മു​ഹ​മ്മ​ദ​ൻസ് സ്പോ​ർ​ട്ടിം​ഗ് ഐ​എ​സ്എ​ലി​ലേ​ക്ക്

ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​ൽ മോ​ഹ​ൻ ബ​ഗാ​നും ഈ​സ്റ്റ് ബം​ഗാ​ളി​നും ഒ​പ്പം ച​രി​ത്ര​വും പാ​ര​ന്പ​ര്യ​വു​മു​ള്ള മു​ഹ​മ്മ​ദ​ൻസ് സ്പോ​ർ​ട്ടി​ംഗ് ക്ല​ബ് പു​തി​യ കെ​ട്ടി​ലും മ​ട്ടി​ലും ഇ​നി ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഡി​വി​ഷ​ൻ ഫു​ട്ബോ​ൾ ലീ​ഗാ​യ ഐ​എ​സ്എ​ല്ലി​ലേ​ക്ക്. ഇ​തോ​ടെ കോ​ൽ​ക്ക​ത്ത​യി​ൽ​നി​ന്ന് മോ​ഹ​ൻ​ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റ്സ്, ഈ​സ്റ്റ് ബം​ഗാ​ൾ ക്ല​ബ്ബു​ക​ൾ​ക്കു പി​ന്നാ​ലെ ഐ​എ​സ്എ​ല്ലി​ലെ​ത്തു​ന്ന മൂ​ന്നാ​മ​ത്തെ ടീ​മാ​യി. 1887-ൽ ​ജൂ​ബി​ലി ക്ല​ബ്ബാ​യി തു​ട​ങ്ങി 1891-ൽ ​മു​ഹ​മ്മ​ദ​ൻ​സ് എ​ന്ന് പേ​രു​മാ​റ്റി.

133 വ​ർ​ഷ​ത്തെ ച​രി​ത്ര​മു​ള്ള ആ​രാ​ധ​ക​രു​ടെ സ്വ​ന്തം ബ്ലാ​ക്ക് പാ​ന്തേ​ഴ്സ്, ഈ ​സീ​സ​ണി​ലെ ഐ ​ലീ​ഗ് ജേ​താ​ക്ക​ളാ​യാ​ണ് ഐ​എ​സ്എ​ല്ലി​ലെ​ത്തി​യ​ത്. ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷ​മാ​ണ് റ​ഷ്യ​ക്കാ​ര​നാ​യ ആ​ന്ദ്രേ ചെ​ർ​നി​ഷോ​വ് പ​രി​ശീ​ലി​പ്പി​ക്കു​ന്ന മു​ഹ​മ്മ​ദ​ൻ​സ് സ്പോ​ർ​ടിം​ഗ് ആ​ദ്യ ഐ ​ലീ​ഗ് കി​രീ​ട​നേ​ട്ട​ത്തി​ലെ​ത്തി​യ​ത്. ലീ​ഗി​ൽ ഒ​രു മ​ത്സ​രം കൂ​ടി ബാ​ക്കി​യി​രി​ക്കേ 52 പോ​യി​ന്‍റു​മാ​യാ​ണ് മു​ഹ​മ്മ​ദ​ൻ​സ് കി​രീ​ടം നേ​ടി​യ​ത്. 23-ാം റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ മു​ഹ​മ്മ​ദ​ൻ​സ് 2-1ന് ​ഷി​ല്ലോം​ഗ് ലാ​ജോം​ഗി​നെ തോ​ൽ​പ്പി​ച്ച് കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ടു.

1990-ക​ൾ​ക്കു ശേ​ഷം പി​ന്നാ​ക്കം പോ​കു​ക​യും ഒ​രു പ​തി​റ്റാ​ണ്ടു മു​ന്പ് ക​ട​ക്കെ​ണി കാ​ര​ണം അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ലെ​ത്തു​ക​യും ചെ​യ്ത ക്ല​ബ്ബി​ന്‍റെ തി​രി​ച്ചു​വ​ര​വ് കൂ​ടി​യാ​ണ് നേ​ട്ടം. ര​ണ്ടു​ത​വ​ണ ഫെ​ഡ​റേ​ഷ​ൻ ക​പ്പും 14 ത​വ​ണ ക​ൽ​ക്ക​ട്ട ഫു​ട്ബോ​ൾ ലീ​ഗും ര​ണ്ടു​വ​ട്ടം ഡ്യൂ​റാ​ൻ​ഡ് ക​പ്പും ആ​റു​ത​വ​ണ ഐഎ​ഫ്എ ഷീ​ൽ​ഡും ആ​റു​ത​വ​ണ റോ​വേ​ഴ്സ് ക​പ്പും നാ​ലു​ത​വ​ണ സേ​ട്ട് നാ​ഗ്ജി ട്രോ​ഫി​യും നേ​ടി​യ മു​ഹ​മ്മ​ദ​ൻസ്​ സ്പോർടിംഗി​ന് ഐ ​ലീ​ഗ് കി​രീ​ട​ത്തി​ലെ​ത്താ​ൻ ഏ​റെ​ക്കാ​ലം കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു.

13 ഗോ​ളു​മാ​യി ലീ​ഗി​ലെ ഗോ​ൾ​വേ​ട്ട​ക്കാ​രി​ൽ നാ​ലാം​സ്ഥാ​ന​ത്തു​ള്ള ഹോ​ണ്ടു​റാ​സ് താ​രം എ​ഡ്ഡി ഗ​ബ്രി​യേ​ൽ ഹെ​ർ​ണാ​ണ്ട​സാ​ണ് സീ​സ​ണി​ൽ മു​ഹ​മ്മ​ദ​ൻ​സി​ന്‍റെ മു​ന്നേ​റ്റ​ത്തി​ന് ചു​ക്കാ​ൻ​പി​ടി​ക്കു​ന്ന​ത്. മു​ൻ ഡി​ഫ​ൻ​ഡ​റാ​യി​രു​ന്ന ആ​ന്ദ്രേ ചെ​ർ​നി​ഷോ​വി​ന്‍റെ പ്ര​തി​രോ​ധ​ത​ന്ത്ര​ങ്ങ​ളാ​ണ് ടീ​മി​ന്‍റെ ക​രു​ത്ത്. 23 മ​ത്സ​ര​ങ്ങ​ളി​ൽ തോ​റ്റ​ത് ഒ​ന്നി​ൽ​മാ​ത്രം. 43 ഗോ​ളു​ക​ൾ എ​തി​രാ​ളി​ക​ളു​ടെ വ​ല​യി​ലെ​ത്തി​ച്ച​പ്പോ​ൾ വ​ഴ​ങ്ങി​യ​ത് 19 എ​ണ്ണം.

 

 

Related posts

Leave a Comment