വരാപ്പുഴ: വരാപ്പുഴ മണ്ണംതുരുത്തിൽ സി പി കലുങ്കിനു സമീപം അച്ഛനെയും നാല് വയസുള്ള മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വളാഞ്ചേരി സ്വദേശിയായ ഷെരീഫ് ( 45) മകനായ ഷിഫാഫ് (4) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. മകനെ കൊലപ്പെടുത്തിയ ശേഷം ഷെരീഫ് ആത്മഹത്യ ചെയ്തതായാണ് സംശയം. പുലർച്ചെ ഷെരീഫിന്റെ ഭാര്യ അയൽവാസിയുടെ ഫോണിൽ വിളിച്ച് ഷെരീഫ് താമസിക്കുന്ന വീട്ടിൽ എത്താൻ ആവശ്യപ്പെടുകയും തുടർന്ന് ഭാര്യയും മറ്റൊരാളും ചേർന്ന് സംഭവസ്ഥലത്ത് എത്തുകയും ഷെരീഫിനെയും മകനെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയുമായിരുന്നു. കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയുമായിട്ടുള്ള വാക്ക് തർക്കമാണ് ഇരുവരെയും ആത്മഹത്യയിലേക്ക് നയിച്ചതെന്ന സൂചനയുണ്ട്. മരണ വിവരം അറിയിച്ചതിനെ തുടർന്നു വരാപ്പുഴ പോലീസ് എത്തിയാണ് വീടിന്റെ വാതിൽ തുറന്നത്. ഈ കുടുംബം മണ്ണംതുരുത്ത് സി പി കലുങ്കിനടുത്ത് വാടകയ്ക്ക് താമസിക്കാൻ തുടങ്ങിയിട്ട് ഒരുമാസമേ…
Read MoreDay: May 29, 2024
മഴക്കാലം; ശ്രദ്ധിച്ചില്ലെങ്കിൽ അപകടക്കാലം; മഴക്കാലത്ത് തേഞ്ഞ ടയറുകളുമായുള്ള വാഹനയാത്ര അപകടകരം
പൊൻകുന്നം: മഴക്കാല ഡ്രൈവിംഗിലെ അശ്രദ്ധമൂലം അപകടങ്ങൾ വർധിക്കുന്നു.മഴയിൽ റോഡിൽ ബ്രേക്ക് ചെയ്ത് തെന്നിമറിഞ്ഞാണ് കൂടുതൽ അപകടങ്ങളും. മഴക്കാലത്ത് തേഞ്ഞ ടയറുകളുമായുള്ള വാഹനങ്ങളുടെ ഓട്ടവും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. ദേശീയപാതയും സംസ്ഥാനപാതയും വളവുകളും ഇറക്കങ്ങളും ഏറെയുള്ള റോഡാണ്. അശ്രദ്ധമായ ഓവർടേക്കിംഗിനിടെ അപ്രതീക്ഷിതമായി ചെയ്യേണ്ടിവരുന്ന ബ്രേക്കിംഗ് മൂലം വാഹനങ്ങൾ തെന്നിമറിയുന്ന അപകടങ്ങളാണ് അടുത്തിടെയുണ്ടായവയെല്ലാം. മഴയിൽ കനത്ത മൂടൽമഞ്ഞിന് സമാനമായ അവസ്ഥയാണ് കിഴക്കൻമേഖലയിലെ വഴികളിൽ. ഈ സമയം ലൈറ്റ് തെളിച്ചില്ലെങ്കിൽ വാഹനങ്ങൾ ദൃശ്യമല്ല. പാലാ – പൊൻകുന്നം റോഡിൽ വഴിയോരക്കച്ചവടക്കാരുടെ ബാഹുല്യവും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. വഴിയോരം കയ്യേറി കടകൾകെട്ടി കച്ചവടം നടത്തുന്നതുമൂലം റോഡ് ഇടുങ്ങുകയാണ്. ദേശീയപാതയിലും പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലും അപകടങ്ങൾ ഏറുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കൊല്ലം – തേനി ദേശീയപാതയിലും പാലാ – പൊൻകുന്നം, പൊൻകുന്നം – മണിമല റോഡിലുമായി പത്തിലേറെ അപകടങ്ങളുണ്ടായി. എല്ലാം ചെറിയ അപകടങ്ങളായിരുന്നു എന്നതുമാത്രമാണ് ആശ്വാസം.…
Read Moreഎംവിഡിയും ഹാപ്പി, സഞ്ജു മോനും ഹാപ്പി; സഞ്ജു ടെക്കിക്ക് എംവിഡി കേന്ദ്രത്തില്‍ പരിശീലനം, ആശുപത്രിയിൽ സാമൂഹ്യ സേവനം
സഫാരി കാറിനുള്ളിൽ ആവേശം സിനിമാ സ്റ്റൈലിൽ സ്വിമ്മിംഗ് പൂൾ ഒരുക്കി വീഡിയോ പങ്കുവച്ച യൂട്യൂബർ സഞ്ജു ടെക്കിക്കെതിരേ നടപടിയുമായ് ആർടിഒ. വണ്ടിയുടെ ആര്‍സി ബുക്ക് കാന്‍സല്‍ ചെയ്തു. ലൈസന്‍സും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സഞ്ജുവിനെ ശിക്ഷയുടെ ഭാഗമായി മലപ്പുറത്തെ എംവിഡി കേന്ദ്രത്തില്‍ പരിശീലനത്തിനായി അയക്കും. കൂടാതെ ആശുപത്രിയില്‍ സാമൂഹ്യ സേവനത്തിന് നിയോഗിക്കുകയും ചെയ്യും. നിരവധി ട്രിപ്പിംഗ് വീഡിയോകളിലൂടെ ആരാധകരുടെ മനം മയക്കിയ താരമാണ് സഞ്ജു. ലക്ഷക്കണക്കിനു ഫോളോവേഴ്സാണ് സഞ്ജുവിനുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം കാഴ്ച്ചക്കാരുടെ എണ്ണം കൂട്ടാൻ സഞ്ജുവും സംഘവും നടത്തിയ സ്വിമ്മിംഗ് പൂൾ വീഡിയോയ്ക്കാണ് മുട്ടൻ പണി കിട്ടിയത്. കാറിന്റെ പിൻഭാഗത്ത് പാസഞ്ചേഴ്സ് ഇരിക്കുന്ന സീറ്റ് അഴിച്ചുമാറ്റുകയും അവിടെ ടാർപോളിൻ വലിച്ചുകെട്ടുകയും ചെയ്തു. അതിനുശേഷം കുഴലിലൂടെ വെള്ളം നിറച്ച് കാറിനുള്ളിലേക്ക് നിറയ്ക്കുകയുമാണ് ചെയ്തത്. ഇതിനു പിന്നാലെയാണ് എംവിഡിയുടെ നടപടി.
Read Moreസ്ഥാനക്കയറ്റം ലഭിച്ചില്ല; യാത്രയയപ്പ് ബഹിഷ്കരിച്ച് അഡീഷണൽ എസ്പി; തന്നെ തഴഞ്ഞതിലെ വേദന സഹപ്രവർത്തകരോട് പങ്കുവെച്ച് കൊല്ലത്തുകാരനായ എഎസ്പി
പത്തനംതിട്ട: എസ്പിയായുള്ള സ്ഥാനക്കയറ്റം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് യാത്രയയപ്പ് വേണ്ടെന്നുവച്ച് അഡീഷണൽ എസ്പി. 31ന് സർവീസിൽനിന്നു വിരമിക്കാനിരിക്കുന്ന പത്തനംതിട്ട അഡീഷണൽ എസ്പി ആർ. പ്രദീപ് കുമാറാണ് സഹപ്രവർത്തകർ തനിക്കു നൽകുന്ന യാത്രയയപ്പ് വേണ്ടെന്ന് അറിയിച്ചത്. ജില്ലാ പോലീസ് മേധാവി ഒരുക്കിയ യാത്രയയപ്പ് ചടങ്ങിൽനിന്നും അഡീഷണൽ എസ്പി വിട്ടുനിന്നിരുന്നു.ഇന്നു പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന യാത്രയയപ്പ് യോഗത്തിലും പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സർവീസിൽനിന്നു വിരമിക്കുന്ന എല്ലാ ഉദ്യോഗസ്ഥർക്കും ഔദ്യോഗികമായി നൽകുന്ന യാത്രയയപ്പ് ചടങ്ങ് കൂടിയാണിത്. ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അഡീഷണൽ എസ്പി ഭാരവാഹികളെ അറിയിക്കുകയും ചെയ്തു. തനിക്കൊപ്പം സർവീസിൽ കയറിയ പലർക്കും എസ്പിമാരായി പ്രമോഷൻ ലഭിച്ചിട്ടും തന്നെ തഴഞ്ഞുവെന്നാണ് പ്രദീപ് കുമാർ സഹപ്രവർത്തകരോടു പങ്കുവച്ച സങ്കടം. കൊല്ലം പെരുങ്കുളം സ്വദേശിയാണ് ഇദ്ദേഹം.
Read Moreസാമ്പത്തിക തട്ടിപ്പ് കേസ്; ‘മഞ്ഞുമ്മല്‍ ബോയ്സ്’ നിര്‍മാതാക്കള്‍ക്കെതിരായ പോലീസ് അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ മഞ്ഞുമ്മല്‍ ബോയ്സ് സിനിമ നിര്‍മാതാക്കള്‍ക്കെതിരെ പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. നിര്‍മാതാക്കള്‍ നടത്തിയത് ആസൂത്രണം ചെയ്തുള്ള തട്ടിപ്പാണെന്നാണ് മരട് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ചിത്രത്തിന്റെ നിര്‍മാണത്തിന് ഏഴു കോടി രൂപ മുതല്‍മുടക്കിയ അരൂര്‍ ചന്തിരൂര്‍ സ്വദേശി സിറാജ് വലിയത്തറ ഹമീദ് നല്കിയ പരാതിയില്‍ നിര്‍മാതാക്കളായ ഷോണ്‍ ആന്റണി, സൗബിന് ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരേ കേസെടുത്താണ് മരട് പോലീസ് അന്വേഷണം നടത്തിയത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് നിര്‍മാതാക്കള്‍ക്കെതിരേ ചുമത്തിയത്. ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്‍പേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചു. 22 കോടി രൂപ സിനിമക്കായി ചെലവായെന്ന നിര്‍മാതാക്കളുടെ വാദം കള്ളമാണ്. 18.65 കോടി രൂപ മാത്രമാണ് നിര്‍മാണ ചെലവ്. സിനിമക്കായി നിര്‍മാതാക്കള്‍ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാങ്ങിയ…
Read Moreകാലില്‍ കുരുക്ക് മുറുകി മുറിവ്; ആനയെ മയക്കുവെടി വച്ച് ചികിത്സ നല്കി; തമിഴ്നാട്ടിൽനിന്നുമെത്തിയ ആനയ്ക്കാണ് കേരള വനംവകുപ്പ് ചികിത്സ നൽകിയത്
മറയൂര്‍: കാലില്‍ പ്ലാസ്റ്റിക്ക് കയര്‍ കുരുങ്ങി മുറിവേറ്റ നിലയില്‍ കണ്ടെത്തിയ പിടിയാനയെ മയക്കുവെടി വച്ച് പിടികൂടി ചികിത്സ നല്കി വനംവകുപ്പ്. കാന്തല്ലൂര്‍ വെട്ടുക്കാട്ടിലെ സ്വകാര്യഭൂമിയില്‍ ദിവസങ്ങളോളമായി കണ്ടിരുന്ന കാട്ടാനക്കൂട്ടത്തിലുള്ള 20 വയസുള്ള ആനയ്ക്കാണ് ചികിത്സ നല്‍കിയത്. കാലില്‍ കയര്‍ കുരുങ്ങിയ നിലയില്‍ ഗുരുതര പരിക്കോടെയാണ് ആന നടന്നിരുന്നത്. തമിഴ്നാട്ടില്‍നിന്ന് ചിന്നാര്‍ വന്യജീവി സങ്കേതം വഴി ഇരുപതിലധികം കാട്ടാനകളാണ് മറയൂര്‍- കാന്തല്ലൂര്‍ മേഖലയില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി കൃഷിയിടങ്ങളിലും മരങ്ങള്‍ക്കിടയിലും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് തമ്പടിച്ചിരിക്കുകയാണ് ഇവ. ഇതിനിടയിലാണ് വെട്ടുകാട് ഭാഗത്ത് തമ്പടിച്ചിരുന്ന നാല് ആനകളിലൊന്നിന് മുറിവു കണ്ടെത്തിയത്. കോട്ടയം സര്‍ക്കിള്‍ സിസിഎഫ് അരുണ്‍ ആര്.എസ്. നേതൃത്വത്തില്‍ രാവിലെ തേക്കടി വൈല്‍ഡ് ലൈഫ് വെറ്ററിനറി ഡോക്ടര്‍ അനുരാജ്, വയനാട്ടിലെ വൈല്‍ഡ് ലൈഫ് സര്ജന് അജേഷ് മോഹന്‍ദാസ് എന്നിവര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘം ദൗത്യം ഏറ്റെടുക്കുകയായിരുന്നു. മയക്കുവെടിവെച്ച് മണിക്കൂര്‍ക്കുള്ളില്‍…
Read Moreഅവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചു; സംവിധായകൻ ഒമർ ലുലുവിനെതിരേ ബലാത്സംഗ കേസ്
മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ച് വിവാദങ്ങൾ കൊടുംപിരി കൊണ്ടിരിക്കുന്ന സമയത്ത് സംവിധായകൻ ഒമർ ലുലുവിനെതിരേ ബലാത്സംഗ കേസ്. യുവ നടിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പലസ്ഥലങ്ങളിൽ വച്ച് തന്നെ ബലാത്സംഗം ചെയ്തതെന്നാണ് നടിയുടെ പരാതി. സംഭവത്തില്‍ നെടുമ്പാശേരി പോലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി. കൊച്ചിയിൽ സ്ഥിര താമസമാക്കിയ യുവ നടിയാണ് ഒമർ ലുലുവിനെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചത്. കൊച്ചി സിറ്റി പോലീസിന് നൽകിയ പരാതി പിന്നീട് നെടുമ്പാശേരി പോലീസിന് കൈമാറുകയായിരുന്നു. ഒമർ ലുലുവിന്റെ മുൻ സിനിമയിലും പരാതിക്കാരി അഭിനയിച്ചിരുന്നു. അതേസമയം, നടിയുമായി തനിക്ക് നല്ല സൗഹൃദം ഉണ്ടായിരുന്നു എന്ന് ഒമർ പറഞ്ഞു. വാക്ക് തർക്കത്തെ തുടർന്ന് തങ്ങളുടെ സൗഹൃദത്തിന് വിള്ളൽ വീണിരുന്നു. ഇതേ തുടർന്നുണ്ടായ പകയാകാം ഇത്തരത്തിൽ പരാതി കൊടുക്കാൻ അവരെ പ്രോത്സാഹിപ്പിച്ചതെന്ന് ഒമർ ആരോപിച്ചു. പരാതിക്കാരിക്ക്…
Read Moreഅഞ്ചാംനാൾ പെട്ടി പൊട്ടാനിരിക്കെ,തോമസ് ഐസക്കിന്റെ പോസ്റ്ററുകൾ ‘കെട്ടുപൊട്ടിക്കാതെ’ ആക്രിക്കടയിൽ; പന്തളത്തെ പോസ്റ്റർ കച്ചവടം വിവാദത്തിന്റെ പടികയറുന്നു
പന്തളം: പത്തനംതിട്ട ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തയാറാക്കിയ പോസ്റ്ററുകൾ കെട്ടുപൊട്ടിക്കാത്ത നിലയിൽ ആക്രിക്കടയിൽ തൂക്കിവിറ്റു. പ്രാദേശിക തലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണാർഥം പാർട്ടിയുടെ മേൽഘടകങ്ങൾ നൽകിയ പോസ്റ്ററുകളാണ് പന്തളത്തെ ആക്രിക്കടയിൽ വിറ്റത്. മുട്ടാർ മുസ്ലിം പള്ളിക്ക് സമീപമുള്ള ആക്രിക്കടയിലാണ് നാലു കെട്ട് പോസ്റ്ററുകൾ വിറ്റിരിക്കുന്നത്. ഇതു സംബന്ധിച്ച് എന്തെങ്കിലും പറയാൻ കടയിലെ ജോലിക്കാർ വിസമ്മതിച്ചു. അടൂർ നിയോജകമണ്ഡലം പരിധിയിലെ പ്രദേശമാണ് പന്തളം. എൽഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് അടൂർ മണ്ഡലത്തിലെ ഉന്നതനേതാക്കൾ അടക്കമുള്ളവർക്കെതിരേ ആക്ഷേപം ഉയർന്നിരുന്നു. ഇതിനിടെയാണ് പോസ്റ്റർ കച്ചവടം. വിഭാഗീയത ഏറെ നിലനിൽക്കുന്ന പ്രദേശമാണ് പന്തളം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയെത്തുടർന്ന് ഏരിയാ സെക്രട്ടറിയെ മാറ്റുകയും അടൂരിൽനിന്നുള്ള ഹർഷകുമാറിന് ചുമതല നൽകുകയും ചെയ്തിരുന്നു. താഴേത്തട്ടിൽ പ്രചാരണ പ്രവർത്തനത്തിൽ വീഴ്ചയുണ്ടായെന്ന വിമർശനം ജില്ലാ കമ്മിറ്റി യോഗത്തിലും ഉയർന്നിരുന്നു. അതിന്റെ പേരിൽ…
Read Moreകാന്‍സറിനെ അതിജീവിച്ചത് മൂത്രം കുടിച്ചതുകൊണ്ട്; ഭാര്യയറിയാതെ ഭര്‍ത്താവിനും ഭര്‍ത്താവറിയാതെ ഭാര്യക്കും കുടിക്കാം, ഇതിന് ഒരു നാറ്റവുമില്ല; കൊല്ലം തുളസി
എല്ലാവർക്കും പ്രിയങ്കരനായ താരമാണ് കൊല്ലം തുളസി. വില്ലനായ് അവതരിച്ച് പിന്നീട് കോമഡി രംഗങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ പരകായ പ്രവേശം വളരെ വേഗത്തിലായിരുന്നു. സിനിമയിൽ കൊല്ലം തുളസി നായകന്റെ സെറ്റാണെങ്കിൽ പിന്നെയൊന്നും പേടിക്കണ്ട എന്ന് കരുതിയിരുന്ന ഒരു ബാല്യകാലം നമുക്കെല്ലാവർക്കുമുണ്ടായിരുന്നു. ഇപ്പോഴിതാ താൻ കാൻസറിനെ തോൽപിച്ചത് മൂത്രം കുടിച്ചുകൊണ്ടാണ് എന്ന താരത്തിന്റെ പരാമർശമാണ് സൈബറിടങ്ങളിൽ വൈറലാകുന്നത്. ഏത് അസുഖത്തിനും മൂത്രം കുടിച്ചാല്‍ മതിയെന്നാണ് കൊല്ലം തുളസിയുടെ അവകാശവാദം. എനിക്ക് കാന്‍സര്‍ ബാധിച്ചപ്പോള്‍ അതിനെ അതിജീവിക്കാന്‍ പല വഴികളും തേടി. അങ്ങനെയാണ് യൂറിന്‍ തെറാപ്പിയെ കുറിച്ച് അറിഞ്ഞത്. അതിലൂടെ ഞാന്‍ രോഗത്തെ അതിജീവിച്ചു. ഇപ്പോള്‍ എനിക്ക് 75 വയസായി. ഇനിയൊരു 25 വര്‍ഷം കൂടി ജീവിക്കണം എന്നാണ് എന്റെ ആഗ്രഹമെന്ന് കൊല്ലം തുളസി പറഞ്ഞു. ഭാര്യയറിയാതെ ഭര്‍ത്താവിനും ഭര്‍ത്താവറിയാതെ ഭാര്യക്കും കുടിക്കാം. ഇതിന് ഒരു നാറ്റവുമില്ല, സകലവിധ അസുഖങ്ങള്‍ക്കും നാണം തോന്നാതെ…
Read Moreകെഎസ്ആർടിസിയുടെ എല്ലാ പ്രശ്നങ്ങളും തീരാൻ സ്നേഹിക്കണം; യാത്രക്കാർ തമ്മിലുള്ള ബന്ധം എന്താണെന്ന് കണ്ടക്ടർ അന്വേഷിക്കേണ്ട; നിർദേശങ്ങളുമായി മന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ യാത്രക്കാരോട് സ്നേഹത്തോടെ പെരുമാറണമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ഗതാഗത മന്ത്രി ജീവനക്കാർക്ക് നിർദേശങ്ങൾ നൽകിയത്. കെഎസ്ആർടിസിയുടെ യജമാനൻ യാത്രക്കാരാണ്. അവരോട് സ്നേഹത്തോടെ പെരുമാറണം. കെഎസ്ആർടിസിയിലെയും സ്വിഫ്റ്റിലെയും കണ്ടക്ടർമാർ ഇക്കാര്യം ശ്രദ്ധിക്കണം. ഇത് ശ്രദ്ധിച്ചാൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. യാത്രക്കാരോട് മര്യാദയുള്ള ഭാഷ ഉപയോഗിക്കണം. വൃദ്ധരായ അമ്മമാർ, കുഞ്ഞുങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരോട് കൂടുതൽ കരുതൽ കാണിക്കണം. യാത്രക്കാർ തമ്മിലുള്ള ബന്ധം എന്താണെന്ന് അന്വേഷിക്കേണ്ട കാര്യം കണ്ടക്ടർക്കില്ല. ജീവനക്കാർ മദ്യപിച്ചു ഡ്യൂട്ടിക്ക് വരരുത്. മദ്യത്തിന്റെ ദുർഗന്ധം യാത്രക്കാർക്ക് സഹിക്കാനാവില്ല. മദ്യപിച്ചെത്തുന്നതിലൂടെ ജീവനക്കാർ പൊതുജനത്തിനു മുന്നിൽ തങ്ങൾക്കുള്ള വില കളയരുത്. രാത്രികാലങ്ങളിൽ എട്ടു മണി കഴിഞ്ഞാൽ സ്ത്രീകൾക്ക് ഇറങ്ങേണ്ട സ്ഥലങ്ങളിൽ ബസ് നിർത്തി ക്കൊടുക്കണം. സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള ബസുകൾ ഇതു പാലിക്കണം. ഇതിന്റെ പേരിൽ ഏതെങ്കിലും ഉദ്യോഗസ്ഥൻ…
Read More