ന്യൂഡൽഹി: ലോകസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിൽ നിന്ന് തന്നെ വിലക്കിയതായി കൊമേഡിയന്‍ ശ്യാം രംഗീല. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരേ മത്സരിക്കുന്നതിനായാണ് ശ്യാം നാമനിര്‍ദേശ പത്രിക നല്കാന് എത്തിയത്. എന്നാൽ പത്രിക സമർപ്പണത്തിന് ഉദ്യോഗസ്ഥര്‍ തന്നെ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതിപ്പെട്ടിരിക്കുകയാണ് ശ്യാം രംഗീല. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കാനാണ് അദ്ദേഹം ഉദ്ദേശിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകരിക്കുന്ന മോക്ക് വിഡിയോകളിലൂടെ ശ്രദ്ധേയനായ താരമാണ് ശ്യാം രംഗീല. ലോകസഭാ തെരഞ്ഞെടുപ്പിൽ താന്‍ പ്രധാനമന്ത്രിയ്ക്കെതിരേ മത്സരിക്കുമെന്ന് നേരത്തേ തന്നെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ശ്യാമിന്റെ നാമനിർദേശ പത്രിക സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥർ വിമുഖത കാട്ടുകയാണ്. തന്നെപ്പോലെ നിരവധി ആളുകളെ പ്രധാനമന്ത്രിയ്ക്കെതിരേ മത്സരിക്കുന്നതില്‍ നിന്ന് വാരണസിയിലെ ജില്ലാ മജിസ്ട്രേറ്റ് നിരുത്സാഹപ്പെടുത്തുന്നുണ്ടെന്നു ശ്യാം ആരോപിച്ചു. ഓഫിസിന്റെ പരിസരത്തുപോലും പ്രവേശിപ്പിക്കുന്നില്ലെന്നും ശ്യാം കൂട്ടിച്ചേർത്തു.
Read MoreDay: May 15, 2024
സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്; രണ്ടാംദിനം ഇരട്ട സ്വർണം സ്വന്തമാക്കി കേരളം
ഭുവനേശ്വർ: 27-ാമത് ദേശീയ ഫെഡറേഷൻ സീനിയർ അത് ലറ്റിക്സ് ചാന്പ്യൻഷിപ്പിന്റെ മൂന്നാംദിനം കേരള അക്കൗണ്ടിൽ ആദ്യമെഡൽ എത്തിച്ചത് പോൾവോൾട്ടിലൂടെ മരിയ ജെയ്സണ്‍. വനിതാ പോൾവോൾട്ടിൽ 3.90 മീറ്റർ ക്ലിയർ ചെയ്ത മരിയ ജെയ്സണ്‍ വെങ്കലം സ്വന്തമാക്കി. തമിഴ്നാടിന്റെ റോസി മീന പോൾരാജ് (4.05) സ്വർണം സ്വന്തമാക്കി. നീരജ് ഇന്നിറങ്ങും ഒളിന്പിക് സ്വർണ ജേതാവായ ഇന്ത്യയുടെ അഭിമാനതാരം നീരജ് ചോപ്ര ഇന്ന് ഫീൽഡിൽ ഇറങ്ങും. പുരുഷ വിഭാഗം ജാവലിൻത്രോയിൽ നീരജ് ചോപ്ര മത്സരിക്കും. ദോഹ ഡയമണ്ട് ലീഗിൽ വെള്ളി നേടിയശേഷമാണ് നീരജ് എത്തിയിരിക്കുന്നത്. രാത്രി ഏഴിന് പുരുഷ ജാവലിൻത്രോ ഫൈനലിനു തുടക്കം കുറിക്കും. ഇരട്ട സ്വർണം രണ്ടാംദിനം കേരളം ഇരട്ട സ്വർണം സ്വന്തമാക്കി. വനിതാ ലോംഗ്ജംപിൽ നയന ജയിംസും ഡെക്കാത്തലണിൽ കെ.ആർ. ഗോകുലും കേരള അക്കൗണ്ടിൽ സ്വർണമെത്തിച്ചു. 6.53 മീറ്റർ ക്ലിയർ ചെയ്താണ് നയന സ്വർണത്തിലെത്തിയത്. അഞ്ജു…
Read Moreരണ്ടാമത്തെ ക്യാപ്റ്റനും മടങ്ങി; പഞ്ചാബിന് ക്യാപ്റ്റനെ വേണം
ഗോഹട്ടി: ഐപിഎൽ ട്വന്റി-20 ടീമായ പഞ്ചാബ് കിംഗ്സ് ക്യാപ്റ്റനില്ലാത്ത അവസ്ഥയിലേക്ക്. ശിഖർ ധവാൻ പരിക്കേറ്റ് പുറത്തായപ്പോൾ പഞ്ചാബ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത സാം കറൻ നാട്ടിലേക്ക് മടങ്ങുന്ന പശ്ചാത്തലത്തിലാണ് പുതിയ നായകനായി ടീം അന്വേഷണം ആരംഭിച്ചത്. ഇന്ന് രാജസ്ഥാൻ റോയൽസിന് എതിരേ ഗോഹട്ടിയിൽ നടക്കുന്ന മത്സരത്തിനുശേഷം സാം കറൻ ഇംഗ്ലണ്ടിലേക്ക് മടങ്ങും. പ്ലേ ഓഫ് കാണാതെ നേരത്തേ പുറത്തായ ടീമാണ് പഞ്ചാബ്. ഹർഷൽ പട്ടേൽ, ശശാങ്ക് സിംഗ് എന്നിവരിൽ ഒരാൾ പഞ്ചാബിന്റെ ക്യാപ്റ്റൻസിയിലേക്ക് എത്തിയേക്കുമെന്നാണ് സൂചന. ഐസിസി ട്വന്റി-20 ലോകകപ്പിനു മുന്നോടിയായി പാക്കിസ്ഥാനെതിരേ നടക്കുന്ന പരന്പരയ്ക്കുവേണ്ടിയാണ് സാം കറൻ സ്വദേശത്തേക്ക് മടങ്ങുന്നത്. രാജസ്ഥാന്റെ ജോസ് ബട്ലർ, ആർസിബിയുടെ റീസ് ടോപ് ലി, വിൽ ജാക്സ് അടക്കമുള്ള ഇംഗ്ലീഷ് താരങ്ങൾ കഴിഞ്ഞദിവസം സ്വദേശത്തേക്ക് മടങ്ങിയിരുന്നു.
Read Moreപുലര്‍ച്ചെ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി; കമ്മൽ മോഷ്ടിച്ച് ശേഷം ഉപേക്ഷിച്ചു
കാസര്‍കോട്: ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നശേഷം ഉപേക്ഷിച്ചു. ഇന്ന് പുലർച്ചെ മൂന്നിന് പടന്നക്കാട് ഒഴിഞ്ഞവളപ്പിലാണ് സംഭവം. പുലർച്ചെ കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാൻ പുറത്തേക്ക് പോയിരുന്നു. ആ സമയത്ത് അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ കൊണ്ടുപോയതെന്നാണ് വിവരം. കുട്ടിയുടെ കമ്മൽ നഷ്ടപ്പെട്ടിട്ടുണ്ട്. മോഷണത്തിനു ശേഷം അക്രമി കുട്ടിയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ഒടുവിൽ നാട്ടുകാരുടെ തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്തി.പെൺകുട്ടിയുടെ കാതിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പെൺകുട്ടി കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreഭർത്താവ് കുർക്കുറേ വാങ്ങാതെ വന്നു: വഴക്കിട്ട് വീടുവിട്ടിറങ്ങി യുവതി; ഒടുവിൽ വിവാഹമോചനത്തിനൊരുങ്ങുന്നു
ഭർത്താവ് കുർക്കുറേ വാങ്ങി നൽകാത്തതിനെ തുടർന്ന് വിവാഹമോചനത്തിനൊരുങ്ങി യുവതി. ഉത്തർപ്രദേശിലാണ് സംഭവം. ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. വിവാഹം കഴിഞ്ഞ നാൾ മുതൽ പതിവായി കുർക്കുറേ വാങ്ങി നൽകണമെന്ന് യുവതി ഭർത്താവിനോട് പറഞ്ഞിരുന്നു. എന്നാൽ ഭാര്യയ്ക്ക് കുർക്കുറേ സ്ഥിരമായി കഴിച്ച് ആസക്തി വർധിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഭർത്താവ് കുർക്കുറേ വാങ്ങാതെ ഒരു ദിവസം വീട്ടിലെത്തി. ഇതിനെച്ചൊല്ലി രണ്ടുപേരും തമ്മിൽ വഴക്കിടുകയും ചെയ്തു. തുടർന്ന് ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയ യുവതി പോലീസിനെ സമീപിച്ചു. വിവാഹമോചനം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വീട് വിട്ടിറങ്ങിയത് ഭർത്താവ് മർദിച്ചതിനെ തുടർന്നാണെന്നാണ് യുവതിയുടെ ആരോപണം. വിവാഹമോചനം ആവശ്യപ്പെട്ട് ആഗ്രയിലെ ഷാഹ്ഗഞ്ച് പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. തുടർന്ന് ദമ്പതിമാരെ പോലീസ് കൗണ്‍സിലിംഗിന് അയച്ചതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
Read Moreദ്രാവിഡ് ഒഴിയുന്നു; ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി പരിശീലകനെ ക്ഷണിച്ച് ബിസിസിഐ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് (ബിസിസിഐ) പുരുഷ ടീമിനായി മുഖ്യ പരിശീലകനെ തേടുന്നു. മൂന്നര വർഷം നീളുന്ന കരാർ ആയിരിക്കും പുതിയ കോച്ചിന് ബിസിസിഐ നൽകുക, അതായത് 2024 ജൂലൈ ഒന്ന് മുതൽ 2027 ഡിസംബർ 31വരെ. മേയ് 27വരെ അപേക്ഷ സമർപ്പിക്കാം. സോഷ്യൽ മീഡിയയിലൂടെയും ബിസിസിഐ ഔദ്യോഗിക വെബ്സൈറ്റ് വഴിയുമാണ് ഗുരുവിനെ തേടുന്ന പരസ്യം ക്രിക്കറ്റ് ബോർഡ് പ്രസിദ്ധപ്പെടുത്തിയത്. 2024 ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ ഫൈനലിനു (മേയ് 26) പിറ്റേദിവസംവരെ ഇന്ത്യൻ ക്രിക്കറ്റ് മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാം. ഐപിഎല്ലിനു പിന്നാലെ ഐസിസി 2024 ട്വന്റി-20 ലോകകപ്പ് യുഎസ്എയിലും വെസ്റ്റ് ഇൻഡീസിലുമായി അരങ്ങേറും. ട്വന്റി-20 ലോകകപ്പ് വരെയാണ് നിലവിൽ ഇന്ത്യയൻ മുഖ്യപരിശീലക സ്ഥാനത്ത് രാഹുൽ ദ്രാവിഡിന് കരാറുള്ളത്. 2023 ഐസിസി ഏകദിന ലോകകപ്പ് വരെയായിരുന്നു ദ്രാവിഡിന്റെ കരാർ. ലോകകപ്പ് നേടാനുള്ള അവസാന അവസരം എന്ന…
Read Moreഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിംഗ്; എം ജി യൂണിവേഴ്സിറ്റി മൂന്നാം സ്ഥാനത്ത്
കോട്ടയം: ബ്രിട്ടനിലെ ടൈംസ് ഹയർ എജ്യുക്കേഷന്റെ ഈ വർഷത്തെ ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിംഗിൽ എംജി സർവകലാശാല മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ വർഷത്തെ റാങ്കിംഗിൽ നാലാം സ്ഥാനത്തായിരുന്നു. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും തമിഴ്നാട്ടിലെ അണ്ണാ സർവകലാശാലയുമാണ് റാങ്കിംഗിൽ ഇന്ത്യയിൽ നിന്ന് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഏഷ്യൻ രാജ്യങ്ങളിലെ സർവകലാശാലകളുടെ പട്ടികയിൽ ചൈനയിലെ സിൻഹുവ, പീക്കിംഗ് സർവകലാശാലകൾ തുടർച്ചയായി അഞ്ചാം തവണയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നിലനിർത്തി. ഈ പട്ടികയിൽ എംജി 134-ാം സ്ഥാനത്താണ്. എംജി ഉൾപ്പെടെ അഞ്ച് ഇന്ത്യൻ സർവകലാശാലകളാണ് ഏഷ്യൻ റാങ്കിംഗിൽ ആദ്യ 150ൽ ഉൾപ്പെട്ടിട്ടുള്ളത്.
Read Moreവളർത്തുദോഷം..! വീട്ടുവളപ്പിൽ അച്ഛനും മകനും ഓമനിച്ച് വളർത്തിയത് കഞ്ചാവ് ചെടി; ഇരുവരേയും അകത്താക്കി പോലീസ്
ഇടുക്കി: വീട്ടുവളപ്പിൽ പരിപാലിച്ചുപോന്ന കഞ്ചാവ് ചെടികളും കഞ്ചാവുമായി മുന്നു പേർ പിടിയിൽ. ഇടുക്കി വാഗമണ്ണിലാണ് സംഭവം. പാറക്കെട്ട് മരുതുംമൂട്ടിൽ വിജയകുമാർ (58) മകൻ വിനീത് (27), സമീപവാസി വിമൽ ഭവനിൽ വിമൽ (29) എന്നിവരാണ് പിടിയിലായത്. 50 ഗ്രാം കഞ്ചാവും വീട്ടുവളപ്പിൽ വളർത്തിയിരുന്ന ആറ് കഞ്ചാവ് ചെടികളും ഇവരുടെ പക്കൽനിന്ന് പിടികൂടി. ഇടുക്കി ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പല തവണ ഇവരെ പിടികൂടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. പ്രതികൾക്ക് കഞ്ചാവ് റാക്കറ്റുമായി ബന്ധമുള്ളതായും സംശയിക്കുന്നു.
Read Moreആവേശമായി തലവന്റെ ജയിൽമോചനം; ആഘോഷമാക്കി ഗുണ്ടകൾ
നിരവധി കൊലക്കേസുകളിൽ പ്രതിയായ ഗുണ്ടാത്തലവന്റെ ജയിൽമോചനം ‘ആവേശ’മാക്കി കൊടുംക്രിമിനലുകൾ. ഗുണ്ടകളുടെ സംഗമമായി മാറിയ പാർട്ടിയിൽ അറുപതോളം പേരാണ് പങ്കെടുത്തത്. ആവേശം സിനിമയിലെ ‘എട മോനേ’എന്ന ഹിറ്റ് ഡയലോഗിന്റെ അകമ്പടിയിൽ ഗുണ്ടകൾ പുറത്തിറക്കിയ റീലും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ആഡംബരവാഹനത്തിൽ കൂളിംഗ് ഗ്ലാസ് ധരിച്ച് അടിപൊളിവേഷത്തിൽ ഗുണ്ടാത്തലവൻ വന്നിറങ്ങുന്നതുമുതൽ, ആവേശത്തോടെ സ്വീകരിക്കുന്നതും മദ്യക്കുപ്പികൾ അടങ്ങിയ കെയ്സുകൾ കൊണ്ടുപോകുന്നതും ഏറ്റുമൊടുവിൽ ഗ്രൂപ്പ് ഫോട്ടോയും റീൽസ് ആക്കിയാണ് സോഷ്യൽ മീഡിയിൽ ഷെയർ ചെയ്തത്. അവണൂർ, വരടിയം, കുറ്റൂർ, കൊട്ടേക്കാട് മേഖലകളിൽ അടുത്തിടെയുണ്ടായ നിരവധി ഗുണ്ടാ ആക്രമണങ്ങളിൽ പങ്കെടുത്ത സംഘത്തിലെ നേതാവിനെ അടുത്തിടെ കൊലപാതകക്കേസിൽ കോടതി വിട്ടയച്ചിരുന്നു. ജയിലിൽനിന്ന് ഇറങ്ങിയതിനു പിന്നാലെ സുഹൃത്തുക്കൾക്കും കൂട്ടാളികൾക്കുമായി നടത്തിയ ലഹരിപാർട്ടിയാണു വിവാദമാകുന്നത്. പോലീസ് ജീപ്പിനരികിൽ നേതാവ് നിൽക്കുന്ന ദൃശ്യവും റീലിലുണ്ട്. വരടിയത്തെ കോൾമേഖലയിലെ ഒരു പാടത്തിനരികിലായിരുന്നു ആഘോഷം. ഈ മേഖലയിലുണ്ടായ കൊലപാതകങ്ങൾക്കു പിന്നാലെ ഗുണ്ടാസംഘങ്ങൾ…
Read Moreനാലുവർഷ ബിരുദം: വർക്ക് ലോഡ് ആശങ്ക ഉന്നയിച്ച് അധ്യാപകസംഘടനകൾ; പരിഹരിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: അടുത്ത അധ്യയന വർഷം സംസ്ഥാനത്തെ കോളജുകളിൽ നാലുവർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുമ്പോൾ ഉണ്ടാവുന്ന വർക്ക് ലോഡ് സംബന്ധിച്ചുള്ള ആശങ്കകൾ പരിഹരിക്കുമെന്ന് അധ്യാപകർക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ് . ധനകാര്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തി ഇക്കാര്യത്തിൽ അനുഭാവപൂർവമായ നിലപാട് സ്വീകരിക്കും. നാലുവർഷ ബിരുദകോഴ്സ് ആരംഭിക്കുന്നതിനു മുന്നോടിയായി വിവിധ അധ്യാപക സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ഇക്കാര്യം അറിയിച്ചത്. നാലുവർഷ ബിരുദകോഴ്സുകൾ ആരംഭിക്കുമ്പോൾ കോളജ് പ്രിൻസിപ്പൽമാരുടെയും അസോസിയേറ്റ് പ്രഫസർമാരുടെയും പ്രഫസർമാരുടേയും പ്രവർത്തനങ്ങൾ സംബന്ധിച്ച് യുജിസി റെഗുലേഷൻ അനുസരിച്ചുള്ള തീരുമാനം കൈക്കൊള്ളും. കോഴ്സ് ആരംഭിക്കുന്നതിനു മുന്‍പായി കൃത്യമായ ട്രെയിനിംഗുകൾ വേണമെന്ന ആവശ്യം പ്രതിപക്ഷ അധ്യാപക സംഘടനകൾ മുന്നോട്ടുവച്ചു. വർക്ക് ലോഡ് സംബന്ധിച്ച് അടുത്ത നാലു വർഷത്തേയ്ക്ക് നിലവിലുള്ള വർക്ക് ലോഡ് സംരക്ഷിച്ചുപോകുമെന്നു മന്ത്രി യോഗത്തിൽ ഉറപ്പു നല്‍കിയതായും ഇക്കാര്യം വ്യക്തമാക്കി…
Read More