തിരുവനന്തപുരം: കേരള കോൺഗ്രസ്-എം നേതാവ് ജോസ് കെ. മാണി യുഡിഎഫിലേക്ക് തിരികെ വരണമെന്ന ആവശ്യവുമായി കോൺഗ്രസ് മുഖപത്രമായ വീക്ഷണം. വീക്ഷണത്തിന്റെ മുഖപ്രസംഗത്തിൽ ജോസ് കെ. മാണി സിപിഎമ്മിന്റെ അരക്കില്ലത്തിൽ വെന്തുരുകരുതെന്നും യുഡിഎഫിലേക്ക് തിരിച്ചുവരുന്നതാണ് നല്ലതെന്നും പറയുന്നു. കോട്ടയം ലോക്സഭ സീറ്റിൽ ചാഴികാടന്റെ തോൽവി ഉറപ്പായിരിക്കെ മാണി ഗ്രൂപ്പിന് ലോക്സഭയിലും രാജ്യസഭയിലും അംഗത്വമില്ലാതെയാവും. ദേശീയ പാർട്ടി പദവിയും ചിഹ്നവും നിലനിർത്താനുള്ള പോരാട്ടത്തിൽ ഇരു കമ്യൂണിസ്റ്റ് പാർട്ടികൾക്കും ജോസ് കെ. മാണിയുടെ മോഹങ്ങൾ നിറവേറ്റിക്കൊടുക്കാൻ സാധ്യമല്ല. വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കപ്പെട്ട കാമുകിയുടേതിന് സമാനമായ സങ്കടക്കടലിലാണ് കേരളാ കോൺഗ്രസ്-എം – മുഖപ്രസംഗം പറയുന്നു. കെഎം മാണി വത്തിക്കാൻപോലെ കാത്ത് സൂക്ഷിച്ച പാലായിൽ ജോസ് കെ. മാണി തോറ്റത് കേരള കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവും കഠിനമായതാണ്. നാല് പതിറ്റാണ്ടിലേറെ കാലം തിരുവിതാംകൂറിലെ കർഷകർക്ക് അവകാശബോധത്തിന്റെയും സംഘബോധത്തിന്റെയും സൂക്തങ്ങളും പ്രയോഗങ്ങളും പഠിപ്പിച്ച കെ.എം.…
Read MoreDay: May 15, 2024
കലിപ്പ് ഡാ… ടർബോയുടെ പുതിയ ചിത്രം പങ്കുവച്ച് മമ്മൂട്ടി
മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘ടര്‍ബോ’. ഇപ്പോഴിതാ ‘ടര്‍ബോ’യിലെ പുതിയ ലുക്കാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൈബറിടങ്ങളിൽ മമ്മൂട്ടിക്ക് നേരേ വലിയ ആക്രമണമാണ് നടക്കുന്നത്. അതിനിടയിലാണ് കലിപ്പൻ ലുക്കിനുള്ള മമ്മൂട്ടിയുടെ പുതിയ ചിത്രം പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ആളുകള്‍ നല്‍കിയിരിക്കുന്നത്. കമന്റ് ബോക്സ് മുഴുവന്‍ മമ്മൂട്ടിയെ സപ്പോര്‍ട്ട് ചെയ്തിട്ടുള്ള കമന്റുകളാണ് കാണാന്‍ സാധിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ‘ടര്‍ബോ’. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ‘പോക്കിരിരാജ’, ‘മധുരരാജ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘ടര്‍ബോ’.
Read Moreകാണാതായിട്ട് 26 വര്‍ഷം; ഒടുവില്‍ കണ്ടെത്തിയത് അയല്‍വാസിയുടെ വീട്ടില്‍!
അള്‍ജിയേഴ്സ്: രണ്ട് പതിറ്റാണ്ടിലേറെയായി കാണാതായ യുവാവിനെ 26 വര്‍ഷങ്ങള്‍ക്കിപ്പുറം ഏതാനും മീറ്റര്‍ അകലെയുള്ള അയല്‍വാസിയുടെ വീട്ടില്‍നിന്നും കണ്ടെത്തി. അള്‍ജീരിയയിലെ ജെല്ഫാ നഗരത്തിലാണ് സംഭവം. അള്‍ജീരിയന്‍ ആഭ്യന്തരയുദ്ധത്തിനിടെ, 1998ല്‍ ബി. ഒമര്‍ എന്ന പത്തൊമ്പതുകാരനെ കാണാതായിരുന്നു. യുദ്ധം നിമിത്തം തട്ടിക്കൊണ്ടു പോകപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തതായിട്ടാണ് അദ്ദേഹത്തിന്റെ കുടുംബം കരുതിയത്. വര്‍ഷങ്ങള്‍ക്കിപ്പുറം അനന്തരവകാശത്തര്ക്കവുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ ഒമറിന്റെ സഹോദരന് ഈ കാണാതാകലിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ കുറിക്കുകയുണ്ടായി. ഇതിനെത്തുടര്‍ന്ന് അല്‍ജീരിയന്‍ പോലീസ് അന്വേഷണം ആരംഭിക്കുകയും ഒമറിനെ വെറും 200 മീറ്റര്‍ അകലെയുള്ള ഒരാളുടെ വീട്ടില്‍നിന്നും കണ്ടെത്തുകയുമായിരുന്നു. 61 കാരനായ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇത്രയും വര്‍ഷം പ്രതി ഒമറിനെ എങ്ങനെ ഒളിപ്പിച്ചു എന്നതിലെ ദുരൂഹത തുടരുകയാണ്. ദുര്മന്ത്രവാദത്തിലൂടെ പ്രതി ഒമറിന്റെ സംസാരശേഷി ഇല്ലാതാക്കി എന്നാണ് നാട്ടുകാര്‍ വിശ്വസിക്കുന്നത്. ഇരയ്ക്ക് വൈദ്യശാസ്ത്രപരവും മാനസികവുമായ പരിചരണം നല്കി സാധാരണ ജീവിതത്തിലേക്ക്…
Read Moreതലസ്ഥാനത്ത് ലഹരിമാഫിയയുടെ വിളയാട്ടം പാസ്റ്ററടക്കം നിരവധിപ്പേർക്കു വെട്ടേറ്റു; അക്രമം രാത്രി നാലു മണിക്കൂറോളം നീണ്ടു
വെള്ളറട: ലഹരി മാഫിയ നടത്തിയ വ്യാപക ആക്രമണത്തിൽ പാസ്റ്റർ ഉൾപ്പെടെ നിരവധിപ്പേർക്ക് പരിക്കേറ്റു. വീടുകളും വാഹനങ്ങളും തകർത്തു. കണ്ണന്നൂരില്‍ യുപി സ്കൂളിന് സമീപത്ത് ഇന്നലെ രാത്രിയാണ് കഞ്ചാവ് മാഫിയുടെ അഴിഞ്ഞാട്ടം നടന്നത്. അക്രമി സംഘം കണ്ണില്‍ കണ്ടവരെയെല്ലാം വെട്ടുകയായിരുന്നു. നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. മൂന്നു ബൈക്കുകള്‍ കവര്‍ന്നു. അക്രമികളില്‍ ഒരാള്‍ പിടിയിലായിട്ടുണ്ട്. ഇന്നലെ രാത്രി എട്ടിന് തുടങ്ങിയ ആക്രമണം രാത്രി 12 വരെ നീണ്ടു. കണ്ണന്നൂര്‍ ഹെവന്‍ ക്വാര്‍ട്ടേഴ്സില്‍ ജയകുമാറിന്റെ വീടിനു മുന്നിലിരുന്ന സ്കൂട്ടർ അക്രമികൾ തകര്‍ത്തു. വീടിന്റെ കതകും ജനല്‍ പാളികളും തകര്‍ത്തു. അതുവഴി പോവുകയായിരുന്ന പാസ്റ്റര്‍ അരുണിനെ വെട്ടിപ്പരിക്കേല്പിച്ചു. അരുണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പൂരി കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരി സരിത, ഭര്‍ത്താവ് രതീഷ് എന്നിവരെയും ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. അവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണന്നൂര്‍ റോഡ് വഴി രാത്രിയില്‍ പോയ കാല്‍നട യാത്രക്കാരെ അടക്കം കണ്ണില്‍…
Read More‘അശോക’ ടെൻഡിനൊപ്പം ബ്രൈഡൽ മേക്കോവർ; ഇൻസ്റ്റഗ്രാമിൽ തരംഗമായി കരീന കപൂറിന്റെ ഐക്കോണിക്ക് ലുക്ക്
ബോളിവുഡ് സൂപ്പർ സ്റ്റാർ കരീന കപൂറാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ സംസാരവിഷയം. 2001-ൽ പുറത്തിറങ്ങിയ ‘അശോക’ എന്ന ചിത്രത്തിലെ കരീനയുടെ ഐക്കോണിക്ക് ലുക്കിൻ്റെ പുനരുജ്ജീവനമാണ് ഇപ്പോൾ ട്രെൻഡിംഗിൽ. ‘അശോക ട്രെൻഡ്’ എന്ന ഈ ട്രെൻഡിൽ ബ്രൈഡൽ മെക്കോവറുകൾ ചെയ്യുന്ന ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസേഴ്സ്, ദക്ഷിണേഷ്യൻ ബ്രൈഡൽ ശൈലികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള മേക്കപ്പാണ് വീഡിയോയിൽ അവതരിപ്പിക്കുന്നത്. ഇൻസ്റ്റാഗ്രാം ട്രെൻഡുകൾ വരുന്നു, പോകുന്നു, എന്നാൽ ഇവയിൽ ചിലത് ആഗോള തലത്തിൽ വൈറലാകാറുണ്ട്. അത്തരത്തിലൊന്നായി മാറിയിരിക്കുകയാണ് അശോക ട്രെൻഡ്. ബോൾഡ് നിറങ്ങൾ, വലിയ ആഭരണങ്ങൾ എന്നിവയൊക്കെ ട്രൻഡിന്റെ എടുത്ത് പറയേണ്ട ഘടകങ്ങളാണ്. ഇൻഫ്ലുവൻസേഴ്സ് ‘അശോക’യിലെ ‘സാൻ സനന’ എന്ന ഗാനത്തിന് അഭിനയിച്ചുകൊണ്ടാണ് മേക്കപ്പിടുന്നത്. ഇന്ത്യയിൽ തുടങ്ങിയ ഈ ഇൻസ്റ്റാഗ്രാം റീൽസ് ട്രെൻഡ് ഇപ്പോൾ ലോകമെമ്പാടും ഏറ്റെടുത്തിരിക്കുകയാണ്. ‘അശോക’ ലുക്കിൽ തങ്ങളുടേതായ വ്യത്യസ്തകളും ഇൻഫ്ലുവൻസേഴ്സ് കൊണ്ടുവരുന്നുണ്ട്. അശോക ചക്രവർത്തിയുടെ ആദ്യകാല ജീവിതം…
Read More‘വിമാനത്താവളങ്ങള്‍ അദാനിക്കു കൈമാറാൻ എത്ര ടെംപോ നിറയെ പണം കിട്ടി’: മോദിയോട് രാഹുൽ ഗാന്ധി
ന്യൂഡൽഹി: അദാനി വിഷയം ഉയര്‍ത്തി നരേന്ദ്രമോദിക്കെതിരേ വീണ്ടും രൂക്ഷ വിമർശനവുമായി രാഹുല്‍ഗാന്ധി. രാജ്യത്തെ വിമാനത്താവളങ്ങള്‍ അദാനിക്കു കൈമാറാൻ എത്ര ടെംപോ നിറയെ പണം ലഭിച്ചുവെന്നു രാഹുല്‍ ചോദിച്ചു. യുപിയിലെ ലക്നൗ വിമാനത്താവളത്തിലൂടെ നടന്നുകൊണ്ട് ചിത്രീകരിച്ച വീഡിയോയിലൂടെയായിരുന്നു രാഹുലിന്റെ വിമർശനം. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങള്‍ അദാനി ഏറ്റെടുത്ത വിഷയമാണ് ഒന്നര മിനിറ്റ് വീഡിയോയിലൂടെ രാഹുല്‍ ഗാന്ധി വിമർശന വിധേയമാക്കുന്നത്. രാഹുലിപ്പോള്‍ അദാനിയെയും അംബാനിയെയും കുറിച്ച് പറയാത്തത് ടെംപോയില്‍ പണം കിട്ടിയത് കൊണ്ടാണെന്ന മോദിയുടെ പരാമർശമാണ് രാഹുലിന്റെ വിമർശനത്തിന് പിന്നില്‍. ഈ പരാമർശം മോദിക്കെതിരേതന്നെ തിരിച്ചുവിടുകയാണ് രാഹുൽ. ഇതോടെ രാഹുൽ ഗാന്ധിയും നരേന്ദ്ര മോദിയും തമ്മിലുള്ള അദാനി-അംബാനി വാക്പോര് പുതിയ തലത്തിലേക്കു കടന്നു. രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങള്‍ക്ക് മോദിയുടെ മറുപടി കാത്തിരിക്കുകയാണു കോൺഗ്രസ്.
Read Moreരണ്ട് വർഷത്തിനിടെ തുറവൂർ താലൂക്ക് ആശുപത്രിയിൽ പിറന്നത് അഞ്ഞൂറ് കുട്ടികൾ; കേക്ക് മുറിച്ച് ആഘോഷിച്ച് എംഎൽഎയും ജീവനക്കാരും
തുറവൂർ: തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിലൂടെ ജന്മം നൽകിയ കുഞ്ഞുങ്ങളുടെ എണ്ണം അഞ്ഞൂറിലേക്ക് കടന്നു. ആസാം സ്വദേശിയായ ജ്യോതി സൈഖിയ ആണ് കഴിഞ്ഞദിവസം തുറവൂർ താലൂക്ക് ആശുപത്രിയിൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതിലൂടെ പ്രസവം 500 തികച്ചത്. 2022 മാർച്ച് 19നാണ് തുറവൂർ താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം പ്രവർത്തനം ആരംഭിച്ചത്.നിലവിൽ ആലപ്പുഴ ജില്ലയിൽ മെഡിക്കൽ കോളജ്, കടപ്പുറം വനിതാ ശിശു ആശുപത്രി എന്നിവ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്നത് തുറവൂർ താലൂക്ക് ആശുപത്രിയിലാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലേബർ റൂം ഓപ്പറേഷൻ തിയറ്റർ എന്നിവ ഇവിടത്തെ സവിശേഷതകളാണ്. കൂടാതെ പ്രസവാനന്തരം ഡിസ്ചാർജ് ചെയ്യുന്ന അമ്മയെയും കുഞ്ഞിനെയും സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതിയും 2023 ജൂലൈ മുതൽ ഇവിടെ നിലവിലുണ്ട്. ഡോ. രാധിക ഡി.എസ്, ഡോ. മിനി ഏബ്രഹാം, ഡോ. നീന ചന്ദ്രൻ, ഡോ. സിയാ…
Read Moreഅമ്മേ അച്ഛാ ഞാൻ സിനിമയിൽ അഭിനയിക്കാൻ പോകുന്നു; 5 വർഷം കഴിഞ്ഞ് ടിവിയിൽ കാണാം; കത്തെഴുതിവച്ച് 14കാരൻ വീട്ടിൽ നിന്നിറങ്ങിപ്പോയി
പത്തതനംതിട്ട: മല്ലപ്പള്ളിയിൽ 14 വയസുകാരനെ കാണാതായെന്ന് പരാതി. മഞ്ഞത്താന സ്വദേശി അഭിലാഷിന്റെ മകൻ ആദിത്യനെയാണ് കാണാതായത്. ഇന്നലെ മുതലാണ് വിദ്യാർഥിയെ കാണാതായത്. ട്യൂഷന് പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടി പിന്നീട് തിരികെ എത്തിയില്ല. സിനിമയിൽ അഭിനയിക്കാൻ പോകുന്നെന്നും അഞ്ച് വർഷം കഴിഞ്ഞ് ടിവിയിൽ കാണാമെന്നും കുറപ്പെഴുതിവെച്ച ശേഷമാണ് വീട്ടിൽ നിന്നും ആദിത്യ പോയത്. കുട്ടിയുടെ സൈക്കിൾ മല്ലപ്പള്ളി ബസ്സ്റ്റാൻഡിന് സമീപത്തു നിന്നും കണ്ടെടുത്തു. ആദിത്യയുടെ കത്ത്…‘പ്രിയപ്പെട്ട അമ്മേ അച്ഛാ ഞാൻ പോകുന്നു. എന്റെ സിനിമയിലേക്ക് എനിക്ക് കഥ എഴുതി പണം ഉണ്ടാക്കി നിങ്ങൾക്ക് 100000 രൂപ തരാം. പക്ഷേ എനിക്ക് ഒരു സാവകാശം വേണം. ഒരു വർഷം. എനിക്ക് ഇച്ചിരെ പൈസ വേണം. ഞാൻ ഇവിടെ ജോലി ചെയ്ത് ഉണ്ടാക്കണം. എനിക്ക് ജീവിച്ച് കാണിക്കണം. നിങ്ങൾക്ക് എന്നെ കാണണം എങ്കിൽ ഒരു 5…
Read Moreതബുവിനെ തേടി അന്തര്‍ദേശീയ അവസരം
ഇന്ത്യന്‍ അഭിനേതാക്കളെ തേടി അന്തര്‍ദേശീയ അവസരങ്ങള്‍ വരുന്നത് ഇപ്പോള്‍ സാധാരണയായി മാറിയിരിക്കുന്നു. ബോളിവുഡ് താരം തബുവിനാണ് ഏറ്റവുമൊടുവില്‍ അത്തരത്തില്‍ ഒരു ശ്രദ്ധേയ അവസരം ലഭിച്ചിരിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോം ആയ മാക്സിന്റെ (മുന്‍പ് എച്ച്ബിഒ മാക്സ്) സിരീസിലാണ് തബു ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുന്നത്. സിരീസില്‍ ഉടനീളമുള്ള കഥാപാത്രമാണ് ഇത്. ഡ്യൂണ്‍: പ്രൊഫെസി എന്നാണ് സിരീസിന്റെ പേര്. അന്തര്‍ദേശീയ മാധ്യമമായ വെറൈറ്റിയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡ്യൂണ്‍: ദി സിസ്റ്റര്‍ഹുഡ് എന്ന പേരില്‍ 2019 ല്‍ ആലോചന തുടങ്ങിയ പ്രോജക്റ്റ് ആണിത്. ബ്രയാന്‍ ഹെര്‍ബെര്‍ട്ടും കെവിന് ജെ ആന്‍ഡേഴ്സണും ചേര്‍ന്ന് രചിച്ച സിസ്റ്റര്‍ഹുഡ് ഓഫ് ഡ്യൂണ്‍ എന്ന നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സിരീസ് ആണിത്. ഫ്രാങ്ക് ഹെര്‍ബെര്‍ട്ടിന്റെ ഡ്യൂണ്‍ എന്ന നോവലില്‍ പറയുന്ന കാലത്തിന് 10,000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ സിരീസിലെ കാലം. ഡെനിസ് വിലെന്യുവിന്റെ…
Read Moreവിപണിയെ ചൈന അങ്ങനെ നിയന്ത്രിക്കണ്ട; ചൈനീസ് ഉത്പന്നങ്ങൾക്ക് കനത്ത ഇറക്കുമതി തീരുവ ചുമത്തി ബൈഡൻ
വാഷിംഗ്ടൺ ഡിസി: ചൈനീസ് ഉത്പന്നങ്ങൾക്ക് കനത്ത ഇറക്കുമതി തീരുവ ചുമത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററികൾ, സ്റ്റീൽ, സോളാർ സെല്ലുകൾ, അലുമിനിയം എന്നിവയ്ക്കാണു കനത്ത ഇറക്കുമതി തീരുവ ചുമത്തിയത്. ഇലക്ട്രിക് വാഹനങ്ങൾക്ക് 100 ശതമാനം താരിഫ്, അർധ ചാലകങ്ങൾക്ക് 50 ശതമാനം താരിഫ്, ചൈനയിൽനിന്നുള്ള ഇലക്ട്രിക് വാഹന ബാറ്ററികൾക്ക് 25 ശതമാനം വീതം താരിഫ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. “അമേരിക്കയിലെ ജനങ്ങൾക്ക് അവർ ആഗ്രഹിക്കുന്ന ഏതു തരത്തിലുള്ള കാറും വാങ്ങുന്നതു തുടരാം. എന്നാൽ ഈ കാറുകളുടെ വിപണിയെ അന്യായമായി നിയന്ത്രിക്കാൻ ഞങ്ങൾ ഒരിക്കലും ചൈനയെ അനുവദിക്കില്ല. എനിക്ക് ചൈനയുമായി ന്യായമായ മത്സരമാണു വേണ്ടത്, സംഘർഷമല്ല’ -ബൈഡൻ പറഞ്ഞു. ഈ വര്‍ഷം നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചൈന വിരുദ്ധത തെളിയിക്കുന്നതിനുള്ള ഡെമോക്രാറ്റുകളുടെ നീക്കമായും ഈ തീരുമാനത്തെ വിശേഷിപ്പിക്കുന്നുണ്ട്.
Read More