രാസവസ്തുക്കൾ ഉപയോഗിക്കാതെ വാഴപ്പഴം പഴുപ്പിക്കുന്ന ഒരു വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. പഴുത്ത ഏത്തപ്പഴം സുലഭമാണെങ്കിലും ഇവയിൽ രാസവസ്തുക്കൾ ചേർക്കുന്നുണ്ടോ എന്ന ആശങ്ക ഉപഭോക്താക്കൾക്ക് ഉണ്ടാകാറുണ്ട്. “വാഴപ്പഴം പാകമാകുന്ന പ്രക്രിയ, പരമ്പാഗത രീതി” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഉണങ്ങിയ വാഴയിലകൾ കൊണ്ട് നിരത്തിയ ഒരു കുഴിയിലാണ് പഴുപ്പിക്കാനായി വാഴക്കുല ഇറക്കിവച്ചിരിക്കുന്നത്. പിന്നീട് പുകയ്ക്കായി കുഴിക്കുള്ളിൽ കനൽ ഇടുന്നു. ശേഷം രണ്ടു ദിവസത്തേക്ക് കുഴി മണ്ണിട്ട് മൂടി വയ്ക്കുകയും ചെയ്യുന്നു. വീഡിയോയുടെ അവസാന ഭാഗത്ത് കുഴിയിൽ നിന്ന് എടുത്ത വാഴക്കുല പൂർണ്ണമായും പഴുത്ത നേന്ത്രപ്പഴമായതും, അവ കഴിക്കുന്നതും കാണിക്കുന്നുണ്ട്. രസകരവും ഉപയോഗപ്രദവുമായ ഒരു പരമ്പരാഗത സമ്പ്രദായത്തെയാണ് ഈ വീഡിയോ എടുത്തുകാണിക്കുന്നത്. സോഷ്യൽ മീഡിയയിൽ വീഡിയോ പെട്ടെന്ന് തന്നെ വീഡിയോ വൈറലാവുകയും ചെയ്തു. The technique
Read MoreDay: May 14, 2024
ഹരിഹരന്റെ വീടിനുനേരേ ബോംബേറ്: പ്രതികളെക്കുറിച്ച് പോലീസിനു സൂചന; വാഹനങ്ങള്‍ തിരിച്ചറിഞ്ഞു
കോഴിക്കോട്: ആര്‍എംപി നേതാവ് കെ.എസ്. ഹരിഹരന്റെ വീടിനുനേരേ ബോംബെറിഞ്ഞ സംഭവത്തില്‍ അ്രകമികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ പോലീസ് തിരിച്ചറിഞ്ഞു. പ്രതികളെക്കുറിച്ച് പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ചുവന്ന കാറിലും ഇരുചക്ര വാഹനങ്ങളിലുമാണ് അക്രമികള്‍ എത്തിയത്. ഇതുമായി ബന്ധപ്പെട്ട് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏതാനും പേരെ പോലീസ് ചോദ്യം ചെയ്തതായാണ് സൂചന. കഴിഞ്ഞ ദിവസം രാത്രി എട്ടരയ്ക്കാണ് മലപ്പുറം തേഞ്ഞിപ്പലം ഒലിപ്രം കടവിനടുത്ത ഹരിഹരന്റെ വീട്ടിലേക്ക് ബോംബേറുണ്ടായത്.ബൈക്കിലെത്തിയ രണ്ടുപേര്‍ സ്ഫോടക വസ്തു എറിയുകയായിരുന്നു. ഗേറ്റിനു മുകളിലാണ് സ്ഫോടകവസ്തു വീണ് പൊട്ടിയത്. അപ്പോള്‍ ഹരിഹരനും കുടുംബവും ഭാര്യാ സഹോദരനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. ആസാദും വീട്ടിലുണ്ടായിരുന്നു. ആർക്കും പരിക്കേറ്റില്ല. ഇന്നു രാവിലെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. എറിഞ്ഞത് നാടന്‍ ബോംബാണെന്നാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലത്തുനിന്ന് ബോംബിന്റെ അവശിഷ്ടങ്ങള്‍ പോലീസ് ശേഖരിച്ച് വിശദമായ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വടകരയില്‍ നിന്നുള്ള…
Read Moreവിരുന്നിനെത്തിയ വീട്ടിലെ വീട്ടമ്മയെ പീഡിപ്പിച്ചു; നഗ്നചിത്രങ്ങൾ പകർത്തി സുഹൃത്തുക്കൾക്ക് അയച്ചു നൽകി; രാജാക്കാട്ട് നിന്ന് മുങ്ങിയ പ്രസാദിനെ പശ്ചിമബംഗാളിൽ നിന്നും പൊക്കി പോലീസ്
രാജാക്കാട്: വിരുന്നിനെത്തിയ വീട്ടിലെ ഗൃഹനാഥയെ പീഡിപ്പിച്ചശേഷം സ്വദേശത്തേക്കു മടങ്ങിയ പശ്ചിമബംഗാൾ സ്വദേശിയെ പോലീസ് പ്രതിയുടെ ഗ്രാമത്തിൽ എത്തി അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ ബിശ്വേശ്വർപുർ സ്വദേശിയായ ദേബ് പ്രസാദ് മുഖർജി(22) യെയാണ് രാജാക്കാട് എസ്എച്ച്ഒ അജയ് മോഹൻ,ഗ്രേഡ് എസ്ഐ സജി എൻ. പോൾ,എസ് സിപിഒ ബി.ആർ. ബിനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഴിഞ്ഞ 18നാണ് പ്രതി ബൈസണ്‍വാലിയിൽ വാടകയ്ക്കു താമസിക്കുന്ന ദന്പതികളുടെ വീട്ടിൽ വിരുന്നിനെത്തിയത്. ഭർത്താവ് പണിക്കു പോയ സമയത്ത് വീട്ടിലുണ്ടായിരുന്ന ഗൃഹനാഥയെ പീഡിപ്പിച്ച പ്രതി വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ ഫോണിൽ പകർത്തി പശ്ചിമബംഗാളിലുള്ള സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു. അതിനുശേഷം പ്രതി പശ്ചിമബംഗാളിലേക്കു മടങ്ങി. 27നാണ് ദന്പതികൾ ഇതുസംബന്ധിച്ച് രാജാക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്. തുടർന്ന് പോലീസ് സംഘം കൊൽക്കത്തയിൽനിന്നും 200 കിലോമീറ്റർ അകലെയുള്ള ബിശ്വേശ്വർപൂരിലെത്തി അവിടത്തെ പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.
Read Moreകരമന അഖിൽ വധക്കേസ്; പ്രതികളെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങും
തിരുവനന്തപുരം: കരമന അഖിൽ വധക്കേസിൽ അറസ്റ്റിലായി ജുഡീഷൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതികളെ വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി പോലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി അന്വേഷണ സംഘം അടുത്ത ദിവസം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. കേസിലെ എട്ടു പ്രതികളിൽ ഏഴുപേരെ അന്വേഷണ സംഘം കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ കഴിയുന്ന ഒരു പ്രതിയെ പിടികൂടാൻ അന്വേഷണം തുടരുകയാണെന്നും ഇയാളെ ഉടൻ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി. കരമന ഇടഗ്രാമം മരുതൂർകടവിൽ പ്ലാവിള വീട്ടിൽ അഖിലിനെ കഴിഞ്ഞ ദിവസമാണ് ഇരുന്പ് കന്പികൊണ്ടും കല്ലിനും ഇടിച്ച് അക്രമി സംഘം കൊലപ്പെടുത്തിയത്. കൈമനം സ്വദേശികളായ വിനീത്, അഖിൽ അപ്പു, സുമേഷ്, കിരണ്കൃഷ്ണൻ, ഹരിലാൽ ഉൾപ്പെടെ ഏഴ് പേരെയാണ് രണ്ട് ദിവസങ്ങളിലായി പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. കരമന അനന്തു വധക്കേസിലെ പ്രതികളാണ് അഖിലിനെയും കൊലപ്പെടുത്തിയതെന്ന്…
Read Moreജനനനിരക്ക് കുറയുന്നു; ജപ്പാനിൽ ആർക്കും വേണ്ടാതെ 90 ലക്ഷം വീടുകള്‍!
ആരും താമസിക്കാനില്ലാതെ ഉപേക്ഷിക്കപ്പെടുന്ന വീടുകളുടെ എണ്ണം ജപ്പാനിൽ കുതിച്ചുയരുന്നു. നിലവിൽ ഇത്തരം 90 ലക്ഷം വീടുകളുണ്ടെന്നാണു ജപ്പാനിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകളിലുള്ളത്. രാജ്യത്ത് ആകെയുള്ള വീടുകളിൽ 14 ശതമാനം വരുമിത്. ഇതിനു കാരണം മറ്റൊന്നുമല്ല, ജപ്പാനിലെ ജനനനിരക്ക് ക്രമാതീതമായി കുറയുന്നു. ഇങ്ങനെ പോയാൽ അധികം വൈകാതെ ജപ്പാനിലെ പല മേഖലകളും മനുഷ്യസാന്നിധ്യമില്ലാതെ വിജനമായേക്കുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ജപ്പാന്റെ ഗ്രാമപ്രദേശങ്ങളിലാണ് ആളൊഴിഞ്ഞ വീടുകള്‍ കൂടുതലുണ്ടായിരുന്നതെങ്കിൽ ഇപ്പോള്‍ ടോക്കിയോ, ക്യോട്ടോ തുടങ്ങിയ വലിയ ജാപ്പനീസ് നഗരങ്ങളിലും ഇത്തരം വീടുകൾ അനവധിയാണ്. പുതുതായി വീടുകൾ നിർമിക്കുന്നതുകൊണ്ടുള്ള പ്രശ്നമല്ലിതെന്നും റിപ്പോർട്ടുകളിലുണ്ട്. താമസമില്ലാത്ത വീടുകൾ വിൽക്കാൻ ഉടമകൾ തയാറാണെങ്കിലും വാങ്ങാൻ ആളില്ലാത്ത സ്ഥിതിയാണ്. വിദേശികൾക്കു വീടുകള്‍ വാങ്ങാൻ ജപ്പാനിൽ നിയമക്കുരുക്കുകള്‍ ഏറെയാണെന്നും പറയുന്നു. ജനനനിരക്ക് കുറയുന്നതിനൊപ്പം ജപ്പാനിൽ പ്രായമാകുന്നവരുടെ എണ്ണം കൂടുകയാണ്. അതേസമയം, 15 വയസിന് താഴെയുള്ള കുട്ടികളുടെ എണ്ണം തുടർച്ചയായ 43ാം വർഷവും…
Read Moreകേരളം വെന്ത് ഉരുകുമ്പോള്‍ ചൂടറിയാതെ സലിൻ വയലത്തലയുടെ വീട്
കോന്നി: ചുട്ടുപൊള്ളുന്ന അന്തരീക്ഷത്തിലും ഈ വീട്ടിൽ ചൂട് അറിയില്ല. കോന്നി മങ്ങാരം വയലത്തല വീട്ടിൽ സലിലിനും കുടുംബത്തിനുമാണ് പ്രകൃതി ഒരുക്കിയ കവചം ആശ്വാസം ഏകിയത്. കേരളം വെന്ത് ഉരുകുമ്പോള്‍ ഈ വീടും പരിസരവും തികച്ചും പ്രകൃതിയുടെ തണലിലാണ്. പ്രകൃതിയോട് ഇടപഴകിയ അന്തരീക്ഷമാണ് വലയത്തല വീടിനുള്ളത്. പ്രകൃതി സംരക്ഷണത്തിന് വേണ്ടി ഉഴിഞ്ഞുവച്ച ജീവിതമാണ് ഈ വീട്ടുടമ സലിൽ വയലത്തലയുടേത്. കോന്നി മങ്ങാരം മാർക്കറ്റ് റോഡിലാണ് വീട് സ്ഥിതി ചെയ്യുന്നത്.അന്‍പതിലേറെ വർഷങ്ങളുടെ പഴക്കമുള്ള വൻ വൃക്ഷങ്ങൾ ഉൾപ്പെടെ സലിലിന്റെ വീട്ടു പരിസരത്തുണ്ട്. 50ലധികം വൃക്ഷങ്ങളും കാട്ടുവള്ളികളും പടർന്നു കിടക്കുന്ന അടിക്കാടുകളും വീടിനു കുളിർമയേകുന്നു. വൃക്ഷങ്ങൾക്കു ചുവട്ടിലെ കരീലക്കൂട്ടങ്ങളും വൃക്ഷങ്ങളിൽ കൂടു കുട്ടിയിരിക്കുന്ന പക്ഷിക്കൂട്ടങ്ങളുമെല്ലാം ചേരുന്പോൾ ഒരു വന സൗന്ദര്യം ഈ വീടിനുണ്ട്. കാടിന്റെ മണവും ചീവിടിന്റെ ഒച്ചയുമെല്ലാം ചേർന്ന ഒരു അന്തരീക്ഷത്തിലാണ് സലിലിന്റെ വീട്. സഹകരണ മേഖലയിൽനിന്നും വിരമിച്ച സലിലിനും…
Read Moreരാജ്യസഭ സീറ്റ്; അർഹത നോക്കി ഇടതു മുന്നണി തീരുമാനിക്കുമെന്ന് സ്റ്റീഫൻ ജോർജ്
തിരുവനന്തപുരം: രാജ്യസഭ സീറ്റ് ആര്‍ക്കെന്ന് അര്‍ഹത നോക്കി എല്‍ഡിഎഫ് തീരുമാനിക്കുമെന്ന് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്. കഴിഞ്ഞ തവണ രാജ്യസഭ സീറ്റുകളില്‍ ഒഴിവുവന്നപ്പോള്‍ ഒരു സീറ്റ് സിപിഐയ്ക്ക് നല്‍കിയിരുന്നെന്നും അന്ന് മാണി ഗ്രൂപ്പ് ക്ലയിം ഉന്നയിച്ചിരുന്നില്ലെന്നും ജോസ് കെ മാണിക്ക് മറ്റ് പദവികള്‍ നല്കി സീറ്റ് വിട്ടുകൊടുക്കുന്ന കാര്യം ചര്‍ച്ചയിലില്ലെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. ജൂലൈയില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച വേണ്ടന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ജോസ് കെ.മാണി വിഭാഗം. അതേസമയം രാജ്യസഭാ സീറ്റിനെച്ചല്ലിയുള്ള തര്‍ക്കം ഇതുവരേയും ഇടതുമുന്നണി നേതൃത്വത്തിനു അവതരിപ്പിക്കപ്പെട്ടില്ല. പ്രശ്നപരിഹാരത്തിന് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണി നേതൃത്വം പരിഗണിച്ചേക്കുമെന്നുമറിയുന്നു.
Read Moreനവവധുവിന് ഭർതൃവീട്ടിൽ ക്രൂരമർദനമേറ്റ സംഭവം; യുവതിയുടെ അച്ഛൻ മുഖ്യമന്ത്രിക്കും റൂറൽ എസ്പിക്കും പരാതി നൽകി
പറവൂർ: നവവധുവിന് ഭർതൃവീട്ടിൽ വച്ച് ക്രൂരമായി മർദനമേറ്റ സംഭവത്തിൽ യുവതിയുടെ അച്ഛൻ മുഖ്യമന്ത്രിക്കും റൂറൽ എസ്പിക്കും പരാതി നൽകി. സംഭവം നടന്ന പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിൽനിന്നും പെൺകുട്ടിയുടെ സ്റ്റേഷൻ പരിധിയിലേക്ക് കേസിന്റെ അന്വേഷണ ചുമതല മാറ്റണമെന്നും പിതാവ് ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ അഞ്ചിനായിരുന്നു പറവൂർ സ്വദേശിയായ പെൺകുട്ടിയും കോഴിക്കോട് പന്തീരാങ്കാവ് പന്നിയൂർകുളം സ്നേഹതീരത്തിൽ രാഹുലും തമ്മിലുള്ള വിവാഹം. മാട്രിമോണി വെബ്സൈറ്റ് വഴിയാണ് ആലോചന വന്നത്. വിവാഹത്തിന്റെ ഏഴാം നാൾ വരന്റെ വീട്ടിൽ അടുക്കള കാണൽ ചടങ്ങിനായി പലഹാരങ്ങളും സമ്മാനങ്ങളുമായാണ് 26 അംഗം സംഘം രാഹുലിന്റെ വീട്ടിലെത്തിയത്. അപ്പോഴാണ് ദേഹമാസകലം പരിക്കേറ്റ നിലയിൽ പെൺകുട്ടിയെ കണ്ടത്. നെറ്റി മുഴച്ചിരിക്കുകയായിരുന്നു. തലയിൽ തൊടാനാവാത്ത വിധം കടുത്ത വേദനയും, മുക്കിൽനിന്നു ചോരയൊലിച്ചതിന്റെ ലക്ഷണവും ഉണ്ടായിരുന്നു. കാര്യം തിരക്കിയ വീട്ടുകാരോട് ശുചിമുറിയിൽ തെന്നിവീണെന്നാണ് പെൺകുട്ടി പറഞ്ഞത്. അങ്ങനെ പറയണമെന്നു രാഹുൽ യുവതിയോട് ആവശ്യപ്പെട്ടിരുന്നെന്നും വീണ്ടും…
Read Moreഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിത മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം
ഇടുക്കി: ഇരട്ടയാറിലെ പോക്സോ കേസ് അതിജീവിതയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തിൽ ബെൽറ്റിട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വ രാവിലെ 11 മണിയോടെയാണ് അതിജീവിതയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ അമ്മയാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. സംഭവം കൊലപാതകമെന്നു സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
Read Moreഭാര്യയെ കൊലപ്പെടുത്തിയ കേസ്: കസാഖിസ്ഥാൻ മുൻ മന്ത്രിക്ക് 24 വർഷം തടവ്; സിസിടിവി ദൃശ്യങ്ങൾ തെളിവായി
അസ്താന: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കസാക്കിസ്ഥാനിലെ മുൻ ധനകാര്യ മന്ത്രിയെ കോടതി 24 വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. 44 കാരനായ കുവാണ്ടിക് ബിഷിംബയേവിനാണു ശിക്ഷ. വിചാരണ വേളയിൽ സിസിടിവി ദൃശ്യങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ബിഷിംബയേവ് തന്റെ ഭാര്യയായ സാൽറ്റാനത്ത് നുകെനോവ(31)യെ തല്ലുകയും ചവിട്ടുകയും ചെയ്യുന്നതും മുടിയിൽ പിടിച്ച് വലിച്ചിഴച്ച് മുറിയിലേക്ക് കൊണ്ടുപോകുന്നതും വീഡിയോയിൽ വ്യക്തമാണ്. 2023 നവംബർ ഒൻപതിന് രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. ബോധം നഷ്ടപ്പെടുന്നതിന് മുമ്പുള്ള അവസാന മണിക്കൂറുകളിൽ, നുകെനോവയ്ക്ക് മുറിവേറ്റിട്ടുള്ളതും ശരീരത്തിൽ നിറയെ രക്തം പുരണ്ടതുമായ ദൃശ്യങ്ങൾ ബിഷിംബയേവിന്റെ മൊബൈൽ ഫോണിൽനിന്നു കണ്ടെത്തിയിരുന്നു. 2016 ഡിസംബർ മുതൽ രാജ്യത്തിന്റെ ധനകാര്യ മന്ത്രിയായി ബിഷിംബായേവ് സേവനമനുഷ്ഠിച്ചിരുന്നു. 2018ൽ കൈക്കൂലി കേസിൽ ശിക്ഷിക്കപ്പെട്ട് 10 വർഷം ഇയാൾ തടവിന് ശിക്ഷിക്കപ്പെട്ടു. എന്നാൽ മൂന്ന് വർഷത്തിനുള്ളിൽ ജയിൽ മോചിതനായി.
Read More