ചെറുതോണി: ഇടുക്കി ജലാശയത്തിൽ വനം വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ബോട്ട് സവാരിക്ക് ജനപ്രിയമേറുന്നു. ഇടുക്കി – ചെറുതോണി അണക്കെട്ടുകളുടെ ദൃശ്യഭംഗിയും കാനന കാഴ്ചകളും ആസ്വദിച്ച് വിനോദ സഞ്ചാരികൾക്ക് ബോട്ട് സവാരി നടത്താൻ ഇപ്പോൾ വർഷത്തിൽ 365 ദിവസവും അവസരമൊരുക്കിയിരിക്കയാണ് വനം വകുപ്പ്. അണക്കെട്ടിൽ സന്ദർശനാനുമതിയില്ലാത്തതിനാൽ വനം വകുപ്പിന്റെ അണക്കെട്ടിലെ ബോട്ടു സവാരിയാണ് വിനോദസഞ്ചാരികളെ ഇടുക്കിയിലേക്ക് ആകർഷിക്കുന്ന പ്രധാന വിനോദ സഞ്ചാരമേഖല. തട്ടേക്കാട് ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസിയുടെ കീഴിലാണ് ഇടുക്കി വൈൽഡ് ലൈഫ് സാങ്ചറിയും പ്രവർത്തിക്കുന്നത്. രാവിലെ ഒൻപതു മുതൽ വൈകുന്നേരം അഞ്ചുവരെയാണ് ബോട്ടിംഗ് സമയം. മുതിർന്നവർക്ക് 145 രൂപയും 12 വയസിന് താഴെയുള്ള കുട്ടികൾക്ക് 85 രൂപയുമാണ് ഫീസ്. അരമണിക്കൂറാണ് ബോട്ടിംഗ് സമയം. വെള്ളാപ്പാറ ബോട്ട് ജെട്ടിയിൽനിന്നാരംഭിക്കുന്ന യാത്രയിൽ ഇടുക്കി – ചെറുതോണി അണക്കെട്ടുകളുടെയും വൈശാലി ഗുഹയുടെയും കാഴ്ചയാണ് പ്രധാനം. ഇടുക്കി പദ്ധതിയുടെ തുടക്കം മുതലുള്ള ചരിത്രം സഞ്ചാരികൾക്ക്…
Read MoreDay: April 8, 2024
പകൽ പോലും കുറ്റാക്കൂരിരുട്ടാകും; അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം ഇന്ന്
50 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം ഇന്ന്. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ കടന്നുപോകുമ്പോൾ സൂര്യൻ പൂർണമായി മറഞ്ഞുപോകുന്നതാണ് ഇന്നത്തെ പ്രത്യേകത. അമേരിക്ക, കാനഡ, മെക്സിക്കോ ഉൾപ്പടെയുള്ള വടക്കൻ അമേരിക്കന്‍ രാജ്യങ്ങളിൽ സൂര്യഗ്രഹണം ദ്യശ്യമാകും. എന്നാൽ ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിൽ ഗ്രഹണം കാണാൻ സാധിക്കില്ല. ഏപ്രിൽ എട്ട് രാത്രി 9.12നാണ് ഗ്രഹണം തുടങ്ങുന്നത്. പിറ്റേ ദിവസം പുലർച്ചെ 2.25ന് ഗ്രഹണം അവസാനിക്കും. ചന്ദ്രൻ സൂര്യനെ മറയ്ക്കുന്ന പകൽ സമയത്തുപോലും ഇരുട്ടനുഭവപ്പെടും. നട്ടുച്ചയ്ക്ക് പോലും ഇരുൾമൂടിയ അവസ്ഥയായിരിക്കും. നാസയടക്കമുള്ള ഏജൻസികൾ ഗ്രഹണം ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്. ടോട്ടൽ സോളാർ എക്ലിപ്സ്ലും, നാസാ പ്ലസ്ലും, നാസ ടിവിയിലും, ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റിലും സംപ്രേക്ഷണം ചെയ്യും. 2026 ഓഗസ്റ്റ് 12നായിരിക്കും ഇനി അടുത്ത സമ്പൂര്‍ണ ഗ്രഹണം ദൃശ്യമാകുന്നത്. ഇത് അന്റാര്‍ട്ടിക് മേഖലയിലാകും പൂര്‍ണമായും പ്രകടമാകുന്നത് എന്നാണ് ശാസ്ത്രലോകം പറയുന്നത്. ഇതിന്…
Read Moreമുഹമ്മദൻസ് സ്പോർട്ടിംഗ് ഐഎസ്എലിലേക്ക്
ഇന്ത്യൻ ഫുട്ബോളിൽ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളിനും ഒപ്പം ചരിത്രവും പാരന്പര്യവുമുള്ള മുഹമ്മദൻസ് സ്പോർട്ടിംഗ് ക്ലബ് പുതിയ കെട്ടിലും മട്ടിലും ഇനി ഇന്ത്യയുടെ ഒന്നാം ഡിവിഷൻ ഫുട്ബോൾ ലീഗായ ഐഎസ്എല്ലിലേക്ക്. ഇതോടെ കോൽക്കത്തയിൽനിന്ന് മോഹൻബഗാൻ സൂപ്പർ ജയന്റ്സ്, ഈസ്റ്റ് ബംഗാൾ ക്ലബ്ബുകൾക്കു പിന്നാലെ ഐഎസ്എല്ലിലെത്തുന്ന മൂന്നാമത്തെ ടീമായി. 1887-ൽ ജൂബിലി ക്ലബ്ബായി തുടങ്ങി 1891-ൽ മുഹമ്മദൻസ് എന്ന് പേരുമാറ്റി. 133 വർഷത്തെ ചരിത്രമുള്ള ആരാധകരുടെ സ്വന്തം ബ്ലാക്ക് പാന്തേഴ്സ്, ഈ സീസണിലെ ഐ ലീഗ് ജേതാക്കളായാണ് ഐഎസ്എല്ലിലെത്തിയത്. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷമാണ് റഷ്യക്കാരനായ ആന്ദ്രേ ചെർനിഷോവ് പരിശീലിപ്പിക്കുന്ന മുഹമ്മദൻസ് സ്പോർടിംഗ് ആദ്യ ഐ ലീഗ് കിരീടനേട്ടത്തിലെത്തിയത്. ലീഗിൽ ഒരു മത്സരം കൂടി ബാക്കിയിരിക്കേ 52 പോയിന്റുമായാണ് മുഹമ്മദൻസ് കിരീടം നേടിയത്. 23-ാം റൗണ്ട് മത്സരത്തിൽ മുഹമ്മദൻസ് 2-1ന് ഷില്ലോംഗ് ലാജോംഗിനെ തോൽപ്പിച്ച് കിരീടത്തിൽ മുത്തമിട്ടു. 1990-കൾക്കു ശേഷം…
Read Moreകോപ്പ ദെൽ റേ കപ്പിൽ മുത്തമിട്ട് അത്ലറ്റിക്
സെവിയ്യ: കോപ്പ ദെൽ റേ (രാജാവിന്റെ കപ്പ്) ഫുട്ബോൾ കിരീടം അത്ലറ്റിക് ബിൽബാ വോയ്ക്ക്. പെനാൽറ്റി ഷൂട്ടൗട്ടിൽ അത്ലറ്റിക് 4-2ന് മയ്യോർക്കയെ തോല്പിച്ചു. 1984 നുശേഷം ബിൽബാവോ നേടുന്ന ആദ്യത്തെ കോപ്പ ഡെൽ റേ ചാന്പ്യൻഷിപ്പാണ്. 40 വർഷത്തിനിടെ ക്ലബ് നേടുന്ന പ്രധാന കപ്പും ഇതാണ്. ഇതോടെ അത്ലറ്റിക്കിന് കോപ്പ ദെൽ റേ കിരീടങ്ങളുടെ എണ്ണം 24 ആയി. മുഴുവൻ സമയത്തും അധിക സയമത്തും 1-1ന് സമനില പാലിച്ചതോടെയാണ് ഷൂട്ടൗട്ടിലേക്കു നീങ്ങിയത്. 21-ാം മിനിറ്റിൽ ഡാനി റോഡ്രിഗസ് മയ്യോർക്കയെ മുന്നിലെത്തിച്ചു. 50-ാം മിനിറ്റിൽ ഒയിഹൻ സാൻസെറ്റ് അത്ലറ്റിക്കിനു സമനില നൽകി. ഷൂട്ടൗട്ടിൽ അത്ലറ്റിക് ഗോൾകീപ്പർ ജുലെൻ അഗിറെസാബാല മയ്യോർക്കയുടെ മനു മോർലാൻസിന്റെ കിക്ക് രക്ഷപ്പെടുത്തിയപ്പോൾ നെമഞ്ച റഡോഞ്ചിക്കിന്റെ കിക്ക് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കായിരുന്നു. 1984ലെ കിരീടത്തിനുശേഷം 2020, 2021 ഫൈനലുകൾ ഉൾപ്പെടെ ആറു ഫൈനലുകളിൽ തോറ്റു.40…
Read Moreഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് ആദ്യ ജയം
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി 20 ക്രിക്കറ്റ് 17-ാം സീസണിലെ തുടർച്ചയായ മൂന്നു തോൽവികൾക്കുശേഷം മുംബൈ ഇന്ത്യൻസ് വിജയപാതയിൽ. ബാറ്റിംിന്റെ വെടിക്കെട്ട് കണ്ട വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസ് 29 റണ്‍സിനു ഡൽഹി ക്യാപിറ്റൽസിനെ തകർത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 234 റണ്‍സ്. ഡൽഹി ക്യാപിറ്റൽസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 205 റണ്‍സ്. 10 പന്തിൽ 39 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയും ഒരു വിക്കറ്റ് നേടുകയും ചെയ്ത റൊമാരിയോ ഷെപ്പേഡാണ് കളിയിലെ താരം. രോഹിത് ശർമ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേഡ് എന്നിവർ മുംബൈക്കായി ചൂടുള്ള ബാറ്റിംഗ്് പ്രകടനം കാഴ്ചവെച്ചപ്പോൾ മറുഭാഗത്ത് പൃഥ്വി ഷാ, അഭിഷേക് പൊറേൽ, ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവരും മികച്ച ഇന്നിംഗ്സ് കാഴ്ചവച്ചപ്പോൾ വാങ്കഡെ സ്റ്റേഡിയത്തിൽ…
Read Moreആനന്ദ് മഹീന്ദ്രയിലേക്ക് സ്വാഗതം; കുരങ്ങുകളിൽ നിന്ന് കുഞ്ഞിനെ രക്ഷിച്ച 13കാരി നികിതയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് ആനന്ദ് മഹീന്ദ്ര
കുരങ്ങിന്റെ ആക്രമണത്തില്‍ നിന്ന് തന്റെ കുഞ്ഞനുജത്തിയെ രക്ഷിച്ച നികിതയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം. നിരവധി ആളുകളാണ് നികിതയെ പ്രശംസിച്ച് രംഗത്തെത്തിയത്. അതിനു പിന്നാലെയിതാ നികിതയ്ക്ക് ജോലി വാഗ്ദാനം ചെയ്തിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കോർപറേറ്റ് മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ മഹീന്ദ്രയിലേക്ക് സ്വാഗതം എന്നാണ് ആനന്ദ് മഹീന്ദ്ര പറഞ്ഞു. നികിതയുടേയും ഒരു വയസുകാരി അനുജത്തിയുടേയും വീഡിയോ പങ്കുവച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചു. നാം സാങ്കേതികവിദ്യയുടെ അടിമകളാകുമോ അതോ യജമാനന്മാരാകുമോ എന്നതാണ് നമ്മുടെ കാലഘട്ടത്തിലെ പ്രധാന ചോദ്യം. സാങ്കേതികവിദ്യ എപ്പോഴും മനുഷ്യന്റെ പ്രവർത്തനക്ഷമമാകുമെന്ന ആശ്വാസം ഈ പെൺകുട്ടിയുടെ കഥ നൽകുന്നു. അവളുടെ പെട്ടെന്നുള്ള ചിന്ത അസാധാരണമായിരുന്നു. തികച്ചും പ്രവചനാതീതമായ ഒരു ലോകത്ത് നേതൃത്വത്തിനുള്ള സാധ്യതയാണ് അവൾ പ്രകടമാക്കിയത്. അവൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, അവൾ എപ്പോഴെങ്കിലും കോർപ്പറേറ്റ് ലോകത്ത് ജോലി…
Read Moreകാൽനടക്കാരനേയും സൈക്കിളുകാരനേയും രക്ഷിക്കാൻ ബൈക്ക് വെട്ടിച്ചു; സുദേവും കുടുംബവും ബൈക്കുമായി മറിഞ്ഞത് ടോറസിനടിയിലേക്ക്; ദമ്പതികൾക്കും മകനും ദാരുണാന്ത്യം
അന്പലപ്പുഴ: സൈക്കിള്‍ യാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് ലോറിയിലിടിച്ച് ദന്പതികളും മകനും മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. പുറക്കാട് പുന്തല ഇല്ലിച്ചിറ റോഡില്‍ കളത്തിപ്പറമ്പ് സുദേവ് (43), ഭാര്യ വിനീത (36), മകന് ആദി എസ്. ദേവ് (12) എന്നിവരാണു മരിച്ചത്. സൈക്കിള്‍ യാത്രികന് പുന്നപ്ര പുതുവല്‍ പ്രകാശന് (50), കാല്നടയാത്രക്കാരന് പുറക്കാട് പുതുവല്‍ മണിയന് (65) എന്നിവര്‍ക്കാണു പരിക്കേറ്റത്. പ്രകാശന്റെ നില ഗുരുതരമാണ്. ഇന്നലെ പുലര്‍ച്ചെ ആറോടെ ദേശീയപാതയില്‍ പുറക്കാട് എസ്എന്എംഎച്ച്എസ്എസിന് സമീപമായിരുന്നു അപകടം. സുദേവും കുടുംബവും ബൈക്കിൽ അമ്പലപ്പുഴ ക്ഷേത്രദര്‍ശനത്തിനു പോകുകയായിരുന്നു. പുന്നപ്ര സ്വദേശിയും മത്സ്യവില്പനക്കാരനുമായ പ്രകാശന്റെ സൈക്കിളില്‍ തട്ടി ബൈക്ക് റോഡിലേക്കു വീണപ്പോള്‍ എതിരേ വന്ന ടോറസ് ഇടിച്ചാണ് അപകടമുണ്ടായത്. ദേശീയപാത മുറിച്ചുകടക്കുകയായിരുന്ന കാല്‍നടയാത്രക്കാരനെ കണ്ട് വെട്ടിച്ചു മാറ്റുന്നതിനിടെ സൈക്കിള്‍ സുദേവും കുടുംബവും സഞ്ചരിച്ചിരുന്ന ബൈക്കിന് മുന്നിലേക്കു വന്നു. സൈക്കിള്‍ യാത്രികനെ…
Read Moreഅലക്സാ കുരയ്ക്കൂ… കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് കുഞ്ഞനുജത്തിയെ രക്ഷിച്ച ചേച്ചിക്കുട്ടി; വൈറലായി വീഡിയോ
കുരങ്ങിന്റെ ആക്രമണത്തില്‍ നിന്ന് തന്റെ കുഞ്ഞനുജത്തിയെ രക്ഷിച്ച നികിത എന്ന മിടുക്കി ചേച്ചിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഉത്തർപ്രദേശിലെ ബസ്തിയിലാണ് സംഭവം. വീട്ടിലേക്ക് ആറോളം കുരങ്ങൻമാർ അടുക്കള വഴി വീടിനുള്ളിലേക്ക് കടന്നു. വീട്ടിൽ കടന്നയുടൻ തന്നെ അലമാരയ്ക്കുള്ളിലെ സാധനങ്ങളെല്ലാം നശിപ്പിക്കുവാൻ തുടങ്ങി. ആദ്യം ഇത് കണ്ട് ഭയന്നെങ്കിലും കൊച്ച് നികിത മനോബലം കൈവിടാതെ കുരങ്ങൻമാരെ തുരത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു. എങ്ങനെയും കുരങ്ങന്റെ മുന്നിൽ നിന്നും തന്റെ കുഞ്ഞനുജത്തിയെ രക്ഷിക്കണം എന്നേ ചിന്ത ഉണ്ടായിരുന്നുള്ളു. അപ്പോഴാണ് ഫ്രിഡ്ജിനു മുകളിൽ വച്ചിരുന്ന അലക്സയെ കണ്ടത്. ഉടൻതന്നെ അലക്സയോട് പട്ടി കുരയ്ക്കുന്ന ശബ്ദം പുറപ്പെടുവിക്കാൻ ആവശ്യപ്പെട്ടു. അലക്സ പട്ടി കുരയ്ക്കുന്ന ശബ്ദം പുറപ്പെടുവിച്ചതോടെ കുരങ്ങൻമാർ പേടിച്ച് സ്ഥലംകാലിയാക്കി. യഥാ സമയത്ത് നികിതയുടെ ബുദ്ധിപൂർവമുള്ള പ്രവർത്തിയിൽ നിന്നും കുഞ്ഞനുജത്തിയുടെ ജീവനാണ് രക്ഷിച്ചത്. നികിതയുടേയും അനുജത്തിയുടേയും വീഡിയോ വളരെ വേഗത്തിൽ വൈറലായി.…
Read Moreകോടതിയിൽനിന്നു തിരിച്ചടിയുണ്ടാകുമോയെന്നു ഭയത്താൽ ആരോഗ്യവകുപ്പ് ഉത്തരവ് ഇറക്കി; അനിത ജോലിയിൽ പ്രവേശിച്ചു
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിൽ അതിജീവിതയ് ക്കൊപ്പം നിന്ന സീനിയർ നഴ്സിംഗ് ഓഫീസർ പി.ബി. അനിത മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ (ഡിഎംഇ) ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ ജോലിയിൽ പ്രവേശിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, സീനിയർ നഴ്സിംഗ് ഓഫീസർ എന്നിവരുടെ സാന്നിധ്യത്തിൽ പി.ബി. അനിത രജിസ്റ്ററിൽ ഒപ്പ് രേഖപ്പെടുത്തി ജോലിയിൽ പ്രവേശിച്ചു. യുഡിഎഫും വിവിധ സാമൂഹിക പ്രവർത്തകരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതിനെത്തുടർന്ന് അനിതയെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കാൻ ശനിയാഴ്ച രാത്രി ആരോഗ്യവകുപ്പ് അധികൃതർ ഉത്തരവിറക്കുകയായിരുന്നു. അനിതയുടെ സ്ഥലം മാറ്റം റദ്ദാക്കിയ കോടതി വിധിക്കെതിരേ വെള്ളിയാഴ്ച സർക്കാർ ഹൈക്കോടതിയിൽ നൽകിയ റിവ്യൂ പെറ്റീഷന്റെ അന്തിമ വിധിക്കനുസരിച്ചായിരിക്കും ഇപ്പോഴത്തെ നിയമനമെന്നു ശനിയാഴ്ചത്തെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. താത്കാലികമായി നിയമന ഉത്തരവ് നൽകിയെങ്കിലും അനിതയോട് ആരോഗ്യവകുപ്പിനു പ്രതികാരബുദ്ധിയാണുള്ളതെന്ന് ഉത്തരവിൽനിന്നു വ്യക്തമാണ്. ഐസിയു പീഡനക്കേസിൽ മേൽനോട്ടവീഴ്ചയുണ്ടായെന്നാരോപിച്ച് അനിതയ്ക്ക് കോഴിക്കോട്ട്…
Read Moreഫേസ്ബുക്കിലെ നാലുവർഷത്തെ പരിചയം പരസ്പരം കാണണമെന്ന മോഹത്തിലേക്ക്; കൂടിക്കാഴ്ചയിൽ തന്നെ മയക്കി കിടത്തി നഗ്ന ചിത്രങ്ങൾ പകർത്തി; ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടി; പരാതിയുമായി യുവതി
നാഗ്പുർ: പരസ്പരം കാണാതെ സോഷ്യൽ മീഡിയയിലൂടെ നലുവർഷത്തെ പരിചയം. ഒടുവിൽ കാണാൻ ഇരുവരും തിരുമാനിച്ചു. കണ്ട് കഴിഞ്ഞു പെൺകുട്ടിക്ക് യുവാവ് കൊടുത്തത് എട്ടിന്റെ പണി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. എയർഫോഴ്സ് ഉദ്യോസ്ഥനെന്ന വ്യാജേന സൗഹൃദം സ്ഥാപിച്ച് യുവാവ് പണം തട്ടിയെടുക്കുകയും നഗ്ന ചിത്രങ്ങൾ പകർത്തുകയും ചെയ്തെന്ന പരാതിയുമായാണ് യുവതി പോലീസ് സ്റ്റേഷനിലെത്തിയത്. 36കാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ്, ശ്യാം സുപത്കർ എന്നയാൾക്കെതിരെ ബലാത്സംഗം, പണം തട്ടിയെടുക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് കേസെടുത്തു. ശ്യാം വർമ എന്ന പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയ പ്രതിയെ നാല് വർഷം മുമ്പ് ഫേസ്ബുക്കിൽ കൂടിയാണ് പരിചയപ്പെട്ടതെന്ന് യുവതി പോലീസിനോട് പറഞ്ഞു. താനൊരു ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥനാണെന്നും താൻ നാഗ്പൂരിലാണ് താമസിക്കുന്നതെന്നും ഇയാൾ അവകാശപ്പെട്ടു. ഒടുവിൽ കണ്ടുമുട്ടാൻ ഇരുവരും തീരുമാനിച്ചു. കൂടിക്കാഴ്ചയ്ക്കിടെ, സുപത്കർ യുവതിക്ക് മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി, അവളെ ബോധരഹിതയാക്കി.…
Read More