കാ​ലി​ല്‍ കു​രു​ക്ക് മു​റു​കി മു​റി​വ്; ആ​ന​യെ മ​യ​ക്കു​വെ​ടി വ​ച്ച് ചി​കി​ത്സ ന​ല്‍​കി; ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​മെ​ത്തി​യ ആ​ന​യ്ക്കാ​ണ് കേ​ര​ള വ​നം​വ​കു​പ്പ് ചി​കി​ത്സ ന​ൽ​കി​യ​ത്

മ​റ​യൂ​ര്‍: കാ​ലി​ല്‍ പ്ലാ​സ്റ്റി​ക്ക് ക​യ​ര്‍ കു​രു​ങ്ങി​ മു​റിവേ​റ്റ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ പി​ടി​യാ​ന​യെ മ​യ​ക്കു​വെ​ടി വ​ച്ച് പി​ടി​കൂ​ടി ചി​കി​ത്സ ന​ല്‍​കി വ​നം​വ​കു​പ്പ്. കാ​ന്ത​ല്ലൂ​ര്‍ വെ​ട്ടു​ക്കാ​ട്ടി​ലെ സ്വ​കാ​ര്യ​ഭൂ​മി​യി​ല്‍ ദി​വ​സ​ങ്ങ​ളോ​ള​മാ​യി ക​ണ്ടി​രു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ലു​ള്ള 20 വ​യ​സു​ള്ള ആ​ന​യ്ക്കാ​ണ് ചി​കി​ത്സ ന​ല്‍​കി​യ​ത്. കാ​ലി​ല്‍ ക​യ​ര്‍ കു​രു​ങ്ങി​യ നി​ല​യി​ല്‍ ഗു​രു​ത​ര പ​രി​ക്കോ​ടെ​യാ​ണ് ആ​ന ന​ട​ന്നി​രു​ന്ന​ത്.

ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്ന് ചി​ന്നാ​ര്‍ വ​ന്യ​ജീ​വി സ​ങ്കേ​തം വ​ഴി ഇ​രു​പ​തി​ല​ധി​കം കാ​ട്ടാ​ന​ക​ളാ​ണ് മ​റ​യൂ​ര്‍- കാ​ന്ത​ല്ലൂ​ര്‍ മേ​ഖ​ല​യി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി കൃ​ഷി​യി​ട​ങ്ങ​ളി​ലും മ​ര​ങ്ങ​ള്‍​ക്കി​ട​യി​ലും വി​വി​ധ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞ് ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​വ. ഇ​തി​നി​ട​യി​ലാ​ണ് വെ​ട്ടു​കാ​ട് ഭാ​ഗ​ത്ത് ത​മ്പ​ടി​ച്ചി​രു​ന്ന നാല് ആ​ന​ക​ളി​ലൊ​ന്നി​ന് മു​റി​വു ക​ണ്ടെ​ത്തി​യ​ത്.

കോ​ട്ട​യം സ​ര്‍​ക്കി​ള്‍ സി​സി​എ​ഫ് അ​രു​ണ്‍ ആ​ര്‍.​എ​സ്. നേ​തൃ​ത്വ​ത്തി​ല്‍ രാ​വി​ലെ തേ​ക്ക​ടി വൈ​ല്‍​ഡ് ലൈ​ഫ് വെ​റ്ററിന​റി ഡോ​ക്ട​ര്‍ അ​നു​രാ​ജ്, വ​യ​നാ​ട്ടി​ലെ വൈ​ല്‍​ഡ് ലൈ​ഫ് സ​ര്‍​ജ​ന്‍ അ​ജേ​ഷ് മോ​ഹ​ന്‍​ദാ​സ് എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന മെ​ഡി​ക്ക​ല്‍ സം​ഘം ദൗ​ത്യം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. മ​യ​ക്കുവെ​ടി​വെ​ച്ച് മ​ണി​ക്കൂ​ര്‍​ക്കു​ള്ളി​ല്‍ ചി​കി​ത്സ ന​ല്‍​കി ആ​ന​യെ മോ​ചി​പ്പി​ച്ചു.

മ​റ​യൂ​ര്‍ ഡി​എ​ഫ്ഒ എം.​ജി. വി​നോ​ദ് കു​മാ​ര്‍, മൂ​ന്നാ​ര്‍ ഡി​എ​ഫ്ഒ ര​മേ​ശ് വി​ശ്വ​നാ​ഥ്, വൈ​ല്‍​ഡ് ലൈ​ഫ് ഗാ​ര്‍​ഡ​ന്‍ എ​സ്.​വി. വി​നോ​ദ്, വ​യ​നാ​ട് ആ​ര്‍​ടി സം​ഘം, മ​റ​യൂ​ര്‍ ആ​റാ​ട്ട് സം​ഘം, തേ​ക്ക​ടി ആ​റാ​ര്‍​ട്ടി സം​ഘം മ​റ​യൂ​ര്‍ കാ​ന്ത​ലൂ​ര്‍ മൂ​ന്നാ​ര്‍ മേ​ഖ​ല​യി​ലെ റേ​ഞ്ച് ഓ​ഫീ​സ​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ന പാ​ല​ക​സം​ഘം താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര്‍ എ​ന്നി​ങ്ങ​നെ 50ല​ധി​കം പേ​രും കൂ​ടാ​തെ സു​ര​ക്ഷ​യ്ക്കാ​യി പോ​ലീ​സ് സം​ഘം, ആം​ബു​ല​ന്‍​സ് സ​ര്‍​വീ​സ് എ​ന്നി​വ​യും ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു.

Related posts

Leave a Comment