ചിക്കന്‍ ബിരിയാണി കഴിക്കൂ… ദുരിതാശ്വാസ നിധിയിലേക്ക് സഹായിക്കൂ..! ബിരിയാണി ചലഞ്ചിലൂടെ എഐവൈഎഫ് സമാഹരിച്ചു നല്കിയത്‌ 61,150 രൂപ

ഹ​രി​പ്പാ​ട്: എ ​ഐ വൈ ​എ​ഫ് ബി​രി​യാ​ണി ച​ല​ഞ്ചിലൂടെ സ​മാ​ഹ​രി​ച്ച തു​ക കൈമാ​റി. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് തു​ക സം​ഭ​രി​ക്കു​ന്ന​തി​ന് വേ​ണ്ടി എ ​ഐ വൈ ​എ​ഫ് ഹ​രി​പ്പാ​ട് മ​ണ്ഡ​ലം ക​മ്മ​റ്റി സം​ഘ​ടി​പ്പി​ച്ച ബി​രി​യാ​ണി ച​ല​ഞ്ചിൽ ല​ഭി​ച്ച (61150) രൂ​പ ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് മ​ന്ത്രി പി ​തി​ലോ​ത്ത​മ​ന് കൈ​മാ​റി.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷ് പി​ള്ള​ക്ക​ട​വ് സെ​ക്ര​ട്ട​റി അ​ന​ന്ദു ബാ​ബു, വി.​എം പ്ര​മോ​ദ്, ജി.​സി​നു, ശ്ര​ദ്ധ ര​തീ​ഷ് , സാ​ജ​ൻ പി ​കോ​ശി, കൃ​ഷ്ണ​കുമാ​ർ, സി ​പി ഐ ​ജി​ല്ലാ കൗ​ണ്‍​സി​ൽ അം​ഗം ഡി.​അ​നീ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം യു.​ദി​ലി​പ്, ഒ.​എ ഗ​ഫൂ​ർ, ഗോ​പി ആ​ല​പ്പാ​ട്, ജോ​മോ​ൻ കു​ള​ഞ്ഞി കൊ​ന്പി്ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ചി​ക്ക​ൻ ബി​രിയാ​ണി ക​ഴി​ച്ച് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സ​ഹാ​യ​ി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥനയ്ക്ക് സോ​ഷ്യ​ൽ മീ​ഡീ​യ​യി​ലൂ​ടെ എ ​ഐ വൈ ​എ​ഫ് ന​ൽ​കി​യ പ്ര​ച​ാര​ണ​ത്തി​ന് വ​ൻ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ച​ത്. നൂ​റ് രൂ​പ നി​ര​ക്കി​ലാ​ണ് വി​ൽ​പ്പ​ന ന​ട​ത്തി​യ​ത്.

Related posts

Leave a Comment