വ്യത്യസ്തമായിട്ടുള്ള വിവാഹാഘോഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരു ‘സീറോ വേസ്റ്റ്’ വിവാഹത്തിന്റെ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ ശ്രദ്ധ നേടുന്നത്. ഇവിടെ അലങ്കാരങ്ങൾ മുതൽ അതിഥികൾക്കുള്ള സമ്മാനങ്ങൾ വരെ എല്ലാം ഏറ്റവും പരിസ്ഥിതി സൗഹൃദമായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. കരിമ്പിന്റെ തണ്ട് കൊണ്ടാണ് മണ്ഡപം ഉണ്ടാക്കിയതെന്നും അത് പിന്നീട് വെട്ടി പശുക്കൾക്ക് നൽകുമെന്നും പൂർവി വീഡിയോയിൽ വിശദീകരിച്ചു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന കട്ട്ലറിക്ക് പകരം, വീണ്ടും ഉപയോഗിക്കാവുന്ന ലോഹ കട്ട്ലറിയാണ് അവിടെ ഉണ്ടായിരുന്നത്. വാഴയിലയിലാണ് അതിഥികൾക്ക് ഭക്ഷണം വിളമ്പിയതും. അലങ്കാരങ്ങൾക്കായി മാവിന്റെ ഇലകളും തെങ്ങിൻ തണ്ടും ഉപയോഗിച്ചു . വധൂവരന്മാർക്കുള്ള മാലകൾ പോലും ഒരു കഷ്ണം പ്ലാസ്റ്റിക്കില്ലാതെ, പൂർണ്ണമായും കോട്ടൺ നൂലും പൂക്കളും കൊണ്ട് നിർമിച്ചതായിരുന്നു. അതിഥികൾ കൈകഴുകാൻ ഉപയോഗിക്കുന്ന വെള്ളം മരങ്ങളിലേക്ക് തിരിച്ചുവിടുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു. അതിഥികൾക്ക് സമ്മാനങ്ങൾ നൽകാനായി പുനരുപയോഗിക്കാവുന്ന ചണച്ചാക്കുകളും ഉണ്ടായിരുന്നു. അടിക്കുറിപ്പിൽ തന്റെ കുടുംബത്തിന്റെ സഹകരണത്തോടെ…
Read MoreDay: June 8, 2024
കലോത്സവവേദിയിൽ വെച്ച് നൽകിയ വാഗ്ദാനം പാലിച്ച് മന്ത്രി ചിഞ്ചുറാണി; കൃഷ്ണപ്രിയയുടെ കുടുംബത്തിന്റെ ഉപജീവനമാർഗമായ പശുവിനെ വാങ്ങിനല്കി
തൃശൂർ: കൊല്ലത്തു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓട്ടൻതുള്ളലിൽ ഒന്നാംസ്ഥാനം നേടിയ തൃശൂർ സ്വദേശി കൃഷ്ണപ്രിയയ്ക്കു നൽകിയ വാഗ്ദാനം പാലിച്ച് മന്ത്രി ജെ. ചിഞ്ചുറാണി. മത്സരത്തിനണിയാനുള്ള വേഷം വാങ്ങാൻ വീട്ടിലെ ഉപജീവനമാർഗമായ പശുവിനെ വിറ്റാണു കൃഷ്ണപ്രിയ മത്സരിച്ച് ഒന്നാംസ്ഥാനം നേടിയത്. ഇക്കാര്യമറിഞ്ഞ മന്ത്രി സമ്മാനവിതരണ വേദിയിൽവച്ചുതന്നെ കൃഷ്ണപ്രിയയ്ക്കു പശുവിനെ നൽകുമെന്നു പ്രഖ്യാപിച്ചിരുന്നു. തുടർന്നു വെറ്ററിനറി സർവകലാശാലയിൽനിന്ന് പശുവിനെ ഏർപ്പാടാക്കാൻ വൈസ് ചാൻസലറോടു നിർദേശിച്ചു. തെരഞ്ഞെടുപ്പുചട്ടങ്ങൾ കാരണം നീണ്ടുപോയ ചടങ്ങ് മണ്ണുത്തിയിലെ യൂണിവേഴ്സിറ്റി ലൈവ്സ്റ്റോക്ക് ഫാമിൽ നടന്നു. മാതാപിതാക്കളെയും അധ്യാപകരെയും വിദ്യാർഥികളെയും ഫാം തൊഴിലാളികളെയും സാക്ഷിനിർത്തി കൃഷ്ണപ്രിയ ഫ്രീസ്വാൾ ഇനത്തിൽപ്പെട്ട സങ്കരയിനം കിടാരിയെ മന്ത്രി ജെ. ചിഞ്ചുറാണിയിൽനിന്ന് ഏറ്റുവാങ്ങി. യുവതലമുറയെ കാർഷികരംഗത്തേക്കു വരാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണ് ഇത്തരം കൈമാറ്റങ്ങളെന്നു മന്ത്രി പറഞ്ഞു. കിടാരിക്കൊപ്പം അനിമൽ പാസ്പോർട്ടും സർവകലാശാല നൽകി. കിടാരിയുടെ ഉയരം, ഭാരം, ജനനത്തീയതി, പ്രതിരോധ കുത്തിവയ്പുകൾ, പിതൃത്വം,…
Read More‘ഓൾ ഐസ് ഓൺ റാഫ’; ഇത് നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും സംഭവിക്കാം. ഒരു ഭീകരാക്രമണത്തെയാണിപ്പോൾ നിങ്ങൾ ആഘോഷിക്കുന്നത്; കങ്കണ
സിഐഎസ്എഫ് ഉദ്യോഗസ്ഥ വിമാനത്താവളത്തില് വച്ച് നടിയും ബിജെപി എംപിയുമായ കങ്കണയെ അടിച്ച സംഭവത്തില് യാതൊരു പ്രതികരണവും താരത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായില്ല. എന്നാൽ ഇതിനു പിന്നാലെ ബോളിവുഡ് താരങ്ങള്ക്കെതിരേ കങ്കണ പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ഇപ്പോൾ വൈറലാകുന്നത്. ‘ഓൾ ഐസ് ഓൺ റാഫ’ എന്ന വൈറൽ തലക്കെട്ടിലൂടെ റാഫയിലെ ഇസ്രായേൽ ആക്രമണത്തിൽ പ്രതിഷേധിച്ച താരങ്ങളെ ലക്ഷ്യമിട്ടായിരുന്നു പുതിയ സ്റ്റോറിയിൽ കങ്കണയുടെ വിമർശനം. ‘ഓൾ ഐസ് ഓൺ റാഫ’ ഗ്യാങ്, ഇത് നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും സംഭവിക്കാം. ഒരു ഭീകരാക്രമണത്തെയാണിപ്പോൾ നിങ്ങൾ ആഘോഷിക്കുന്നത്. ഒരുനാൾ ഇത് നിങ്ങൾക്കും സംഭവിക്കും”- എന്നാണ് കങ്കണ കുറിച്ചത്. സിനിമാക്കാരേ, വിമാനത്താവളത്തിൽ എനിക്കു നേരെയുണ്ടായ ആക്രമണത്തിൽ മൗനം പാലിക്കുകയോ ആഘോഷിക്കുകയോ ആണ് നിങ്ങൾ ചെയ്യുന്നത്. നാളെ സ്വന്തം രാജ്യത്തോ ലോകത്തെ മറ്റേതെങ്കിലും ഇടത്തിലോ നിരായുധരായി നടക്കുമ്പോൾ ഏതെങ്കിലും ഇസ്രായേലിയോ പാലസ്തീനിയോ നിങ്ങളെ അടിച്ചേക്കാം. റാഫയിലേക്ക്…
Read Moreമെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാരന്റെ ഗുണ്ടായിസം; രോഗിക്കും സീനിയർ ഓഫീസറിനും നേരെ മർദനം
തിരുവന്തപുരം: മെഡിക്കൽ കോളജിൽ രോഗിക്കും സീനിയർ ഓഫീസറിനും സെക്യൂരിറ്റി ജീവനക്കാരന്റെ മർദനം. ജുറൈജാണ് സീനിയർ സർജന്റായ എ.എൽ. ഷംജീറിനെ മർദിച്ചത്. ആശുപത്രിയിൽ അപസ്മാരത്തിന് ചികിത്സ തേടിയെത്തിയ രോഗിയെ ജുറൈജ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തായതുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കമാണ് മർദനത്തിൽ എത്തിയത്. മണ്ണാമൂല സ്വദേശി ശ്രീകുമാറിന് മെയ് 16ന് ആണ് തിരുവന്തപുരം മെഡിക്കൽ കോളജിൽവച്ച് മർദനമേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തായതിനെ തുടർന്ന് സർജന്റുമാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് തർക്കം തുടങ്ങിയത്. ഗ്രൂപ്പിൽ സഭ്യത പാലിക്കാൻ ആവശ്യപ്പെട്ട അസോ.സെക്രട്ടറി കൂടിയായ സീനിയർ സർജന്റ് എ.എൽ. ഷംജീറിനെ ആക്രമിക്കുകയായിരുന്നു. സെക്യൂരിറ്റി ഓഫീസിൽ നിൽക്കുമ്പോൾ ജുറൈജ് ഷംജീറിനെ ചവിട്ടിയെന്നാണ് പരാതി. പരിക്കേറ്റ ഷംജീർ മെഡിക്കൽ കോളജിൽ ചികിത്സ തേടി.
Read Moreസംസ്ഥാനത്ത് ഇന്ന് മഴ കനക്കും: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചിലയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴയിലും എറണാംകുളം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. തെക്കൻ തെലങ്കാനയ്ക്ക് മുകളിലായി ഒരു ചക്രവാതച്ചുഴിയും തെക്കൻ മഹാരാഷ്ട്ര തീരം മുതൽ തെക്കൻ കേരളത്തിന് സമീപം വരെയായി ഒരു ന്യൂനമർദ്ദപാത്തിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.
Read Moreഅങ്കമാലിയിൽ വീടിന് തീപിടിച്ച് 4 മരണം; മരിച്ചത് അച്ഛനും അമ്മയും രണ്ട് കുട്ടികളും
കൊച്ചി: അങ്കമാലിയിൽ വീടിന് തീപിടിച്ച് അച്ഛനും അമ്മയും രണ്ട് കുട്ടികളും വെന്തുമരിച്ചു. ബിനീഷ് കുര്യൻ(45), ഭാര്യ അനുമോൾ(40), മക്കളായ ജെവാന(8), ജസ്വിൻ(5) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അങ്ങാടിക്കടവ് പറക്കുളം റോഡിലുള്ള ഇരുനില വീടിന്റെ മുകളിലത്തെ നിലയിൽ തീപിടിച്ചത്. പ്രദേശത്ത് രാവിലെ നടക്കാനിറങ്ങിയവരാണ് വീട്ടിൽ നിന്നും തീപടരുന്നത് കണ്ടത്. വീടിനകത്തെ ഒരു മുറിക്കുള്ളിലാണ് ആദ്യം തീപിടിക്കുന്നത്. ആ മുറി മാത്രമാണ് കത്തി നശിച്ചതും. ബിനീഷും ഭാര്യയും മക്കളും ഈ മുറിയിലാണ് ഉറങ്ങിയിരുന്നത്. തീ അണച്ചപ്പോഴേക്കും വീടിനുള്ളിലുള്ളവർ മരിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട് സർക്യൂട്ട് സാധ്യതയെ കുറിച്ച് പോലീസ് പരിശോധിക്കുന്നുണ്ട്. എസിയിൽ നിന്ന് തീപടർന്നതാണോയെന്നും സംശയമുണ്ട്. ബിനീഷ് അങ്കമാലിയിലെ വ്യാപാരിയാണ്. മൂത്തമകൾ ജൊവാന മൂന്നാം ക്ലാസിലും രണ്ടാമത്തെ കുട്ടി ജസ്വിൻ ഒന്നാം ക്ലാസിലുമാണ് പഠിക്കുന്നത്.
Read More