രാ​മേ​ശ്വ​രം ക​ഫേ സ്ഫോ​ട​നം; പ്ര​തി​ക​ളെ നി​യ​ന്ത്രി​ച്ച​ത് വി​ദേ​ശ​ത്തു​നി​ന്ന്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക കേ​ന്ദ്രീ​ക​രി​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്ത വി​വി​ധ തീ​വ്ര​വാ​ദ, ഗൂ​ഢാ​ലോ​ച​നാ​ക്കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​ഐ​എ​യു​ടെ വ്യാ​പ​ക റെ​യ്ഡ്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 11 ഇ​ട​ങ്ങ​ളി​ലാ​ണ് എ​ൻ​ഐ​എ​യു​ടെ മി​ന്ന​ൽ റെ​യ്‍​ഡ് ന​ട​ന്ന​ത്.

റെ​യ്ഡി​ൽ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളും നി​ർ​ണാ​യ​ക രേ​ഖ​ക​ളും പി​ടി​ച്ചെ​ടു​ത്തു. രാ​മേ​ശ്വ​രം ക​ഫേ സ്ഫോ​ട​ന​ത്തി​ലെ മു​ഖ്യ പ്ര​തി​ക​ളെ നി​യ​ന്ത്രി​ച്ച​തു വി​ദേ​ശ​ത്തു​നി​ന്നാ​ണ്. ഈ ​ബ​ന്ധം ക​ണ്ടെ​ത്താ​നാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​തെ​ന്നും എ​ൻ​ഐ​എ വ്യ​ക്ത​മാ​ക്കി.

2012ലെ ​ല​ഷ്ക​ര്‍ ഇ ​തൊ​യ്ബ ഗൂ​ഢാ​ലോ​ച​ന കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ര​ണ്ടു പേ​രു​ടെ വീ​ടു​ക​ളി​ലും റെ​യ്ഡ് ന​ട​ത്തി. ഇ​വ​ർ​ക്ക് രാ​മേ​ശ്വ​രം ക​ഫേ സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു സം​ശ​യ​മു​ണ്ടെ​ന്നും എ​ൻ​ഐ​എ പ​റ​ഞ്ഞു

Related posts

Leave a Comment