‘പ​ണ​പ്പി​രി​വി​ന് ശ്ര​മി​ച്ചാ​ൽ  ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ന്ന മ​ന്ത്രി എം.​ബി.​രാ​ജേ​ഷ്; ‘ആ​രോ​ടും പ​ണം പി​രി​ക്കാ​ൻ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് ബാ​ർ ഉ​ട​മാ​സം​ഘ‌​ട​ന സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്

 

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ന​യ​ത്തെ​ക്കു​റി​ച്ച് ആ​ലോ​ചി​ച്ചി​ട്ടി​ല്ലെ​ന്നും എ​ക്സൈ​സ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. പ​ണ​പ്പി​രി​വി​ന് ശ്ര​മി​ച്ചാ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​തേസ​മ​യം പ​ണ​പ്പി​രി​വ് ന​ട​ന്നുവെന്ന ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​മോ​യെ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​ന്ത്രി മ​റു​പ​ടി പ​റ​ഞ്ഞി​ല്ല.

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ടും പ​ണം പി​രി​ക്കാ​ൻ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് ബാർഉടമാ സംഘട‌ന സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​സു​നി​ൽ കു​മാ​ർ. ഇ​തെ​ല്ലാം ന​ട​ന്നി​രി​ക്കു​ന്ന​ത് ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യാ​ണെ​ന്നും സ​ർ​ക്കാ​ർ അ​ത്ത​ര​ത്തി​ലൊ​രു ആ​വ​ശ്യ​ത്തി​ന് സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്നും ആ​രോ​ടും പ​ണം പി​രി​ക്കാ​ൻ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും സു​നി​ൽ കു​മാ​ർ വ്യ​ക്ത​മാ​ക്കി.

തി​രു​വ​ന​ന്ത​പു​ര​ത്തൊ​രു ഓ​ഫീ​സ് വാ​ങ്ങാ​ൻ സം​ഘ​ട​ന തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ അ​തി​നെ എ​തി​ർ​ത്ത ചി​ല​ർ ഉ​ണ്ടാ​യി​രു​ന്നു. കെ​ട്ടി​ടം വാ​ങ്ങാ​നു​ള്ള ചി​ല​വി​നാ​യി ലോ​ൺ അ​ട​ക്കം ശ്ര​മി​ച്ചി​രു​ന്നു. ഇ​ടു​ക്കി ചു​മ​ത​ല​യു​ള്ള അ​നി​മോ​ൻ ഉ​ൾ​പ്പ​ടെ അ​തി​നെ എ​തി​ർ​ത്തു. അ​നി​മോ​നെ ഇ​ന്ന​ല​ത്തെ യോ​ഗ​ത്തി​ൽ സ​സ്പെ​ൻ​റ് ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചു.

തീ​രു​മാ​നം ഇ​ന്ന​ല​ത്തെ ച​ർ​ച്ച​യി​ൽ അ​റി​യി​ച്ച​പ്പോ​ൾ അ​നി​മോ​ൻ ഇ​റ​ങ്ങിപ്പോ​യി. വേ​റെ സം​ഘ​ട​ന ഉ​ണ്ടാ​ക്കാ​ൻ അ​നി​മോ​ൻ ശ്ര​മി​ച്ചി​രു​ന്നു. സ​സ്‌​പെ​ൻ​ഷ​നി​ൽ ആ​യി​രി​ക്കു​ന്ന​വ​ർ​ക്ക് എ​ന്തും പ​റ​യാ​മ​ല്ലോ​യെ​ന്നും സു​നി​ൽ കു​മാ​ർ ചോ​ദി​ച്ചു.ശബ്ദം അനിമോന്‍റെ തന്നെയാണെന്ന് ഉറപ്പില്ലെന്നും അനിൽകുമാർ കൂട്ടിച്ചേർത്തു.

Related posts

Leave a Comment