സിംഗപ്പുര്‍: സിംഗപ്പുര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യത്തിന്റെ അട്ടിമറി ജൈത്രയാത്ര തുടരുന്നു. രണ്ടാം സീഡായ ദക്ഷിണകൊറിയയുടെ ബീക് ഹന-ലീ സൊ ഹി സഖ്യത്തെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ കീഴടക്കി ക്വാര്‍ട്ടറില്‍ പ്രവേശിച്ച ട്രീസ-ഗായത്രി സഖ്യം മറ്റൊരു അട്ടിമറിയിലൂടെ സെമി ഫൈനലില്‍. ആറാം സീഡായ ദക്ഷിണകൊറിയയുടെ കിം സൊ യോങ്-കോങ് ഹീ യോങ് സഖ്യത്തെയാണ് ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ സഖ്യം തകര്‍ത്തത്. ഒരു മണിക്കൂര്‍ 19 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 18-21, 21-19, 24-22നായിരുന്നു ട്രീസ – ഗായത്രി കൂട്ടുകെട്ടിന്റെ ജയം. കണ്ണൂര്‍ പുളിങ്ങോം സ്വദേശിയാണ് ട്രീസ ജോളി. പുല്ലേല ഗോപിചന്ദിന്റെ മകളാണ് ഗായത്രി. കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ഗെയിംസിലും യോങ് – കോങ് സഖ്യത്തെ ഇന്ത്യന്‍ കൂട്ടുകെട്ട് തോല്‍പ്പിച്ചിരുന്നു. സെമിയില്‍ പ്രവേശിച്ചതോടെ ഇരുവരും വെങ്കലം ഉറപ്പാക്കി. സിംഗപ്പുര്‍ ഓപ്പണില്‍ മെഡല്‍…
Read MoreDay: June 1, 2024
രാജേഷ് നാട്ടകം ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്
കോട്ടയം: ഇന്നു മുതല്‍ 15 വരെ ഗുജറാത്തില്‍ നടക്കുന്ന ലോക ജൂണിയര്‍ ചെസ് ചാമ്പ്യന്‍ഷിപ് നിയന്ത്രിക്കുന്ന ആര്‍ബിറ്റര്‍ പാനലിലേക്ക് കേരളത്തില്‍നിന്നുള്ള രാജേഷ് നാട്ടകം തെരഞ്ഞെടുക്കപ്പെട്ടു. 2015ല്‍ ഗ്രീസില്‍ നടന്ന വേള്‍ഡ് യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പിലും 2022ല്‍ മഹാബലിപുരത്ത് നടന്ന ചെസ് ഒളിമ്പ്യാഡിലും രാജേഷ് ആര്‍ബിറ്റര്‍ ആയിരുന്നു. 2021 മുതല്‍ ചെസ് അസോസിയേഷന് കേരളയുടെ പ്രസിഡന്റാണ്.
Read More‘ലോകത്തെ പോലും പൂർണ്ണമായും മാറ്റാൻ കഴിയും, പക്ഷേ നിങ്ങളുടെ സേവനങ്ങളെ മാറ്റാൻ കഴിയില്ല’! ബാങ്കിലെത്തിയപ്പോൾ കണ്ടത് സ്റ്റാഫില്ലാതെ ശൂന്യമായ ഓഫീസ്; ദൃശ്യങ്ങൾ പകർത്തിയ യുവാവിന് എസ്ബിഐ നൽകിയ മറുപടി ഇങ്ങനെ
സേവന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ബാങ്കുകൾ പലപ്പോഴും ഉപഭോക്താക്കളിൽ നിന്ന് വിമർശനം നേരിടാറുണ്ട്. അടുത്തിടെ, രാജസ്ഥാനിലെ പാലിയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ഒരു ശാഖയിലും ഇത്തരം ഒരു പ്രശ്നം ഉണ്ടായി. ഉച്ചകഴിഞ്ഞ് 3 മണിക്ക് മുഴുവൻ ജീവനക്കാരും ഒരേസമയം ഉച്ചഭക്ഷണത്തിന് പോയ സംഭവത്തിലാണ് ലളിത് എന്ന യുവാവ് അതൃപ്തി പ്രകടിപ്പിച്ചത്. എക്സിൽ യുവാവ് ശൂന്യമായ ശാഖയുടെ ഒരു ഫോട്ടോ പങ്കിടുകയും വിരോധാഭാസം ഉയർത്തിക്കാട്ടുകയും ചെയ്തു. തങ്ങൾക്ക് നിയുക്ത ഉച്ചഭക്ഷണ ഇടവേളകൾ ഇല്ലെന്നാണ് എസ്ബിഐ അവകാശപ്പെടുന്നത്. സംഭവത്തിൽ ബാങ്ക് ഉടനടി പ്രതികരണവുമായി രംഗത്തെത്തുകയും അസൗകര്യം ഉണ്ടായതിൽ ക്ഷമാപണം നടത്തുകയും ചെയ്തു. ഇതോടൊപ്പം ബ്രാഞ്ചിനുള്ളിലെ ഫോട്ടോയെടുക്കുന്നത് സുരക്ഷാ നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ഉപഭോക്താവിനെ ഓർമ്മിപ്പിക്കുകയും ഫോട്ടോ നീക്കംചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. ഇപ്പോൾ ഡിലീറ്റ് ചെയ്ത പോസ്റ്റിൽ, ഉപയോക്താവ് പരാമർശിച്ചു, “ഇത് 3 PM ആയിരുന്നു, മുഴുവൻ ജീവനക്കാരും ഉച്ചഭക്ഷണത്തിലായിരുന്നു. വിരോധാഭാസം,…
Read Moreഎഡിസൺ കവാനി മതിയാക്കി
മോണ്ടെവീഡിയോ (ഉറുഗ്വെ): ഉറുഗ്വെന്‍ ഫുട്ബോളര് എഡിസണ് കവാനി വിരമിച്ചു. 2011 കോപ്പ അമേരിക്ക നേടിയ ഉറുഗ്വെന്‍ ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു കവാനി. മുപ്പത്തേഴുകാരനായ കവാനി, ഉറുഗ്വെയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങളിലും (136) ഗോള്‍ നേട്ടത്തിലും (58) ലൂയിസ് സുവാരസിനു പിന്നില്‍ രണ്ടാം സ്ഥാനത്താണ്. 2008ല്‍ കൊളംബിയയ്ക്കെതിരായ മത്സരത്തിലൂടെയാണ് രാജ്യാന്തര അരങ്ങേറ്റം നടത്തിയത്.
Read Moreപുകഞ്ഞ കൊള്ളി പുറത്ത്; യുവതിക്ക് നേരെ ലൈംഗിക അതിക്രമം; റിമാൻഡിലായ കെ എസ്യു പ്രവർത്തകനെ പാർട്ടി പുറത്താക്കി
കോഴിക്കോട്: പയ്യോളിയിൽ യുവതിക്ക് നേരേ ലൈംഗികാതിക്രമം കാട്ടിയ കേസിൽ റിമാൻഡിലായ കെഎസ്യു പ്രവർത്തകനെ പാർട്ടി പുറത്താക്കി.പള്ളിക്കര സ്വദേശി ഹരിഹരനെയാണ് പാർട്ടി പുറത്താക്കിയത്. കോഴിക്കോട് മലബാർ ക്രിസ്റ്റ്യൻ കോളജിലെ വിദ്യാർഥിയും കെഎസ്യു പ്രവർത്തകനുമായിരുന്നു ഹരിഹരൻ. ബുധനാഴ്ച പയ്യോളി ഐപിസി റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിക്ക് നേരെയാണ് ലൈംഗിക അതിക്രമം ഉണ്ടായത്. ഇതിനു പിന്നാലെയാണ് യുവതി ഇയാൾക്കെതിരേ പരാതി നൽകിയത്.
Read Moreതാത്വിക അവലോകനമില്ല, അടിച്ചാൽ തിരിച്ചടി… മാധ്യമങ്ങൾ നുണ പ്രചരിപ്പിച്ചാൽ മറ്റു രീതിയിൽ നേരിടേണ്ടി വരുമെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: യാഥാർഥ്യം മനസിലാക്കാതെ മാധ്യമങ്ങൾ വാർത്തകൾ നൽകിയാൽ അതേ രീതിയിൽ പാർട്ടിക്കു നേരിടേണ്ടി വരുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിലാണു മാധ്യമങ്ങളെ രൂക്ഷമായി ഗോവിന്ദൻ വിമർശിച്ചത്. ആരോപണങ്ങളാണെങ്കിൽ അതിനെ നിയമപരമായി നേരിടാം. അതേസമയം നുണയാണു പ്രചരിപ്പിക്കുന്നതെങ്കിൽ അതിനെ നിയമപരമായല്ല മറ്റു രീതിയിലാണു നേരിടേണ്ടിവരിക. കള്ളപ്രചാരവേല നടത്തി മുന്നോട്ടുപോയാൽ അതിനെ ഇനി നേരിടേണ്ടിവരും. എന്നാൽ ഏറ്റവും തരംതാണ രീതിയിലാണു മാധ്യമങ്ങൾ മുന്നോട്ടുപോകുന്നത്. എന്തു തോന്ന്യാസവും പറയാം എന്ന രീതിയിൽ മുന്നോട്ടുപോകുന്നതു യഥാർഥ പത്രധർമ്മമല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരേ പ്രതിപക്ഷം നടത്തുന്ന കള്ളപ്രചാരണങ്ങൾക്കു മാധ്യമങ്ങൾ കൂട്ടുനിൽക്കുന്നുവെന്നു പറഞ്ഞാണു സിപിഎം സംസ്ഥാന സെക്രട്ടറി മാധ്യമങ്ങൾക്കെതിരേ വിമർശനം നടത്തിയത്.
Read Moreസഖാക്കൾ ശ്രദ്ധിച്ച് കേട്ടോളൂ… ചെവിയിൽ നുള്ളി കാത്തിരുന്നോ! യൂത്ത് ലീഗ് പ്രവർത്തകന്റെ പേരിൽ വ്യാജ സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയത് ആരായാലും അഴിയെണ്ണിപ്പിക്കും; പി. കെ ഫിറോസ്
മലപ്പുറം: യൂത്ത് ലീഗ് പ്രവർത്തകന്റെ പേരിൽ വ്യാജ സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയത് ആരായാലും അഴിയെണ്ണിപ്പിക്കുമെന്ന മുന്നറിയിപ്പുമായി യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. വടകരയിൽ ‘കാഫിർ’ വ്യാജ സ്ക്രീൻ ഷോട്ട് ഉണ്ടാക്കി വർഗീയത ഉണ്ടാക്കാൻ ശ്രമിച്ച പ്രതികളെ പിടി കൂടാതെ ഒത്തു കളിക്കുന്ന പോലീസിനെതിരേ യൂത്ത് ലീഗ് പ്രവർത്തകൻ ഹൈക്കോടതിയിൽ ഹർജി നൽകിയ കാര്യം അദ്ദേഹം ഒന്നുകൂടി ഓർമിപ്പിച്ചു. വ്യാജ സ്ക്രീൻഷോട്ട് ഉണ്ടാക്കിയത് ആരായാലും ഇനി ചെവിയിൽ നുള്ളി കാത്തിരുന്നോ എന്നും ഫിറോസ് വെല്ലുവിളിച്ചു. സമൂഹമാധ്യമങ്ങളിൽ തന്റെ പേരിൽ പ്രചരിച്ച സ്ക്രീൻ ഷോട്ട് വ്യാജമായി നിർമിച്ചതാണെന്നും ഇതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് എംഎസ്എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി. കെ. മുഹമ്മദ് കാസിം ആണ് ഹർജി സമർപ്പിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തലേന്നാണ് വടകര മണ്ഡലത്തിൽ ഇടതു സ്ഥാനാർഥിക്കെതിരേ ‘കാഫിർ’ പരാമർശമുൾപ്പെട്ട വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത്. ഫേസ്ബുക്ക്…
Read Moreഎനിക്കൊരു കാമുകിയെ വേണം, ഞാൻ ‘സിഗ്നലാണ്’: കാമുകിയെ കണ്ടെത്തി നൽകാൻ പോലീസിനോട് സഹായം തേടി കമന്റിട്ട് യുവാവ്; അക്ഷരത്തെറ്റുള്ള കമന്റിന് രസകരമായ മറുപടി നൽകി പോലീസ്
സോഷ്യൽ മീഡിയയിൽ രസകരമായ പോസ്റ്റുകൾ പങ്കുവച്ച് ഡൽഹി പോലീസ് എപ്പോഴും ശ്രദ്ധ നേടാറുണ്ട്. തലസ്ഥാന നഗരിയിലെ താമസക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഡൽഹി പോലീസ് രാപ്പകലില്ലാതെയാണ് പ്രവർത്തിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ എന്ത് പ്രശ്നമുണ്ടായാലും ആളുകൾക്ക് ഡൽഹി പോലീസിന്റെ സഹായം തേടാവുന്നതാണ്. എന്നാൽ പോലീസിനോട് ഒരു യുവാവ് ചോദിച്ച സഹായമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു ജീവിത പങ്കാളിയെ കണ്ടെത്തുന്നതിന് പോലീസ് സഹായിക്കണമെന്നാണ് യുവാവ് പറയുന്നത്. ഡിപ്പാർട്ട്മെന്റ് തനിക്ക് ഒരു കാമുകിയെ കണ്ടെത്തി തരണമെന്ന് പറയുന്ന യുവാവിന് ഡൽഹി പോലീസ് നൽകിയ മറുപടിയും ഇപ്പോൾ പ്രചരിക്കുകയാണ്. അടുത്തിടെ എക്സിൽ രസകരമായ ഒരു പോസ്റ്റ് പങ്കിട്ട് യുവാവ് എഴുതിയത് ഇങ്ങനെ, “എപ്പോഴാണ് നിങ്ങൾ എനിക്കായി ഒരു കാമുകിയെ കണ്ടെത്തുന്നത്? ഞാൻ ‘സിഗ്നൽ’ ആണ്, ഡൽഹി പോലീസ്. ഇത് ന്യായമല്ല, എനിക്കായി ഒരു കാമുകിയെ കണ്ടെത്താൻ നിങ്ങൾ എന്നെ സഹായിക്കണം’. പോസ്റ്റിൽ…
Read Moreഓങ്കാരധ്വനിയിൽ ധ്യാനനിമഗ്നനായി വിവേകാനന്ദപ്പാറയിൽ 45 മണിക്കൂർ; കാവി ഷർട്ടും ഷോളുമണിഞ്ഞ് നിലത്തിരുന്നാണ് ധ്യാനം
കന്യാകുമാരി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവേകാനന്ദപ്പാറയിലെ 45 മണിക്കൂർ നീണ്ട ധ്യാനം ഇന്ന് അവസാനിക്കും. ധ്യാനം ഉച്ചയോടെ അവസാനിപ്പിച്ച് കന്യാകുമാരിയിൽ നിന്ന് മൂന്നരയോടെ പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങും. പ്രധാനമന്ത്രി മത്സരിക്കുന്ന വാരാണസിയിൽ ഇന്ന് വോട്ടെടുപ്പ് നടക്കുമ്പോഴും അദ്ദേഹം ധ്യാനത്തിലാണ്. സ്വാമി വിവേകാനന്ദന് ധ്യാനമിരുന്ന അതേയിടത്ത് കാവി ഷർട്ടും ഷോളും ധോത്തിയും ധരിച്ചാണ് മോദിയും ധ്യാനമിരിക്കുന്നത്. മെയ് 30 ന് രാത്രി ഏഴരയോടെയാണ് മോദിയുടെ ധ്യാനം ആരംഭിച്ചത്. പ്രധാനമന്ത്രിക്കായി പ്രത്യേക മുറി ഒരുക്കിയിരുന്നെങ്കിലും ധ്യാനമണ്ഡപത്തിൽ നിലത്താണ് അദ്ദേഹം വിശ്രമിച്ചത്. ധ്യാനത്തിനിടെ വെള്ളിയാഴ്ച സൂര്യനമസ്കാരവും നടത്തി. വിവേകാനന്ദപ്പാറയിലെ തിരുവള്ളുവർ പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തിരുന്നു.
Read Moreഹോട്ടൽ ഭക്ഷണം കഴിച്ച മകന് ഭക്ഷ്യവിഷബാധ; പോലീസുകാരന് ഹോട്ടല്‍ അടിച്ചുതകര്‍ത്തു; വധശ്രമത്തിന് കേസെടുത്ത് ആലപ്പുഴ പോലീസ്
ആലപ്പുഴ: പോലീസുകാരന് ഹോട്ടല്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്തു. ആലപ്പുഴ സൗത്ത് പോലീസാണ് സിപിഒ കെ.എസ്.ജോസഫിനെതിരേ കേസെടുത്തത്. ചങ്ങനാശേരി ട്രാഫിക് പോലീസ് സ്റ്റേഷനിലെ സിപിഒ ആണ് ഇയാൾ. ആലപ്പുഴ വലിയചുടുകാടിന് സമീപം പ്രവർത്തിക്കുന്ന അഹ്ലൻ എന്ന കടയാണ് ഇയാൾ തകർത്തത്. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഇവിടെ നിന്നു വാങ്ങിയ ഭക്ഷണം കഴിച്ച് മകന് ഭക്ഷ്യവിഷബാധ ഉണ്ടായെന്ന് ആരോപിച്ചായിരുന്നു ആക്രമണം. വാക്കത്തിയുമായി എത്തി ഹോട്ടൽ ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ശേഷമാണ് ആക്രമണം നടത്തിയത്. ഹോട്ടലിന്റെ ചില്ല് തകർത്ത പോലീസുകാരൻ പിന്നീട് ബൈക്ക് ഹോട്ടലിനുള്ളിലേക്ക് ഓടിച്ചു കയറ്റുകയും ചെയ്തു. സംഭവത്തിൽ ആറ് ലക്ഷം രൂപയുടെ നഷ്ടടം ഉണ്ടായെന്നാണ് ഹോട്ടല്‍ ഉടമയുടെ ആരോപണം. പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
Read More