ഒ​ടു​ക്കം ഭാ​ര്യ​ത​ന്നെ വേ​ണ്ടി​വ​ന്നു ഒ​രു​താ​ങ്ങാ​യി..! ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ട്ട് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ല്‍​നി​ന്ന് ചാ​ടി; വീ​ഴ്ച​യി​ൽ കാ​ൽ​ഒ​ടി​ഞ്ഞ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത് ഭാ​ര്യ

കോ​ട്ട​യം: ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ട്ട് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍​നി​ന്ന് ചാ​ടി​യ യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്. വൈ​ക്കം ഇ​ട​യാ​ഴം സ്വ​ദേ​ശി​യാ​യ യു​വാ​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 4.30നാ​ണ് സം​ഭ​വം. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ നാ​ട്ട​ക​ത്തി​ന് സ​മീ​പ​മെ​ത്തി​യ​പ്പോ​ളാ​ണ് ദ​മ്പ​തി​ക​ള്‍ ത​മ്മി​ലു​ള്ള വാ​ക്കു​ത​ര്‍​ക്കം രൂ​ക്ഷ​മാ​യ​ത്.

ഇ​തോ​ടെ നാ​ട്ട​കം മ​റി​യ​പ്പ​ള്ളി ഭാ​ഗ​ത്തു​വ​ച്ച് ബ​സി​ല്‍​നി​ന്ന് ഇ​റ​ങ്ങ​ണ​മെ​ന്ന് യു​വാ​വ് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ല്‍ ഇ​റ​ക്കാ​മെ​ന്ന് ബ​സ് ജീ​വ​ന​ക്കാ​ര്‍ അ​റി​യി​ച്ചു. ഇ​തി​നി​ടെ ഇ​യാ​ള്‍ ബ​സി​ന്‍റെ ജ​ന​ലി​ലൂ​ടെ റോ​ഡി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ ഡ്രൈ​വ​ര്‍ ബ​സ് നി​ര്‍​ത്തി. 108 ആം​ബു​ല​ന്‍​സ് വി​ളി​ച്ചു​വ​രു​ത്തി ഭാ​ര്യ​ത​ന്നെ​യാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഇ​ട​ത് കാ​ലി​ന് ഒ​ടി​വു​ണ്ടെ​ന്നും ഇ​യാ​ള്‍ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment