തിരുവനന്തപുരം: പൂജപ്പുര മൈതാനത്ത് ചുഴലിക്കാറ്റ്. ഇന്നലെ ഉച്ചയോടെയായിരുന്നു ചുഴലിക്കാറ്റ് വീശിയത്.മൈതാനത്തിനു ഒരുവശത്തായി വീശിയ കാറ്റിൽ പൊടിപടലങ്ങൾ വൃത്താകൃതിയിൽ 100 മീറ്ററോളം മുകളിലേക്ക് ഉയർന്നു. മൈതാനത്ത് ഇന്നലെ രാവിലെ ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിച്ചിരുന്നു. കളിക്കാനെത്തിയവരിലും കാണികളിലും ആദ്യം ആശങ്കയുയർത്തിയെങ്കിലും അപകടകാരിയല്ലെന്നറിഞ്ഞതോടെ ചുഴലിക്കാറ്റ് കൗതുകത്തിനു വഴിമാറി.
Read MoreDay: February 10, 2024
നല്ലതുവരാൻ ആശംസ നേർന്ന്, എബി ഡിവില്യേഴ്സ് ഒടുവിൽ തിരുത്തി
മുംബൈ: ഇന്ത്യൻ സൂപ്പർ ക്രിക്കറ്റർ വിരാട് കോഹ്ലി രണ്ടാമതും അച്ഛനാകുന്നു എന്ന വാർത്ത വിഴുങ്ങി ദക്ഷിണാഫ്രിക്കൻ മുൻ താരം എബി ഡിവില്യേഴ്സ്. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിൽ കോഹ്ലിയുടെ സഹതാരമാണ് ഡിവില്യേഴ്സ്. തന്റെ യുട്യൂബ് ചാനലിലൂടെ കോഹ്ലി രണ്ടാമതും അച്ഛനാകുന്ന വാർത്ത ഈ മാസം മൂന്നിന് ഡിവില്യേഴ്സ് പുറത്തുവിട്ടിരുന്നു. എന്നാൽ, ദക്ഷിണാഫ്രിക്കൻ താരം വാർത്ത ഇന്നലെ തിരുത്തി. തെറ്റായ വാർത്തയാണ് താൻ പങ്കുവച്ചതെന്നും കോഹ്ലിയുടെ കുടുംബത്തിൽ സംഭവിക്കുന്നത് എന്താണെന്ന് ആർക്കും അറിയില്ലെന്നും എന്തുതന്നെയായാലും നല്ലതുവരാൻ ആശംസനേരുന്നു എന്നുമാണ് ഇന്നലെ ഡിവില്യേഴ്സ് നടത്തിയ പ്രതികരണം.
Read Moreഏകദിന ഇരട്ടസെഞ്ചുറി ക്ലബ്ബിൽ നിസാങ്കയും
പല്ലെകെല്ലെ: രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ ഇരട്ടസെഞ്ചുറി നേടുന്ന ബാറ്റർമാരുടെ ക്ലബ്ബിൽ ഇടംപിടിച്ച് ശ്രീലങ്കൻ ഓപ്പണർ പതും നിസാങ്ക. അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ നിസാങ്ക 139 പന്തിൽ 210 റണ്‍സുമായി പുറത്താകാതെ നിന്നു. എട്ട് സിക്സും 20 ഫോറും അടങ്ങുന്നതായിരുന്നു നിസാങ്കയുടെ ഇന്നിംഗ്സ്. ശ്രീലങ്കയ്ക്കുവേണ്ടി ഇരട്ടസെഞ്ചുറി നേടുന്ന ആദ്യ ബാറ്ററാണ് ഇരുപത്തഞ്ചുകാരനായ നിസാങ്ക. താരത്തിന്റെ നാലാം ഏകദിന സെഞ്ചുറിയാണ്. മത്സരത്തില്‍ ശ്രീലങ്കയ്ക്ക് 42 റണ്‍സിന്റെ ജയം നേടി. ശ്രീലങ്ക സ്കോര്‍ 381/3. അഫ്ഗാനിസ്ഥാന് 339/6. അഫ്ഗാനായി അസ്മതുള്ള ഒമര്‍സായി (149*), മുഹമ്മദ് നബി (136) എന്നിവര്‍ സെഞ്ചുറി നേടി. 136-ാം പന്തിൽ 200 നേരിട്ട 136-ാം പന്തിലാണ് നിസാങ്കയുടെ ഇരട്ടസെഞ്ചുറി. ഏഴ് സിക്സും 19 ഫോറും അടക്കമായിരുന്നു നിസാങ്ക 200 തികച്ചത്. ആവിഷ്ക ഫെർണാണ്ടൊ (88), സധീര സമരവിക്രമ (45) എന്നിവരുടെ ഇന്നിംഗ്സും ലങ്കൻ സ്കോർബോർഡിനു കരുത്തേകി.10-ാമൻ, 12-ാം…
Read More‘ലവ് ഈസ് ലൈഫ്, ബട്ട് ലവർ ഈസ് നോട്ട് വൈഫ്’; വൈറലായി ഓട്ടോ ചേട്ടന്റെ മോട്ടിവേഷൻ ഡയലോഗ്
ബംഗളൂരു നഗരത്തിലെ ഓട്ടോറിക്ഷകളെ കുറിച്ചുള്ള പല വാർത്തകളും സോഷ്യൽ മീഡിയയിൽ ചിരി പടർത്താറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. വാഹനങ്ങൾക്ക് പിന്നിൽ പല വാചകങ്ങളോ മഹത്വചനങ്ങളോ ഒക്കെ നമ്മൾ എഴുതാറുണ്ട്. ചില വാചകങ്ങൾ കട്ട മോട്ടിവേഷനാകും തരുന്നതും. ബംഗളൂരു നഗരത്തിലോടുന്ന ഒരു ഓട്ടോയുടെ പിന്നിൽ എഴുതിയ വാചകം റിഷിക ഗുപ്തയെന്ന യൂസർ എക്സിൽ പോസ്റ്റ് ചെയ്തതോടെയാണ് ചിരി പടർത്തിയത്. “സ്നേഹം ജീവിതമാണ്, പക്ഷേ കാമുകി ഭാര്യയല്ല,”എന്നാണ് ഓട്ടോയിൽ എഴുതിയിരിക്കുന്നത്. “ശരി, ഞാൻ തിരയുന്ന പ്രചോദനം ഇതല്ല” എന്ന ക്യാപ്ഷനോടെയാണ് റിഷിക ഗുപ്ത പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. അതോടെ പോസ്റ്റ് വേഗംതന്നെ വൈറലായി. ഓട്ടോക്ക് പിറകിലെ വാക്കുകളേക്കാൾ തമാശയാണ് ആളുകളുടെ കമന്റുകൾ. കല്യാണം കഴിഞ്ഞ് ഭാര്യയായുണ്ടായിട്ടും കാമുകി ഉണ്ടെന്ന് പറയാതെ പറഞ്ഞ ഇയാളുടെ ആത്മവിശ്വാസം തനിക്കും വേണമെന്നാണ് ഒരു വിരുതന്റെ കമന്റ്. തേപ്പ് കിട്ടിയതാണോ ഇങ്ങനെ എഴുതാൻ കാരണമെന്നും…
Read Moreആലത്തൂരിലും കടുവയെത്തി; വീടിന് പുറത്തിറങ്ങാനാകാതെ ജനം; ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തി വനംവകുപ്പ്
പുൽപ്പള്ളി: കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണമുണ്ടായ സുരഭിക്കവലയുടെ സമീപ പ്രദേശമായ ആലത്തൂരിലും കടുവയെത്തി. ആലത്തൂർ കൊളക്കാട്ടിക്കവല ഓലിക്കര ബിനോയിയുടെ കൃഷിയിടത്തിലാണ് ഇന്നലെ രാവിലെ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്. വിവരമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. കടുവയെ പിടികൂടുന്നതിനായി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽനിന്നും അരക്കിലോമീറ്റർ മാറിയാണ് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്. കടുവയുടെ സാന്നിധ്യമുള്ള താന്നിത്തെരുവിലും സുരഭിക്കവലയിലും വനംവകുപ്പ് കൂട് സ്ഥാപിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും കടുവയെ പിടികൂടാനായിട്ടില്ല. ഇതോടെ മയക്കുവെടിവച്ച് കടുവയെ പിടികൂടുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് വിവിധ രാഷ്ട്രീയ കക്ഷികളും പ്രദേശവാസികളും ആവശ്യപ്പെടുന്നത്. മേഖലയിലെ പലയിടങ്ങളിലും കടുവയെ നാട്ടുകാർ കണ്ടതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. കടുവയുടെ സാന്നിധ്യമുള്ള ജനവാസ മേഖലകളിൽ ഡ്രോണ്‍ ഉപയോഗിച്ച് തെരച്ചിൽ നടത്തി കടുവയെ പിടികൂടുന്നതിനാവശ്യമായ അടിയന്തര നടപടി വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സുരഭിക്കവല, താന്നിത്തെരുവ്, മുള്ളൻകൊല്ലി പ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തുന്നതിനായി വനം വകുപ്പ്…
Read Moreഇനിയൊരു ജന്മംകൂടി… കൃത്യതയാർന്ന അന്വേഷണം; ആത്മഹത്യയ്ക്കായി വീടുവിട്ടിറങ്ങിയ അമ്മയ്ക്കും മകനും രക്ഷകരായി പോലീസ്
കൊയിലാണ്ടി : ബാലുശേരി പോലീസും കൊയിലാണ്ടി പോലീസും കൈകോര്‍ത്തപ്പോള്‍ ആത്മഹത്യ ചെയ്യാനെത്തിയ അമ്മയ്ക്കും മകനും തുണയായി. രണ്ടു ജീവനുകളാണ് പോലീസ് രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകീട്ടാണ് സംഭവം. ബാലുശ്ശേരി പോലീസ് സ്റ്റേഷനിലാണ് അമ്മയും മകനും കാണാനില്ലെന്ന പരാതിലഭിച്ചത്. പരാതി സ്വീകരിച്ച് ഉടന്‍ തന്നെ ജിഡി ചാര്‍ജുണ്ടായിരുന്ന രാജീവന് മൊബൈല്‍ ലോക്കേഷന്‍ നോക്കി ഇവരുടെ നീക്കം മനസിലാക്കി. കൊയിലാണ്ടി ഭാഗത്താണെന്ന് തെളിഞ്ഞതിനാല്‍ ഉടന്‍ തന്നെ കൊയിലാണ്ടി പോലീസ് ഡ്രൈവര്‍ ഒ.കെ. സുരേഷിനെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി സുരേഷ് കൊയിലാണ്ടി സിഐ മെല്വിന് ജോസിനെ വിവരം അറിയിച്ചു. ഉടന്‍ തന്നെ കൊയിലാണ്ടി എസ്ഐ.എ.കെ.ജിതേഷ്, ഒ.കെ.സുരേഷ്, സിപിഒ പ്രവീണ്‍, എഎസ്ഐ ബിന്ദു എന്നിവരുടെ ടീമും, എസ്ഐ വിനോദ് ,സി.പി.ഷമീന, രഞ്ജിത്ത് ലാല്‍ എന്നിവരടങ്ങിയ പോലീസ് സംഘവും രണ്ടു ടീമുകളായി അന്വേഷണം ആരംഭിച്ചു. പരിസരപ്രദേശങ്ങളില്‍ അരിച്ചുപെറുക്കി നടത്തിയ റെയ്ഡില്‍ അമ്മയെയും കുട്ടിയെയും കൊയിലാണ്ടി…
Read Moreനിലയ്ക്ക് കൂട്ടായി ‘നിതാരാ’; പേളിയുടെ രണ്ടാമത്തെ കുഞ്ഞിന് പേരിട്ടു; കണ്ണ് തട്ടാണ്ട് ഇരിക്കട്ടേയെന്ന് ആരാധകർ
പേളിമാണിയേയും കുടുംബത്തെയും ഇഷ്ടപ്പെടാത്ത മലയാളികൾ കുറവാണ്. റിയാലിറ്റി ഷോയിലൂടെയാണ് പേളിയും ശ്രീനിഷ് അരവിന്ദും തമ്മിൽ പരിചയപ്പെടുന്നത്. അത് പിന്നീട് സൗഹൃദത്തിലേക്കും ശേഷം പ്രണയത്തിലേക്കും മാറി. പിരിയാൽ സാധിക്കില്ലെന്ന് മനസിലായതോടെ ജീവിതത്തിലും ഒന്നാകാൻ തീരുമാനിക്കുകയായിരുന്നു ഇരുവരും. 2019ലായിരുന്നു പേളിയും ശ്രീനിഷും വിവാഹിതരാകുന്നത്. 2021 ൽ ഇരുവർക്കും ആദ്യത്തെ കൺമണിയായ നില ശ്രീനിഷ് എത്തി. നിലയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. കുഞ്ഞ് ജനിച്ചതു മുതൽ ഇപ്പോൾ വരെയുള്ള വിശേഷങ്ങൾ പേളി ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ മാസമാണ് ഇവർക്ക് രണ്ടാമതൊരു കുഞ്ഞ് കൂടി പിറന്നത്. നിലയ്ക്ക് കൂട്ടായി ഒരു അനുജത്തി വന്ന സന്തോഷത്തിലാണ് കുടുംബം. ഇപ്പോഴിതാ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ ആരാധകർക്ക് പരിചയപ്പെടുത്തി കൊടുക്കുകയാണ് താര കുടുംബം. നിതാരാ ശ്രീനിഷ് എന്നാണ് കുഞ്ഞിനു നൽകിയ പേര്. നൂല്കെട്ട് ചടങ്ങിന്റെ ചിത്രങ്ങൾ പേളി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ‘നിതാര ശ്രീനിഷിനെ പരിചയപ്പെടൂ. ഞങ്ങളുടെ…
Read More‘മാന്യത എന്നത് ഓരോരുത്തരുടെയും കണ്ണിലാണ്; ഞാനിടുന്ന വസ്ത്രമല്ല എന്റെ ഐഡിന്റിറ്റി; എന്റെ സ്വകാര്യതയിലേക്ക് കാമറയുമായി വരാന്‍ ആര്‍ക്കും അവകാശമില്ല’; മീനാക്ഷി രവീന്ദ്രൻ
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും സജീവമായ താരമാണ് മീനാക്ഷി രവീന്ദ്രന്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട മീനാക്ഷി പിന്നീട് ടെലിവിഷൻ അവതാരകയായും ശ്രദ്ധ നേടി. കുഞ്ചാക്കോ ബോബൻ നായകനായ തട്ടും പുറത്ത് അച്യുതനിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചു.. അത്യാവശ്യം ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കാന്‍ മടിയില്ലാത്ത നടികൂടിയാണ് മീനാക്ഷി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മീനാക്ഷിയുടെ വസ്ത്ര ധാരണത്തെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നത്. അടുത്തിടെ ഒരു ചടങ്ങില്‍ മീനാക്ഷി ഇട്ട വസ്ത്രത്തിന്റെ പേരില്‍ ഏറെ സൈബര്‍ ആക്രമണം നേരിടുകയാണ് താരം. പ്രേമലു എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ നിന്നുള്ള മീനാക്ഷിയുടെ വീഡിയോ വൈറലായതിന് പിന്നാലെയായിരുന്നു ഇത്. ഇപ്പോഴിതാ തനിക്ക് നേരേ നീളുന്ന വിമർശനങ്ങളോട് പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് താരം. എനിക്കിഷ്ടമുള്ളത് കൊണ്ടാണ് ഇത്തരം വേഷങ്ങള്‍ ധരിക്കുന്നത്. എന്ന് കരുതി എന്റെ സ്വകാര്യതയിലേക്ക് കാമറയുമായി വരാന്‍ ആര്‍ക്കും അവകാശമില്ലെന്ന് താരം. ഇഷ്ടമുള്ള വസ്ത്രം…
Read Moreഏഴാം പാതിര ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ച് മേജർ രവി
ഏഴാം പാതിര 7 TH മിഡ്നൈറ്റ്” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സംവിധായകനും നടനുമായ മേജർ രവി സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്തു. അനീഷ് ഗോവിന്ദ് പ്രൊഡക്ഷൻസിനു വേണ്ടി അനീഷ് ഗോവിന്ദ് കഥയും തിരക്കഥയുമെഴുതി സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറി. ഒരു മിസ്റ്ററി ടൈം ത്രില്ലർ ചിത്രമെന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം.സംവിധായകൻ അനീഷ് ഗോവിന്ദ് ആണ് നായകവേഷത്തിൽ എത്തുന്നത്. ഡിഒപി – റെജിൻ സാന്റോ, സന്ദീപ് ശങ്കർ ദാസ്, ജോയൽ ആഗ്നസ്, എഡിറ്റർ – മിൽജോ ജോണി, പ്രൊജക്റ്റ് ഡിസൈനർ -രാജശ്രീ സി.വി, ഗാനങ്ങൾ-ജ്യോതിഷ്കാസി, ഷോബിത്ത് ശോഭൻ, സംഗീതം – മണികണ്ഠൻ അയ്യപ്പ, രാകേഷ് സ്വാമിനാഥൻ, ബിജിഎം- രാകേഷ് സ്വാമിനാഥൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ശ്രീകാന്ത് സോമൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിജോയ് ഭാസ്കർ, ആർട്ട്…
Read Moreകരയാൻ കഴിയാത്തതിൽ പുരുഷൻമാരോട് എനിക്ക് വിഷമം തോന്നാറുണ്ട്; കരയുന്നത് നല്ലതാണ്, അത് നമ്മളെ ശക്തരാക്കും; നിത്യ മേനോൻ
മലയാളത്തിലൂടെ വെള്ളിത്തിരയിലെത്തി പിന്നീട് തമിഴിലും തെലുങ്കിലുമെല്ലാം ജനപ്രീതി നേടാൻ കഴിഞ്ഞ നടിയാണ് നിത്യാ മേനോൻ. അഭിനയിച്ച ചിത്രങ്ങളിലെല്ലാം ശ്രദ്ധേയ കഥാപാത്രങ്ങൾ നിത്യ മേനോനു ലഭിച്ചു. കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ നടി എന്നും ശ്രദ്ധാലുവാണ്. സിനിമയ്ക്കപ്പുറം തന്റെ വ്യക്തി ജീവിതത്തിൽ വളരെയധികം സ്വകാര്യത കാത്ത് സൂക്ഷിക്കുന്ന നടിയുമാണ് നിത്യ മേനോൻ. കരിയറിനെയും ജീവിതത്തെയും കുറിച്ച് സംസാരിക്കുകയാണിപ്പോൾ നിത്യാ മേനോൻ. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. അഭിനയിച്ച എല്ലാ കഥാപാത്രങ്ങളിലും എന്റെയൊരു അംശമുണ്ട്. ഓക്കെ കൺമണിയിലെ താര എന്ന കഥാപാത്രം എന്നെപ്പോലെയാണ്. വിഷമം വരുമ്പോൾ കരയുന്നത് പതിവാണ്. കരയുന്നത് എന്റെ ശക്തിയാണ്. കരയാൻ കഴിയാത്തതിൽ പുരുഷൻമാരോട് എനിക്ക് വിഷമം തോന്നാറുണ്ട്. അത് ദുഃഖകരമാണ്. കരയുന്നത് നല്ലതാണ്. അത് നമ്മളെ ശക്തരാക്കും. കരഞ്ഞ് ആ ഇമോഷനെ അവസാനിപ്പിച്ച് മുന്നോട്ട് നീങ്ങാൻ സാധിക്കും. പ്രായമാകുന്തോറും വിഷമഘട്ടം അഭിമുഖീകരിക്കുന്ന സമയം കുറഞ്ഞ്…
Read More