പ​ക​ൽ പോ​ലും കു​റ്റാ​ക്കൂ​രി​രു​ട്ടാ​കും; അ​ര​നൂ​റ്റാ​ണ്ടി​നി​ട​യി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ സ​മ്പൂ​ർ​ണ സൂ​ര്യ​ഗ്ര​ഹ​ണം ഇ​ന്ന്

50 വ​ര്‍​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ സ​മ്പൂ​ർ​ണ സൂ​ര്യ​ഗ്ര​ഹ​ണം ഇ​ന്ന്. സൂ​ര്യ​നും ഭൂ​മി​ക്കും ഇ​ട​യി​ൽ ച​ന്ദ്ര​ൻ ക​ട​ന്നു​പോ​കു​മ്പോ​ൾ സൂ​ര്യ​ൻ പൂ​ർ​ണ​മാ​യി മ​റ​ഞ്ഞു​പോ​കു​ന്ന​താ​ണ് ഇ​ന്ന​ത്തെ പ്ര​ത്യേ​ക​ത.

അ​മേ​രി​ക്ക, കാ​ന​ഡ, മെ​ക്സി​ക്കോ ഉ​ൾ​പ്പ​ടെ​യു​ള്ള വ​ട​ക്ക​ൻ അ​മേ​രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ൽ സൂ​ര്യ​ഗ്ര​ഹ​ണം ദ്യ​ശ്യ​മാ​കും. എ​ന്നാ​ൽ ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ൽ ഗ്ര​ഹ​ണം കാ​ണാ​ൻ സാ​ധി​ക്കി​ല്ല.

ഏ​പ്രി​ൽ എ​ട്ട് രാ​ത്രി 9.12നാ​ണ് ഗ്ര​ഹ​ണം തു​ട​ങ്ങു​ന്ന​ത്. പി​റ്റേ ദി​വ​സം പു​ല​ർ​ച്ചെ 2.25ന് ​ഗ്ര​ഹ​ണം അ​വ​സാ​നി​ക്കും. ച​ന്ദ്ര​ൻ സൂ​ര്യ​നെ മ​റ​യ്ക്കു​ന്ന പ​ക​ൽ സ​മ​യ​ത്തു​പോ​ലും ഇ​രു​ട്ട​നു​ഭ​വ​പ്പെ​ടും. ന​ട്ടു​ച്ച​യ്ക്ക് പോ​ലും ഇ​രു​ൾ​മൂ​ടി​യ അ​വ​സ്ഥ​യാ​യി​രി​ക്കും.

നാ​സ​യ​ട​ക്ക​മു​ള്ള ഏ​ജ​ൻ​സി​ക​ൾ ഗ്ര​ഹ​ണം ലൈ​വാ​യി സം​പ്രേ​ഷ​ണം ചെ​യ്യു​ന്നു​ണ്ട്. ടോ​ട്ട​ൽ സോ​ളാ​ർ എ​ക്ലി​പ്‌​സ‌്‌​ലും, നാ​സാ പ്ല​സ്‌​ലും, നാ​സ ടി​വി​യി​ലും, ഏ​ജ​ൻ​സി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ലും സം​പ്രേ​ക്ഷ​ണം ചെ​യ്യും.

2026 ഓ​ഗ​സ്റ്റ് 12നാ​യി​രി​ക്കും ഇ​നി അ​ടു​ത്ത സ​മ്പൂ​ര്‍​ണ ഗ്ര​ഹ​ണം ദൃ​ശ്യ​മാ​കു​ന്ന​ത്. ഇ​ത് അ​ന്‍റാ​ര്‍​ട്ടി​ക് മേ​ഖ​ല​യി​ലാ​കും പൂ​ര്‍​ണ​മാ​യും പ്ര​ക​ട​മാ​കു​ന്ന​ത് എ​ന്നാ​ണ് ശാ​സ്ത്ര​ലോ​കം പ​റ​യു​ന്ന​ത്. ഇ​തി​ന് മു​ന്‍​പ് 2017 ഓ​ഗ​സ്റ്റ് 21ന് ​അ​മേ​രി​ക്ക​യി​ലാ​യി​രു​ന്നു സ​മ്പൂ​ര്‍​ണ സൂ​ര്യ​ഗ്ര​ഹ​ണം ദൃ​ശ്യ​മാ​യി​രു​ന്ന​ത്.

Related posts

Leave a Comment