കൊച്ചി: മോട്ടോര്‍ വാഹനവകുപ്പ് അടച്ചുപൂട്ടിയ കാര്‍ ഷോറൂമിലെ പുതിയ വാഹനത്തില്‍ കറങ്ങിയ സെയില്‍സ് മാനേജര്‍ക്ക് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. ചേര്‍ത്തല സ്വദേശി വിഷ്ണുവിനെതിരേയാണ് എറണാകുളം ആര്‍ടിഒ കെ. മനോജ് നടപടിയെടുത്തത്. ഇയാള്‍ 3.42 ലക്ഷം രൂപ നികുതിയിനത്തില്‍ അടയ്ക്കണം. പ്രവര്‍ത്തനരഹിതമായ ഷോറൂമിലെ വാഹനം ചട്ടംപാലിക്കാതെ നിരത്തിലിറക്കിയതിനാണ് നടപടി. ഇന്‍ഫോപാര്‍ക്ക് എക്സ്പ്രസ് ഹൈവേയില്‍ സ്കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്കിടെയാണ് നമ്പറില്ലാത്ത കാര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ഐ. അസീമിന്റെ ശ്രദ്ധയിൽപ്പെട്ടത്. പരിശോധനയില്‍ മാസങ്ങള്‍ക്കു മുന്‍പ് ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് പൂട്ടിയ മരടിലെ കാര്‍ ഷോറൂമിലെ വാഹനമാണെന്ന് കണ്ടെത്തി. കാര്‍ ഷോറൂമിലെ വാഹനം നമ്പര്‍ പ്ലേറ്റില്ലാതെ പുറത്തിറക്കണമെങ്കില്‍ ഒരു വര്‍ഷത്തെ ടാക്സ് അടച്ച രേഖ, ട്രേഡ് സര്‍ട്ടിഫിക്കറ്റ് എന്നിവ കൂടാതെ ഫോം 19 അനുമതിപത്രം എന്നിവ നിര്‍ബന്ധമാണ്. എന്നാല്‍ ഇതൊന്നുമില്ലാതെ ഒരുവര്‍ഷമായി ഈ കാര്‍ സെയില്‍സ് മാനേജര്‍…
Read MoreDay: June 7, 2024
കാറിനകത്ത് സ്വിമ്മിംഗ്പൂള്‍ നിര്‍മിച്ച സംഭവം; സഞ്ജു ടെക്കിക്കെതിരേയുള്ള കേസ് ഹൈക്കോടതി ഇന്നു പരിഗണിക്കും
കൊച്ചി: കാറിനകത്ത് സ്വിമ്മിംഗ് പൂള് സജ്ജമാക്കി പൊതു നിരത്തിലൂടെ ഓടിച്ച സംഭവത്തില്‍ വ്ലോഗര്‍ സഞ്ജു ടെക്കിക്കെതിരേയുള്ള കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെന്നും മണ്ണഞ്ചേരി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെന്നും മോട്ടോര്‍ വാഹന വകുപ്പ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. സ്വിമ്മിംഗ് പൂള് സജ്ജമാക്കിയ ടാറ്റാ സഫാരി വാഹനത്തിന്റെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് സസ്പെന്‍ഡ് ചെയ്യാന്‍ നടപടി ആരംഭിച്ചു. വാഹനമോടിച്ചയാളുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തുവെന്നും ചൂണ്ടി കാട്ടി മോട്ടോര്‍ വാഹന വകുപ്പ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ആലപ്പുഴ കലവൂര്‍ സ്വദേശി സഞ്ജു ടെക്കി എന്ന ടി.എസ്. സഞ്ജുവിനും സുഹൃത്തുക്കള്‍ക്കുമെതിരേ കോടതി സ്വമേധയാ എടുത്ത കേസിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്. സഞ്ജു ടെക്കി, സൂര്യനാരായണന്, കാറില്‍ ഒപ്പമുണ്ടായിരുന്ന ആര്യാട് സൗത്ത് സ്വദേശി ജി. അഭിലാഷ് എന്നിവര്‍ക്ക് എടപ്പാളിലെ ഡ്രൈവേഴ്സ് ട്രെയിനിംഗ്…
Read Moreവനിത ഹോസ്റ്റല്‍ കുളിമുറിയില്‍ ഒളി കാമറ; കസ്റ്റഡിയിലെടുത്ത മൂന്ന് ഫോണുകള്‍ ഫോറന്‍സിക് ലാബിലേക്ക് അയയ്ക്കും
കൊച്ചി: പൊന്നുരുന്നിയിലെ സ്വകാര്യ പി.ജി. ഹോസ്റ്റലിലെ കുളിമുറിയില്‍ ഒളി കാമറ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് പിടിച്ചെടുത്ത മൂന്ന് മൊബൈല്‍ഫോണുകള്‍ വിശദമായ പരിശോധനയ്ക്കായി ഉടന്‍ ഫോറന്‍സിക് ലാബിലേക്ക് അയയ്ക്കും. വീട്ടുടമയുടെയും ഭാര്യയുടെയുമാണ് മൊബൈല്‍ഫോണുകള്‍. സംഭവത്തില്‍ കടവന്ത്ര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബുധനാഴ്ചയാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ കാമറ ഓണ്‍ ചെയ്ത മൊബൈല്‍ ഫോണ്‍ പെണ്‍കുട്ടികള്‍ കണ്ടതെന്ന് പോലീസ് പറയുന്നു. എക്സ്ഹോസ്റ്റ് ഫാനിനിടയിലാണ് കാമറ കണ്ടത്. പിന്നീട് പോലീസ് എത്തിയപ്പോഴേക്കും കാമറ അപ്രത്യക്ഷമായിരുന്നു. ഫോണ്‍ പിന്നീട് കണ്ടെത്താനായിട്ടില്ല. അതേസമയം ഹോസ്റ്റല്‍ നടത്തിപ്പുകാര്‍ക്കെതിരേ പെണ്‍കുട്ടികള്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് പോലീസ് മൂന്നു മൊബൈല്‍ഫോണുകള്‍ കസ്റ്റഡിയിലെടുത്തത്. പ്രാഥമിക പരിശോധനയില്‍ ഫോണുകളില്‍ നിന്ന് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് കടവന്ത്ര പോലീസ് ഇന്‍സ്പെക്ടര്‍ രതീഷ് പറഞ്ഞു. വിശദമായ പരിശോധയ്ക്കായാണ് മൊബൈല്‍ഫോണുകള്‍ ഫോറന്‍സിക് ലാബിലേക്ക് അയയ്ക്കുന്നത്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Read Moreബഹിരാകാശത്ത് നിന്ന് അസാധാരണമായ റേഡിയോ തരംഗങ്ങൾ: ഉത്ഭവം എവിടെയാണെന്നത് അജ്ഞാതം; ഇത് ആദ്യമായെന്ന് ശാസത്രജ്ഞർ
ബഹിരാകാശവുമായി ബന്ധപ്പെട്ട് വിചിത്രമായ പല കാര്യങ്ങളും നമ്മൾ ഇടയ്ക്കിടെ കേൾക്കാറുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് അന്യഗ്രഹ ജീവികൾ. നിരവധി ബഹിരാകാശ ഏജൻസികൾ മറ്റ് പ്ലാനുകളിൽ ജീവൻ കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അത്തരം തെളിവുകളൊന്നും കണ്ടെത്തിയില്ല. അടുത്തിടെ, ബഹിരാകാശത്ത് നിന്നുള്ള അസാധാരണമായ ചില സിഗ്നലുകളെക്കുറിച്ചുള്ള വാർത്തകൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചത് ആളുകൾക്കിടയിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. അസാധാരണമായ ഇടവിട്ടുള്ള ഈ റേഡിയോ സിഗ്നൽ ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തി. The Conversation.com പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ഇതുവരെ അത്തരം സിഗ്നലുകൾ വന്നിട്ടില്ലെന്നാണ് ജ്യോതിശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്. ഈ റിപ്പോർട്ട് ജനങ്ങളിൽ ആകാംക്ഷയും ഭയവും ഉളവാക്കിയിട്ടുണ്ട്. ഈ വിചിത്രമായ സിഗ്നലുകൾ ചിലപ്പോൾ ഒരു നീണ്ട ട്യൂണിനോട് സാമ്യമുള്ളതാണെന്നും ചിലപ്പോൾ അത് ഒരു മിന്നൽ ഫ്ലാഷായി ദൃശ്യമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്രയും ദൈർഘ്യമുള്ള സിഗ്നലിന്റെ ഉത്ഭവം ദുരൂഹമായി തുടരുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാകുന്നു. സാവധാനത്തിൽ കറങ്ങുന്ന ന്യൂട്രോൺ…
Read Moreഡോ. എം.എസ്. സുനിലിന്റെ 308-ാമത് സ്നേഹഭവനം കാർത്തികയുടെ ആറംഗ കുടുംബത്തിന്
പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 308 -മത് സ്നേഹഭവനം ഡോ. സ്മിത സുമിത്രന്റെയും ഡോ. ജി .സുമിത്രന്റെയും സഹായത്താൽ പട്ടാഴി തെക്കേതേരി വിനയഭവനിൽ കാർത്തികയ്ക്കും കുടുംബത്തിനുമായി നിർമിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ഡോ. സ്മിത സുമിത്രനും ഡോ. ജി. സുമിത്രനും ചേർന്ന് നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായി വീട് വയ്ക്കുവാൻ നിവൃത്തിയില്ലാതെ മൺകട്ട കൊണ്ട് നിർമിച്ച, ടാർപോളിൻ ഷീറ്റ് കൊണ്ടും മൂടിയ ചോർന്നൊലിക്കുന്ന ചെറിയ ഒരു കൂരയിൽ ആയിരുന്നു കാർത്തികയും വിനയനും രണ്ട് കുട്ടികളും മാതാപിതാക്കളും താമസിച്ചിരുന്നത്. ഇവരുടെ ദയനീയാവസ്ഥ നേരിൽകണ്ട് ഡോ. സുനിൽ ഇവർക്കായി രണ്ടു മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ ഇരുനില വീട് പണിതു നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെംബർ ജെയിൻ ജോയ്, പ്രോജക്ട് കോ-ഓർഡിനേറ്റർ കെ.പി. ജയലാൽ,…
Read Moreവാക്കാണ് ഏറ്റവും വലിയ സത്യം; വി.കെ ശ്രീകണ്ഠന് ജയിച്ചാൽ ഓരോ വോട്ടിനും 1 രൂപ വച്ച് നൽകും; ബെറ്റ് വച്ച് സിപിഎം പ്രവർത്തകൻ; നഷ്ടമായത് 75,283 രൂപ
പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആവേശങ്ങൾ ഫലം വന്നിട്ടും കെട്ടടങ്ങിയിട്ടില്ല. പ്രചരണ വേളയിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടുമോ എന്ന് കാത്തിരിക്കുകയാണ് ജനങ്ങൾ. അതിനിടയിൽ ബെറ്റ് വയ്ക്കുന്ന വിരുതൻമാരും ഒട്ടും പിന്നിലല്ല. അത്തരത്തിൽ വളരെ രസകരമായൊരു പന്തയത്തിന്റെ കഥ പറയാനുണ്ട് പാലക്കാടിന്. യുഡിഎഫ് സ്ഥാനാര്‍ഥി വി. കെ ശ്രീകണ്ഠന് ജയിച്ചാല്‍ ഭൂരിപക്ഷം ലഭിക്കുന്ന ഓരോ വോട്ടിനും ഒരു രൂപ വെച്ച് നല്‍കുമെന്നായിരുന്നു തിരുവേഗപ്പുറ വിളത്തൂര്‍ സ്വദേശി റഫീഖ് വച്ച പന്തയം. ഫലം വന്നപ്പോഴിതാ റഫീഖിന്റെ കയ്യില്‍ നിന്ന് പോയതാകട്ടെ 75283 രൂപയും. സ്വകാര്യ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ ആര്യയുമായാണ് റഫീഖ് ബെറ്റ് വെച്ചത്. ശ്രീകണ്ഠൻ ജയിച്ചാൽ അദ്ദേഹത്തിന് ലഭിക്കുന്ന ഭൂരിപക്ഷത്തിന് സമാനമായ തുക നൽകാമെന്നായിരുന്നു ബെറ്റ്. ഇതിപ്പോ ആര്യയ്ക്ക് ലോട്ടറി അടിച്ചപോലെയായി. സ്ഥാനാർഥി ജയിച്ചതോടെ 75283 രൂപ റഫീഖ് ആര്യക്ക് കൈമാറി. ആര്യ ജോലി ചെയുന്ന സ്ഥാപനത്തിലേക്ക് സാധനങ്ങള്‍ എടുക്കാന്‍…
Read Moreതൃശൂരിനെ എടുത്തുകൊണ്ട് ഡൽഹിക്ക് പോയ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും; സത്യപ്രതിജ്ഞ നരേന്ദ്ര മോദിക്കൊപ്പം ഞായറാഴ്ച
ന്യൂഡല്‍ഹി: ബിജെപി നേതാവും എംപിയുമായ സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേക്ക്. നരേന്ദ്ര മോദിക്കൊപ്പം ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തില്‍ നിന്നും നിര്‍ദേശം ലഭിച്ചതായാണ് വിവരം. ഡല്‍ഹിയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗമാണ് സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിയാക്കാൻ തീരുമാനമെടുത്തത്. കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി എംപിയായ സുരേഷ് ഗോപിക്ക് അര്‍ഹമായ പ്രാധാന്യം നല്‍കുമെന്ന് നേരത്തെ തന്നെ ബിജെപി വ്യക്തമാക്കിയിരുന്നു.
Read Moreഇന്തോനേഷ്യൻ ഓപ്പണ്‍ ബാഡ്മിന്റണ്‍; ലക്ഷ്യ സെൻ ക്വാർട്ടറിൽ
ജക്കാർത്ത: ഇന്തോനേഷ്യൻ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിൾസിൽ ഇന്ത്യയുട ലക്ഷ്യ സെൻ ക്വാർട്ടർ ഫൈനലിൽ. പ്രീക്വാർട്ടറിൽ സെൻ 21-9, 21-15ന് ജപ്പാന്റെ കെന്റാ നിഷിമോട്ടോയെ തോൽപ്പിച്ചു. വനിതാ ഡബിൾസിൽ ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യവും തനിഷ ക്രാസ്റ്റോ- അശ്വിനി പൊന്നപ്പ സഖ്യവും മിക്സഡ് ഡബിൾസിൽ സുമിത് റെഡ്ഢി-സികി റെഡ്ഢി സഖ്യവും പുറത്തായി.
Read Moreഅഭ്യാസ പ്രകടനം അവസാന പ്രകടനമായേനെ! തീ ശ്വസിക്കാൻ ശ്രമിച്ച യുവാവിന്റെ താടിക്ക് തീ പിടിച്ചു, ഒടുവിൽ…
ഇൻ്റർനെറ്റിൽ വൈറലാകാൻ എത്ര വലിയ സാഹസവും പരീക്ഷിക്കാൻ തയാറായവർ സമൂഹത്തിലുണ്ട്. ഓൺലൈൻ സെൻസേഷനായി മാറാൻ തങ്ങളുടെ കഴിവുകൾ കണ്ടെത്തി അവയെ പരിപോഷിപ്പിക്കാനും ആളുകളും ശ്രമിക്കുന്നു. ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെ അപകടകരമായ സ്റ്റണ്ടുകൾ ചെയ്യുന്നവരുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ വൈറലാവാറുള്ളത്. ഇത്തരത്തിൽ തീയുമായി കളിച്ച് പണിവാങ്ങിയ ഒരാളുടെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സുഹൃത്തുക്കളോടൊപ്പം ഒരു കുന്നിൻ മുകളിൽ നിൽക്കുന്ന യുവാവ് തീ ശ്വസിക്കാൻ ശ്രമിക്കുകയാണ്.എന്നാൽ പെട്ടെന്നാണ് ഇയാളുടെ താടിക്ക് തീ പിടിച്ചത്. തൽക്ഷണം കൈകൾ ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. തുടർന്ന് ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ സഹായിക്കാനെത്തുകയായിരുന്നു. ആളിക്കത്താൻ തുടങ്ങിയപ്പോൾ പെട്ടെന്ന് തന്നെ അവർ താടിയിൽ വെള്ളം ഒഴിച്ച് നനയ്ക്കുകയും ചെയ്തു. ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോ 109 ദശലക്ഷം വ്യൂസും ഇതിനോടകം നേടി. സോഷ്യൽ മീഡിയയിൽ ഈ വീഡിയോയ്ക്ക് നിരവധി വിമർശനങ്ങളാണ് ഉയർന്നുവന്നത്.…
Read Moreഞായറാഴ്ച ഇന്ത്യയും പാക്കിസ്ഥാനും കൊമ്പുകോർക്കുന്നു; ആവേശത്തിൽ ആരാധകർ
ന്യൂയോർക്ക്: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത എതിരാളികൾ ചിരവൈരികളായ പാക്കിസ്ഥാൻ. ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി എട്ടിന് ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ കൊന്പുകോർക്കും. ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ ജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ എന്ന റിക്കാർഡുമായാണ് രോഹിത് ശർമ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇറങ്ങുക. ലോകകപ്പിൽ തങ്ങളുടെ ആദ്യമത്സരത്തിൽ അയർലൻഡിനെ 46 പന്ത് ബാക്കിനിൽക്കേ എട്ട് വിക്കറ്റിനു കീഴടക്കിയതോടെയാണ് ഇന്ത്യയെ ഏറ്റവും കൂടുതൽ ജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ എന്ന റിക്കാർഡ് രോഹിത് ശർമയ്ക്ക് സ്വന്തമായത്. =ധോണിയെ മറികടന്നു 2017ലാണ് ടീം ഇന്ത്യയുടെ ക്യാപ്റ്റനായി രോഹിത് ശർമ നിയോഗിക്കപ്പെട്ടത്. ഇതുവരെ 55 മത്സരങ്ങളിൽ 42 ജയം ഹിറ്റ്മാന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ സ്വന്തമാക്കി. ഒരു മത്സരം ടൈയിൽ അവസാനിച്ചു. 2007 പ്രഥമ ഐസിസി ട്വന്റി-20 ലോകകപ്പ് ഇന്ത്യക്ക് സമ്മാനിച്ച എം.എസ്. ധോണിയുടെ പേരിലുള്ള റിക്കാർഡാണ് രോഹിത് തിരുത്തിയത്.…
Read More