തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു തലസ്ഥാനത്ത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 10.30ന് എത്തിച്ചേരുന്ന പ്രധാനമന്ത്രി അവിടെനിന്ന് വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്ക് പോകും. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനു ശേഷം അദ്ദേഹം പതിനൊന്നരയോടെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സമ്മേളന വേദിയിലേക്കെത്തും. തുടർന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരളാ പദയാത്രയുടെ സമാപന സമ്മേളനം മോദി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1.20ന് തിരുവനന്തപുരത്തുനിന്ന് തമിഴ്നാട്ടിലേക്ക് തിരിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് 1.10ന് തിരിച്ചെത്തുന്ന പ്രധാനമന്ത്രി 1.15ന് മഹാരാഷ്ട്രയിലേക്ക് പോകും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പി. സി. ജോര്‍ജിന്റെ കേരള ജനപക്ഷം സെക്കുലര്‍ ബിജെപിയുമായി ലയിക്കും. പ്രധാനമന്ത്രി എത്തുന്നതിനോടനുബന്ധിച്ച് വൻ സുരക്ഷാ ക്രമീകരണങ്ങളാണ് തലസ്ഥാനത്ത് സജ്ജീകരിച്ചിട്ടുളളത്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.
Read More