പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് തലസ്ഥാനത്ത്; റോ​ഡ് ഷോ ​ഉ​ണ്ടാ​വി​ല്ല; സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​ൽ പ്ര​തീ​ക്ഷ

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്നു ത​ല​സ്ഥാ​ന​ത്ത്. തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ രാ​വി​ലെ 10.30ന് ​എ​ത്തി​ച്ചേ​രു​ന്ന പ്ര​ധാ​ന​മ​ന്ത്രി അ​വി​ടെ​നി​ന്ന് വി​ക്രം സാ​രാ​ഭാ​യ് സ്പേ​സ് സെ​ന്‍റ​റി​ലേ​ക്ക് പോ​കും. വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നു ശേ​ഷം അ​ദ്ദേ​ഹം പ​തി​നൊ​ന്ന​ര​യോ​ടെ സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഡി​യ​ത്തി​ലെ സ​മ്മേ​ള​ന വേ​ദി​യി​ലേ​ക്കെ​ത്തും.

തു​ട​ർ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ ന​യി​ക്കു​ന്ന കേ​ര​ളാ പ​ദ​യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​യ്ക്ക് 1.20ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് തി​രി​ക്കും. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 1.10ന് ​തി​രി​ച്ചെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി 1.15ന് ​മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്ക് പോ​കും.

തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ പി. ​സി. ജോ​ര്‍​ജി​ന്‍റെ കേ​ര​ള ജ​ന​പ​ക്ഷം സെ​ക്കു​ല​ര്‍ ബി​ജെ​പി​യു​മാ​യി ല​യി​ക്കും. പ്ര​ധാ​ന​മ​ന്ത്രി എ​ത്തു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് വ​ൻ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ത​ല​സ്ഥാ​ന​ത്ത് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള​ള​ത്. ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​നം. 

Related posts

Leave a Comment