ആ ​പ​രി​പ്പ് ഇ​വി​ടെ വേ​വി​ല്ല; മ​മ്മൂ​ട്ടി മ​ല​യാ​ളി​യു​ടെ അ​ഭി​മാ​നം; സൈ​ബ​റി​ട​ങ്ങ​ളി​ലെ സം​ഘ​പ​രി​പാ​റി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ മ​മ്മൂ​ട്ടി​ക്ക് പിന്തു​ണ​യു​മാ​യി വി. ​ശി​വ​ന്‍​കു​ട്ടി

തിരുവനന്തപുരം: സൈ​ബ​റി​ട​ങ്ങ​ളി​ൽ മ​മ്മൂ​ട്ടി​ക്കെ​തി​രാ​യ സം​ഘ​പ​രി​വാ​ർ ആ​ക്ര​മ​ണ​ത്തി​നെ​തി​രേ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി. മ​മ്മൂ​ട്ടി​ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ചാ​ണ് മ​ന്ത്രി താ​ര​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ച​ത്. “ആ ​പ​രി​പ്പ് ഇ​വി​ടെ വേ​വി​ല്ല… മ​മ്മൂ​ട്ടി മ​ല​യാ​ളി​യു​ടെ അ​ഭി​മാ​നം..” എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് മ​മ്മൂ​ട്ടി​യു​ടെ ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി ചി​ത്ര​ങ്ങ​ളാ​യ പു​ഴു, ഉ​ണ്ട എ​ന്നി​വ​യു​ടെ തി​ര​ക്ക​ഥാ​കൃ​ത്താ​യ ഹ​ര്‍​ഷ​ദി​നേ​യും മ​മ്മൂ​ട്ടി​യേ​യും ചേ​ര്‍​ത്ത് ന​ട​ക്കു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​നെ​തി​രേ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ രൂ​ക്ഷ വി​മ​ര്‍​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്. മ​മ്മൂ​ട്ടി​യെ ഇ​സ്ലാ​മി​സ്റ്റ് ആ​യി ചി​ത്രീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് സൈ​ബ​റി​ട​ങ്ങ​ളി​ൽ ആ​ക്ര​മ​ണം. സം​ഘ​പ​രി​വാ​ര്‍ പ്രൊ​ഫൈ​ലു​ക​ളി​ലു​ൾ​പ്പെ​ടെ മ​മ്മൂ​ട്ടി​ക്കെ​തി​രേ​യു​ള്ള പോ​സ്റ്റു​ക​ളാ​ണ് പ​ങ്കു​വ​യ്ക്കു​ന്ന​ത്. അ​തേ​സ​മ​യം, മ​മ്മൂ​ട്ടി പു​ഴു പോ​ലെ ഒ​രു ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച​തി​നു​ള്ള അ​മ​ർ​ഷ​മാ​ണ് ആ​ളു​ക​ൾ തീ​ർ​ക്കു​ന്ന​തെ​ന്ന അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​രു​ന്ന​ത്.

Read More

ആസ്ത്മ; രോഗനിർണയവും ചികിത്സയും

രോ​ഗ​നി​ര്‍​ണയം സ്‌​പൈ​റോ​മെ​ട്രി അ​ല്ലെ​ങ്കി​ല്‍ ശ്വാ​സ​കോ​ശ പ്ര​വ​ര്‍​ത്ത​ന പ​രി​ശോ​ധ​ന​യ്ക്കൊ​പ്പം ശ്വാ​സം മു​ട്ട​ലി​ന്‍റെ സാ​ന്നി​ധ്യവും പരിഗണിക്കുന്നു. ബ്രോ​ങ്കോ​ഡൈ​ലേ​റ്റ​ര്‍ മ​രു​ന്ന് ക​ഴി​ക്കു​ന്ന​തി​ന് മു​മ്പും ശേ​ഷ​വും ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ ആ​ശ്ര​യി​ച്ചു​ള്ള പ​രി​ശോ​ധ​ന​യാ​ണ് ശ്വാ​സ​കോ​ശ പ്ര​വ​ര്‍​ത്ത​ന പ​രി​ശോ​ധ​ന (PFT). ബ്രോ​ങ്കോ​ഡൈ​ലേ​റ്റ​റു​ക​ള്‍​ക്ക് ശേ​ഷം നി​ങ്ങ​ളു​ടെ ശ്വാ​സ​കോ​ശ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം മെ​ച്ച​പ്പെ​ടു​ക​യാ​ണെ​ങ്കി​ല്‍, ആ ​വ്യ​ക്തി​ക്ക് ആസ്ത്മ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ആസ്ത്മ:മ​റ്റു പ​രി​ശോ​ധ​ന​ക​ള്‍1. പീ​ക്ക് ഫ്ലോ മീ​റ്റ​ര്‍ (Peak flow meter)2. ബ്രോ​ങ്കി​യ​ല്‍ ച​ല​ഞ്ച് ടെ​സ്റ്റ് (Bronchial Challenge Test)3. അ​ല​ര്‍​ജി പ​രി​ശോ​ധ​ന (Allergy test)4. ബ്രീ​ത്ത് നൈ​ട്രി​ക് ഓ​ക്‌​സൈ​ഡ് ടെ​സ്റ്റ് (Breath Nitric oxide test)5. ക​ഫ​ത്തി​ലെ ഇ​സി​നോ​ഫി​ല്‍ അ​ള​വ് അ​ള​ക്കു​ക (Measuring Sputum eosinophil counts)ചി​കി​ത്സശ്വ​സി​ക്കു​ന്ന മ​രു​ന്നു​ക​ളി​ല്‍ ബ്രോ​ങ്കോ​ഡൈ​ലേ​റ്റ​റു​ക​ളോ സ്റ്റി​റോ​യി​ഡു​ക​ളോ ആ​കാം. ആ​സ്ത്മ​യ്ക്കു​ള്ള മ​രു​ന്നു​ക​ള്‍ ര​ണ്ടാ​യി ത​രം തി​രി​ച്ചി​രി​ക്കു​ന്നു. 1. റെ​സ്‌​ക്യൂ/​റി​ലീ​വ​ര്‍ മ​രു​ന്നു​ക​ള്‍ –ബ്രോ​ങ്കോ​ഡൈ​ലേ​റ്റ​റു​ക​ള്‍/​സ്റ്റി​റോ​യി​ഡു​ക​ള്‍ അ​ല്ലെ​ങ്കി​ല്‍ കോ​മ്പി​നേ​ഷ​ന്‍ എ​ന്നി​വ അ​ട​ങ്ങി​യി​രി​ക്കു​ന്നു. 2. ക​ണ്‍​ട്രോ​ള​ര്‍ മ​രു​ന്നു​ക​ള്‍ –…

Read More

അ​പ​ക​ട​ക​ര​മാ​യ ജോ​ലി, എ​ങ്കി​ലും വി​ശ്വാ​സ​ത്തോ​ടെ ജ​നം വി​ളി​ക്കു​മ്പോ​ൾ എ​ങ്ങ​നെ പോ​കാ​തി​രി​ക്കും; ​ഒ​ന്ന​ര വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഫൈ​സ​ലും സം​ഘ​വും​പി​ടി​കൂ​ടി​യ​ത് 50 രാ​ജ​വെ​മ്പാ​ല​ക​ളെ…

ഇ​രി​ട്ടി: ക​ണ്ണൂ​രി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​മാ​യി ഒ​ന്ന​ര വ​ർ​ഷ​ത്തി​നു​ള്ളി​ൽ വ​നം​വ​കു​പ്പി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നും മാ​ർ​ക്ക് പ്ര​വ​ർ​ത്ത​ക​നു​മാ​യ ഫൈ​സ​ൽ വി​ള​ക്കോ​ടും സം​ഘ​വും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത് 50 രാ​ജ​വെ​മ്പാ​ല​ക​ളെ. ച​ന്ദ​ന​ക്കാം​പാ​റ സ്വ​ദേ​ശി ബി​ജോ​യു​ടെ പ​റ​മ്പി​ൽ നി​ന്നു​മാ​ണ് അ​ൻ​പ​താ​മ​ത്തെ രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി വ​നം​വ​കു​പ്പി​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യി ജോ​ലി ചെ​യ്തു​വ​രു​ന്ന ഫൈ​സ​ൽ 1800 ഓ​ളം വി​ഷ പാ​മ്പു​ക​ളെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. പാ​ന്പ്പി​ടി​ക്ക​ൽ രം​ഗ​ത്ത് സ​ജീ​വ​മാ​യ ഫൈ​സ​ലും സം​ഘ​വും മ​ല​യോ​ര​ത്ത് എ​വി​ടെ നി​ന്നും ഏ​തു സ​മ​യ​ത്ത് വി​ളി​ച്ചാ​ലും അ​വി​ടെ എ​ത്താ​റു​ണ്ട് . ഇ​ന്ന​ലെ ത​ന്നെ അ​ഞ്ച് മൂ​ർ​ഖ​ൻ പാ​മ്പി​നെ​യും ഒ​രു പെ​രു​മ്പാ​മ്പി​നെ​യും പി​ടി​കൂ​ടി​യി​രു​ന്നു. പ​ല​പ്പോ​ഴും വ​ള​രെ അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​മ്പു​ക​ളെ പി​ടി​കൂ​ടു​ന്ന​ത്. പാ​മ്പു​ക​ളെ പി​ടി​കൂ​ടി ഉ​ൾ​വ​ന​ത്തി​ൽ തു​റ​ന്നു​വി​ടു​ക​യാ​ണ് ചെ​യ്യാ​റു​ള്ള​ത്. അ​പ​ക​ട​ക​ര​മാ​യ ജോ​ലി ആ​ണെ​ങ്കി​ലും ജ​ന​ങ്ങ​ൾ വി​ശ്വാ​സ​ത്തോ​ടെ വി​ളി​ക്കു​മ്പോ​ൾ അ​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ ക​ഴി​യു​ന്നു എ​ന്ന​താ​യാ​ണ് ഏ​റ്റ​വും അ​ഭി​മാ​നം തോ​ന്നു​ന്ന നി​മി​ഷ​മെ​ന്ന് ഫൈ​സ​ൽ…

Read More

വീണുകിട്ടിയ പഴ്സ് പോലീസിൽ ഏൽപ്പിച്ച; ആറാം ​ക്ലാ​സു​കാര​ൻ ആ​സി​ഫി​ന് അ​ഭി​ന​ന്ദ​ന​ പ്രവാഹം

മം​ഗ​ലം​ഡാം: വ​ഴി​യി​ൽ നി​ന്നും കി​ട്ടി​യ പ​ണ​മ​ട​ങ്ങു​ന്ന പഴ്സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ച്ച് കു​ട്ടി​ക​ൾ​ക്ക് മാ​തൃ​ക​യാ​യ ആ​സി​ഫി​നെ അ​ഭി​ന​ന്ദി​ക്കു​ക​യാ​ണ് കൂ​ട്ടു​കാ​രും നാ​ട്ടു​കാ​രും സ്കൂ​ൾ അ​ധി​കാ​രി​ക​ളു​മെ​ല്ലാം. രാ​വി​ലെ മ​ദ്ര​സ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴി​ക്കാ​ണ് റോ​ഡി​ൽ പഴ്സ് കി​ട​ക്കു​ന്ന​ത് ആ​സി​ഫി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. തു​റ​ന്നു നോ​ക്കി​യ​പ്പോ​ൾ നി​റ​യെ പ​ണ​വും വി​ല​പ്പെ​ട്ട കു​റെ രേ​ഖ​ക​ളും. പി​ന്നെ ആ​സി​ഫ് മ​റ്റൊ​ന്നും ചി​ന്തി​ച്ചി​ല്ല. ഓ​ടി​പ്പോ​യി അ​ടു​ത്തു ത​ന്നെ​യു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പഴ്സ് ഏ​ൽ​പ്പി​ച്ചു. വീ​ട്ടി​ലെ​ത്തി കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു. പി​ന്നെ വൈ​കി​യി​ല്ല. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​ട​മ​യെ​ത്തി. ആ​സി​ഫി​നെ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി പോ​ലീ​സു​കാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പഴ്‌​സ് ആ​സി​ഫ് ത​ന്നെ ഉ​ട​മ​ക്ക് കൈ​മാ​റി. ഉ​ട​മ​യു​ടെ വ​ക സ്റ്റേ​ഷ​നി​ൽ മ​ധു​ര​വി​ത​ര​ണ​വും ന​ട​ത്തി.​ ആ​സി​ഫി​ന്‍റെ സ​ത്യ​സ​ന്ധ​ത നാ​ട്ടി​ലും വാ​ർ​ത്ത​യാ​യി. ലൂ​ർ​ദ് മാ​താ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ആ​സി​ഫ്. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ജോ​സി ടോ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ…

Read More

വഴക്കിനിടയിലും ‘വഴക്ക്’ ഫേസ്ബുക്കിൽ പങ്കുവച്ച് ചിത്രത്തിന്‍റെ സംവിധായകൻ സനൽ കുമാർ ശശിധരൻ

ടൊ​വി​നോ തോ​മ​സ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​കു​ന്ന സ​ന​ൽ കു​മാ​ർ ശ​ശി​ധ​ര​ൻ സം​വി​ധാ​നം ചെ​യ്ത വ​ഴ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ ത​ർ​ക്കം ന​ട​ക്കു​ന്ന​തി​നി​ടെ ചി​ത്ര​ത്തി​ന്‍റെ മു​ഴു നീ​ള ലി​ങ്ക് ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച് സം​വി​ധാ​യ​ക​ൻ. ‘പ്രേ​ക്ഷ​ക​ർ​ക്ക് കാ​ണാ​നു​ള്ള​താ​ണ് സി​നി​മ. ‘വ​ഴ​ക്ക്/The Quarrel. കാ​ണ​ണ​മെ​ന്നു​ള്ള​വ​ർ​ക്ക് കാ​ണാം. എ​ന്തു​കൊ​ണ്ട് ഇ​ത് പു​റ​ത്തു​വ​രു​ന്നി​ല്ല എ​ന്ന് മ​ന​സി​ലാ​ക്കു​ന്ന​വ​ർ​ക്ക് മ​ന​സി​ലാ​ക്കാം’. എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് അ​ദ്ദേ​ഹം ചി​ത്ര​ത്തി​ന്‍റെ ലി​ങ്ക് പ​ങ്കു​വ​ച്ച​ത്. സി​നി​മ തീ​യ​റ്റ​റി​ലെ​ത്തി​ക്കു​ന്ന​തി​ന് ടോ​വി​നോ എ​തി​രാ​ണെ​ന്നാ​ണ് സം​വി​ധാ​യ​ക​ൻ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​നെ​തി​രേ ടോ​വി​നോ പ്ര​തി​ക​രി​ച്ചു. വ​ഴ​ക്ക് ഒ​രു ന​ല്ല സി​നി​മ​യാ​ണ്, അ​ഭി​ന​യി​ച്ചി​ട്ടു​ള്ള ഒ​രു സി​നി​മ​യെ​യും മോ​ശ​മാ​യി കാ​ണു​ന്ന ആ​ള​ല്ല താ​നെ​ന്ന് ടോ​വി​നോ പ​റ​ഞ്ഞു. പ​രി​ച​യ​പ്പെ​ട്ട കാ​ല​ത്തെ സ​ന​ലേ​ട്ട​നോ​ട് എ​നി​ക്ക് ഇ​പ്പോ​ഴും സ്നേ​ഹ​മു​ണ്ട്. എ​ന്നാ​ൽ ഇ​പ്പോ​ഴ​ത്തെ സ​ന​ലേ​ട്ട​നെ മ​ന​സി​ലാ​കു​ന്നി​ല്ല. എ​ല്ലാം പു​ള്ളി​ക്കു​വേ​ണ്ടി ചെ​യ്തി​ട്ട് അ​വ​സാ​നം വി​ല്ല​നാ​യി മാ​റു​ന്ന​ത് അ​ത്യ​ധി​കം വേ​ദ​ന ഉ​ണ്ടാ​ക്കു​ന്നു എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

ഇ​ന്ത്യ​ൻ യു​എ​ൻ സ്റ്റാ​ഫ് അം​ഗം ഗാ​സ​യി​ൽ കൊ​ല്ല​പ്പെ​ട്ടു

ഗാ​സ: ഗാ​സ​യി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ലെ ഇ​ന്ത്യ​ക്കാ​ര​നാ​യ ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ല്ല​പ്പെ​ട്ടു. യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് സേ​ഫ്റ്റി ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി​യി​ലെ (ഡി​എ​സ്എ​സ്) സ്റ്റാ​ഫ് അം​ഗ​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​നു​നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു.  കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ​ദ്ദേ​ഹം ഇ​ന്ത്യ​ൻ ആ​ർ​മി​യി​ലെ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു​വെ​ന്നാ​ണ് സൂ​ച​ന. റ​ഫ​യി​ലെ യൂ​റോ​പ്യ​ൻ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​ന് പ​രി​ക്കു​മേ​റ്റു. ഇ​സ്ര​യേ​ൽ-​ഹ​മാ​സ് സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​തി​ന് ശേ​ഷം ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലെ അം​ഗം കൊ​ല്ല​പ്പെ​ടു​ന്ന ആ​ദ്യ​ത്തെ സം​ഭ​വ​മാ​ണി​ത്. ആ​ക്ര​മ​ണ​ത്തെ യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സ് അ​പ​ല​പി​ച്ചു.

Read More

ഇ​ല്ലാ​ത്ത സ്വ​ര്‍​ണം പ​ണ​യം വ​ച്ച്  4.76 കോ​ടി ത​ട്ടി​; കാ​സ​ർ​ഗോ​ട്ട് സി​പി​എം നേ​താ​വ് മു​ങ്ങി

കാ​സ​ര്‍​ഗോ​ഡ്: മെം​ബ​ര്‍​മാ​രു​ടെ പേ​രി​ല്‍ ഇ​ല്ലാ​ത്ത സ്വ​ര്‍​ണം പ​ണ​യം വ​ച്ച് സ​ഹ​ക​ര​ണ​സം​ഘം സൊ​സൈ​റ്റി സെ​ക്ര​ട്ട​റി​യാ​യ സി​പി​എം നേ​താ​വ് ത​ട്ടി​യ​ത് 4,75,99,907 കോ​ടി രൂ​പ. സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ല്‍ മു​ള്ളേ​രി​യ​യി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന കാ​റ​ഡു​ക്ക അ​ഗ്രി​ക​ള്‍​ച്ച​റി​സ്റ്റ് വെ​ല്‍​ഫെ​യ​ര്‍ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യി​ലാ​ണ് വ​ന്‍ ത​ട്ടി​പ്പ് അ​ര​ങ്ങേ​റി​യ​ത്. സം​ഭ​വ​ത്തി​ല്‍ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി​യം സി​പി​എം മു​ള്ളേ​രി​യ ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗ​വു​മാ​യ കാ​റ​ഡു​ക്ക ക​ര്‍​മം​തൊ​ടി​യി​ലെ കെ.​ര​തീ​ശ​നെ​തി​രേ ജാ​മ്യ​മി​ല്ലാ​വ​കു​പ്പ് ചു​മ​ത്തി ആ​ദൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​യാ​ള്‍ ഒ​ളി​വി​ലാ​ണ്.  കേ​സ് ഉ​ട​ന്‍ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റും. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ബെ​ള്ളൂ​ര്‍ കി​ന്നി​ങ്കാ​റി​ലെ കെ.​സൂ​പ്പി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. ഈ​വ​ര്‍​ഷം ജ​നു​വ​രി മു​ത​ല്‍ നാ​ലു​മാ​സം കൊ​ണ്ടാ​ണ് ഇ​ത്ര​യും വ​ലി​യ തു​ക ത​ട്ടി​യെ​ടു​ത്ത​ത്. സ​ഹ​ക​ര​ണ​വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യി​ലാ​ണ് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​ത്. കാ​റ​ഡു​ക്ക, ബെ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് 10 വ​ര്‍​ഷം മു​മ്പാ​ണ് ഈ ​സ​ഹ​ക​ര​ണ​സം​ഘം പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. തു​ക തി​രി​ച്ചു​പി​ടി​ക്കാ​നാ​യി​ല്ലെ​ങ്കി​ല്‍ ഈ ​സ്ഥാ​പ​ന​ത്തി​ന്‍റെ നി​ല​നി​ല്‍​പുത​ന്നെ അ​പ​ക​ട​ത്തി​ലാ​കു​മെ​ന്ന​തി​നാ​ല്‍ ഇ​ട​പാ​ടു​കാ​ര്‍ ആ​ശ​ങ്ക​യി​ലാ​ണ്. 

Read More

പാ​ൻ ഇ​ന്ത്യ​ൻ ചി​ത്രം ‘ശി​വം ഭ​ജേ’​ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്ത്

ഹി​ഡിം​ഭ, രാ​ജു ഗാ​രി ഗാ​ധി തു​ട​ങ്ങി​യ ഹി​റ്റ്ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം അ​ശ്വി​ൻ ബാ​ബു നാ​യ​ക​നാ​യ പാ​ൻ ഇ​ന്ത്യ​ൻ ചി​ത്രം ശി​വം ഭ​ജേ​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സാ​യി. ഗം​ഗ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ മ​ഹേ​ശ്വ​ർ റെ​ഡ്ഢി നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥ, തി​ര​ക്ക​ഥ, സം​വി​ധാ​നം എ​ന്നി​വ നി​ർ​വ​ഹി​ക്കു​ന്ന​ത് അ​പ്സ​ർ ആ​ണ്. ഗം​ഗ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ലു​ള്ള ആ​ദ്യ ചി​ത്ര​മാ​ണി​ത്. ദി​ഗം​ഗ​ന സൂ​ര്യ​വം​ശി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ബോ​ളി​വു​ഡ് താ​രം അ​ർ​ബാ​സ് ഖാ​ൻ, ഹൈ​പ്പ​ർ ആ​ദി, സാ​യ് ധീ​ന, മു​ര​ളി ശ​ർ​മ, തു​ള​സി, ദേ​വി പ്ര​സാ​ദ്, അ​യ്യ​പ്പ ശ​ർ​മ, ഷ​ക​ല​ക ശ​ങ്ക​ർ, കാ​ശി വി​ശ്വ​നാ​ഥ്, ഇ​ന​യ സു​ൽ​ത്താ​ന തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ സ​ഹ​താ​ര​ങ്ങ​ൾ. ഇ​തി​ന​കം 80 ശ​ത​മാ​നം ഷൂ​ട്ട് പൂ​ർ​ത്തി​യാ​ക്കി​യ ചി​ത്രം ജൂ​ൺ റി​ലീ​സി​ന് ഒ​രു​ക്കു​ക​യാ​ണ്. ഛായാ​ഗ്ര​ഹ​ണം ദാ​ശ​ര​ധി ശി​വേ​ന്ദ്ര (ഹ​നു​മാ​ൻ, മം​ഗ​ള​വാ​രം ഫെ​യിം), എ​ഡി​റ്റ​ർ ഛോട്ടാ ​കെ പ്ര​സാ​ദ്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ സാ​ഹി സു​രേ​ഷ് (കാ​ർ​ത്തി​കേ​യ…

Read More

വാ​ട്ട​ർ തീം ​പാ​ർ​ക്കി​ൽ യുവതിയെ ക​യ​റി​പ്പി​ടി​ച്ച പ്ര​ഫ​സ​ർ അ​റ​സ്റ്റി​ൽ

ത​ളി​പ്പ​റ​മ്പ്: വി​സ്മ​യ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ൽ 22 കാ​രി​യെ ക​യ​റി​പ്പി​ടി​ച്ച കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല ഇം​ഗ്ലീ​ഷ് വി​ഭാ​ഗം പ്ര​ഫ​സ​ർ അ​റ​സ്റ്റി​ൽ. പ​ഴ​യ​ങ്ങാ​ടി മാ​ടാ​യി എ​രി​പു​ര​ത്തെ ഇ​ഫ്തി​ക്ക​ർ അ​ഹ​മ്മ​ദാ (51) ണ് ​പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. പ്ര​ഫ​സ​ർ കു​ടും​ബ​സ​മേ​ത​മാ​ണ് വി​സ്മ​യ പാ​ർ​ക്കി​ൽ ഉ​ല്ലാ​സ​ത്തി​നെ​ത്തി​യ​ത്. മ​ല​പ്പു​റം സ്വ​ദേ​ശി​നി​യായ യുവതിയും കു​ടും​ബ​സ​മേ​ത​മാ​ണ് വ​ന്ന​ത്. വേ​വ് പൂ​ളി​ൽ വച്ച് ഇ​ഫ്തി​ക്ക​ർ അ​ഹ​മ്മ​ദ് യു​വ​തി​യെ ക​യ​റി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ ബ​ഹ​ളം വച്ച​തോ​ടെ പാ​ർ​ക്ക് അ​ധി​കൃ​ത​ർ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു. സ്ത്രീ​ക​ൾ​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മം ത​ട​യ​ൽ നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Read More

കല്യാണയാത്ര മരണയാത്ര ആയപ്പോൾ… ഉണങ്ങാത്ത മുറിവുമായ് ഏവൂർ; ചേ​പ്പാ​ട് ട്രെ​യി​ൻ ദു​ര​ന്ത​ത്തിന് 28 വയസ്

ഹ​രി​പ്പാ​ട്: 35 പേ​രു​ടെ ജീ​വ​ൻ അ​പ​ഹ​രി​ച്ച ചേ​പ്പാ​ട് ട്രെ​യി​ൻ ദു​ര​ന്തം നടന്നിട്ട് ഇ​ന്ന് 28 വ​ർ​ഷം പി​ന്നി​ടു​ക​യാ​ണ്. കാ​ൽ​നൂ​റ്റാ​ണ്ട് പി​ന്നി​ട്ട ദു​ര​ന്തം നാ​ട്ടു​കാ​രു​ടെ മ​ന​സി​ൽ ഏ​ൽ​പ്പി​ച്ച മു​റി​വു​ക​ൾ ഇ​നി​യും ഉ​ണ​ങ്ങി​യി​ട്ടി​ല്ല. ദേ​ശീ​യ​പാ​ത​യി​ൽനി​ന്നു ഏ​വൂ​ർ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തേ​ക്കു​ള്ള റോ​ഡി​ലെ കാ​വ​ൽ​ക്കാ​ർ ഇ​ല്ലാ​ത്ത ലെ​വ​ൽ ക്രോ​സി​ലായി​രു​ന്നു ചേ​പ്പാ​ട് ദു​ര​ന്തം. വി​വാ​ഹപാ​ർ​ട്ടി സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സ് ട്രെ​യി​ൻ ത​ട്ടി​ത്തെ​റി​പ്പി​ച്ച​പ്പോ​ൾ ഉ​റ​ക്കെ ക​ര​യാ​ൻ പോ​ലു​മു​ള്ള അ​വ​സ​രം ല​ഭി​ക്കാ​തെ 35 പേ​ർ പി​ട​ഞ്ഞുമ​രി​ക്കു​ക​യാ​യി​രു​ന്നു. 1996 മേ​യ് 14ന് ​ഉ​ച്ച​യ്ക്ക് 1.22നായി​രു​ന്നു അ​പ​ക​ടം. ചേ​പ്പാ​ട് ദു​ര​ന്ത​ത്തി​ൽ വേ​ർ​പി​രി​ഞ്ഞ പ​ല​രു​ടെ​യും ഉ​റ്റ​വ​ർ ഇ​പ്പോ​ഴും ക​ഷ്ട​പ്പാ​ടു​ക​ളും പ്ര​യാ​സ​ങ്ങ​ളും അ​നു​ഭ​വി​ക്കു​ന്നു​ണ്ട്. ദു​ര​ന്ത​സ്ഥ​ല​ത്തു​നി​ന്നു ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചു​വ​ന്ന  ഏ​വൂ​ർ ഇ​ട​യ്ക്കാ​ട്ട് മു​ര​ളീ​ധ​ര​ൻ നാ​യ​ർ, ശാ​ന്താ മ​ന്ദി​ര​ത്തി​ൽ സു​നി​ൽ കു​മാ​ർ, ഏ​വൂ​ർ വ​ട​ക്ക് സ​തീ​ഷ് ഭ​വ​ന​ത്തി​ൽ രാ​ജ​ല​ക്ഷ്മി​യും ജീ​വി​ച്ചി​രി​ക്കു​ന്ന​തി​ൽ ചി​ല​ർ മാ​ത്രം. ദു​ര​ന്തം മൂ​ലം ചേ​പ്പാ​ട് മു​ടേ​ത്ത​റ​യി​ൽ നാ​രാ​യ​ണ​ൻ നാ​യ​ർ​ക്ക് ന​ഷ്ട​മാ​യ​ത് ഭാ​ര്യ​യും മൂ​ന്ന്…

Read More