കോ​പ്പ ദെ​ൽ റേ കപ്പിൽ മുത്തമിട്ട് അ​ത്‌ലറ്റി​ക്


സെ​വി​യ്യ: കോ​പ്പ ദെ​ൽ റേ (രാജാവിന്‍റെ കപ്പ്) ​ഫു​ട്ബോ​ൾ കി​രീ​ടം അ​ത‌്‌ലറ്റി​ക് ബിൽബാ വോയ്ക്ക്. പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ അ​ത്‌ലറ്റി​ക് 4-2ന് ​മ​യ്യോ​ർ​ക്ക​യെ തോ​ല്പി​ച്ചു. 1984 നു​ശേ​ഷം ബി​ൽ​ബാ​വോ നേ​ടു​ന്ന ആ​ദ്യ​ത്തെ കോ​പ്പ ഡെ​ൽ റേ ​ചാ​ന്പ്യ​ൻ​ഷി​പ്പാ​ണ്.

40 വ​ർ​ഷ​ത്തി​നി​ടെ ക്ല​ബ് നേ​ടു​ന്ന പ്ര​ധാ​ന ക​പ്പും ഇ​താ​ണ്. ഇ​തോ​ടെ അ​ത്‌ലറ്റിക്കി​ന് കോ​പ്പ ദെൽ റേ ​കി​രീ​ട​ങ്ങ​ളു​ടെ എ​ണ്ണം 24 ആ​യി. മു​ഴു​വ​ൻ സ​മ​യ​ത്തും അ​ധി​ക സ​യ​മ​ത്തും 1-1ന് ​സ​മ​നി​ല പാ​ലി​ച്ച​തോ​ടെ​യാ​ണ് ഷൂ​ട്ടൗ​ട്ടി​ലേ​ക്കു നീ​ങ്ങി​യ​ത്. 21-ാം മി​നി​റ്റി​ൽ ഡാ​നി റോ​ഡ്രി​ഗ​സ് മ​യ്യോ​ർ​ക്ക​യെ മു​ന്നി​ലെ​ത്തി​ച്ചു. 50-ാം മി​നി​റ്റി​ൽ ഒ​യി​ഹ​ൻ സാ​ൻ​സെ​റ്റ് അ​ത്‌ലറ്റി​ക്കി​നു സ​മ​നി​ല ന​ൽ​കി.

ഷൂ​ട്ടൗ​ട്ടി​ൽ അ​ത്‌ലറ്റി​ക് ഗോ​ൾ​കീ​പ്പ​ർ ജു​ലെ​ൻ അ​ഗി​റെ​സാ​ബാ​ല മ​യ്യോ​ർ​ക്ക​യു​ടെ മ​നു മോ​ർ​ലാ​ൻ​സി​ന്‍റെ കി​ക്ക് ര​ക്ഷ​പ്പെ​ടു​ത്തി​യ​പ്പോ​ൾ നെ​മ​ഞ്ച റ​ഡോ​ഞ്ചി​ക്കി​ന്‍റെ കി​ക്ക് ക്രോ​സ് ബാ​റി​നു മു​ക​ളി​ലൂ​ടെ പു​റ​ത്തേ​ക്കാ​യി​രു​ന്നു.

1984ലെ ​കി​രീ​ട​ത്തി​നു​ശേ​ഷം 2020, 2021 ഫൈ​ന​ലു​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റു ഫൈ​ന​ലു​ക​ളി​ൽ തോ​റ്റു.
40 വ​ർ​ഷ​ത്തി​നി​ടെ 2015ലും 2021​ലും നേ​ടി​യ സ്പാ​നി​ഷ് സൂ​പ്പ​ർ ക​പ്പു​ക​ളാ​ണ് അ​ത്‌ലറ്റിക് ക്ല​ബ്ബി​നു പ​റ​യാ​നു​ണ്ടാ​യി​രു​ന്ന കി​രീ​ട നേ​ട്ടം.

Related posts

Leave a Comment