ന്യൂഡൽഹി: രാമകൃഷ്ണ മിഷനും ഭാരത് സേവാശ്രമവുമായി ബന്ധപ്പെട്ട് അടുത്തിടെ നടത്തിയ പരാമർശങ്ങളുടെ പേരിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ കടന്നാക്രമിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ സംഘടനകളെ അപകീർത്തിപ്പെടുത്തി മുസ്ലീം വോട്ടർമാരെ പ്രീതിപ്പെടുത്താനാണ് മമതാ ബാനർജി ആഗ്രഹിക്കുന്നതെന്ന് അമിത് ഷാ ആരോപിച്ചു. വടക്ക് കിഴക്കൻ ഇന്ത്യയിലെ വിദൂരപ്രദേശങ്ങളിൽ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ജലവിതരണം എന്നിവയ്ക്കൊപ്പം മറ്റ് സേവനങ്ങളും നൽകുന്നതിന് രാമകൃഷ്ണ മിഷൻ പ്രവർത്തിക്കുന്നുണ്ടെന്ന് അമിത് ഷാ എഎൻഐയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. മമത ബാനർജിയുടെ ഈ അഭിപ്രായത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. ബിഎസ്എസ് സ്ഥാപകൻ സ്വാമി പ്രണവാനന്ദ ഇല്ലായിരുന്നെങ്കിൽ, പശ്ചിമ ബംഗാൾ ഇന്ത്യയുടെ ഭാഗമല്ല, ബംഗ്ലാദേശിന്റെ ഭാഗമാകുമായിരുന്നുവെന്ന് മമത ബാനർജിക്ക് അറിയില്ല. ഭാരത് സേവാശ്രമം സംഘ്, ഇസ്കോൺ, രാമകൃഷ്ണ മിഷൻ തുടങ്ങിയ സംഘടനകളെ അപകീർത്തിപ്പെടുത്തിക്കൊണ്ട് മുസ്ലീം വോട്ടർമാരെ പ്രീണിപ്പിക്കാനാണ് മമത ബാനർജി ആഗ്രഹിക്കുന്നതെന്നും…
Read MoreDay: May 23, 2024
ഡി-സ്പേസ് ടെക്നോളജീസ് ഏഷ്യയിലെ ആദ്യ സോഫ്റ്റ്വെയർ ഡെവലപ്മെന്റ് സെന്റർ കേരളത്തിൽ സ്ഥാപിച്ചു; പി. രാജീവ്
തിരുവനന്തപുരം: ഡി-സ്പേസ് ടെക്നോളജീസ് ഏഷ്യയിലെ ആദ്യ സോഫ്റ്റ്വെയർ ഡെവലപ്മെന്റ് സെന്റർ കേരളത്തിൽ സ്ഥാപിച്ചിരിക്കുന്നു എന്നറിയിച്ച് വ്യവസായ മന്ത്രി പി. രാജീവ്. ജർമനി, ക്രൊയേഷ്യ എന്നീ രാജ്യങ്ങൾക്ക് പുറത്ത് അവരുടെ മൂന്നാമത്തെ സെന്ററാണ് കേരളത്തിൽ സ്ഥാപിച്ചത്. കേരളത്തിൽ വ്യവസായങ്ങൾ ആരംഭിക്കാൻ മികച്ച അന്തരീക്ഷം ലഭ്യമാണെന്ന് കമ്പനിയുടെ വൈസ് പ്രസിഡന്റ് ബേൺഡ് ഷാഫേഴ്സ് പറഞ്ഞു. നമ്മുടെ നാടിനെക്കുറിച്ച് വ്യവസായലോകത്തിലാകെ ഉണ്ടായിക്കൊണ്ടിരിക്കുന്ന മതിപ്പ് തുറന്നുകാണിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഓട്ടോമേഷൻ ആൻഡ് സ്പേസ് മേഖലയിൽ ലോകത്തെ തന്നെ മുൻനിര കമ്പനിയായ ഡി-സ്പേസ് ടെക്നോളജീസ് തങ്ങളുടെ ഏഷ്യയിലെ തന്നെ ആദ്യ സോഫ്റ്റ്വെയർ ഡെവലപ്മെന്റ് സെന്റർ കേരളത്തിൽ സ്ഥാപിച്ചിരിക്കുന്നുവെന്ന സന്തോഷവാർത്ത നിങ്ങളെ അറിയിക്കുകയാണ്. കണക്റ്റഡ് ഓട്ടോമേറ്റഡ്, ഇലക്ട്രിക് വാഹന രംഗത്തെ സാങ്കേതികവിദ്യാ ദാതാവ് കൂടിയായായ ഡി സ്പേസ് ജർമനി, ക്രൊയേഷ്യ എന്നീ രാജ്യങ്ങൾക്ക്…
Read Moreകനത്ത മഴ തുടരുന്നു: മധ്യകേരളത്തിലും വടക്കൻകേരളത്തിലും മഴ ശക്തമാകും; മുന്നറിയിപ്പുമായി കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നലെ നിർത്താതെ പെയ്ത മഴ എറണാകുളം, കോഴിക്കോട്, തൃശൂർ മേഖലകളിൽ വെള്ളക്കെട്ടും ദുരതവും വിതച്ചു. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും ഇന്നും മഴ ശക്തമാകാനാണ് സാധ്യത. ഇന്നും എല്ലാ ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ആണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റു ജില്ലകളിൽ യെല്ലോ അലർട്ടാണ്. അതേസമയം നാളെ മുതൽ മഴയുടെ ശക്തി കുറയും എന്നാണ് പ്രവചനം. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. കടലാക്രമണത്തിനു സാധ്യത; ജാഗ്രതാ നിർദേശം കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ ഉയർന്ന തിരമാലയ്ക്കും…
Read Moreജോലി മുഖ്യം: ചെരിപ്പ് വാങ്ങുന്നതിനിടയിൽ ലാപ്ടോപ്പിൽ ഓഫീസ് മീറ്റിംഗിൽ പങ്കെടുത്ത് യുവതി; സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ചിത്രം
ഷോപ്പിംഗിന് പോകാൻ ഇഷ്ടമില്ലാത്ത സ്ത്രീകൾ വളരെ വിരളമായിരിക്കും. ഒട്ടും തിരക്ക് പിടിക്കാതെ വളരെ ശാന്തമായി സമയമെടുത്ത് ഷോപ്പിംഗ് നടത്താനാണ് സ്ത്രീകൾക്ക് പൊതുവെ താൽപര്യം. എന്നാൽ ഇതിൽ നിന്നും തീർത്തും വ്യത്യസ്തമായാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു ചിത്രത്തിൽ യുവതി ഷോപ്പിംഗ് നടത്തുന്നത്. എന്താണ് ഇൻ്റർനെറ്റിൽ ആ ചിത്രം വൈറലാവാൻ കാരണം എന്ന് ചോദിച്ചാൽ, യുവതി ഷോപ്പിംഗിനിടയിൽ ഓഫീസ് മീറ്റിംഗിലും പങ്കെടുക്കുകയാണ്. അവർ ഒരു കൈയിൽ ചെരിപ്പും മറ്റൊരു കൈയിൽ അവളുടെ ലാപ്ടോപ്പും പിടിച്ചിട്ടുണ്ട്. ഈ മൾട്ടി ടാസ്കിംഗ് നടത്തുന്ന യുവതിയുടെ ചിത്രം കാർത്തിക് എന്ന വ്യക്തിയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഐടി നഗരത്തെ സംബന്ധിച്ചിടത്തോളം ഈ സംഭവം വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പല തൊഴിലാളികളും വർക്ക് ഫ്രം എടുത്ത് അലസമായി പണിയെടുക്കുന്നു എന്ന അപവാദത്തിന് ഈ സംഭവം ഒരു തിരിച്ചടിയായി. യുവതി ഷോപ്പിംഗ് നടത്തുന്ന…
Read Moreഅവനെന്റെ മകനെ കൊന്നില്ലായിരുന്നെങ്കിൽ ഇന്നും എനിക്കൊപ്പം എന്റെ പൊന്നുമോൻ ഉണ്ടാകുമായിരുന്നു;പൂനെയിൽ 17കാരന്റെ ആഡംബര കാറിടിച്ച് മരിച്ച യുവാവിന്റെ അമ്മ
പൂനെ: അവനെന്റെ മകനെ കൊന്നു, ഇനിയൊരിക്കലും എനിക്ക് എന്റെ മകനെ കാണാനാകില്ല’. തേങ്ങലോടെ കല്യാണി നഗർ ഏരിയയിൽ 17കാരന്റെ ആഡംബര കാർ ഇടിച്ച് മരിച്ച ഐടി ജീവനക്കാരന് അനീഷ് അവാധിയയുടെ അമ്മ സവിത. മകന്റെ വേർപാട് മനസാൽ ഉൾക്കൊള്ളുന്നതിനു സാധിക്കാതെ വിങ്ങുന്ന ഹൃദയത്തോടെ നീതിക്ക് വേണ്ടി പോരാടാനൊരുങ്ങി സവിത. ‘‘ആ കുട്ടിയുടെ തെറ്റാണ്. വേണമെങ്കിൽ കൊലപാതകമെന്നും വിളിക്കാം. അവൻ ഇങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ ആരും മരിക്കില്ലായിരുന്നു. അവന്റെ കുടുംബം ജാഗ്രത പുലർത്തിയിരുന്നെങ്കിൽ ഇന്ന് എന്നോടൊപ്പം എന്റെ മകൻ ജീവനോടെയുണ്ടാകുമായിരുന്നു.17കാരനെ രക്ഷിക്കാൻ അവന്റെ കുടുംബം പരമാവധി ശ്രമിച്ചു. അവർ പണവും സ്വാധീനവുമുള്ളവരാണ്. നഷ്ടം ഞങ്ങൾക്ക് മാത്രമാണ്’’ എന്നും അമ്മ വിലപിച്ചു. പുനെയിലെ കല്യാണി നഗർ പ്രദേശത്ത് ഞായറാഴ്ച പുലര്‍ച്ചെയാണ് 17 വയസുകാരന് ഓടിച്ച ആഡംബര കാര്‍ അപകടത്തിലായത്. കൂട്ടുകാർക്കൊപ്പം പ്ലസ്ടു പാസായത് ആഘോഷിക്കുകയായിരുന്നു വിദ്യാർഥി. ആഘോഷങ്ങൾക്ക് ശോഷം ബാറില്‍ നിന്നും…
Read Moreനിങ്ങളിതൊന്നും ശ്രദ്ധിക്കേണ്ട! വേദിയിൽ വച്ച് വസ്ത്രം അഴിഞ്ഞു; ഗായികയുടെ പ്രതികരണമിങ്ങനെ…
സംഗീത പരിപാടിക്കിടെ ടെയ്ലർ സ്വിഫ്റ്റിന് സംഭവിച്ച ഒരു ബ്ലൂപ്പർ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. തന്റെ പരിപാടിക്കിടെ വേദിയിൽ വച്ച് ടെയ്ലറിന്റെ വസ്ത്രം അഴിഞ്ഞ് പോയതാണ് സംഭവം. ഈ സമയത്ത് വളരെ ശാന്തമായി വേദിയിൽ നിന്ന് തന്നെ ടെയ്ലർ സ്വിഫ്റ്റ് പ്രശ്നത്തെ നേരിട്ടു. സ്റ്റോക്ക്ഹോമിൽ നടത്തിയ പരിപാടിക്കിടെയായിരുന്നു സംഭവം. പരിപാടി കാണാനെത്തിയ ഒരാളാണ് ദൃശ്യങ്ങൾ പകർത്തിയത്. ഈ ദൃശ്യങ്ങളിൽ താരത്തിന്റെ വസ്ത്രം അഴിഞ്ഞ് പോകുന്നതും ഉടൻ തന്നെ ഒരാൾ ഓടിയെത്തി വസ്ത്രം ശരിയാക്കാൻ സഹായിക്കുന്നതും കാണാം. പിന്നീട് ടെയ്ലർ പരിപാടി തുടരുകയും ചെയ്തു. റോബർട്ടോ കവല്ലി ഡിസൈന്‍ ചെയ്ത ഇന്ദ്രനീല നിറത്തിലുള്ള റാപ് ഫ്രോക് ആണ് ടെയ്ലർ സ്വിഫ്റ്റ് ധരിച്ചിരുന്നത്. വളരെ കൂളായാണ് താരം ഈ സമയങ്ങളിലൊക്കെ വേദിയിൽ നിന്നത്. ‘നിങ്ങളിതൊന്നും ശ്രദ്ധിക്കേണ്ട, കുറച്ചുനേരം പരസ്പരം സംസാരിക്കൂ’ എന്നാണ് ആ സമയത്ത് സ്വിഫ്റ്റ് പറഞ്ഞത്.…
Read Moreചലച്ചിത്രമേഖലയിലെ പ്രമുഖരുടെ ജീവിതം ഡോക്യുമെന്ററിയാക്കും; സജി ചെറിയാൻ
തിരുവനന്തപുരം: മലയാള സിനിമാരംഗത്തെ പ്രമുഖരെ പരിചയപ്പെടുത്തുന്നതിനുള്ള പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാന്. തൈക്കാട് ഭാരത് ഭവന് ഈയിടെ അന്തരിച്ച ചലച്ചിത്രരംഗത്തെ പ്രമുഖര്‍ക്കായി സംഘടിപ്പിച്ച ശ്രദ്ധാഞ്ജലി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ചലച്ചിത്രമേഖലയിലെ പ്രഗത്ഭരായ വ്യക്തികൾ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഡോക്യുമെന്ററികൾ തയാറാക്കുമെന്നും മന്ത്രി അറിയിച്ചു. ഗ്രാമങ്ങളില്‍ ചലച്ചിത്രപ്രവര്‍ത്തകരെ പരിചയപ്പെടുത്തുന്നതാവും പുതിയ പദ്ധതിയെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു. ഗാനരചയിതാവ് ജി.കെ പള്ളത്ത്, സംവിധായകന് ഹരികുമാര്‍, ടി. കനകലത, സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവന്, തിരക്കഥാകൃത്തും സംവിധായകനുമായ ബിജു വട്ടപ്പാറ എന്നിവര്‍ക്കായാണ് അനുസ്മരണം ഒരുക്കിയത്. ചലച്ചിത്ര അക്കാദമി, തിരുവനന്തപുരം ഫിലിം ഫ്രറ്റേര്‍ണിറ്റി എന്നിവരുമായി സഹകരിച്ചാണ് ഭാരത് ഭവന് അനുസ്മരണം സംഘടിപ്പിച്ചത്.
Read More‘അമ്മയും അച്ഛനും ഞങ്ങളെ മരിച്ച വീട്ടില്‍ കൊണ്ടു പോവാറില്ല, ഞാനും ചേച്ചിയും അവിടെ പോയി കഴിഞ്ഞാല്‍ വെറുതെ ചിരിക്കാന്‍ തുടങ്ങും’: നിഖില വിമൽ
നിരവധി ആരാധകരുള്ള താരമാണ് നിഖില വിമൽ. ആളുകൾ വീട്ടിലെ ഒരു അംഗത്തെ പോലെയാണ് നിഖിലയെ കണക്കാക്കുന്നത്. ഗുരുവായൂര്‍ അമ്പല നടയില്‍ എന്ന ചിത്രമാണ് നിഖിലയുടെ പുതിയ ചിത്രം. പല അഭിമുഖങ്ങളിലും താരം പറയുന്ന വാക്കുകൾ ചില സന്ദർഭങ്ങളിൽ വിമർശനങ്ങൾക്ക് കാരണമാകാറുണ്ട്. ഒരു പരിപാടിയില്‍ നിഖില പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറല്‍ ആകുന്നത്. ആളുകള്‍ വളരെ സീരിയസ് ആയിട്ട് തന്നെ ചീത്ത പറയുമ്പോൾ ചിരി വരാറുണ്ട് എന്നാണ് നടി പറയുന്നത്. മരിച്ച വീടുകളില്‍ പോയി നില്‍ക്കുമ്പോഴും ഇതേ പ്രശ്നം ഉണ്ടാവാറുണ്ടെന്നും നിഖില വിമല്‍ പറയുന്നു. ‘വളരെ സീരിയസ് സിറ്റുവേഷന്‍സിലൊക്കെ ചിരി വരുന്ന ഒരാളാണ് ഞാന്‍. ആരെങ്കിലും സീരിയസ് ആയിട്ട് ചീത്ത പറയുമ്പോള്‍ ചിരി വരാറുണ്ട്. എന്റെ വീട്ടില്‍ നിന്ന് അമ്മയും അച്ഛനും ഒന്നും ഞങ്ങളെ മരിച്ച വീട്ടില്‍ ഒന്നും കൊണ്ടു പോവാറില്ല. ഞാനും ചേച്ചിയും അവിടെ പോയി കഴിഞ്ഞാല്‍…
Read Moreമൃഗബലിക്ക് പിന്നാലെ ആടിന്റെ രക്തം കുടിച്ചു; ചടങ്ങിൽ പങ്കെടുത്ത പൂജാരിക്ക് ദാരുണാന്ത്യം
കുളപ്പൂർ: മൃഗബലി നടത്തിയ ആടിന്റെ രക്തം കുടിച്ച പൂജാരി മരിച്ചു. കുളപ്പൂർ ചെട്ടിപ്പാളയ ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം. ഇവിടെ പത്ത് പൂജാരികളാണ് ഉള്ളത്. ഇവരിൽ ഒരാളായ പളനിസാമിയാണ്(51) പൂജയുടെ ഭാഗമായിട്ടുള്ള ചടങ്ങിനിടെ മരണപ്പെട്ടത്. കുളപ്പല്ലൂർ ക്ഷേത്രത്തിൽ 25 വർഷത്തോളമായി പൂജാരിയാണ് പളനിസാമി. ക്ഷേത്ര ജോലികൾ കഴിഞ്ഞുള്ള സമയങ്ങളിൽ വാൻ ഡ്രൈവർ ആയും ഇയാൾ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇവരുടെ കുടുംബമാണ് പാരമ്പര്യമായി ക്ഷേത്രത്തിൽ പൂജ നടത്തുന്നത്. ഇന്നലെ 20 ആടുകളെ ഭക്തർ ഉത്സവത്തിന്റെ ഭാഗമായി നേർച്ചയ്ക്കായി എത്തിച്ചു ബലി കൊടുത്തിരുന്നു. ക്ഷേത്രത്തിലെ ഒരു പ്രധാനപ്പെട്ട ചടങ്ങാണ് ആടിനെ ബലി നടത്തിയ ശേഷം രക്തം പൂജാരിമാർ വാഴപ്പഴത്തിൽ ചേർത്ത് കഴിക്കുന്നത്. ഈ ചടങ്ങ് നടത്തുന്നതിനിടെ പളനിസാമി അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും തുടർന്ന് അബോധാവസ്ഥയിലാവുകയും ചെയ്തു. ക്ഷേത്ര ഭാരവാഹികൾ ഉടൻ തന്നെ പളനിസാമിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Read Moreവീണയുടെ വിരട്ട്; സർക്കാർ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തിയാൽ കർശന നടപടി സ്വീകരിക്കും
തിരുവനന്തപുരം: സർക്കാർ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തിയാൽ കർശനമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആലപ്പുഴ മെഡിക്കൽ കേളജ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിംഗിനെ സംബന്ധിച്ച പരാതിയിലും ചികിത്സാ പിഴവിലും വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിൽ മന്ത്രി നിർദേശം നൽകി. ഡോക്ടർമാരുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടാവാൻ പാടില്ല. രോഗികളോട് ഇടപെടുന്പോൾ എല്ലാക്കാര്യങ്ങളും ശ്രദ്ധിച്ചു കൈകാര്യം ചെയ്യണമെന്നും മന്ത്രി നിർദേശം നൽകി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കുട്ടിക്ക് അവയവം മാറി ശസ്ത്രക്രിയ നടത്തിയതു വലിയ വിവാദമായ സാഹചര്യത്തിലാണ് ഇന്നലെ മന്ത്രി ഉന്നതതല യോഗം വിളിച്ചത്. കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളജുകളുടെ പ്രിൻസിപ്പൽമാർ, ആശുപത്രി സൂപ്രണ്ടുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. രോഗികളുടെ ചികിത്സാ രേഖകളും മരുന്നു കുറിപ്പടികളും ഡിജിറ്റലാക്കണം. ആലപ്പുഴ മെഡിക്കൽ കോളജിനെതിരേ ഉയർന്ന പരാതികളിൽ ഡിഎംഒ റിപ്പോർട്ട് നൽകണമെന്നും യോഗത്തിൽ മന്ത്രി നിർദേശം നൽകി.
Read More