെറ്റിദ്ധരിച്ച് മൂന്ന് ബന്ദികളെ വെള്ളിയാഴ്ച വധിച്ചുവെന്ന് ഇസ്രേലി സൈന്യത്തിന്റെ വെളിപ്പെടുത്തല്‍. ” ഷെജയ്യയില്‍ നടന്ന ഏറ്റുമുട്ടലിനിടെ ഭീകരരെന്ന് തെറ്റിദ്ധരിച്ച് മൂന്ന് ഇസ്രയേലി ബന്ദികളെ ഇസ്രയേല്‍ സേന വധിച്ചു. തെറ്റിദ്ധാരണയുടെ പുറത്ത് സേന ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു” ഇസ്രയേല്‍ സേനയുടെ പ്രസ്താവനയില്‍ പറഞ്ഞു. സംഭവം നടന്നയുടന്‍ തന്നെ അബദ്ധം തിരിച്ചറിഞ്ഞെന്നും ഇത് സംബന്ധിച്ച വിവരം യുദ്ധരംഗത്തുള്ള എല്ലാ ഐഡിഎഫ് ട്രൂപ്പുകളിലേക്കും കൈമാറിയെന്നും സേനയുടെ പ്രസ്താവനയില്‍ പറയുന്നു. ദുരന്തത്തില്‍ അഗാധമായ പശ്ചാത്താപം രേഖപ്പെടുത്തുന്നെന്നും സേന വ്യക്തമാക്കി. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കഫര്‍ അസാ കിബുട്ട്സില്‍ നിന്നുള്ള യോട്ടം ഹെയിം, അലോൺ ഷംറിസ് എന്നിവരും നിര് ആം കിബുട്ട്സില്‍ നിന്നുള്ള സമര് എല്‍-തലാല്ഖയുമാണ് മരിച്ചത്. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് 250 ബആളുകളെയാണ് ഹമാസ് തീവ്രവാദികള്‍ ബന്ദികളാക്കി തട്ടിക്കൊണ്ടു പോയത്. 1400ല്‍ അധികം ആളുകള്‍ ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുകയും…
Read Moreഎന്റെ അമ്മയെ കൊന്നൂ സാർ; ഓടിയെത്തിയ പോലീസ് കണ്ടത് മാരകമുറിവേറ്റ് ജീവന് വേണ്ടി പിടയുന്ന ചന്ദ്രമതിയെ; അമ്മയെ ക്രൂരമായി വെട്ടിയത് നാലുതവണ
കൈപ്പറമ്പ് (തൃശൂർ): തോളൂർ പഞ്ചായത്തിലെ എടക്കളത്തൂരിൽ അമ്മയെ മകൻ വെട്ടിക്കൊന്നു. പുളിഞ്ചേരി കൊട്ടിലിക്കൽ വീട്ടിൽ ചന്ദ്രമതിയമ്മ (67) ആണ് മരിച്ചത്. സംഭവത്തിൽ മകൻ സന്തോഷിനെ പേരാമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ സന്തോഷ് ഭാര്യയുമായി അകന്നാണ് കഴിയുന്നത്. എടക്കളത്തൂരിൽ വാടകവീട്ടിൽ വിധവയായ ചന്ദ്രമതിയമ്മയും മകൻ സന്തോഷും മാത്രമാണ് താമസിക്കുന്നത്. ഇന്നലെ രാത്രി ജോലി കഴിഞ്ഞെത്തിയ സന്തോഷ് കുടുംബ വഴക്കിനെ തുടർന്ന് അമ്മയെ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. നാലുതവണ ചന്ദ്രമതിയെ വെട്ടിയശേഷം സന്തോഷ് തന്നെയാണ് വിവരം പേരാമംഗലം പോലീസിൽ വിളിച്ചറിയിച്ചത്.ഉടൻ സ്ഥലത്തെത്തിയ പോലീസ് വീടിനകത്ത് രക്തത്തിൽ കുളിച്ചുകിടക്കുന്ന ചന്ദ്രമതിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിൽ പ്രവേശിപ്പിച്ചെങ്കിലും തലയ്ക്കും താടിക്കും വെട്ടേറ്റ ചന്ദ്രമതിയമ്മ ഇന്ന് പുലർച്ചെ മൂന്നിന് മരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി. മകൻ സന്തോഷിനെ…
Read Moreഐഎഫ്എഫ്കെ വേദിയിൽ തുടർച്ചയായ രണ്ടാം തവണയും രഞ്ജിത്തിന് കൂവൽ
തിരുവനന്തപുരം: ഐഎഫ്എഫ്കെ സമാപന സമ്മേളന വേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന് കൂവൽ. തുടർച്ചയായ രണ്ടാം തവണയാണ് രഞ്ജിത്തിനു നേരെ കൂവൽ ഉണ്ടാകുന്നത്. വലിയ കൂവൽ നേരിട്ടെങ്കിലും രഞ്ജിത്ത് പ്രസംഗം തുടർന്നു. ചടങ്ങിൽ പങ്കെടുക്കുന്നവരുടെ പേര് പറഞ്ഞപ്പോഴാണ് സദസിൽ നിന്ന് കൂവൽ ഉണ്ടായത്. കഴിഞ്ഞ ഐഎഫ്എഫ്കെയുടെ സമാപന വേദിയിലും സമാന സംഭവം നടന്നു. സിനിമ കാണാൻ സീറ്റ് കിട്ടാത്തവരെ നായ്ക്കളോട് ഉപമിച്ച് രഞ്ജിത്ത് നടത്തിയ പ്രസ്താവനക്കെതിരെയാണ് കഴിഞ്ഞ വർഷം പ്രതിഷേധമെങ്കിൽ ഇത്തവണ ചലചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളാണ് കൂവലിനു കാരണമെന്നാണ് വിലയിരുത്തുന്നത്. അതേസമയം, ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജി വയ്ക്കേണ്ട സാഹചര്യമില്ലെന്ന് സംവിധായകൻ രഞ്ജിത്ത് പ്രതികരിച്ചിരുന്നു. സമാന്തര യോഗം ചേര്‍ന്നിട്ടില്ലെന്നും ചലച്ചിത്ര അക്കാദമിയില്‍ നിലവില്‍ ഭിന്നിപ്പില്ലെന്നുമാണ് രഞ്ജിത്തിന്റെ വാദം. എന്നാൽ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട്…
Read Moreഇത്രയും വിഭവങ്ങൾ എങ്ങനെ കഴിക്കും…! സോഷ്യൽ മീഡിയയിൽ തർക്കമായൊരു വൈറൽ വീഡിയോ
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഭക്ഷണ പ്രേമികളും ഫുഡ് വ്ലോഗർമാരും വളരെയധികം പ്രശസ്തി നേടുകയാണ്. ഫുഡ് വ്ലോഗിംഗിന് യുട്യൂബിൽ ധാരാളം കാഴ്ചക്കാരുമുണ്ട്. ഭക്ഷണം ഉണ്ടാക്കുന്ന വീഡിയോകൾ പോലെ, ഉണ്ടാക്കിയ ഭക്ഷണം ഒരു നിശ്ചിത സമയത്തിനുള്ളിൽ ആസ്വദിച്ചു കഴിക്കുന്ന വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കാറുണ്ട്. ചിക്കൻ മുതൽ ചോക്ലേറ്റ് വരെ നീളുന്നു അവയിൽ. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ദാൽ ചവൽ, ആലു ബോർത്ത, ബെംഗൻ ഭജ, കരേല ഭാജി, കഡി പക്കോഡ, ബെംഗൻ ഭോർത്ത, ചില്ലി പനീർ എന്നിവയുൾപ്പെടെയുള്ള വിഭവങ്ങൾ 20 മിനിറ്റുകൊണ്ട് കഴിച്ച് തീർത്തിരിക്കുകയാണ് ഒരു യൂട്യൂബർ. ഇത്രയധികം വിഭവങ്ങൾ നിറഞ്ഞിരിക്കുന്നതും, അവ ഓരോന്നും ആസ്വദിച്ച് കഴിക്കുന്നതുമൊക്കെ വീഡിയോയെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. ഈ യൂട്യൂബർ കഴിക്കുന്ന രീതിയെ കുറിച്ച് നിരവധിപേരാണ് കമന്റിട്ടിരിക്കുന്നത്. എന്നാൽ മറ്റ് ചിലർ വിമർശനവുമായെത്തി. വീഡിയോ ഒറ്റ ദിവസം ഷൂട്ട് ചെയ്തതല്ലെന്നാണ് അവരുടെ…
Read Moreപരബ്രഹ്മ മൂർത്തിയുടെ ആചാരാനുഷ്ഠാനങ്ങളെ ബാധിക്കും; സർക്കാരിന് തിരിച്ചടി; ക്ഷേത്രമൈതാനത്ത് നവകേരള സദസ് വേണ്ടന്ന് ഹൈക്കോടതി
കൊല്ലം: ക്ഷേത്രമൈതാനത്ത് നവകേരള സദസ് നടത്താനുള്ള സർക്കാരിന്റെ നീക്കത്തിന് തിരിച്ചടി. കൊല്ലം ചക്കുവള്ളി ക്ഷേത്രമൈതാനത്ത് നവകേരള സദസ് സംഘടിപ്പിക്കാൻ ദേവസ്വം ബോര്‍ഡ് നല്കിയ അനുമതി ഹൈക്കോടതി റദ്ദാക്കി. കുന്നത്തൂര്‍ നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ് ചക്കുവള്ളി ക്ഷേത്രത്തോടനുബന്ധിച്ചുള്ള മൈതാനത്ത് നിശ്ചയിച്ചിരുന്നത്. ഇതിനെതിരെ ഒരുവിഭാഗം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നവകേരള സദസ് നടക്കുന്നത് ക്ഷേത്രത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ദീപാരാധന ഉള്‍പ്പെടെയുള്ള ആചാരാനുഷ്ഠാനങ്ങള്‍ നടക്കുന്ന സമയത്താണ് നവകേരള സദസ് നടക്കുന്നതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ 18ന് നടത്താൻ നിശ്ചയിച്ചിരുന്ന നവകേരള സദസിന് പുതിയ വേദി കണ്ടെത്തേണ്ടിവരും.
Read Moreനിലമ്പൂരിൽ കരടി ശല്യം; ബെെക്ക് യാത്രക്കാരൻ തലനാരിഴക്ക് രക്ഷപെട്ടു
മലപ്പുറം: നിലമ്പൂർ പൂക്കോട്ടുംപാടത്ത് കരടി ഇറങ്ങി. ബൈക്കിൽ വന്ന യുവാവിന്റെ മുന്നിലേക്ക് കരടി ചാടുകയായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തിൽ ആദ്യം പരിഭ്രമിച്ചെങ്കിലും കരടിയിൽ നിന്ന് യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രിയായിരുന്നു സംഭവം. കർഷകൻ സ്ഥാപിച്ച തേനീച്ച കൂടുകൾ കഴിഞ്ഞദിവസം കരടി നശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം പന്തല്ലൂർ അത്തിക്കുന്നിൽ കരടിയെ വനംവകുപ്പ് കൂടുവെച്ച് പിടികൂടിയിരുന്നു. രണ്ട് മാസമായി പ്രദേശത്ത് കരടി ശല്യം രൂക്ഷമായിരുന്നു. ആളുകൾക്ക് പുറത്തിറങ്ങാൻ പോലും ഭയമായിരുന്നു. 15 വീടുകളുടെയും ഏഴ് കടകളുടെയും വാതിലുകൾ കരടി തകർത്തിരുന്നു. കരടി ശല്യം രൂക്ഷമായതോടെ വനപാലകർ കൂടുവെച്ച് കരടിയെ പിടികൂടുകയായിരുന്നു. അതേസമയം, വയനാട് വാകേരിയിൽ യുവാവിനെ കൊന്ന കടുവയ്ക്കായുള്ള തെരച്ചിൽ ഏഴാം ദിവസത്തിലേക്ക് കടക്കുന്പോഴാണ് നിലമ്പൂരിൽ കരടി ശല്യം ഉണ്ടായത്. കൂടല്ലൂർ ഗ്രാമത്തിൽ മൂന്ന് സ്ഥലത്ത് കടുവയെ പിടികൂടാനായി കൂടൊരുക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം പാലക്കാട് ധോണിയിൽ പുലിയിറങ്ങി. ചേറ്റിൽവെട്ടിയ ക്ഷേത്രത്തിന്…
Read Moreയൂട്യൂബിൽ ലൈക്ക് അടിക്കൂ, ലക്ഷങ്ങൾ സമ്പാദിക്കാം; മലയാളികൾ പാർട്ട് ടൈം ജോലിയിൽ വീണു; കോടികൾ സമ്പാദിച്ച് തട്ടിപ്പുകാർ; പരവൂരുകാരന്‍ നഷ്ടം ഏഴ് ലക്ഷം
കൊച്ചി: ലൈക്ക് അടിക്കാം പണം വാരാം.യൂട്യൂബിൽ ലൈക്ക് ചെയ്യുന്ന പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ രണ്ടു പേർ ബംഗളൂരുവിൽ പിടിയിൽ. തമിഴ്നാട് ആമ്പൂർ സ്വദേശി രാജേഷ് (21), ബംഗളൂരു കുറുമ്പനഹള്ളി ചക്രധർ (36) എന്നിവരാണ് പിടിയിലായത്. എറണാകുളം റൂറൽ സൈബർ ക്രൈം പോലീസാണ് ഇവരെ പിടികൂടിയത്. വെറും ആയിരം രൂപ നിക്ഷേപിച്ചാൽ വൻതുക വരുമാനം ലഭിക്കുമെന്ന് വാഗ്ദാനം നൽകിയാണ് തട്ടിപ്പ് നടത്തിയത്. സൈബർ പോലീസ് സ്റ്റേഷൻ നടത്തിയ പ്രാഥമിക പരിശോധനയിൽ അമ്പതോളം അക്കൗണ്ടുകൾ ഉപയോഗിച്ച് 250 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായായാണ് വിവരം. കേസിൽ ബംഗളൂരു സ്വദേശി മനോജ് ശ്രീനിവാസൻ (33) നേരത്തെ അറസ്റ്റിലായിരുന്നു. മനോജിന്റെ സഹായിയാണ് ചക്രധർ. പറവൂർ സ്വദേശികളായ സ്മിജയിൽ നിന്നു ഏഴ് ലക്ഷത്തോളം രൂപയും ബിനോയ് എന്നയാളിൽ നിന്നു 11 ലക്ഷം രൂപയും സംഘം തട്ടി. ആദ്യ…
Read Moreഎട്ടുലക്ഷം രൂപ വിലവരുന്ന ഷൂ സംഭാവന നല്കി അജ്ഞാതന്‍
ചാരിറ്റിക്കായി പണവും വസ്ത്രങ്ങളുമെല്ലാം സംഭാവന നല്‍കുന്നത് കണ്ടിട്ടുണ്ട്. അമേരിക്കയിലെ പോര്‍ട്ട്ലാന്റിൽ ഒരാള്‍ ഷൂവാണ് സംഭാവനയായി ബേണ്‍സൈഡ് ഷെല്‍ട്ടര്‍ഹോമില്‍ ഉപേക്ഷിച്ചുപോയത്. എന്നാല്‍ ഇത് സാധാരണ ഒരു ഷൂവല്ല 834100 ഇന്ത്യന്‍ രൂപ വിലവരുന്ന പ്രശ്ത ഷൂഡിസൈനര് ടിഹ്കര് ഹാറ്റ്ഫീല്‍ഡ് നിര്‍മിച്ച എയര്‍ ജോര്‍ദാന്‍ 3-എസ് എന്ന ഷൂവാണ് ഇത്. 2019 ലെ ഒസ്കാര്‍ വേദിയില്‍ അമേരിക്കന്‍ സംവിധായകന് സ്പൈക്ക് ലീ ധരിച്ചിരുന്നതും ഈ ഷൂ തന്നെയാണ്. ഇത്രയേറെ വിലപിടിച്ച ഷൂ ആരാണ് സംഭാവനപ്പെട്ടിയില്‍ ഉപേക്ഷിച്ച് പോയതെന്ന് ആര്‍ക്കുമറിയില്ല. എന്നാല്‍ ബേണ്‍സൈഡ് ഷല്ട്ടര്ഹോം നടത്തുന്ന പോര്‍ട്ട്ലാന്റ് റെസ്ക്യൂ മിഷന് എന്ന സംഘടന വിലപിടിച്ച ഈ ഷൂ ലേലത്തില്‍ വയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ലേലം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ ഷുവിന് 1667013 രൂപയോളം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ ഇത് ശരിക്കും ഒരു സിന്‍ഡ്രല്ല ഷൂപോലെ അത്ഭുതഷൂവയി മാറും എന്നതില്‍ സംശയമില്ല.
Read More