കുമരകം: കുമരകത്ത് സ്വകാര്യ സന്ദർശനത്തിനെത്തിയ കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി കുമരകത്തെ കോക്കനട്ട് ലഗൂൺ ഹോട്ടലിൽ വള്ളത്തിൽ ചായക്കച്ചവടം നടത്തുന്ന ശാന്തമ്മച്ചേച്ചിയെ പരിചയപ്പെട്ടു. ശാന്തമ്മച്ചേച്ചിയുടെ തനി നാടൻ ചായയുടെ രുചി നുകർന്ന കേന്ദ്രമന്ത്രി കുടുംബവിശേഷങ്ങളും ചോദിച്ചറിഞ്ഞു.കോക്കനട്ട് ലഗൂൺ ജനറൽ മാനേജർ ഹരികൃഷ്ണനാണ് കവണാറ്റിൻകര ആറ്റുചിറ കേശവന്റെ ഭാര്യയായ ശാന്തമ്മയെ മന്ത്രിക്ക് പരിചയപ്പെടുത്തിയത്. കഴിഞ്ഞ 12 വർഷത്തിലേറെയായി വള്ളത്തിൽ ചായയും പലഹാരങ്ങളുമായി ഹോട്ടലിലെത്തി സഞ്ചാരികൾക്ക് വിൽപ്പന നടത്തിവരികയാണീ കുടുംബിനി. ഇന്നലെ മന്ത്രി സ്വകാര്യ സന്ദർശനത്തിനാണ് കുമരകത്തെത്തിയത്. അതിനാൽ മാധ്യമപ്രവർത്തകരോട് സംസാരിച്ചില്ല.
Read MoreTag: suresh gopi
തൃശൂരിന്റെ എംപിക്ക് മന്ത്രിസ്ഥാനം പോയാൽ “ഞാന്‍ രക്ഷപ്പെട്ടു എന്നേ പറയാനുള്ളൂ’’…സിനിമയില്‍ അഭിനയിക്കാനായില്ലെങ്കില്‍ ചത്തുപോകുമെന്ന് സുരേഷ് ഗോപി
കൊച്ചി: സിനിമയില്‍ അഭിനയിക്കാനായില്ലെങ്കില്‍ ചത്തുപോകുമെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് സുരേഷ് ഗോപിയെ ആദരിക്കാനായി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് പ്രസംഗിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം. അഭിനയിക്കാന്‍ അനുവാദം ചോദിച്ചിട്ടുണ്ട്. അഭിനയത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം പോയാല്‍ രക്ഷപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. “ചെയ്തുതീര്ക്കാന് സിനിമകള്‍ കുറേയുണ്ടെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അമിത്ഷാ പേപ്പര്‍ മാറ്റിവച്ചതാണ്. പക്ഷേ അനുവദിക്കാമെന്നു പറഞ്ഞിട്ടുണ്ട്. മന്ത്രിസ്ഥാനത്തെ ബാധിക്കാത്ത രീതിയില്‍ സിനിമ ചെയ്യാനുള്ള സൗകര്യം ഉണ്ടാകണമെന്നാണ് ആഗ്രഹം. സെപ്റ്റംബര്‍ ആറിന് ഞാന്‍ ഒറ്റക്കൊമ്പന് സിനിമ തുടങ്ങുകയാണ്. എന്തുതന്നെയായാലും ഞാന്‍ സെപ്റ്റംബര്‍ ആറിന് ഇങ്ങു പോരും. ഇനി അതിന്റെ പേരില്‍ അവര്‍ പറഞ്ഞയക്കുകയാണെങ്കില്‍ ഞാന്‍ രക്ഷപ്പെട്ടു എന്നേ പറയാനുള്ളൂ’’-സുരേഷ് ഗോപി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് പരോക്ഷമായി പ്രതികരിക്കവെ, സിനിമയില്‍ മാത്രമല്ല എല്ലാ രംഗത്തും ഇത്തരത്തില്‍ പ്രശ്നങ്ങളുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
Read Moreസുരേഷ് ഗോപിയുടെ കേന്ദ്രമന്ത്രിസ്ഥാനം; കൊല്ലത്തിനും അഭിമാനനിമിഷം
കൊല്ലം: സുരേഷ് ഗോപി കേന്ദ്ര മന്ത്രിയായതിൽ കൊല്ലത്തിനും അഭിമാനിക്കാൻ വകയേറെ.ജന്മം കൊണ്ട് ആലപ്പുഴക്കാരനാണെങ്കിലും അദ്ദേഹത്തിന്റെ ബാല്യവും കൗമാരവും യൗവനത്തിന്റെ നല്ലൊരു പങ്കും കൊല്ലത്തായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പുതിയ സ്ഥാനലബ്ധി ദേശിംഗനാടിന് ലഭിച്ച ദേശീയ അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്. പിതാവ് കെ. ഗോപിനാഥൻ പിള്ള കൊല്ലം സ്വദേശിയും മാതാവ് വി. ജ്ഞാനലക്ഷ്മിയമ്മ ആലപ്പുഴക്കാരിയുമാണ്. പിതാവ് ആലപ്പുഴയിൽ ലക്ഷ്മി ഫിലിംസ് എന്ന പേരിൽ ഡിസ്ട്രിബ്യൂഷൻ കമ്പനി നടത്തിവരികയായിരുന്നു. 1958 ജൂൺ 26-നായിരുന്നു സുരേഷ് ഗോപിയുടെ ജനനം.ചെറുപ്രായത്തിൽ തന്നെ കുടുംബം പിതാവിന്റെ കൊല്ലം മാടൻനടയിലുള്ള അച്ഛന്റെ വീട്ടിലേക്കു താമസം മാറി. തുടർന്ന് സുരേഷ് ഗോപി വളർന്നതും വിദ്യാഭ്യാസം ചെയ്തതും കൊല്ലം നഗരത്തിലാണ്. തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഉപരി പഠനം നടത്തിയത് കൊല്ലത്തെ ഫാത്തിമാ മാതാ നാഷണൽ കോളജിലും.പഠനത്തിൽ ഏറെ മിടുക്കനായിരുന്ന ഇദ്ദേഹം സുവോളജിയിൽ ബിരുദവും…
Read Moreതൃശൂർ എടുത്തിട്ടും ക്യാബിനറ്റ് പദവി കൈവിട്ടു; സഹമന്ത്രിയാക്കിയതില്‍ അതൃപ്തിയെന്ന് സൂചന; സുരേഷ് ഗോപി മന്ത്രിസ്ഥാനം ഒഴിഞ്ഞേക്കും
തൃശൂര്‍: സഹമന്ത്രിയാക്കിയതിൽ സുരേഷ് ഗോപി എം പിക്ക് അതൃപ്തിയെന്ന് സൂചന. കേന്ദ്രസഹമന്ത്രിസ്ഥാനത്തുനിന്ന് മാറിയേക്കും. സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും മന്ത്രിസ്ഥാനം അതിനു തടസമാണെന്നും സുരേഷ് ഗോപി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം. തൃശൂരില്‍ മികച്ച വിജയം നേടി ലോക്സഭയില്‍ ബിജെപിക്ക് വേണ്ടി അക്കൗണ്ട് തുറന്നിട്ടും കേന്ദ്ര മന്ത്രിസഭയില്‍ അര്‍ഹിക്കുന്ന പരിഗണന നല്കാതിരുന്നതില് അദ്ദേഹത്തിന് അതൃപ്തി ഉണ്ടെന്നാണ് സൂചന. ഡല്‍ഹിയിലേക്ക് കേന്ദ്ര നേതൃത്വം വിളിപ്പിച്ചപ്പോള്‍ സിനിമകള്‍ക്ക് കരാറില്‍ ഏര്‍പ്പെട്ട കാര്യം സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചിരുന്നു. സിനിമകള്‍ മുടങ്ങിയാല്‍ അണിയറ പ്രവര്‍ത്തകര്‍ പ്രതിസന്ധിയിലാകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. എന്നാല്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കണമെന്നും സിനിമാ വിഷയം പരിഗണിക്കാമെന്നും കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചതോടെയാണ് സുരേഷ് ഗോപി ഇതിന് തയാറായത്.
Read Moreതൃശൂരിനെ എടുത്തുകൊണ്ട് ഡൽഹിക്ക് പോയ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും; സത്യപ്രതിജ്ഞ നരേന്ദ്ര മോദിക്കൊപ്പം ഞായറാഴ്ച
ന്യൂഡല്‍ഹി: ബിജെപി നേതാവും എംപിയുമായ സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേക്ക്. നരേന്ദ്ര മോദിക്കൊപ്പം ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തില്‍ നിന്നും നിര്‍ദേശം ലഭിച്ചതായാണ് വിവരം. ഡല്‍ഹിയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗമാണ് സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിയാക്കാൻ തീരുമാനമെടുത്തത്. കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി എംപിയായ സുരേഷ് ഗോപിക്ക് അര്‍ഹമായ പ്രാധാന്യം നല്‍കുമെന്ന് നേരത്തെ തന്നെ ബിജെപി വ്യക്തമാക്കിയിരുന്നു.
Read Moreമാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്; സുരേഷ് ഗോപിക്കെതിരേ ഗുരുതരവകുപ്പുകളെന്ന് സൂചന
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരേ ഗുരുതര വകുപ്പുകൾ ചുമത്തി. മാധ്യമപ്രവർത്തകയുടെ ശരീരത്തിൽ മനഃപൂർവം സ്പർശിക്കുകയായിരുന്നുവെന്നാണ് പോലീസ് കുറ്റപത്രത്തിലുളളതെന്നാണ് സൂചന.നേരത്തെ ചുമത്തിയ ഐപിസി 354 എ 1, 4 വകുപ്പുകൾക്ക് പുറമെ 354, 119 എ വകുപ്പും ചുമത്തിയാണ് കേസ്. കുറ്റപത്രം ഉടൻ സമർപ്പിക്കും. ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് തളിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി അനുവാദമില്ലാതെ കൈ വയ്ക്കുകയായിരുന്നു. പോലീസിലും വനിതാ കമ്മീഷനിലും മാധ്യമപ്രവര്‍ത്തക പരാതി നല്കി. സുരേഷ് ഗോപി മാപ്പ് പറഞ്ഞെങ്കിലും പരാതിക്കാരി കേസുമായി മുന്നോട്ടു പോകുകയായിരുന്നു. കേസിൽ സുരേഷ് ഗോപിയെ നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
Read Moreമാധ്യമ പ്രവര്‍ത്തകയോടു മോശമായി പെരുമാറിയെന്ന കേസ്; താരപ്പൊലിമയില്‍ സുരേഷ്ഗോപി പോലീസ് സ്റ്റേഷനില്‍
കോഴിക്കോട്: താരപ്പൊലിമയില്‍ സുരേഷ്ഗോപി പോലീസ് സ്റ്റേഷനില്‍ എത്തി. ഒപ്പം ബിജെപിയുടെ ഉന്നത േനതാക്കളും നൂറുകണക്കിനു പാര്‍ട്ടി പ്രവര്‍ത്തകരും. നടക്കാവ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സുരേഷ് ഗോപി ഒറ്റയ്ക്കല്ലെന്നും പാര്‍ട്ടി ഒപ്പമുണ്ടെന്നും തെളിയിക്കുന്നതായിരുന്നു ഇത്. മാധ്യമ പ്രവര്‍ത്തകയോടു മോശമായി പെരുമാറിയെന്ന കേസില്‍ ചോദ്യം ചെയ്യലിനാണ് മുന്‍ എംപിയും ബിജെപി നേതാവുമായ സുരേഷ്ഗോപി ഇന്നു രാവിലെ നടക്കാവ് പോലീസ് സ്റ്റേഷനില്‍ ഹാജരായത്. മൊഴിയെടുത്തശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണു സൂചന.ഇംഗ്ലീഷ് പളളി ജംഗ്ഷന് (കേളപ്പജി പ്രതിമ പാര്‍ക്ക്) മുതല്‍ പദയാത്രയായി സ്റ്റേഷന് ഗേറ്റ് വരെയാണ് നേതാക്കളും പ്രവര്‍ത്തകരും റാലിയായി നീങ്ങിയത്. സുരേഷ് ഗോപിയെ സ്വീകരിക്കാന്‍ സ്ത്രീകള്‍ അടക്കമുള്ള വന്‍ ജനാവലി എത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്,സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്,സംസ്ഥാന വൈസ്പ്രസിഡന്റ് ശോഭാസുരേന്ദ്രന്, ജില്ലാപ്രസിഡന്റ് അഡ്വ. വി.കെ. സജീവന് എന്നീ നേതാക്കളും…
Read Moreഅമ്മയ്ക്ക് വാർഷിക വരുമാനം കൂടുതൽ; മകൻ വാങ്ങിയ വികലാംഗ പെൻഷൻ തിരികെ നൽകണമെന്ന് ധനകാര്യവകുപ്പ്; മണിദാസിന് സഹായവുമായി ബിജെപി നേതാവ് സുരേഷ് ഗോപി
ചാത്തന്നൂർ: ഭിന്നശേഷിക്കാരനായ മണിദാസിന് സഹായവുമായി ചലച്ചിത്ര താരവും ബിജെപി നേതാവുമായ സുരേഷ്ഗോപി. ഒരു ലക്ഷം രൂപ നല്കി സഹായിക്കുമെന്ന് സുരേഷ് ഗോപി അറിയിച്ചു. മണിദാസിന്റെ കുടുംബം കഴിഞ്ഞ 13 വർഷമായി സർക്കാരിൽനിന്നു കൈപ്പറ്റിയ വികലാംഗ പെൻഷൻ തുകയായ 1.23 ലക്ഷം രൂപ ഒരാഴ്ചയ്ക്കുള്ളിൽ സർക്കാരിന് തിരിച്ചു നല്‍കണമെന്ന് ധനകാര്യ വകുപ്പ് ഉത്തരവിറക്കിയിരുന്നു. പരവൂർ കലയ്ക്കോട് സുധാനിവാസിൽ ആർ.എസ്. മണിദാസി (27)ന്റെ അമ്മ സർക്കാർ സ്കൂളിൽ അധ്യാപികയായിരുന്നെന്നും 2022 മുതൽ ഇവരുടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടുതലാണെന്നും കണ്ടെത്തിയതിന തുടർന്ന് 2022 ൽ മണിദാസിന്റെ വികലാംഗപെൻഷൻ ധനകാര്യ വകുപ്പ് റദ്ദാക്കിയിരുന്നു. ഇപ്പോൾ ഏഴ് ദിവസത്തിനകം 1.23 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്ന് ഉത്തരവും ഇറക്കി.മാധ്യമങ്ങളിലൂടെ ഈ സംഭവമറിഞ്ഞ സുരേഷ് ഗോപി മണിദാസിനെ സഹായിക്കാൻ സന്നദ്ധനായി. മണിദാസിന്റെ കുടുംബവുമായി ഫോണിൽ ബന്ധപ്പെട്ടാണ് ഒരു ലക്ഷം രൂപയുടെ സഹായം…
Read Moreസുരേഷ് ഗോപിയെ സ്ഥാനാർഥിയാക്കാൻ ഇഡിയുടെ സഹായം വേണ്ട; തട്ടിപ്പുകാരെല്ലാം അന്തിയുറങ്ങുന്നത് എ.കെ.ജി സെന്ററിലെന്ന് സുരേന്ദ്രൻ
ഇരിങ്ങാലക്കുട : സുരേഷ് ഗോപിയെ തൃശൂരിൽ സ്ഥാനാർഥിയാക്കാൻ തങ്ങൾക്ക് ഇഡിയുടെയും കരുവന്നൂരിന്റെയും ഒന്നും സഹായം വേണ്ടെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കരുവന്നൂരിലെ കോടികളുടെ അഴിമതി പുറത്തുകൊണ്ടുവന്നത് മാധ്യമങ്ങളോ ഇഡിയോ ക്രൈംബ്രാഞ്ചോ അല്ല, മറിച്ച് പാവപ്പെട്ട സിപിഎം അനുഭാവികളായ സഹകാരികളാണ്. മാസപ്പടി എല്ലാം വാങ്ങി എവിടെ നിക്ഷേപിക്കുന്നു എന്ന സംശയമാണ് ഇപ്പോൾ തീർന്നിരിക്കുന്നത് എ.സി. മൊയ്തീന്റെയും എം.കെ. കണ്ണന്റെയും അരവിന്ദാക്ഷന്റെയും സതീഷ് കുമാറിന്റെയും അനധികൃത സ്വത്തുക്കൾ കണ്ടു കെട്ടണം. അല്ലാതെ മറ്റു ബാങ്കുകളെ കൂടി കരുവന്നൂരിന്റെ പാതയിലേക്ക് എത്തിക്കുകയല്ല വേണ്ടത്. തട്ടിപ്പുകാരെല്ലാം എ.കെ.ജി സെന്ററിൽ ആണ് അന്തിയുറങ്ങുന്നതെന്നും സുരേന്ദ്രൻ പരിഹസിച്ചു.
Read Moreട്രാന്‍സ് ജെന്‍ഡറുകള്‍ക്കു മുമ്പില്‍ തലകുനിച്ച് അനുഗ്രഹം തേടി സുരേഷ് ഗോപി ! താനൊരു ഇമോഷണല്‍ ബീസ്റ്റെന്നും താരം
താനൊരു ഇമോഷണല്‍ ബീസ്റ്റാണെന്നും ട്രോളന്മാര്ക്കുവേണ്ടിത്തന്നെയാണ് ഇതു പറയുന്നതെന്നും നടന് സുരേഷ് ഗോപി. പ്രതീക്ഷ ഫൗണ്ടേഷനും മുംബൈ വസായിയും ചേര്‍ന്ന് സംഘടിപ്പിച്ച ട്രാന്‍സ്ജെന്‍ഡേഴ്സ് ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതു പറയുമ്പോള്‍ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് ട്രോളുമെന്നറിയാം. എന്നാല്‍, ട്രോളുന്നവരെപ്പോലെ ട്രോളപ്പെടുന്നവരെയും ജനം വിലയിരുത്തും. വേട്ടയാടപ്പെടുന്നേയെന്ന നിലവിളി കേള്‍ക്കുന്നുണ്ട്. വേട്ടയാടുന്നവരെയും വേട്ടയാടപ്പെടുന്നവരെയും കാണുന്നവര്‍ക്ക് നന്നായി അറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു. താനൊരു ദേഷ്യക്കാരനായത് രാഷ്ടീയത്തിലിറങ്ങിയതിനുശേഷമാണ്. അദ്ദേഹം ട്രാന്സ്ജെന്ഡറുകള്ക്കുമുന്നില് തലകുനിച്ച് അനുഗ്രഹം തേടുകയും ചെയ്തു. പ്രതീക്ഷ ഫൗണ്ടേഷന് ചെയര്മാന് ഉത്തംകുമാര്‍ അധ്യക്ഷനായി. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാര്‍, കൗണ്‍സിലര്‍ പൂര്‍ണിമാ സുരേഷ്, പി.ആര്. ശിവശങ്കരന്, ദേവൂട്ടി ഷാജി, സംവിധായകന് വിഷ്ണുമോഹന് തുടങ്ങിയവര്‍ പ്രസംഗിച്ചു. കവി വിജയരാജമല്ലിക, ഡോ. വി.എസ്. പ്രിയ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ട്രാന്സ്വ്യക്തികള്ക്ക് ആദരമായി ഓണപ്പുടവയും ഫലകവും സുരേഷ് ഗോപി കൈമാറി.…
Read More