ബെർഗാമോ (ഇറ്റലി): യൂറോപ്പ ലീഗ് ഫുട്ബോളിൽ സെമി കാണാതെ ലിവർപൂൾ പുറത്ത്. അറ്റലാന്റയ്ക്കെതിരേ രണ്ടാംപാദ ക്വാർട്ടർ ഫൈനൽ 1-0ന് ലിവർപൂൾ ജയിച്ചെങ്കിലും ആദ്യപാദത്തിലെ കണക്ക് തീർക്കാനായില്ല. ആദ്യപാദത്തിൽ അറ്റലാന്റ 3-0ന്റെ ജയമാണ് സ്വന്തമാക്കിയത്. ഇരുപാദങ്ങളിലുമായി 3-1ന്റെ ജയത്തിൽ അറ്റലാന്റ സെമിയിലെത്തി. ഏഴാം മിനിറ്റിൽ പെനാൽറ്റിയിലൂടെ മുഹമ്മദ് സല ലിവർപൂളിനെ മുന്നിലെത്തിച്ചു. ഫ്രഞ്ച് ക്ലബ് മാഴ്സെയാണ് സെമിയിൽ അറ്റലാന്റയുടെ എതിരാളികൾ.
Read MoreDay: April 20, 2024
എടാ മോനേ… കല്യാശേരിയിൽ കള്ളവോട്ട് ; സിപിഎം ബൂത്ത് ഏജന്റ് വയോധികയുടെ വോട്ട് ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; അഞ്ച് പോളിംഗ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കണ്ണൂർ: വീട്ടിലെത്തി മുതിർന്ന പൗരന്മാരുടെ വോട്ട് ചെയ്യിക്കുന്നതിനിടെ വയോധികയുടെ വോട്ട് ചെയ്ത സിപിഎം നേതാവിനും അഞ്ച് പോളിംഗ് ഉദ്യോഗസ്ഥർക്കുമെതിരേ കേസ്. ഉദ്യോഗസ്ഥർക്കൊപ്പമെത്തിയ സിപിഎം ബൂത്ത് ഏജന്റ് വയോധികയുടെ വോട്ട് ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്നാണ് കേസെടുത്തത്. കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലെ കല്യാശേരി നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന കല്യാശേരി പഞ്ചായത്തിലെ 164 -ാം ബൂത്തിൽപ്പെട്ട വീട്ടിലാണു സംഭവം. എടക്കാടൻ ഹൗസിൽ ദേവി (92) യുടെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്പോൾ ദേവിയുടെ വോട്ട് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഗണേശൻ ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണു പുറത്തുവന്നത്. സിപിഎം ബൂത്ത് ഏജന്റുകൂടിയാണു ഗണേശൻ. വോട്ട് അസാധുവാക്കുമെന്നു വരണാധികാരികൂടിയായ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ അറിയിച്ചു. വോട്ട് ചെയ്യിക്കുന്ന പ്രക്രിയയിൽ വോട്ടിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ബാഹ്യ ഇടപെടൽ തടയാതിരുന്ന പോളിംഗ് സംഘത്തിലെ ഉദ്യോഗസ്ഥരെ അസിസ്റ്റന്റ് റിട്ടേണിംഗ്…
Read Moreപതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും; ഇരട്ട സഹോദരനെ പീഡിപ്പിച്ച കേസിന്റെ വിചാരണ അവസാനഘട്ടത്തിൽ
തളിപ്പറമ്പ്: പ്രകൃതിവിരുദ്ധ പീഡനത്തിന് പതിനാറുകാരനെ ഇരയാക്കിയ യുവാവിന് 113 വര്‍ഷം തടവും 1,75,000 രൂപ പിഴയും. കുറുമാത്തൂര്‍ ഡയറിയിലെ കുന്നില്‍ വീട്ടില്‍ പി.കെ. മഹേഷിനെ (37) ആണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആര്. രാജേഷ് ശിക്ഷിച്ചത്. 2017-18 കാലഘട്ടത്തിലായിരുന്നു നിരവധി തവണ കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയെ പട്ടികകൊണ്ട് അടിച്ചത് ഉള്‍പ്പെടെ ഏഴു വകുപ്പുകളിലായാണു ശിക്ഷ. പതിനാറുകാരന്റെ ഇരട്ട സഹോദരനെ ഇയാള്‍ ഇത്തരത്തില്‍ പീഡിപ്പിച്ച കേസിന്റെ വിചാരണ പോക്സോ കോടതിയില്‍ അവസാനഘട്ടത്തിലാണ്. ശ്രീകണ്ഠപുരം സിഐ ആയിരുന്ന കെ.ആര്. രഞ്ജിത്താണ് ആദ്യഘട്ടത്തില്‍ കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. പിന്നീട് സിഐ ഇ.പി. സുരേശനാണ് തുടരന്വേഷണം നടത്തി കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.
Read Moreമിടുമിടുക്കൻ; ഗിന്നസ് വേൾഡ് റിക്കാര്‍ഡ് മറികടന്ന് സെബിൻ
ലോകത്തിലെ ഏറ്റവും ചെറിയ വാഷിംഗ് മെഷീൻ നിർമിച്ച് അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് രണ്ടാം വർഷ വിദ്യാർഥിയായ സെബിൻ സജി ഗിന്നസ് വേൾഡ് റിക്കാര്‍ഡിലേക്ക്. ഇന്നലെ രാവിലെ അമൽജ്യോതി കോളജ് ഓഡിറ്റോറിയത്തിൽ നടന്ന പ്രദർശനത്തിൽ 30 മിനിട്ടുകൊണ്ടാണ് 25.2 ഗ്രാം മാത്രം ഭാരവും 33.6 മില്ലിമീറ്റർ നീളവും 32.5 മില്ലിമീറ്റർ വീതിയും 38.7 മില്ലിമീറ്റർ ഘനവുമുള്ള വാഷിംഗ് മെഷീൻ നിർമിച്ചത്. നിലവിലെ ആന്ധ്ര സ്വദേശിയുടെ 37 x 41 x 43 മില്ലി മീറ്റർ അളവാണ് സെബിൻ മറികടന്നത്. ഗിന്നസ് അധികൃതർ പറഞ്ഞിട്ടുള്ള എല്ലാ നിയമങ്ങളും പാലിച്ചാണ് ഈ ഉദ്യമം നിർവഹിച്ചത്. വിദഗ്ധ സമിതി അംഗങ്ങളായ കാഞ്ഞിരപ്പള്ളി സിഐ എം.എസ്. ഫൈസൽ, ഡോ. ഗീവർഗീസ് ടൈറ്റസ്, ഡോ. റാണി ചാക്കോ, ഡോ.കെ.ജി. സതീഷ്കുമാർ എന്നിവരുടെ സാക്ഷ്യപത്രത്തോടെ എല്ലാ രേഖകളും ഗിന്നസ് അധികാരികൾക്ക് ഉടൻ…
Read Moreമഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
തിരുവനന്തപുരം: കനത്ത മഴയുടെ കെടുതി തുടരുന്നതിനാൽ ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി. തിരുവനന്തപുരത്തുനിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്. അതേസമയം ദുബായിലേക്കുള്ള മറ്റു വിമാനങ്ങളുടെ സർവീസ് പുനക്രമീകരിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. ദുബായി വിമാനത്താവളത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്നാണ് സർവീസ് പുനക്രമീകരിച്ചത്. ദുബായി വിമാനത്താവളത്തിൽ ഇറങ്ങുന്ന വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം 48 മണിക്കൂർ നീട്ടി. ദുബായി വഴിയുള്ള കണക്ഷൻ വിമാന സർവീസുകളുടെ ചെക്ക് ഇൻ നിർത്തിവച്ചതായി എമിറേറ്റ്സ് എയർലൈനും അറിയിച്ചു. ഇന്ന് രാത്രി 12 വരെയാണ് ചെക്ക് ഇൻ നിർത്തിവച്ചത്. ദുബായിലേക്ക് നേരിട്ടുള്ള സർവീസ് തുടരും. ടിക്കറ്റുകൾക്ക് റീഫണ്ട് നൽകുമെന്ന് അധികൃതർ അറിയിച്ചു. ഹെൽപ് ലൈൻ നമ്പറുകൾ +971501 205172,+971569950590, +971507347676,+971585754213
Read Moreഒരു രണ്ടാം വിവാഹത്തിന് താല്പര്യമില്ലെന്ന് സജിന; വിവാഹാലോചന നിരസിച്ച യുവതിയേയും വീട്ടുകാരെയും വീട്ടില്‍ കയറി വെട്ടി; പ്രതി രഞ്ജിത്ത് പോലീസ് പിടിയിൽ
ആലപ്പുഴ: വിവാഹാലോചന നിരസിച്ചതിനെ തുടര്‍ന്ന്. ചെന്നിത്തല കാരാഴ്മയില്‍ അഞ്ച് പേരെ വീട്ടില്‍ കയറി വെട്ടി പരിക്കേൽപിച്ചു. കാരാഴ്മ സ്വദേശി റാഷുദ്ദീന്‍, മകള്‍ സജിന എന്നിവരുടെ നില ഗുരുതരമാണ്. ഇവര്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. റാഷിദ്ദീന്റെ ഭാര്യ, മകന്, സഹോദരിയുടെ ഭര്‍ത്താവ് എന്നിവര്‍ക്കും വെട്ടേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തില്‍ പ്രതിയായ കാരാഴ്മ സ്വദേശി രഞ്ജിത്ത് രാജേന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി പത്തിനാണ് സംഭവം. വെട്ടുകത്തി ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി എത്തിയ പ്രതി കുടുംബാംഗങ്ങളെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. സജിനെയെയാണ് ആദ്യം ആക്രമിച്ചത്. ശബ്ദം കേട്ട് റാഷുദ്ദീന്‍ എത്തിയതോടെ ഇയാളെയും മാരകമായി പരിക്കേല്‍പ്പിച്ചു. പിന്നാലെ ഇത് തടയാന്‍ ശ്രമിച്ച മറ്റുള്ളവരെയും പ്രതി ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. സജിന വിവാഹാലോചന നിരസിച്ചതിനെ തുടര്‍ന്നാണ് അക്രമമെന്നാണ് സൂചന. സജിനയുടെ ആദ്യ ഭർത്താവ് മരിച്ചുപോയിരുന്നു. ഇതോടെ…
Read Moreകുതിച്ചുയർന്ന്; സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 6,815 രൂപയും പവന് 54,520 രൂപയുമായി. ഏപ്രില്‍ 16ലെ റിക്കാര്‍ഡ് വിലയായ ഗ്രാമിന് 6,795 രൂപ, പവന് 54,360 രൂപ എന്ന ബോര്‍ഡ് റേറ്റാണ് ഇന്നലെ തിരുത്തിയത്. ഈ മാസം മാത്രം പവന് 3,640 രൂപയാണു വർധിച്ചത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2,400 ഡോളറിന് മുകളിലെത്തിയതിനുശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകര്‍ തിരിഞ്ഞതാണ് വിലക്കയറ്റത്തിനു കാരണം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ സ്വര്‍ണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വര്‍ധനയാണ്.
Read Moreമഷി പുരളാൻ ഇനി ആറ് നാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
ജനാധിപത്യപ്രക്രിയയിൽ പങ്കെടുത്ത് സമ്മതിദാനാവകാശം വിനിയോഗിച്ചതിന്റെ അഭിമാന ചിഹ്നം കൈവിരലിൽ പതിക്കാൻ സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള ലോക്സഭാ തെരഞ്ഞെടുപ്പിന് ആറ് നാൾ മാത്രം അവശേഷിക്കേ സമ്മതിദാനത്തിന്റെ അടയാളമായി പുരട്ടാനുള്ള മായാമഷി (ഇൻഡെലിബിൾ ഇങ്ക്) സംസ്ഥാനത്തെ മുഴുവൻ വിതരണ കേന്ദ്രങ്ങളിലും എത്തി. 63,100 കുപ്പി(വയൽ) മഷിയാണ് ലോക്സഭാ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഉപയോഗിക്കുന്നതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. സംസ്ഥാനത്തെ 25,231 ബൂത്തുകളിലേക്ക് ആവശ്യമുള്ളതിന്റെ രണ്ടര ഇരട്ടി മഷിക്കുപ്പികളാണ് എത്തിച്ചിട്ടുള്ളത്. ഒരു കോടി 30 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് സംസ്ഥാനത്തേക്കാവശ്യമായ മഷി തെരഞ്ഞെടുപ്പ് കമ്മീഷൻ കർണാടക സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മൈസൂരു പെയ്ന്റ് ആൻഡ് വാർണിഷ് കമ്പനിയിൽ(എംവിപിഎൽ) നിന്ന് എത്തിച്ചത്.
Read Moreപക്ഷിപ്പനി; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: ആലപ്പുഴയില്‍ രണ്ട് സ്ഥലങ്ങളിലെ താറാവുകളില്‍ പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്ളുവന്‍സ (എച്ച്5 എന്‍1) കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പക്ഷിപ്പനി പ്രതിരോധത്തിനായി എസ്ഒപി. പുറത്തിറക്കി. പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാന്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കണം. രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളും രണ്ടാഴ്ചക്കാലം പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തിന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ ഫീവര്‍ സര്‍വേ നടത്തുകയും പനിയുള്ളവരിലെ തൊണ്ടയിലെ സ്രവമെടുത്ത് പരിശോധിച്ച് പക്ഷിപ്പനിയല്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്യും. പക്ഷിപ്പനി ബാധിച്ച പക്ഷികളുമായി ഇടപെട്ടവര്‍ ക്വാറന്റൈന് കൃത്യമായി പാലിക്കണം. ഈ പ്രദേശത്തിന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തിപ്പെടുത്തും. ഏതെങ്കിലും പക്ഷികളെ ചത്തനിലയിൽ കണ്ടെത്തുന്ന സാഹചര്യത്തില്‍ അപ്പോള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യണം.…
Read Moreനിമിഷ പ്രിയയുടെ മോചനം; ഏറെ പ്രതീക്ഷയുമായി അമ്മ പ്രേമകുമാരി യെമനിലേക്ക് തിരിച്ചു
കൊച്ചി: യെമന്‍ പൗരന് തലാല്‍ അബ്ദുള്‍ മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി യെമനിലേക്ക് യാത്ര തിരിച്ചു. വര്‍ഷങ്ങളായി യെമനില്‍ ബിസിനസ് നടത്തുന്ന സാമുവല്‍ ജെറോമിനൊപ്പമാണ് മേരി എന്ന പ്രേമകുമാരി യെമനിലേക്ക് പോകുന്നത്. യെമനിലേക്കു പോകാന്‍ അനുവാദം നല്കണമെന്നാവശ്യപ്പെട്ടു പ്രേമകുമാരി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സ്വന്തം ഉത്തരവാദിത്വത്തില്‍ അവിടേക്കു പോകാനുള്ള അനുവാദം വേണമെന്നായിരുന്നു ആവശ്യം. കഴിഞ്ഞ മാസം ആദ്യം യെമനിലെ ഏദന്വരെ എത്താനുള്ള യാത്രാനുമതി പ്രേമകുമാരിക്ക് ലഭിച്ചിരുന്നു. ഡല്‍ഹി ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു യാത്രാനുമതി ലഭിച്ചത്. ഏഡനില്‍നിന്നു സനയിലേക്ക് റോഡ് മാര്‍ഗം യാത്ര ചെയ്യണമെങ്കില്‍ സനയില്‍നിന്നുള്ള അനുമതി ലഭിക്കണമായിരുന്നു. അതു ലഭിക്കാൻ വൈകിയതോടെയാണു യാത്ര മാറ്റിവയ്ക്കേണ്ടിവന്നത്. ഇന്ന് പുലര്‍ച്ചെ 5.30ന് നെടുമ്പാശേരിയില്‍നിന്ന് വിമാനമാര്‍ഗം മുബൈയിലെത്തും. അവിടെനിന്ന് വൈകുന്നേരം അഞ്ചിനാണ് യെമനിലേക്കുള്ള വിമാനം. യെമനില്‍നിന്ന് നിമിഷ പ്രിയയെ ജയിലില്‍…
Read More