കോട്ടയം: ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍നിന്ന് ചാടിയ യുവാവിന് ഗുരുതര പരിക്ക്. വൈക്കം ഇടയാഴം സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു തിങ്കളാഴ്ച വൈകുന്നേരം 4.30നാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നാട്ടകത്തിന് സമീപമെത്തിയപ്പോളാണ് ദമ്പതികള്‍ തമ്മിലുള്ള വാക്കുതര്‍ക്കം രൂക്ഷമായത്. ഇതോടെ നാട്ടകം മറിയപ്പള്ളി ഭാഗത്തുവച്ച് ബസില്‍നിന്ന് ഇറങ്ങണമെന്ന് യുവാവ് ആവശ്യപ്പെട്ടു. എന്നാല്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഇറക്കാമെന്ന് ബസ് ജീവനക്കാര്‍ അറിയിച്ചു. ഇതിനിടെ ഇയാള്‍ ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടുകയായിരുന്നു. പിന്നാലെ ഡ്രൈവര്‍ ബസ് നിര്‍ത്തി. 108 ആംബുലന്‍സ് വിളിച്ചുവരുത്തി ഭാര്യതന്നെയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഇടത് കാലിന് ഒടിവുണ്ടെന്നും ഇയാള്‍ തീവ്രപരിചരണവിഭാഗത്തില്‍ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
Read MoreDay: May 21, 2024
‘രക്തസാക്ഷികൾ രക്തസാക്ഷികൾ തന്നെ, ചരിത്ര സംഭവങ്ങളെ ആർക്കും നിഷേധിക്കാനാവില്ല’, പാനൂരിൽ ബോംബു പൊട്ടി മരിച്ചവർക്കായി പാർട്ടി സ്മാരക മന്ദിരം നിർമിച്ചതിനെ അനുകുലിച്ച് പി. ജയരാജൻ
കണ്ണൂർ: പാനൂരിൽ ബോംബ് ഉണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിയുന്നതിനെ ന്യായികരിച്ച് പി. ജയരാജൻ. രക്തസാക്ഷികൾ രക്തസാക്ഷികൾ തന്നെയെന്ന് അദ്ദേഹം പറഞ്ഞു. ചെറ്റക്കണ്ടിയിൽ ജീവർപ്പണം നടത്തിയവർക്ക് വേണ്ടി രക്തസാക്ഷി അനുസ്മരണ പരിപാടികൾ തുടരും. ചരിത്ര സംഭവങ്ങളെ ആർക്കും നിഷേധിക്കാനാവില്ല. അതിനെ നിരസിക്കുന്നവർക്ക് ചരിത്രം മാപ്പ് നൽകില്ലന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… രക്തസാക്ഷികൾ രക്തസാക്ഷികൾ തന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ആയിരക്കണക്കിന് പേർ ജീവാർപ്പണം ചെയ്തിട്ടുണ്ട്.അവരെയെല്ലാം ആക്ഷേപിക്കാൻ കമ്മ്യൂണിസ്റ്റ് വിരുദ്ധർ എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. ഇന്നും അത് തുടരുകയാണ്. 2015 ൽ ജീവാർപ്പണം ചെയ്ത ചെറ്റക്കണ്ടി രക്ത സാക്ഷികളെ അക്രമികളും സാമൂഹികവിരുദ്ധരുമായി താറടിച്ചു കൊണ്ട് വലതുപക്ഷ മാധ്യമങ്ങൾ രംഗത്തു വന്നിരിക്കുന്നു. അവർ ബോംബ് രാഷ്ട്രീയക്കാരാണത്രെ! കേരളത്തിലെ സിപിഐ(എം)- ആർഎസ്എസ് സംഘർഷങ്ങളുടെ വാർത്തകളും സമാനമായ രീതിയിൽ ആണ് വലതുപക്ഷ മാധ്യമങ്ങൾ കൈകാര്യം…
Read Moreഒന്നരക്കോടി രൂപ വീട്ടിൽ നിന്ന് മോഷണം പോയെന്ന് ബിജിപി നേതാവിന്റെ പരാതി: കള്ളനെ പിടിച്ചപ്പോൾ സത്യം പുറത്ത്; പരാതിക്കാരന് നഷ്ടമായത് 15 ലക്ഷം രൂപ
കോയമ്പത്തൂർ: ഒന്നരക്കോടി രൂപ കവർച്ച നടന്നത് കാണിച്ച് നൽകിയ പരാതിയിൽ മോഷ്ടാവിനെ പിടികൂടിയപ്പോൾ സംഭവിച്ചത് വമ്പൻ ട്വിസ്റ്റ്. പരാതിക്കാരൻ ഒന്നരക്കോടി രൂപ മോഷണം പോയെന്നാണ് പോലീസിനോട് പറഞ്ഞത്. എന്നാൽ 24 മണിക്കൂറിനകം മോഷ്ടാവിനെ പിടികൂടിയപ്പോൾ കവർന്നത് 15 ലക്ഷമാണെന്ന് അയാൾ പറഞ്ഞു. തുടർന്ന് പരാതിക്കാരനെ വീണ്ടും ചോദ്യം ചെയ്തപ്പോൾ മോഷ്ടാവ് പറഞ്ഞത് സത്യമാണെന്ന് തിരിച്ചറിയുകയും ചെയ്തു. കോയമ്പത്തൂർ ജില്ലയിലെ അന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കഴിഞ്ഞ 17ന് ഉച്ചയ്ക്കാണ് അന്നൂർ ചൊക്കംപാളയം സ്വദേശിയും പ്രാദേശിക ബിജെപി നേതാവുമായ വിജയകുമാറിന്റെ വീട്ടിൽ കവർച്ച നടന്നതായി പോലീസിന് പരാതി ലഭിച്ചത്. സ്ഥലം വാങ്ങാനായി വീട്ടിൽ സൂക്ഷിച്ചിരുന്ന ഒന്നരക്കോടി രൂപയും 9 പവൻ ആഭരണങ്ങളും കാണാതായെന്നാണ് പരാതിയിൽ വിജയകുമാർ പറഞ്ഞിരുന്നു. പോലീസ് 15 ലക്ഷം രൂപയും 8.5 പവനും വെള്ളി ആഭരണങ്ങളുമാണ് അൻപരിശനിൽ നിന്നും കണ്ടെത്തിയത്. ഇയാൾക്കെതിരെ വിവിധ ജില്ലകളിൽ…
Read Moreഎടാ മോനേ ആഷികെ… ശുചിമുറിയിൽ കാമറ വച്ച് ചിത്രം പകർത്തൽ; യൂത്ത്കോൺഗ്രസ് നേതാവ് അറസ്റ്റിൽ
കൊല്ലം: ശുചിമുറിയില്‍ കാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30) പോലീസ് പിടിയിൽ. തിരുവനന്തപുരം സ്വദേശികളായ പെണ്‍കുട്ടികളുടെ പരാതിയിലാണ് നടപടി. തെന്മല ഡാമില്‍ ശുചിമുറി നടത്തിപ്പുകാരനാണ് ആഷിക്. യൂത്ത് കോണ്‍ഗ്രസ് പുനലൂര്‍ ബ്ലോക്ക് സെക്രട്ടറി ആണ് ഇയാൾ. ആഷിക്കിന്റെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreടൂത്ത് പേസ്റ്റ് ആണെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ലുതേച്ചു; യുവതിക്ക് ദാരുണാന്ത്യം
ചെന്നൈ: ടൂത്ത് പേസ്റ്റെന്ന് തെറ്റിദ്ധരിച്ച് എലിവിഷം കൊണ്ട് പല്ലുതേച്ച യുവതി മരിച്ചു. തിരുച്ചിറപ്പള്ളി കെകെ നഗർ സ്വദേശി രേവതിയാണ്(27) മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. എലികളെ കൊല്ലാൻ ഉപയോഗിക്കുന്ന പേസ്റ്റ് അബദ്ധത്തിൽ രേവതി എടുത്ത് ഉപയോഗിക്കുകയായിരുന്നു. ഇതിന് പിന്നാലെ യുവതി ജോലിക്ക് പോവുകയും ചെയ്തു. എന്നാൽ വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയതോടെ രേവതി ഒട്ടേറെ തവണ ഛർദിച്ചെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. തുടർന്ന് ബന്ധുക്കൾ യുവതിയെ തിരുച്ചിറപ്പള്ളി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തിൽ കെകെ നഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreപ്രതിപക്ഷം വർഗീയ-ജാതി രാഷ്ട്രീയം കളിക്കുന്നു, മതേതരത്വം തകർക്കാൻ ശ്രമിക്കുന്നു; നരേന്ദ്ര മോദി
ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികൾ വർഗീയ-ജാതി രാഷ്ട്രീയം കളിക്കുകയാണെന്നും രാജ്യത്തെ മതേതരത്വം തകർക്കാൻ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. പ്രതിപക്ഷം തനിക്കുമേല്‍ വർഗീയ മുദ്രകുത്താൻ ശ്രമിക്കുകയാണ്. ഭരണത്തിൽ താൻ വിവേചനം കാണിച്ചിട്ടില്ല- ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോദി പറഞ്ഞു. സബ് കാ സാത് സബ്കാ വികാസ് എന്ന ആശയത്തിൽ ഗ്രാമങ്ങളിലെ കുടുംബങ്ങളിൽ വികസനം എത്തിച്ചു. ഇതിൽ വിവേചനം ഒന്നും കാണിച്ചിട്ടില്ല. പാവപ്പെട്ടവർക്ക് ധാന്യവും പച്ചക്കറിയും വിതരണം ചെയ്തു. ഇതിലും തരംതിരിവ് കാണിച്ചില്ല. എന്നാൽ, പ്രതിപക്ഷ പാർട്ടികൾ എസ്സി, എസ്ടി, ഒബിസി കാർഡ് ഇറക്കിയാണ് വോട്ടുപിടിക്കുന്നത്. വോട്ട് ജിഹാദിനാണ് അവർ ശ്രമിക്കുന്നത്. മതേതരത്വത്തിന്റെ മറവിൽ വർഗീയ കാർഡ് ഇറക്കിയാണ് പ്രതിപക്ഷത്തിന്റെ നീക്കം-പ്രധാനമന്ത്രി പറഞ്ഞു. എൻഡിഎയ്ക്കു 400 സീറ്റ് ലഭിച്ചാൽ ഭരണഘടന മാറ്റിയെഴുതുമെന്ന വ്യാജപ്രചാരണം നടത്തുന്നു. 2019 മുതൽ 2024 വരെ നാനൂറു സീറ്റിനു മുകളിൽ എൻഡിഎയ്ക്ക് ഉണ്ട്.…
Read Moreകോവാക്സിന്റെ പാർശ്വഫലങ്ങൾ; ബനാറസ് യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ട് തള്ളി ഐസിഎംആർ
ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിൻ കോവാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ പഠനറിപ്പോർട്ട് ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) തള്ളി. വാക്സിനെടുത്ത മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങൾ ഉണ്ടെന്നാണ് യൂണിവേഴ്സിറ്റിയുടെ ഗവേഷണ റിപ്പോർട്ട്. എന്നാൽ, കൃത്യമായി രൂപകൽപന ചെയ്യാതെയാണ് ഗവേഷണം നടത്തിയതെന്നും ഐസിഎംആറിനെ തെറ്റായാണ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നതെന്നും ഡയറക്ടർ ജനറൽ രാജീവ് ബഹൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ച ജേർണലിന്റെ എഡിറ്റർക്കെഴുതിയ കത്തിൽ വ്യക്തമാക്കി. ഐസിഎംആറുമായി ബന്ധപ്പെട്ട പരാമർശം റിപ്പോർട്ടിൽനിന്നു നീക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് കോവാക്സിന്റെ പാർശ്വഫലങ്ങൾ സംബന്ധിച്ച് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി നടത്തിയ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. വാക്സിനെടുത്ത മൂന്നിലൊരാൾക്കു പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് ഗവേഷണ റിപ്പോർട്ടിൽ പറയുന്നത്. വാക്സിനെടുത്ത 926 പേരെ ഒരു വർഷത്തോളം നിരീക്ഷിച്ചാണ് ഗവേഷണം നടത്തിയത്. ഇതിൽ 50 ശതമാനം പേർക്കും അണുബാധ ഉണ്ടായെന്നാണ് കണ്ടെത്തൽ. ശ്വാസകോശാണുബാധ, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങൾ, ഹൃദയാഘാതം, ചർമരോഗങ്ങൾ തുടങ്ങിയവ റിപ്പോർട്ട്…
Read Moreഅതിതീവ്ര മഴ തുടരും: മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്; പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിൽ 20 സെന്റിമീറ്ററിനു മുകളിലുള്ള അതിശക്തമായ മഴയ്ക്കാണ് സാധ്യത. കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്നും പത്തനംതിട്ട ജില്ലയിൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെടുന്ന പക്ഷം സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിത്താമസിക്കാൻ തയാറാകണമെന്നും സംസ്ഥാന ദുരന്തനിവാരണ അഥോറ്റി അറിയിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രാനിയന്ത്രണം തുടരും. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലയോരമേഖലയിലൂടെയുള്ള രാത്രികാല യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും ദുരന്തനിവാരണ അഥോറിറ്റി അഭ്യർഥിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെയും…
Read More