കൽപ്പറ്റ: കേരള വനം വികസന കോർപറേഷന്റെ തോട്ടങ്ങളിൽ യൂക്കാലിപ്റ്റ്സ് നട്ടുപിടിപ്പിക്കുന്നതിന് അനുമതി നൽകുന്ന ഉത്തരവ് വനം പ്രിൻസിപ്പൽ സെക്രട്ടറി റദ്ദാക്കിയത് നിൽക്കക്കള്ളിയില്ലാതെ.പരിസ്ഥിതി സംഘടനകളും മാധ്യമങ്ങളും ചെലുത്തിയ ശക്തമായ സമ്മർദമാണ് ഉത്തരവ് റദ്ദാക്കുന്നതിലേക്ക് സർക്കാരിനെ നയിച്ചത്. ഉത്തരവ് മരവിപ്പിച്ച് എതിർപ്പുകൾ തത്കാലം തണുപ്പിക്കാനുള്ള നീക്കം വിലപ്പോകില്ലെന്നു കണ്ടപ്പോഴാണ് ഉത്തരവ് റദ്ദാക്കാൻ ബന്ധപ്പെട്ടവർ തയാറായത്. ഉത്തരവ് റദ്ദാക്കുന്നതിനു കാന്പയിൻ നടത്താനും മുഖ്യമന്ത്രി, വനം മന്ത്രി, വനം പ്രിൻസിപ്പൽ സെക്രട്ടറി, പിസിസിഎഫ് എന്നിവർക്ക് പരാതി നൽകാനും വയനാട് പ്രകൃതി സംരക്ഷണ സമിതി ഉൾപ്പെടെ സംസ്ഥാനത്തെ പരിസ്ഥിതി സംഘടനകൾ തീരുമാനിച്ചിരുന്നു.കേരള വനം വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടറുടെ 2023 ജനുവരി 22ലെയും 2024 ജനുവരി 15ലെയും ഫെബ്രുവരി 20ലെയും കത്തുകളുടെ അടിസ്ഥാനത്തിലാണ് കോർപറേഷന്റെ തോട്ടങ്ങളിൽ അംഗീകൃത മാനേജ്മെന്റ് പ്ലാൻ കാലാവധി കഴിയുന്നതുവരെ(225 മാർച്ച് വരെ)യൂക്കാലിപ്റ്റ്സ് നട്ടുപിടിപ്പിക്കുന്നനു അനുവാദം നൽകിയത്. ശക്തമായ ജനകീയ പ്രക്ഷോഭങ്ങളെത്തുടർന്ന്…
Read MoreDay: May 22, 2024
രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും പീഡനത്തില്‍ പങ്കെന്ന് പോലീസ് റിപ്പോര്‍ട്ട്
കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് രാഹുല്‍ പി. ഗോപാലന്റെ അമ്മയ്ക്കും സഹോദരിക്കും മുഖ്യപങ്കുണ്ടെന്ന് പോലീസ് റിപ്പോര്‍ട്ട്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന്റെ മുന്നോടിയായി കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ പ്രത്യേക അന്വേഷണസംഘം നല്കിയ റിപ്പോര്‍ട്ടിലാണ് ഇവരുടെ പങ്ക് വ്യക്തമാക്കിയിട്ടുള്ളത്. 27-നാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി പരഗണിക്കുന്നത്.മുന്‍കൂര്‍ ജാമ്യം നല്കിയാല് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയാക്കുമെന്നും പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഉഷാകുമാരി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. പന്തീരാങ്കാവ് പുന്നയൂര്‍കുളം സ്നേഹതീരത്തില്‍ രാഹുല്‍ പി.ഗോപാലന്റെ അമ്മ ഉഷാകുമാരി, സഹോദരി കാര്‍ത്തിക എന്നിവരാണ് മൂന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിട്ടുള്ളത്. ജാമ്യാപേക്ഷയെ എതിര്‍ത്തുള്ള റിപ്പോര്‍ട്ടിലാണ് ഇവരുടെ പങ്ക് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കേസില്‍ രണ്ടും മൂന്നും പ്രതികളാണ് ഇവര്‍. അമ്മയും മകളും തന്നെ മര്ദിക്കുന്നതിനുവേണ്ടി ഭര്‍ത്താവ് രാഹുലിനു കൂട്ടുനിന്നതായി യുവതി…
Read Moreബ്രിട്ടീഷ് തീരുമാനം 224 വര്‍ഷത്തിന് ശേഷം തിരുത്തി സംസ്ഥാന സര്‍ക്കാര്‍; മലപ്പുറം ഏറനാടിലെ 36.49 ഏക്കര്‍ സത്രം ഭൂമി ഉടമകള്‍ക്ക് തിരികെ നല്കാന് ഉത്തരവ്
കൊച്ചി: ബ്രിട്ടീഷ് അധിനിവേശ സര്‍ക്കാരിന്റെ തീരുമാനം 224 വര്‍ഷത്തിന് ശേഷം തിരുത്തി സംസ്ഥാന സര്‍ക്കാര്‍. മലപ്പുറം ഏറനാടിലെ 36.49 ഏക്കര്‍ സത്രം ഭൂമി ഉടമകള്‍ക്ക് തിരികെ നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇതോടെ സ്വാതന്ത്ര്യ സമര നാളു മുതലുള്ള ഭൂമി തര്‍ക്കത്തിനാണ് തീരുമാനമായിരിക്കുന്നത്. മഞ്ചേരി അത്തന്‍കുട്ടി കുരിക്കള്‍ എന്നയാളുടേതായിരുന്നു ഈ ഭൂമി. മലബാറില്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി പഴശിരാജാവുമായി ചേര്‍ന്ന് ബ്രിട്ടീഷുകാര്‍ക്കെതിരേ സമരം ചെയ്തതിനെ തുടര്‍ന്ന് മഞ്ചേരി അത്തന്‍കുട്ടി കുരിക്കളെ 1800 കളില്‍ ബ്രിട്ടീഷുകാര്‍ വധിക്കുകയും അദ്ദേഹത്തിന്റെ വസ്തുവകകള്‍ കണ്ടുകെട്ടുകയും ചെയ്തു. പിന്നീട് ഇദ്ദേഹത്തിന്റെ മകനായ കുഞ്ഞഹമ്മദ് കുട്ടിയുടെ അപേക്ഷ പ്രകാരം ഈ ഭൂമി ബ്രിട്ടീഷുകാര്‍ തിരികെ നല്കി. എന്നാല്‍ നികുതിയും പാട്ടവും ഉള്‍പ്പെടെയുള്ള സംഖ്യ ബ്രിട്ടീഷ് ഗവണ്മെന്റിലേക്ക് അടവാക്കണമെന്നും വ്യവസ്ഥ ചെയ്തു. ഇദ്ദേഹത്തിന്റെ മരണശേഷം പ്രസ്തുത അവകാശം മക്കള്‍ക്ക് നല്‍കിക്കൊണ്ട് 1868 ല്‍ സര്‍ക്കാര്‍ കച്ചീട്ട്…
Read Moreരാമേശ്വരം കഫേ സ്ഫോടനം; പ്രതികളെ നിയന്ത്രിച്ചത് വിദേശത്തുനിന്ന്
ബംഗളൂരു: കർണാടക കേന്ദ്രീകരിച്ച് രജിസ്റ്റർ ചെയ്ത വിവിധ തീവ്രവാദ, ഗൂഢാലോചനാക്കേസുകളുമായി ബന്ധപ്പെട്ട് എൻഐഎയുടെ വ്യാപക റെയ്ഡ്. വിവിധ സംസ്ഥാനങ്ങളിലായി 11 ഇടങ്ങളിലാണ് എൻഐഎയുടെ മിന്നൽ റെയ്ഡ് നടന്നത്. റെയ്ഡിൽ ഡിജിറ്റൽ തെളിവുകളും നിർണായക രേഖകളും പിടിച്ചെടുത്തു. രാമേശ്വരം കഫേ സ്ഫോടനത്തിലെ മുഖ്യ പ്രതികളെ നിയന്ത്രിച്ചതു വിദേശത്തുനിന്നാണ്. ഈ ബന്ധം കണ്ടെത്താനാണ് റെയ്ഡ് നടത്തിയതെന്നും എൻഐഎ വ്യക്തമാക്കി. 2012ലെ ലഷ്കര്‍ ഇ തൊയ്ബ ഗൂഢാലോചന കേസിൽ ഉൾപ്പെട്ട രണ്ടു പേരുടെ വീടുകളിലും റെയ്ഡ് നടത്തി. ഇവർക്ക് രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധമുണ്ടെന്നു സംശയമുണ്ടെന്നും എൻഐഎ പറഞ്ഞു
Read Moreവേലിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടിവച്ചു പിടിച്ചു; മണിക്കൂറുകൾക്കുള്ളിൽ പുലിചത്തു
പാലക്കാട്: കൊല്ലങ്കോട് വാഴപുഴയില് കമ്പിവേലിയില്‍ കുടുങ്ങിയ പുള്ളിപ്പുലി ചത്തു. ആന്തരിക രക്തസ്രാവമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. നേരത്തെ പുലിയെ മയക്കുവെടി വച്ചിരുന്നു. വനംവകുപ്പ് വെറ്റിനറി ഡോക്ടര്‍ ഡേവിസ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുലിയെ മയക്കുവെടി വച്ച് കൂട്ടിലാക്കിയത്. ഉച്ചയ്ക്ക് 12. 05 നാണ് മയക്കുവെടി വച്ചത്. എന്നാല്‍ മയക്കുവെടി ശരീരത്തില്‍ തട്ടിത്തെറിച്ചുപോയി. അല്പം മരുന്നു മാത്രമെ പുലിയുടെ ശരീരത്തില്‍ കയറിയിട്ടുള്ളെന്നാണ് നിഗമനം. എന്നാല്‍ പുലി അവശനായതിനാല്‍ രണ്ടാമത് വെടിവയ്ക്കേണ്ടതില്ലെന്ന് അധികൃതര്‍ തീരുമാനിച്ചിരുന്നു. ആദ്യം പുലിയെ വലയിട്ട് പിടിക്കാനായിരുന്നു ആലോചിച്ചിരുന്നത്. എന്നാല്‍ ആര്‍ആര്‍ടി സംഘം അടുത്തേക്ക് എത്തിയതോടെ പുലി വലിയതോതില്‍ ആക്രമണ സ്വഭാവം കാണിച്ചു. ഇതോടെ മയക്കുവെടി വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മാവിന്‍തോപ്പിലെ കമ്പിവേലിയില്‍ പുലി കുടുങ്ങിയ കാര്യം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.പുലിയുടെ വയറ്റിലും കാലിലുമാണ് കമ്പി കുടുങ്ങിയത്. കാലിലെ കുടുക്ക്…
Read Moreറെയ്സിയുടെ സംസ്കാരം നാളെ; ഉപരാഷ്ട്രപതി പങ്കെടുക്കും
ന്യൂഡൽഹി: ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ മന്ത്രി ഹുസൈൻ അമിർ അബ്ദുള്ളാഹിയാൻ തുടങ്ങിയവരുടെ സംസ്കാരം നാളെ നടക്കും. സംസ്കാര ചടങ്ങിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പങ്കെടുക്കും. ഇന്നു ടെഹ്റാൻ സർവകലാശാലയിൽ നടക്കുന്ന ചടങ്ങുകൾക്ക് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി നേതൃത്വം നൽകും. വിവിധ രാജ്യങ്ങളിൽ നിന്നുമെത്തുന്ന രാഷ്ട്രനേതാക്കൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ പ്രസിഡന്റിന്റെയും വിദേശകാര്യമന്ത്രിയുടെയും മൃതദേഹങ്ങൾ ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ആറു വരെ സദാബാദ് കോംപ്ലക്സിൽ പൊതുദർശനത്തിന് വയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. നാളെ ദക്ഷിണ ഖുറാസാൻ പ്രവിശ്യയിലെ ബിർജണ്ടിൽ എത്തിക്കുന്ന മൃതദേഹം റെയ്സിയുടെ ജന്മസ്ഥലമായ മഷ്ഹദിൽ സംസ്കരിക്കും. ഇമാം റേസയുടെ തീർഥാടന കേന്ദ്രത്തിലായിരിക്കും റെയ്സിയെ ഖബറടക്കുക. ഇറാനിൽ അഞ്ചു ദിവസത്തെ ദുഃഖാചരണം നടക്കുന്നു. ഇന്നു പൊതു അവധിയാണ്. ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ ഇന്ത്യയടക്കം നിരവധി രാജ്യങ്ങൾ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ആദരസൂചകമായി…
Read Moreപേരക്കുട്ടിയെ പീഡിപ്പിച്ച വയോധികന് 21.5 വര്‍ഷം കഠിന തടവ്
മഞ്ചേരി : പേരമകളായ പതിനാറുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ വയോധികനെ മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷല്‍ കോടതി (രണ്ട്) ഇരുപത്തിയൊന്നര വര്‍ഷം കഠിന തടവിനും 1,20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. അതിജീവിതയുടെ പിതൃപിതാവായ 73കാരനെയാണ് ജഡ്ജി എസ്. രശ്മി ശിക്ഷിച്ചത്. 2022 നവംബർ, ഡിസംബര്‍ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. പിതാവിന്റെ തറവാട് വീട്ടിലേക്ക് വിരുന്നു പോയ കുട്ടിയെ പ്രതി ബലാല്‍സംഗം ചെയ്യുകയും പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന് കേസ്. പോക്സോ ആക്ടിലെ രണ്ട് വകുപ്പുകളിലായി പത്ത് വര്‍ഷം വീതം കഠിന തടവും പതിനായിരം രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ഇരുവകുപ്പുകളിലും ഒരു മാസം വീതം അധിക തടവ് അനുഭവിക്കണം. ഇന്ത്യന്‍ ശിക്ഷാ നിയമം 506 പ്രകാരം കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് ആറു മാസം കഠിന തടവ് അനുഭവിക്കണം. ഇതിനു പുറമെ ജുവനൈല്‍ ജസ്റ്റിസ് ആക്ട്…
Read More’60 വർഷംകൊണ്ട് കോൺഗ്രസിനു ചെയ്യാൻ കഴിയാത്തത് 10 വർഷംകൊണ്ട് ബിജെപി ചെയ്തു’; നിതിൻ ഗഡ്കരി
ന്യൂഡൽഹി: 60 വർഷത്തെ ഭരണത്തിൽ കോൺഗ്രസിന് ചെയ്യാൻ കഴിയാത്തത് 10 വർഷം കൊണ്ട് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ചെയ്തെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ദേശീയ തലസ്ഥാനത്തു മലിനീകരണമില്ലാത്ത വായുവും വെള്ളവും വേണമെങ്കിൽ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ഗഡ്കരി ജനങ്ങളോട് ആവശ്യപ്പെട്ടു. വെസ്റ്റ് ഡൽഹിയിലെ ബിജെപിയുടെ ലോക്സഭാ സ്ഥാനാർഥി കമൽജീത് സെഹ്രാവത്തിനെ പിന്തുണച്ചുള്ള തെരഞ്ഞെടുപ്പു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവി തീരുമാനിക്കാനുള്ളതാണ്. 60 വർഷം കൊണ്ട് കോൺഗ്രസിന് ചെയ്യാൻ കഴിയാത്തത് മോദിജിയുടെ കീഴിൽ 10 വർഷം കൊണ്ടു ചെയ്തു. താമര ചിഹ്നത്തെയും ബിജെപിയെയും തെരഞ്ഞെടുക്കുക. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറും. രാജ്യത്തിനു പണത്തിന്റെ കുറവില്ല, എന്നാൽ സത്യസന്ധരായ നേതാക്കളുടെ കുറവുണ്ടെന്നും ഗഡ്കരി പറഞ്ഞു.
Read Moreലാലേട്ടൻ അദ്ദേഹത്തിന്റെ ഇമേജ് ബ്രേക്ക് ചെയ്താണ് അന്നിറങ്ങിയത്; അദ്ദേഹത്തെ റെസ്പെക്ട് ചെയ്യണം; ആസിഫ് അലി
സിസിഎൽ കളിക്കാനിറങ്ങിയതിൽ സൂപ്പർസ്റ്റാർഡം ഉള്ള ഒരൊറ്റ നടൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ലാലേട്ടനാണെന്ന് ആസിഫ് അലി. ലാലേട്ടൻ ഒരോവർ ബൗൾ ചെയ്യുകയും, ഒരു കളിയിൽ ബാറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിന്റെ പേരിൽ അദ്ദേഹത്തിനെ പല കാര്യത്തിലും ട്രോളുന്നത് കണ്ടിട്ടുണ്ട്. വൈഡ് എറിഞ്ഞു, ക്യാച്ച് മിസ് ചെയ്തു, ഫീൽഡ് ചെയ്യാൻ നിൽക്കുമ്പോൾ ഓടാൻ പറ്റുന്നില്ല എന്നൊക്കെ പറഞ്ഞായിരുന്നു ട്രോൾ. പക്ഷേ അദ്ദേഹത്തെ റെസ്പെക്ട് ചെയ്യേണ്ട കാര്യമാണത്. സിസിഎല്ലിൽ ബാക്കി ടീമുകളിൽനിന്ന് എത്ര സൂപ്പർസ്റ്റാറുകൾ വന്ന് കളിച്ചിട്ടുണ്ട്? ആരും അങ്ങനെ ചെയ്യാത്തത് അവരുടെ ഇമേജ് ബ്രേക്കാകാതെ ഇരിക്കാൻ വേണ്ടിയാണ്. ബാക്കി ഇൻഡസ്ട്രിയിലുള്ള സൂപ്പർസ്റ്റാറുകൾ ബാറ്റ് ചെയ്യാനിറങ്ങിയാൽ ആറ് ബോളും സിക്സ് അടിക്കുമെന്നാണ് അവരുടെ ആരാധകർ കരുതുന്നത്. പക്ഷേ റിയാലിറ്റി അങ്ങനെയല്ല എന്നതാണ് സത്യം. റിയൽ ലൈഫിൽ അവർക്ക് ബാറ്റ് പോലും പിടിക്കാൻ അറിയില്ലായിരിക്കും. പക്ഷേ നമ്മുടെ സൂപ്പർസ്റ്റാർസ് അങ്ങനെയല്ല, ലാൽ…
Read Moreപൊട്ടിച്ചിരിക്കാൻ തയാറായിക്കോ… മന്ദാകിനി പ്രദർശനത്തിനെത്തുന്നു
അൽത്താഫ് സലിം, അനാർക്കലി മരക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മന്ദാകിനി 24ന് പ്രദർശനത്തിനെത്തുന്നു. സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമിക്കുന്ന ഈ കോമഡി എന്റർടെയ്നർ ചിത്രത്തിന്റെ ഛായാഗ്രഹണം ഷിജു.എം .ഭാസ്കർ നിർവഹിക്കുന്നു. വൈശാഖ് സുഗുണൻ, രമ്യത് രാമൻ എന്നിവർ എഴുതിയ വരികൾക്ക് ബിബിൻ അശോക് സംഗീതം പകരുന്നു.ഷിജു എം ബാസ്കർ, ശാലു എന്നിവരുടെതാണ് കഥ. മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ ലാൽ ജോസ്, ജൂഡ് ആന്തണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവരും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗണപതി, ജാഫർ ഇടുക്കി,സരിത കുക്കു, വിനീത് തട്ടിൽ, അശ്വതി ശ്രീകാന്ത്, കുട്ടി അഖിൽ, അഖില നാഥ്, അല എസ് നൈന, ഗിന്നസ് വിനോദ്, രശ്മി അനിൽ, ബബിത ബഷീർ, പ്രതീഷ് ജേക്കബ്, അമ്പിളി സുനിൽതുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.എക്സിക്യൂട്ടീവ്…
Read More