വളരെ തെളിഞ്ഞു കാണുന്ന എല്ലാ വെള്ളവും സുരക്ഷിതമല്ല . വെള്ളത്തിൽ രോഗകാരികളായേക്കാവുന്ന ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം, കൊതുകുകൾ, വിരകൾ, അട്ടകൾ തുടങ്ങിയവയുടെ മുട്ടകളും കുഞ്ഞുങ്ങളും തുടങ്ങിയവ ഉണ്ടാകാം. അതിനാൽ കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്തു മാത്രം ഉപയോഗിക്കുക. പല ആളുകളും ക്ലോറിനോട് വിമുഖത കാണിക്കുന്നു. വെള്ളപ്പൊക്കം പോലുള്ള ഇത്തരം സാഹചര്യങ്ങളിൽ ക്ലോറിനേഷൻ തന്നെയാണ് ഉത്തമം. ക്ലോറിനേഷൻ എന്നത് തികച്ചും പ്രായോഗികവും ഫലപ്രദവും ശക്തിയേറിയതുമായ ഒരു അണു നശീകരണ മാർഗമാണ്. ബ്ലീച്ചിംഗ് പൗഡർ എത്ര അളവിൽ? ബ്ലീച്ചിംഗ് പൗഡറാണ് സാധാരണയായി ക്ലോറിനേഷന് ഉപയോഗിക്കുന്നത് . സാധാരണ സമയങ്ങളിൽ ബ്ലീച്ചിംഗ് പൗഡർ ചേർക്കുമ്പോൾ a. 9 അടി വ്യാസമുള്ള കിണറിന് ( 2.75 m) ഒരുകോൽ വെള്ളത്തിലേക്ക് ( ഒരു പടവ് ) ഏകദേശം അര ടേന്പിൾ സ്പൂണ്‍/ അര തീപ്പെട്ടി കൂട് (ഒരു…
Read MoreDay: May 24, 2024
ആക്രി സാധനങ്ങളുമായി സൈക്കിളിൽ പോയ 14കാരനെ ചവിട്ടി താഴെയിട്ട് മർദിച്ചു; ബിജെപി നേതാവ് റിമാൻഡിൽ
കായംകുളം: നിർധന കുടുംബത്തിലെ പതിനാലുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ ബിജെപി പ്രാദേശിക നേതാവ് റിമാൻഡിൽ. കായംകുളം കൃഷ്ണപുരം കാപ്പിൽ കിഴക്ക് ആലംപള്ളിൽ മനോജ് (ജിജി -47 ) ആണ് റിമാൻഡിലായത്. ഇയാൾക്കെതിരേ വധശ്രമ കേസ് എടുത്ത് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കായംകുളം കൃഷ്ണപുരം കാപ്പിൽ കിഴക്ക് വി. എസ് നിവാസിൽ ഷാജി- ഫാത്തിമ ദമ്പതികളുടെ മകൻ ഷാഫി(14) , പത്ത് വയസുള്ള സഹോദരൻ എന്നിവരെ സൈക്കിളിൽ പോകുമ്പോൾ തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിർധന കുടുംബത്തെ സഹായിക്കാൻ ഒരു വീട്ടിൽ നിന്ന് ഇവർക്ക് നൽകിയ ആക്രി സാധനങ്ങൾ വിൽക്കാൻ ഷാഫിയും സഹോദരനും കൂടി സൈക്കിളിൽ പോകുമ്പോൾ വഴിയിൽ തടഞ്ഞു നിർത്തി ഇത്രയും ആക്രിസാധനങ്ങൾ എവിടെ നിന്നാണെന്നും മോഷ്ടിച്ചതാണോ എന്നും കുട്ടികളെ ചോദ്യം ചെയ്തായിരുന്നു മർദനം. സൈക്കിൾ നിന്നു ചവിട്ടി താഴെയിടുകയും ക്രൂരമായി മർദിക്കുകയും…
Read Moreമലബാർ മേഖലയിൽ ദേശീയപാതയിലെ ആദ്യ മേൽപാലം തുറന്നു; മഴക്കാലമെത്തും മുൻപേ പണി തീരുമോ?
കോഴിക്കോട്: മഴക്കാലത്ത് ഏറ്റവും കുടുതല്‍ ദുരിതമുണ്ടാകുന്നത് ദേശീയപാതകളിലാണ്. കനത്ത മഴയില്‍ റോഡ് പണിയും മറ്റും നടക്കുമ്പോള്‍ അപകട സാധ്യതയും ഏറെയാണ്. എന്നു തീരുമെന്ന് ആര്‍ക്കും ഒരു പിടിയുമില്ല. ഈ സാഹചര്യത്തില്‍ ദേശീയപാതാ പ്രവൃത്തികള്‍ അടിയന്തരമായി തീര്‍ക്കാനും നിര്‍മാണം 90 ശതമാനം കഴിഞ്ഞ ഭാഗങ്ങള്‍ തുറന്നുകൊടുക്കാനുമാണ് അധികൃതരുടെ തീരുമാനം. സംസ്ഥാനത്ത് പലയിടത്തും മഴക്കാലം തുടങ്ങിയതോടെ ഗതാഗതക്കുരുക്ക് അതിരൂക്ഷമാണ്. മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഉള്‍പ്പെടെ ഇക്കാര്യം ചൂണ്ടിക്കാണിച്ചുകഴിഞ്ഞു. അരികില്‍ കുട്ടിയിട്ട മണ് കൂനകളും പൊളിച്ചുമാറ്റിയ റോഡിന്റെ അവശിഷ്ടങ്ങളുമെല്ലാം മഴക്കാലത്തിന് മുന്‍പ് നീക്കിയില്ലെങ്കില്‍ വലിയ ദുരന്തമായിരിക്കും ഉണ്ടാക്കുക. മേല്പാലങ്ങള് മൂന്ന്… ഒന്ന് തുറന്നു സംസ്ഥാനത്ത് ആറുവരി ദേശീയപാതയുടെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. പലയിടങ്ങളിലും തുടർച്ചയായി നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. നിർമാണം ഭാഗികമായി പൂർത്തിയായ ഭാഗങ്ങളും തുറന്നുകൊടുത്തുകൊണ്ട് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട് അധികൃതർ. ഇപ്പോഴിതാ ആറുവരിപ്പാതയിലെ കോഴിക്കോട് ബൈപാസിലെ ഏറ്റവും ചെറിയ…
Read Moreആളുമാറി യുവാവിനെ ജയിലിൽ അടച്ച സംഭവം: സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയോട് റിപ്പോർട്ട് തേടി; പോലീസുകാർക്കെതിരേ നടപടി ഉണ്ടായേക്കും
മലപ്പുറം: പൊന്നാനിയില്‍ യുവാവിനെ ആളുമാറി ജയിലിൽ അടച്ച സംഭവം വിവാദമായതോടെ സംഭവത്തിന് ഉത്തരവാദികളായ പോലീസുകാർക്കെതിരേ നടപടിക്ക് സർക്കാർ നീക്കം. സംഭവത്തിൽ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയോട് ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടർ നടപടികളിലേക്ക് കടന്നേക്കും. സംഭവത്തിൽ പൊന്നാനി പൊലീസിന് ഗുരുതരമായ വീഴ്ച പറ്റിയതായാണ് വിലയിരുത്തല്‍. റിപ്പോർട്ട് കിട്ടിയശേഷം ഇയാളെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമോ എന്ന കാര്യം തീരുമാനിക്കും. വെളിയങ്കോട് സ്വദേശി ആലുങ്ങല്‍ അബൂബക്കറെയാണ് പോലീസ് ആളുമാറി അറസ്റ്റ് ചെയ്തത്. യഥാര്‍ത്ഥ പ്രതി ഇയാളല്ലെന്ന് കണ്ട് കോടതി കഴിഞ്ഞ ദിവസമാണ് ഇയാളെ മോചിപ്പിച്ചത്. ഭർത്താവ് ജീവനാംശം നൽകുന്നില്ലെന്ന യുവതിയുടെ പരാതിയിലാണ് അബൂബക്കറിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കേപുറത്ത് അബൂബക്കർ എന്നയാളിന് പകരം ആലുങ്ങൽ അബൂബക്കറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കേപുറത്ത് അബൂബക്കർ ഗാർഹിക പീഡന കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ്.…
Read More‘പണപ്പിരിവിന് ശ്രമിച്ചാൽ ശക്തമായ നടപടിയെന്ന മന്ത്രി എം.ബി.രാജേഷ്; ‘ആരോടും പണം പിരിക്കാൻ പറഞ്ഞിട്ടില്ലെന്ന് ബാർ ഉടമാസംഘടന സംസ്ഥാന പ്രസിഡന്റ്
തിരുവനന്തപുരം: മദ്യനയത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും എക്സൈസ് മന്ത്രി എം.ബി. രാജേഷ്. പണപ്പിരിവിന് ശ്രമിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം പണപ്പിരിവ് നടന്നുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി പറഞ്ഞില്ല. തിരുവനന്തപുരം: ആരോടും പണം പിരിക്കാൻ പറഞ്ഞിട്ടില്ലെന്ന് ബാർഉടമാ സംഘടന സംസ്ഥാന പ്രസിഡന്റ് വി.സുനിൽ കുമാർ. ഇതെല്ലാം നടന്നിരിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമായാണെന്നും സർക്കാർ അത്തരത്തിലൊരു ആവശ്യത്തിന് സമീപിച്ചിട്ടില്ലെന്നും ആരോടും പണം പിരിക്കാൻ പറഞ്ഞിട്ടില്ലെന്നും സുനിൽ കുമാർ വ്യക്തമാക്കി. തിരുവനന്തപുരത്തൊരു ഓഫീസ് വാങ്ങാൻ സംഘടന തീരുമാനിച്ചു. എന്നാൽ അതിനെ എതിർത്ത ചിലർ ഉണ്ടായിരുന്നു. കെട്ടിടം വാങ്ങാനുള്ള ചിലവിനായി ലോൺ അടക്കം ശ്രമിച്ചിരുന്നു. ഇടുക്കി ചുമതലയുള്ള അനിമോൻ ഉൾപ്പടെ അതിനെ എതിർത്തു. അനിമോനെ ഇന്നലത്തെ യോഗത്തിൽ സസ്പെൻറ് ചെയ്യാൻ തീരുമാനിച്ചു. തീരുമാനം ഇന്നലത്തെ ചർച്ചയിൽ അറിയിച്ചപ്പോൾ അനിമോൻ ഇറങ്ങിപ്പോയി. വേറെ സംഘടന ഉണ്ടാക്കാൻ അനിമോൻ…
Read Moreദയാധനം വിദേശകാര്യ മന്ത്രാലയത്തിലെത്തി; ചെക്ക് ലഭിച്ചാലുടൻ അനുരഞ്ജന കരാറിൽ ഒപ്പുവയ്ക്കും, അബ്ദുള്‍ റഹീമിന്റെ മോചനം അടുക്കുന്നു
കോഴിക്കോട്: സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനം അടുത്തുവരുന്നു. മോചനത്തിനായുള്ള ദയാധനം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിനു കൈമാറി. വ്യാഴാഴ്ച ഉച്ചയോടെയാണ് അബ്ദുള്‍റഹിം നിയമസഹായ സമിതിട്രസ്റ്റ് ഭാരവാഹികള്‍ 34.35 കോടി രൂപ കൈമാറിയത്. ഫണ്ട് കൈമാറനുള്ള എംബസിയുടെ നിര്‍ദേശം ബുധനാഴ്ച വൈകിട്ടാണ് റഹീമിന്റെ പവര്‍ ഓഫ് അറ്റോര്‍ണി സിദ്ദിഖ് തുവ്വൂരിനു ലഭിച്ചത്. പണം കൈമാറാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന സത്യവാങ്മൂലം റഹീമിന്റെ കുടുംബം രാവിലെ എംബസിയില്‍ എത്തിച്ചിരുന്നു. റിയാദിലെ കോടതി നിർദേശിക്കുന്നതു പ്രകാരം ഇന്ത്യൻ എംബസി തുക ബന്ധപ്പെട്ടവർക്കു കൈമാറും. പണം വിദേശകാര്യ മന്ത്രാലയത്തിനു കൈമാറിയതിനാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ എംബസി കോടതിയുടെ പേരിലുള്ള സർട്ടിഫൈഡ് ചെക്ക് റിയാദ് ഗവർണറേറ്റിനു കൈമാറും. ചെക്ക് ലഭിച്ചാലുടൻ അനുരഞ്ജന കരാറിൽ ഒപ്പുവയ്ക്കും. കൊല്ലപ്പെട്ട സൗദി പൗരന്റെ അനന്തരാവകാശികളോ കോടതി സാക്ഷ്യപ്പെടുത്തിയ…
Read Moreഇത് സ്ഫോടനാത്മകം…’ഒസാമ ബിൻ ലാഗർ’; ഒസാമ ബിൻ ലാദന്റെ പേരിൽ യുകെയിൽ ബിയർ
ലോകത്തെ വിറപ്പിച്ച കൊടും ഭീകരൻ ഒസാമ ബിൻ ലാദന്റെ പേരിൽ ബിയർ പുറത്തിറക്കിയിരിക്കുന്നു യുകെ ലിങ്കൺഷെയറിലെ മൈക്രോ ബ്രൂവറി. ചക്രവർത്തിമാരുടെയും രാഷ്ട്രനേതാക്കളുടെയും പേരുകളിൽ വിവിധതരം മദ്യം പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ആദ്യമായാണ് തീവ്രവാദിയുടെ പേരിൽ മദ്യം വിപണിയിലെത്തുന്നത്. “ഒസാമ ബിൻ ലാഗർ’ എന്നാണ് ബിയറിന്റെ പേര്. അൽ ഖ്വയ്ദയുടെ സ്ഥാപകനായ ലാദന്റെ പേരിൽ പുറത്തിറങ്ങിയ ബിയർ യുവാക്കൾക്കിടയിൽ മാത്രമല്ല, സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ എല്ലാ പ്രായക്കാർക്കും പ്രിയങ്കരമായി മാറിയിരിക്കുന്നു. മികച്ച രുചിയും അനുഭൂതിയുമാണ് ബിയർ ജനപ്രിയമാകാൻ കാരാണം. ബിയർ വൈറലായതിനെത്തുടർന്നു ധാരാളം പേരാണ് ബിയർ വാങ്ങാനെത്തുന്നത്. “ഒസാമ ബിൻ ലാഗർ ഇത് സ്ഫോടനാത്മകമാണ്’ എന്നണ് ബ്രൂവറിയുടെ പരസ്യവാചകം. അതിശയകരമായ ബ്രാൻഡിൽ ലഹരിപാനീയങ്ങൾ നിർമിക്കുന്ന കന്പനിയാണ് ലിങ്കൺഷെയറിലെ ബ്രൂവറി. കിം ജോംഗ് ആലെ, പുടിൻ പോർട്ടർ എന്നിവ ബ്രൂവറിയുടെ മറ്റു ബിയർ ബ്രാൻഡ് ആണ്. ഇതും യുകെയിലെ ജനപ്രിയ ബിയർ ബ്രാൻഡ് ആണ്.…
Read Moreവീണ്ടും ബാര്‍ കോഴ;മദ്യനയ ഇളവിനു പണം കൊടുക്കാൻ പിരിവ്; ബാർ ഉടമാസംഘടനാനേതാവിന്റെ ശബ്ദസന്ദേശം വിവാദത്തില്‍
ഇടുക്കി: വീണ്ടും ബാര്‍ കോഴയ്ക്കു നീക്കം. മദ്യനയത്തില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിനു പ്രത്യുപകാരമായി കൊടുക്കാൻ ഓരോ ബാറുടമയും രണ്ടര ലക്ഷം വീതം നല്‍കണമെന്ന ബാറുടമാ സംഘടന നേതാവിന്റെ ശബ്ദ സന്ദേശം വന്‍ വിവാദത്തില്‍. ബാര്‍ ഉടമകളുടെ സംഘടനയായ ഫെഡറേഷന് ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന് ജില്ലാ പ്രസിഡന്റായ തൊടുപുഴ സ്വദേശി അനിമോന്റെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ലെന്ന നിലയില്‍ ബാറുടമകളുടെ വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അയച്ച സന്ദേശമാണ് ചോർന്നു വന്‍ വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്. പണം വാങ്ങിയാണ് മദ്യനയത്തിൽ ഇളവുകൊണ്ടുവരുന്നതെന്ന ആരോപണം ഇതോടെ ഭരണപക്ഷത്തിനെതിരേ ഉയർന്നിരിക്കുകയാണ്. സംഘടനാ സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരമാണ് സന്ദേശം അയയ്ക്കുന്നതെന്നും അനിമോന് പറയുന്നു. ഡ്രൈ ഡേ ഒഴിവാക്കാനും ബാര്‍ സമയം കൂട്ടാനുമടക്കം ഒരാള്‍ രണ്ടര ലക്ഷം രൂപ നല്‍കണമെന്നാണ് അനിമോന് ശബ്ദസന്ദേശത്തില്‍ ആവശ്യപ്പെടുന്നത്.പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം…
Read Moreപന്തീരാങ്കാവ് സ്ത്രീധന പീഡനം: പോലീസുകാരനും മുങ്ങി, മുന്‍കൂര്‍ ജാമ്യം തേടി; ഒത്തുതീര്‍പ്പിന് രാഹുലിന്റെ നീക്കം
കോഴിക്കോട്: പന്തീരാങ്കാവില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ മര്‍ദിച്ച സംഭവത്തില്‍ ഒന്നാം പ്രതിക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയ പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ സീനിയിര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശരത്ലാല് മുങ്ങി. അറസ്റ്റ് ഭയന്ന് ഇയാള്‍ ഒളിവില്‍ പോയി. കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഇയാള്‍ നല്കിയ മുന്‍കൂര്‍ ഹര്‍ജി നാളെ പരിഗണിക്കും. ഏറെ വിവാദമുയര്‍ത്തിയ ഈ കേസില്‍ പ്രധാന പ്രതികളിലാരെയും അറസ്റ്റ് ചെയ്യാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവരെല്ലാം പോലീസിന്റെ സഹായത്താല്‍ സുഖമായി കഴിയുകയാണ്. കേസിലെ ഒന്നാം പ്രതി പന്തീരാങ്കാവ് പുന്നയൂര്‍കുളം വള്ളിക്കുന്ന് സ്നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലനെ ജര്‍മനിയിലേക്ക് കടക്കാന്‍ സഹായിച്ചതിനാണ് സീനിയര്‍ സിപിഒ ശരത്ലാലിനെ സിറ്റി പോലീസ് കമ്മീഷണര്‍ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നത്.ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ഇയാള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥന് ഫറോക്ക് അസി. കമ്മീഷണര്‍ സാജു കെ. ഏബ്രഹാം നോട്ടീസ്…
Read Moreപുതിയ അധ്യയന വര്‍ഷം; സ്കൂളും പരിസരവും ലഹരി മുക്തമാക്കാൻ എക്സൈസ്
കൊച്ചി: പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് സ്കൂളും പരിസരവും കേന്ദ്രീകരിച്ച് ലഹരിവിമുക്ത പ്രവര്‍ത്തനങ്ങള്‍ നടത്താനൊരുങ്ങി എക്സൈസ്. ഇതു സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ എക്സൈസ് സര്‍ക്കിള്‍ ഇസ്പെക്ടര്മാര്ക്കും എക്സൈസ് ഇന്‍സ്പെക്ടര്‍മാര്‍ക്കും എക്സൈസ് കമ്മീഷണര്‍ നിര്‍ദേശം നല്കി. എക്സൈസ് വകുപ്പും വിമുക്തി മിഷനും സംയുക്തമായാണ് മുന്‍കരുതലുകളും പ്രവര്‍ത്തനങ്ങളും നടത്തേണ്ടത്. ഓരോ റേഞ്ചിലും വരുന്ന ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി സ്കൂള്‍, ചുമതലയുള്ള ഉദ്യോഗസ്ഥന്റെ പേര് എന്നിവ ജൂണ്‍ ആറിനകം റേഞ്ച് ഓഫീസുകളില്‍നിന്ന് അതാത് സര്‍ക്കിള്‍ ഓഫീസുകളില്‍ ലഭ്യമാക്കണം. സര്‍ക്കിള്‍ ഓഫീസില്‍ ലഭ്യമായ ലിസ്റ്റ് പ്രകാരമുള്ള സ്കൂളുകളുടെ വിവരങ്ങള്‍ ജൂണ്‍ 10 നകം എക്സൈസ് കമ്മീഷണര്‍ക്ക് കൈമാറണം. ലിസ്റ്റിലുള്ള സ്കൂളുകള്‍ മേയ് 30 നകം റേഞ്ച് ഇന്‍സ്പെക്ടര്‍മാര്‍/ റേഞ്ചിന്റെ ചുമതല വഹിക്കുന്നവര്‍ സന്ദര്‍ശിക്കണം. സ്കൂളുകളുടെ വിവരങ്ങള്‍ അതാത് ഡിവിഷന് ഓഫീസ്, സര്‍ക്കിള്‍ ഓഫീസ്, റേഞ്ച് ഓഫീസ് എന്നിവിടങ്ങളില്‍ രജിസ്റ്ററില്‍ സൂക്ഷിക്കണം. ഓരോ…
Read More