എം​​ജി ക​​ലോ​​ത്സ​​വം: 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം ക​​ലാ​​കി​​രീ​​ടം തിരിച്ച് പിടിച്ച് മ​​ഹാ​​രാ​​ജാ​​സ്

കോ​ട്ട​യം: നീ​ണ്ട വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി ക​ലോ​ത്സ​വ ക​പ്പ് തി​രി​കെ പി​ടി​ച്ച് എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ്. ക​ലോ​ത്സ​വ​ത്തി​ന്‍റെ ആ​ദ്യ​ദി​നം മു​ത​ല്‍ എ​റ​ണാ​കു​ളം കോ​ള​ജു​ക​ളു​ടെ ആ​വേ​ശ​ക്കു​തി​പ്പ് ഇ​ന്ന​ലെ സ​മാ​പ​ന ദി​വ​സം​വ​രെ ഒ​പ്പ​ത്തി​നൊ​പ്പ​മാ​യി​രു​ന്നു.

ഏ​റ്റ​വും ഒ​ടു​വി​ല്‍ 129 പോ​യി​ന്‍റ് നേ​ടി​യാ​ണ് എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് ചാ​മ്പ്യ​ന്‍​പ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. 111 പോ​യി​ന്‍റ് നേ​ടി സെ​ന്‍റ് തെ​രേ​സാ​സ് ര​ണ്ടാം സ്ഥാ​നം നേ​ടി. 102 പോ​യി​ന്‍റ് വീ​തം നേ​ടി തൃ​പ്പൂ​ണി​ത്തു​റ ആ​ര്‍​എ​ല്‍​വി കോ​ള​ജും തേ​വ​ര എ​സ്എ​ച്ച് കോ​ള​ജും മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. 43 പോ​യി​ന്‍റു​മാ​യി കോ​ട്ട​യം സി​എം​എ​സ് കോ​ള​ജ് നാ​ലാ​മ​തെ​ത്തി. ആ​ദ്യ​മാ​യി​ട്ടാ​ണ് കോ​ട്ട​യ​ത്തു​നി​ന്നു​ള്ള ഒ​രു കോ​ള​ജ് നാ​ലാം സ്ഥാ​ന​ത്ത് എ​ത്തു​ന്ന​ത്.

എ​സ്എ​ച്ച് കോ​ള​ജ് തേ​വ​ര​യി​ലെ പി. ​ന​ന്ദ​ന കൃ​ഷ്ണ​നും എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ലെ കെ.​എ​സ്. സേ​തു​ല​ക്ഷ്മി​യും ക​ലാ​തി​ല​ക​പ്പ​ട്ടം പ​ങ്കി​ട്ടു. തൃ​പ്പൂ​ണി​ത്തു​റ ആ​ര്‍​എ​ല്‍​വി കോ​ള​ജി​ലെ എ​സ്. വി​ഷ്ണു​വി​നാ​ണ് ക​ലാ​പ്ര​തി​ഭാ പു​ര​സ്‌​കാ​രം. പ്ര​തി​ഭാ​തി​ല​കം ര​ണ്ടാം ത​വ​ണ​യും സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ലെ ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ സ​ഞ്ജ​ന ച​ന്ദ്ര​ന്‍ സ്വ​ന്ത​മാ​ക്കി. സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി ആ​ര്‍. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

ഒ​രാ​ഴ്ച​ക്കാ​ല​ത്തെ ആ​ഘോ​ഷ​ത്തി​നൊ​ടു​വി​ല്‍ ക​ലാ​മാ​മാ​ങ്ക​ത്തി​ന് കൊ​ടി​യി​റ​ങ്ങു​മ്പോ​ള്‍ രാ​പ​ക​ല്‍ കൂ​ട്ടി​രു​ന്ന അ​ക്ഷ​ര​ന​ഗ​രി​ക്ക് ന​ന്ദി പ​റ​യു​ക​യാ​ണ് ക​ലാ​പ്ര​തി​ഭ​ക​ളും വി​ദ്യാ​ര്‍​ഥി​ക​ളും. പാ​ട്ടു​പാ​ടാ​നും കൂ​ട്ടു​കൂ​ടാ​നും സൗ​ഹൃ​ദ​ങ്ങ​ള്‍ പു​തു​ക്കാ​നും ഇ​ടം ന​ല്‍​കി​യ​തി​നും മ​ന​സ​റി​ഞ്ഞ് ചി​രി​പ്പി​ച്ച​തി​നും ക​ല​ക​ളെ നെ​ഞ്ചോ​ടു​ചേ​ര്‍​ത്ത​തി​നും കൊ​ടു​വേ​ന​ലി​ല്‍ ത​ണ​ലാ​യി നി​ന്ന​തി​നും കോ​ട്ട​യ​ത്തെ ഹൃ​ദ​യ​ത്തോ​ടു ചേ​ര്‍​ക്കു​ക​യാ​ണ് ഓ​രോ വി​ദ്യാ​ര്‍​ഥി​യും.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി അ​ക്ഷ​ര ന​ഗ​രി​ക്ക് ക​ലാ​വ​സ​ന്തം ഒ​രു​ക്കി​യ ക​ലോ​ത്സ​വ​ത്തി​ന് തി​ര​ശീ​ല വീ​ഴു​മ്പോ​ള്‍ ഇ​നി മൂ​ന്നു വ​ര്‍​ഷ​ത്തെ കാ​ത്തി​രി​പ്പാ​ണ് അ​ടു​ത്ത ക​ലോ​ത്സ​വ​ത്തി​നാ​യി…

Related posts

Leave a Comment