നാ​ലുവ​ർ​ഷ ബി​രു​ദം: വ​ർ​ക്ക് ലോ​ഡ് ആ​ശ​ങ്ക ഉ​ന്ന​യി​ച്ച് അ​ധ്യാ​പ​ക​സം​ഘ​ട​ന​ക​ൾ; പ​രി​ഹ​രി​ക്കു​മെ​ന്ന് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം സം​സ്ഥാ​ന​ത്തെ കോ​ള​ജു​ക​ളി​ൽ നാ​ലു​വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കുമ്പോ​ൾ ഉ​ണ്ടാ​വു​ന്ന വ​ർ​ക്ക് ലോ​ഡ് സം​ബ​ന്ധി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​മെ​ന്ന് അ​ധ്യാ​പ​ക​ർ​ക്ക് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ഉ​റ​പ്പ് .

ധ​ന​കാ​ര്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി ഇ​ക്കാ​ര്യ​ത്തി​ൽ അ​നു​ഭാ​വ​പൂ​ർ​വ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കും. നാ​ലു​വ​ർ​ഷ ബി​രു​ദ​കോ​ഴ്സ് ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി വി​വി​ധ അ​ധ്യാ​പ​ക സം​ഘ​ട​നാ നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ ബി​ന്ദു ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

നാ​ലു​വ​ർ​ഷ ബി​രു​ദ​കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കു​മ്പോൾ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ​യും അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ​മാ​രു​ടെ​യും പ്ര​ഫ​സ​ർ​മാ​രു​ടേ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് യു​ജി​സി റെ​ഗു​ലേ​ഷ​ൻ അ​നു​സ​രി​ച്ചു​ള്ള തീ​രു​മാ​നം കൈ​ക്കൊ​ള്ളും.

കോ​ഴ്സ് ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പാ​യി കൃ​ത്യ​മാ​യ ട്രെ​യി​നിം​ഗു​ക​ൾ വേ​ണ​മെ​ന്ന ആ​വ​ശ്യം പ്ര​തി​പ​ക്ഷ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ മു​ന്നോ​ട്ടു​വ​ച്ചു. വ​ർ​ക്ക് ലോ​ഡ് സം​ബ​ന്ധി​ച്ച് അ​ടു​ത്ത നാ​ലു വ​ർ​ഷ​ത്തേ​യ്ക്ക് നി​ല​വി​ലു​ള്ള വ​ർ​ക്ക് ലോ​ഡ് സം​ര​ക്ഷി​ച്ചു​പോ​കു​മെ​ന്നു മ​ന്ത്രി യോ​ഗ​ത്തി​ൽ ഉ​റ​പ്പു ന​ല്കി​യ​താ​യും ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി ഉ​ത്ത​ര​വ് ഇ​റ​ങ്ങു​മെ​ന്നു മ​ന്ത്രി അ​റി​യി​ച്ച​താ​യും അ​ധ്യാ​പ​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു,.

നാ​ലു​വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാം സം​ബ​ന്ധി​ച്ച് അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​ർ​ക്കാ​യി പ്ര​ത്യേ​ക പ​രി​ശീ​ല​ന​പ​രി​പാ​ടി ഒ​രു​ക്കു​മെ​ന്നും മ​ന്ത്രി ഡോ. ​ബി​ന്ദു പ​റ​ഞ്ഞു.

Related posts

Leave a Comment