കോട്ടയം: നീണ്ട വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം എംജി യൂണിവേഴ്സിറ്റി കലോത്സവ കപ്പ് തിരികെ പിടിച്ച് എറണാകുളം മഹാരാജാസ് കോളജ്. കലോത്സവത്തിന്റെ ആദ്യദിനം മുതല്‍ എറണാകുളം കോളജുകളുടെ ആവേശക്കുതിപ്പ് ഇന്നലെ സമാപന ദിവസംവരെ ഒപ്പത്തിനൊപ്പമായിരുന്നു. ഏറ്റവും ഒടുവില്‍ 129 പോയിന്റ് നേടിയാണ് എറണാകുളം മഹാരാജാസ് ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയത്. 111 പോയിന്റ് നേടി സെന്റ് തെരേസാസ് രണ്ടാം സ്ഥാനം നേടി. 102 പോയിന്റ് വീതം നേടി തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജും തേവര എസ്എച്ച് കോളജും മൂന്നാം സ്ഥാനം പങ്കിട്ടു. 43 പോയിന്റുമായി കോട്ടയം സിഎംഎസ് കോളജ് നാലാമതെത്തി. ആദ്യമായിട്ടാണ് കോട്ടയത്തുനിന്നുള്ള ഒരു കോളജ് നാലാം സ്ഥാനത്ത് എത്തുന്നത്. എസ്എച്ച് കോളജ് തേവരയിലെ പി. നന്ദന കൃഷ്ണനും എറണാകുളം സെന്റ് തെരേസാസ് കോളജിലെ കെ.എസ്. സേതുലക്ഷ്മിയും കലാതിലകപ്പട്ടം പങ്കിട്ടു. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിലെ എസ്. വിഷ്ണുവിനാണ് കലാപ്രതിഭാ പുരസ്കാരം. പ്രതിഭാതിലകം രണ്ടാം…
Read MoreDay: March 4, 2024
എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം; 2971 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതുന്നത് 4,27,105 വിദ്യാർഥികൾ
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം. ടിഎച്ച്എസ്എൽസി, ആർട് എച്ച്എസ്എസ് പരീക്ഷകൾക്കും ഇന്ന് തുടക്കമാകും. ഇന്ന് ഒന്നാം ഭാഷയുടെ പരീക്ഷയാണ് നടക്കുക. രാവിലെ 9.30 മുതൽ 11.15 വരെയാണ് പരീക്ഷ നടക്കുന്നത്. കേരളം, ലക്ഷദ്വീപ്, ഗൾഫ് മേഖലകളിലായി 4,27,105 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. കേരളത്തിൽ 2955, ലക്ഷദ്വീപിൽ 9, ഗൾഫ് മേഖലകളിൽ 7 എന്നിങ്ങനെ ആകെ 2971 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. ഈ മാസം 25 വരെയാണ് പരീക്ഷ. ഏപ്രിൽ 3 മുതൽ 20 വരെ മൂല്യനിർണയം. മേയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. പരീക്ഷ, സുഗമമായി നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ പൂർത്തിയായതായി മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. എല്ലാ കുട്ടികളും ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് മന്ത്രി ആശംസകളും നേർന്നു.
Read More