കോൽക്കത്ത: ഇന്ത്യൻ ഇതിഹാസം സുനിൽ ഛേത്രി ഇനി ഫുട്ബോൾ പ്രേമികളുടെ ഹൃദയങ്ങളിൽ… കുവൈറ്റിന് എതിരായ അവസാന രാജ്യാന്തര മത്സരത്തിൽ ഛേത്രിയുടെ ബൂട്ട് നിശബ്ദമായി… 2005ൽ ആരംഭിച്ച രാജ്യാന്തര കരിയറിന് കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ നിറഞ്ഞ ഗാലറിക്കു മുന്നിൽ ഛേത്രി വിരാമമിട്ടു… ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ഛേത്രിയുടെ വിടവാങ്ങൽ മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഫിഫ ലോകകപ്പ് യോഗ്യത ഏഷ്യ മേഖല ഗ്രൂപ്പ് എയിലെ രണ്ടാം റൗണ്ട് മത്സരത്തിൽ ഇന്ത്യ x കുവൈറ്റ് മത്സരമാണ് ഗോളില്ലാതെ പിരിഞ്ഞത്. ഇന്ത്യയുടെ ഫിനിഷിംഗിലെ പോരായ്മയാണ് ഗോളുകൾ നേടുന്നതിൽനിന്നു തടഞ്ഞത്. ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിന്റെ മിന്നുന്ന പ്രകടനം ഇന്ത്യയുടെ വലയിൽ ഗോൾ കയറാതെ കാത്തു. കുവൈറ്റിനെതിരേ ജയിച്ചിരുന്നെങ്കിൽ ഇന്ത്യക്ക് മൂന്നാം റൗണ്ടിലെത്താമായിരുന്നു. നിലവിൽ അഞ്ചു കളിയിൽ ഒരു ജയം, രണ്ടു സമനില, രണ്ടു തോൽവി എന്നിങ്ങനെ ഇന്ത്യ…
Read MoreDay: June 7, 2024
വിവാഹം കഴിക്കുന്നെങ്കിൽ അത് ഒരു ധനികനെ മാത്രം, എല്ലാ ആവശ്യങ്ങളും നിറവേറ്റി തരണം: പ്രസവ ശേഷം ആകാരവടിവ് വീണ്ടെടുക്കാൻ വ്യക്തിഗത പരിശീലകൻ വേണം; യുവതിയുടെ നിബന്ധനകൾ ഇങ്ങനെ…
ഇന്നത്തെ കാലത്ത് വിവാഹത്തെ കുറിച്ച് പെൺകുട്ടികൾക്ക് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. മാത്രമല്ല ഉത്തരവാദിത്തങ്ങൾ ഒറ്റയ്ക്ക് ഏറ്റെടുക്കാനും അവർ തയാറല്ല. അടുത്തിടെ, കുഞ്ഞിന് ജന്മം നൽകുന്നത് സ്വതന്ത്ര ചുമതലയല്ലെന്ന് പറഞ്ഞ് ഒരു യുവതി രംഗത്തെത്തിയിരുന്നു. നോറ തലാൽ എന്ന 26കാരിയാണ് വിവാഹവും ഗർഭധാരണവുമായി ബന്ധപ്പെട്ടുള്ള തന്റെ ചില നിബന്ധനകൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. ദശലക്ഷക്കണക്കിന് പണം ചെലവഴിക്കാൻ കഴിയുന്ന ഒരു ധനികനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് യുവതി പറയുന്നത്. താൻ ഇപ്പോൾ അവിവാഹിതനാണെന്നും എന്നാൽ തന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ സാമ്പത്തികമായി കഴിവുള്ളയാളെ വിവാഹം കഴിക്കുമെന്നും സോഷ്യൽ മീഡിയയിൽ നോറ പോസ്റ്റ് ചെയ്തു. ലണ്ടനിലെ വെസ്റ്റ് ഹാംപ്സ്റ്റെഡിൽ താമസിക്കുന്ന നോറ ടെക് സെയിൽസിൽ ജോലി ചെയ്യുകയാണ്. താൻ ഒരു കുഞ്ഞിന് ജന്മം നൽകുമ്പോൾ തനിക്ക് കുറഞ്ഞത് 1000 ഡോളർ (ഏകദേശം 83,464 രൂപ) വിലയുള്ള ഒരു സമ്മാനം വേണമെന്നാണ് അവർ…
Read Moreഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണത്തിൽ വിട്ടുവീഴ്ചയില്ല; ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ അനിശ്ചിതകാല സമരം ജൂൺ 10 മുതൽ
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. സമരം ഒത്തുത്തീർപ്പായത് എല്ലാവരും കണ്ടതാണെന്നും ഇനി ചർച്ചയില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. ഡ്രൈവിംഗ് ടെസ്റ്റിനു അപേക്ഷകര്‍ എത്തുമ്പോള്‍ ഇന്‍സ്ട്രക്ടര്‍മാര്‍ നിര്‍ബന്ധമാണെന്ന പുതിയ നിബന്ധനയാണ് വിവാദങ്ങൾക്ക് കാരണമായത്. ഇതിനെതിരെ ഡ്രൈവിംഗ് സ്കൂൾ ഉടമകള്‍ രംഗത്തെത്തിയിരുന്നു. ജൂൺ10 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
Read Moreപക്ഷിപ്പനി ബാധിച്ച് ആദ്യമരണം മെക്സിക്കോയിൽ; വൈറസിന്റെ ഉറവിടം അജ്ഞാതമെന്ന് ഡബ്ല്യുഎച്ച്ഒ
വാഷിംഗ്ഡൺ ഡിസി: പക്ഷിപ്പനിയുടെ അപൂർവ വകഭേദമായ എച്ച്5എൻ2 ബാധിച്ച് മെക്സിക്കോയിൽ മധ്യവയസ്കൻ മരിച്ചു.മനുഷ്യരിൽ ആദ്യമായാണ് എച്ച്5എൻ2 വൈറസ് ബാധിക്കുന്നത്. പക്ഷിപ്പനി ബാധിച്ച് മരിക്കാനുള്ള സാധ്യത തീരെ കുറവാണെന്നും വൈറസിന്റെ ഉറവിടം അജ്ഞാതമാണെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു. പനി, ശ്വാസതടസം, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കലശലായതോടെ ഏപ്രിൽ 24-നാണ് രോഗിയെ മെക്സിക്കോസിറ്റിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നുതന്നെ മരിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് എച്ച്5എൻ2 സ്ഥിരീകരിച്ചത്.
Read Moreആവേശമാകാം, നൃത്തച്ചുവടുകൾ വേണ്ട… ഷാഫിയുടെ റോഡ് ഷോയില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്ക് വിലക്ക്; ഓഡിയോ സന്ദേശത്തിലെ പൂർണ്ണവിവരം ഇങ്ങനെ…
കണ്ണൂര്‍: ആവേശതിമിര്‍പ്പിന് മതപരമായ നിയന്ത്രണം അനുവദിക്കുന്നില്ല, വനിതാ പ്രവര്‍ത്തകര്‍ ആക്ഷേപം വരാതെ ജാഗ്രത പുലര്‍ത്തണം. മറ്റ് രാഷ്ട്രീയ പാര്‍ട്ടിയിലെ വനിതകള്‍ കാണിക്കുന്ന ആവേശം നമുക്ക് പാടില്ല. പാനൂരില്‍ ഷാഫി പറമ്പിലിന്റെ റോഡ് ഷോയില്‍ പങ്കെടുക്കുന്നതില്‍നിന്ന് വനിതാ ലീഗ് പ്രവര്‍ത്തകരെ വിലക്കി ലീഗ് നേതാവ്. കൂത്തുപറമ്പ് മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദിന്റെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. കൂത്തുപറമ്പ് നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി ഇന്ന് പാനൂരില്‍ ഷാഫി പറമ്പിലിന് സ്വീകരണം ഒരുക്കിയിട്ടുണ്ടെന്നും അതില്‍ വനിതാ ലീഗ് പ്രവര്‍ത്തകരുടെ സാന്നിധ്യം ഉണ്ടാകണമെന്നും എന്നാല്‍, റോഡ് ഷോയിലും പ്രകടനത്തിലും പങ്കെടുക്കേണ്ടതില്ലെന്നുമാണ് പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ പറയുന്നത്. വോട്ടെണ്ണല്‍ ദിവസം പാനൂരില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ നൃത്തം ചെയ്ത് ആഘോഷിച്ചതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലീഗ് നേതാവിന്റെ വിവാദ ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു.
Read Moreതീവ്ര ചൂട്: ഒആർഎസിന്റെ വിൽപനയിൽ 20% വർധനവ്; മെയ് മാസത്തിൽ വിറ്റത് 6.8 കോടി സാച്ചെറ്റുകൾ
ന്യൂഡൽഹി: കടുത്ത ചൂടിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ചുട്ടുപൊള്ളുമ്പോൾ, നിർജ്ജലീകരണം തടയുന്നതിനായി ഉപയോഗിക്കുന്ന ഒആർഎസിന്റെ (ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷന്) വിൽപന കുതിച്ചുയരുകയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മെയ് മാസത്തിൽ വിൽപനയിൽ 20 ശതമാനത്തിലധികം വർധവ് ഉണ്ടായതായി ഫാർമട്രാക്കിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു. താപനില ഉയരുന്ന സന്ദർഭത്തിൽ ഉണ്ടാകുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് വയറിളക്കം. ഈ സാഹചര്യത്തിൽ ഒആർഎസ് ഉപയോഗിക്കുന്നത് ശരീരത്തിന് ഉത്തമമാണ്. ഫാർമട്രാക്ക് പങ്കിട്ട ട്രെൻഡ് ഡാറ്റ അനുസരിച്ച്, ഫെബ്രുവരി മുതൽ താപനില ഉയരുമ്പോൾ വിപണിയിൽ ഒആർഎസിന് ആവശ്യക്കാരേറെയാണ്. അതുപോലെ തന്നെ മൺസൂൺ സജ്ജമാകുന്ന ജൂൺ, ജൂലായ് മാസങ്ങളിൽ ജലജന്യ രോഗങ്ങളുണ്ടാകുന്നതിനാൽ ഈ സമയത്തും ആളുകൾ ഒആർഎസ് ഉപയോഗിക്കുന്നു. ഈ വർഷം മെയ് മാസത്തിൽ വിപണിയിൽ 84 കോടി രൂപ വിലമതിക്കുന്ന 6.8 കോടി ഒആർഎസ് ലായനി വിറ്റതായി കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ 5.8…
Read Moreടോക്കൺ വിളിക്കാൻ താമസിച്ചു: മദ്യലഹരിയിൽ വനിതാ ഡോക്ടർക്ക് നേരെ മർദനം; പ്രതി പിടിയിൽ
കൊല്ലം: ടോക്കൺ വിളിക്കുന്നത് വൈകിയെന്ന് ആരോപിച്ച് വനിതാ ഡോക്ടറെ മർദിച്ച പ്രതി പിടിയിൽ. കൊല്ലം കടയ്ക്കൽ മടത്തറ പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് സംഭവം. മടത്തറ ശാസ്താംനട സ്വദേശി ബിനുവിനെ ചിതറ പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്നു യുവാവിന്റെ ആക്രമണം. കൈകയ്ക്ക് വേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ ബിനു ഡോക്ടറെ കാണാൻ മറ്റ് രോഗികൾക്കൊപ്പം ക്യൂ പാലിച്ച് നിൽക്കാൻ തയാറായില്ല. തുടർന്ന് ആശുപത്രി ജീവനക്കാരെയും രോഗികളെയും അസഭ്യം പറഞ്ഞു. ക്യൂവിൽ നിന്നവരെ തള്ളിമാറ്റി ബിനു ഡോക്ടറുടെ അടുത്തേക്ക് ഓടിയെത്തി ബഹളം ഉണ്ടാക്കുകയായിരുന്നു. തുടർന്ന് വനിതാ ഡോക്ടറെ ആക്രമിക്കുകയും തുപ്പുകയും ചെയ്തു. ശേഷം ആശുപത്രി ജീവനക്കാർ ഓടിയെത്തി ബിനുവിനെ പിടികൂടി പോലീസിന് കൈമാറി. സംഭവത്തിൽ ആശുപത്രി സംരക്ഷണ നിയമപ്രകാരം വിവിധ വകുപ്പുകൾ ചുമത്തി ചിതറ പോലീസ് ബിനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreവെള്ളച്ചാട്ടത്തിലും ‘മേഡ് ഇൻ ചൈന’; മലയുടെ മുകളിൽ നിന്നുള്ള വെള്ളച്ചാട്ടം പൈപ്പിട്ട് വെള്ളം പമ്പ് ചെയ്തുണ്ടാക്കുന്നതായി കണ്ടെത്തൽ
ചൈനയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടത്തിൽ കൃത്രിമം. യുന്റായി മലയുടെ മുകളിൽനിന്നുള്ള വെള്ളച്ചാട്ടം പൈപ്പിട്ട് വെള്ളം പമ്പ് ചെയ്തുണ്ടാക്കുന്നതാണെന്നാണു തെളിഞ്ഞത്. ഇതു വരൾച്ചക്കാലത്തേക്കു മാത്രമാണെന്നാണു ചൈനീസ് അധികൃതരുടെ വിശദീകരണം. യുനെസ്കോയുടെ ഗ്ലോബൽ ജിയോപാർക്ക് ബഹുമതിയുള്ള യുന്റായി മൗണ്ടൻ ജിയോ പാർക്കിലാണ് 312 മീറ്റർ ഉയരത്തിൽനിന്നുള്ള വെള്ളച്ചാട്ടം. ചൈനയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഒരു മലയകറ്റ വിനോദക്കാരൻ യുന്റായി മലയുടെ മുകളിൽ വലിഞ്ഞുകയറിയതാണു പ്രശ്നങ്ങളുടെ തുടക്കം. പാറയ്ക്കുള്ളിൽ പൈപ്പ് സ്ഥാപിച്ചിരിക്കുന്നത് ഇദ്ദേഹം കണ്ടെത്തി. ഇതിന്റെ വീഡിയോ എടുത്തു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഇതേത്തുടർന്ന് പ്രാദേശിക അധികൃതർക്ക് അന്വേഷണം നടത്തേണ്ടിവന്നു. വരൾച്ചക്കാലത്ത് പാർക്കിലെത്തുന്ന വിനോദസഞ്ചാരികൾക്ക് നിരാശയുണ്ടാകാതിരിക്കാൻ ചെയ്ത ഒരു അഡ്ജസ്റ്റ്മെന്റ് മാത്രമാണിതെന്നാണ് യുന്റായി ടൂറിസം പാർക്ക് അധികൃതർ വിശദീകരിച്ചത്. ലക്ഷക്കണക്കിനു പേരാണ് ഓരോ വർഷവും പാർക്ക് സന്ദർശിക്കുന്നത്. തിങ്കളാഴ്ച പോസ്റ്റ് ചെയ്ത വീഡിയോ ചൈനീസ് സോഷ്യൽ മീഡിയകളായ…
Read Moreവിദേശത്തുള്ള മക്കൾക്കൊപ്പം കഴിയാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ആറ് മാസം വരെ അവധി; മൂന്നുവർഷത്തെ തുടർച്ചയായ സേവനമുള്ളവർക്ക് അവധിക്ക് അർഹത
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലുള്ള മക്കൾക്കൊപ്പം കഴിയാൻ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ആറുമാസം വരെ അവധി അനുവദിച്ചുകൊണ്ട് ഉത്തരവിറക്കി. ഇവർക്ക് ആറു മാസം വരെ അവധി അനുവദിക്കാൻ വകുപ്പ് അധ്യക്ഷന്മാർക്ക് അധികാരം നൽകിയാണു ഭേദഗതി. 120 ദിവസം വരെയുള്ള അവധി മതിയെങ്കിൽ നിയമനാധികാരിക്കുതന്നെ അനുവദിക്കാൻ കഴിയും. ഇതിനായി സർവീസ് ചട്ടങ്ങളിൽ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണു ധനവകുപ്പ് ഉത്തരവിറക്കിയത്. ആർജിത, അർധ വേതന, പരിവർത്തിത, ശൂന്യവേതന അവധികളിൽ ഏതെങ്കിലുമാകും എടുക്കാൻ കഴിയുക. മൂന്നുവർഷത്തെ തുടർച്ചയായ സേവനമുള്ള ഉദ്യോഗസ്ഥർക്കാണ് അവധിക്ക് അർഹത. നേരത്തേ 180 ദിവസം വരെ വിദേശ സന്ദർശനത്തിന് അവധി ലഭിക്കണമെങ്കിൽ സർക്കാരിന്റെ അനുമതി തേടേണ്ടതുണ്ടായിരുന്നു.
Read More