ജോ​ലി മു​ഖ്യം: ചെ​രി​പ്പ് വാ​ങ്ങു​ന്ന​തി​നി​ട​യി​ൽ ലാ​പ്‌​ടോ​പ്പി​ൽ ഓ​ഫീ​സ് മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ത്ത് യു​വ​തി; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടി ചി​ത്രം

ഷോ​പ്പിം​ഗി​ന് പോ​കാ​ൻ ഇ​ഷ്ട​മി​ല്ലാ​ത്ത സ്ത്രീ​ക​ൾ വ​ള​രെ വി​ര​ള​മാ​യി​രി​ക്കും. ഒ​ട്ടും തി​ര​ക്ക് പി​ടി​ക്കാ​തെ വ​ള​രെ ശാ​ന്ത​മാ​യി സ​മ​യ​മെ​ടു​ത്ത് ഷോ​പ്പിം​ഗ് ന​ട​ത്താ​നാ​ണ് സ്ത്രീ​ക​ൾ​ക്ക് പൊ​തു​വെ താ​ൽ​പ​ര്യം. എ​ന്നാ​ൽ ഇ​തി​ൽ നി​ന്നും തീ​ർ​ത്തും വ്യ​ത്യ​സ്ത​മാ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന ഒ​രു ചി​ത്ര​ത്തി​ൽ യു​വ​തി ഷോ​പ്പിം​ഗ് ന​ട​ത്തു​ന്ന​ത്.

എ​ന്താ​ണ് ഇ​ൻ്റ​ർ​നെ​റ്റി​ൽ ആ ​ചി​ത്രം വൈ​റ​ലാ​വാ​ൻ കാ​ര​ണം എ​ന്ന് ചോ​ദി​ച്ചാ​ൽ, യു​വ​തി ഷോ​പ്പിം​ഗി​നി​ട​യി​ൽ ഓ​ഫീ​സ് മീ​റ്റിം​ഗി​ലും പ​ങ്കെ​ടു​ക്കു​ക​യാ​ണ്. അ​വ​ർ ഒ​രു കൈ​യി​ൽ ചെരിപ്പും മ​റ്റൊ​രു കൈ​യി​ൽ അ​വ​ളു​ടെ ലാ​പ്‌​ടോ​പ്പും പി​ടി​ച്ചി​ട്ടു​ണ്ട്.

ഈ ​മ​ൾ​ട്ടി ടാ​സ്‌​കിം​ഗ് ന​ട​ത്തു​ന്ന യു​വ​തി​യു​ടെ ചി​ത്രം കാ​ർ​ത്തി​ക് എ​ന്ന വ്യ​ക്തി​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച​ത്. ഐ​ടി ന​ഗ​ര​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഈ ​സം​ഭ​വം വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​ണെ​ന്ന് അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ച്ചു.

പ​ല തൊ​ഴി​ലാളി​ക​ളും വ​ർ​ക്ക് ഫ്രം ​എടുത്ത് അലസമായി പണിയെടുക്കുന്നു എന്ന അപവാദത്തിന് ഈ സംഭവം ഒരു തിരിച്ചടിയായി. യുവതി ഷോ​പ്പിം​ഗ് ന​ട​ത്തു​ന്ന ചിത്രം വൈ​റ​ലാ​കു​ക​യും ഓൺലൈനിൽ ചർച്ചയാവുകയും ചെയ്തു. 

 

 

Related posts

Leave a Comment