ശരീരഭാരം കുറയ്ക്കുന്നതിന് കഠിനമായ പരിശ്രമവും ശ്രദ്ധയും ആവശ്യമാണ്. ഭൂരിപക്ഷം ആളുകളും അധിക ഭാരം കുറയ്ക്കാനായി വളരെയധികം കഷ്ടപ്പെടുന്നു. എങ്കിൽ ശരീരഭാരം കുറയ്ക്കാൻ പണം നൽകിയാലോ? അതെ, നിങ്ങൾ കേട്ടത് ശരിയാണ്. അടുത്തിടെ ഒരു പുതിയ കമ്പനി ജീവനക്കാർക്ക് ഭാരം കുറയ്ക്കാനുള്ള ബോണസ് നൽകി. ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിലെ ഒരു സ്ഥാപനമാണ് തടി കുറയ്ക്കാൻ ജീവനക്കാർക്ക് പണം വാഗ്ദാനം ചെയ്തത്. കഴിഞ്ഞ വർഷം ആരംഭിച്ച ഈ പദ്ധതിയിൽ പലരും തടികുറച്ച് പണം സമ്പാദിച്ചിട്ടുണ്ട്. Insta360 എന്ന് പേരിട്ടിരിക്കുന്ന കമ്പനി ഷെൻഷെനിലാണ് സ്ഥിതി ചെയ്യുന്നത്. ഇതുവരെ 150 പേർ ഈ അമിത ഭാരം കുറയ്ക്കൽ പരിപാടിയിൽ പങ്കെടുത്തു. ഇതിനായി മൊത്തം ഒരു കോടി രൂപ മുഴുവൻ ജീവനക്കാർക്കും കമ്പനി പാരിതോഷികമായി വിതരണം ചെയ്തിട്ടുണ്ട്. ഓരോ ക്യാമ്പും 3 മാസമാണ്, ആകെ 30 ജീവനക്കാരുണ്ട്. ഇതുവരെ അഞ്ച് ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഈ…
Read MoreDay: June 10, 2024
ഡാനിഷ് പ്രധാനമന്ത്രിയെ ആക്രമിച്ചത് പോളിഷ് പൗരൻ
കോപ്പൻഹേഗൻ: ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണിനെ ആക്രമിച്ചത് പോളിഷ് പൗരനായ മുപ്പത്തൊന്പതുകാരനാണെന്നു പോലീസ് അറിയിച്ചു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിലാണ് ഇയാൾ ആക്രമണം നടത്തിയത്. ഡെന്മാർക്കിന്റെ പ്രധാനമന്ത്രിയെയാണ് ആക്രമിക്കുന്നതെന്ന് ഇയാൾക്കറിയില്ലായിരുന്നു. അക്രമി കുറച്ചുനാളായി ഡെന്മാർക്കിൽ താമസിച്ചുവരികയാണെന്നു പോളിഷ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ അക്രമിയെ 20വരെ കസ്റ്റഡിയിൽ വിട്ടു. പബ്ലിക് സെർവന്റിനെ ആക്രമിച്ചുവെന്ന കുറ്റമാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസം കോപ്പൻഹേഗൻ നഗരമധ്യത്തിലെ ചത്വരത്തിലൂടെ നടന്നുപോകുകയായിരുന്ന പ്രധാനമന്ത്രിയെ അക്രമി തോളിൽ തള്ളി താഴെയിടാൻ നോക്കുകയായിരുന്നു. അവർ വീണില്ലെങ്കിലും കഴുത്ത് ഉളുക്കി.
Read Moreഇസ്രേലി ബന്ദികളെ മോചിപ്പിച്ചത് 245 ദിവസങ്ങൾക്കുശേഷം
ടെൽ അവീവ്: 245 ദിവസത്തിനുശേഷമാണ് നാലു ബന്ദികളെ ഇസ്രേലി സേന ഹമാസിന്റെ കസ്റ്റഡിയിൽനിന്നു മോചിപ്പിച്ചത്. ഇസ്രയേലിൽ തിരികെയെത്തിയ നാലു പേരും കുടുംബാംഗങ്ങളെ കണ്ടു. നോവ അർഗമാനി (26) എന്ന യുവതിയെയും ആന്ദ്രെ കോസ്ലോവ്(27), അൽമോഗ് മെയിർ ജാൻ (21), ഷ്ലോമി സിവ് (40)എന്നിവരെയുമാണ് ഇസ്രേലി സേന ശനിയാഴ്ച സെൻട്രൽ ഗാസയിൽ രക്തരൂഷിത ഓപ്പറേഷനിലൂടെ മോചിപ്പിച്ചത്. ഒക്ടോബർ ഏഴിനു തെക്കൻ ഇസ്രയേലിൽ ഭീകരാക്രമണം നടത്തിയ ഹമാസ് ഇസ്ലാമിക് ജിഹാദ് ഭീകരർ നോവ സംഗീതോത്സവ വേദിയിൽനിന്നാണ് ഇവരെ പിടികൂടിയത്. മോട്ടോർ സൈക്കിളിന്റെ പിറകിൽ കയറ്റി ഗാസയിലേക്കു കൊണ്ടുപോകും വഴി അലറിക്കരയുന്ന നോവയുടെ വീഡിയോ പുറത്തുവന്നിരുന്നു. പലസ്തീൻ ഭീകരരുടെ ക്രൂരതകളിലേക്കു ലോകത്തിന്റെ ശ്രദ്ധ തിരിച്ചുവിട്ട വീഡിയോ ആയിരുന്നിത്. നോവ ഗാസയിൽ ബന്ദിയായിരിക്കേ, അവരുടെ കാൻസർ ബാധിതയായ അമ്മയുടെ സ്ഥിതി വഷളായിരുന്നു. ശനിയാഴ്ച ഇസ്രയേലിൽ തിരിച്ചെത്തിയ നോവയെ പിതാവ് യാക്കോവ് ആലിംഗനം ചെയ്താണു…
Read Moreയുഎഫ്സിയിൽ ഇന്ത്യൻ താരം പൂജ തോമറിന്റെ ചരിത്ര ഇടി
ന്യൂയോർക്ക്: യുഎഫ്സി (അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാന്പ്യൻഷിപ്) വേദിയിൽ ജയം നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന ചരിത്രനേട്ടം കുറിച്ച് പൂജ തോമർ. യുഎഫ്സി ലൂയിസ് വില്ലെ 2024 പോരാട്ടത്തിലായിരുന്നു പൂജയുടെ ചരിത്ര ജയം. വനിതകളുടെ സ്ട്രോവെയിറ്റ് വിഭാഗത്തിൽ ബ്രസീലിന്റെ റയാൻ ഡോസ് സാന്റോസിനെ സ്പ്ലിറ്റ് ഡിസിഷനിലൂടെ (30-27, 27-30, 29-28) പൂജ കീഴടക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മിക്സഡ് മാർഷൽ ആർട്ട്സ് പ്രമോഷൻ വേദിയായ യുഎഫ്സിയുമായി കരാർ ലഭിക്കുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടം പൂജ 2023ൽ സ്വന്തമാക്കിയിരുന്നു. ഉത്തർപ്രദേശ് സ്വദേശിനിയായ പൂജ വുഷുവിൽ അഞ്ച് തവണ ദേശീയ ചാന്പ്യൻഷിപ് കരസ്ഥമാക്കിയിട്ടുണ്ട്.
Read Moreമരണപ്പാച്ചിൽ; സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാർഥിനിയെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യ ബസ്
കോഴിക്കോട്: ചെറുവണ്ണൂരിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കവെ സ്കൂൾ വിദ്യാർഥിനിയെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ചു. ചെറുവണ്ണൂർ സ്കൂളിന് മുന്നിലുള്ള സീബ്രാ ലൈനിൽ വെള്ളിയാഴ്ചയായിരുന്നു അപകടം സംഭവിച്ചത്. കൊളത്തറ സ്വദേശിനിയായ ഫാത്തിമ റിനയെയാണ് അമിത വേഗതയിലെത്തിയ ബസ് ഇടിച്ച് തെറിപ്പിച്ചത്. റോഡിന്റെ ഇരുവശും നോക്കി ശ്രദ്ധയോടെയാണ് ഫാത്തിമ റോഡ് മുറിച്ച് കടന്നത്. ബസ് ഇടിക്കാതിരിക്കാൻ വിദ്യാർഥിനി ഓടിമാറുന്നത് വീഡിയോയിൽ കാണാം. അപകടത്തിൽ നിന്നും അത്ഭുതകരമായാണ് ഫാത്തിമ രക്ഷപ്പെട്ടത്. സംഭവത്തെ തുടർന്ന് സീബ്രാ ലൈനിലൂടെയുള്ള ബസുകളുടെ അമിതവേഗതയിലുള്ള മരണപ്പാച്ചിലിൽ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് പറഞ്ഞു.
Read Moreഫ്രഞ്ച് മുത്തം ; അൽകരാസിന്റെ ആദ്യ ഫ്രഞ്ച് ഓപ്പൺ കിരീടം
പാരീസ്: കാർലോസ് അൽകരാസ് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസ് ചാന്പ്യൻ. ഫൈനലിൽ ലോക മൂന്നാം നന്പർ സ്പാനിഷ് താരം അൽകരാസ് ലോക നാലാം റാങ്ക് ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കി. 6-3, 2-6, 5-7, 6-1, 6-2നായിരുന്നു സ്പാനിഷ് താരത്തിന്റെ ജയം. അൽകരാസിന്റെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ നേട്ടമാണ്. ഇതോടെ സ്പാനിഷ് താരത്തിന്റെ ഗ്രാൻസ്ലാം ചാന്പ്യൻഷിപ്പുകളുടെ എണ്ണം മൂന്നായി. സ്വരേവിന് ഇതുവരെ ഗ്രാൻസ്ലാം കിരീടത്തിൽ മുത്തമിടാനായിട്ടില്ല. മത്സരത്തിൽ ആദ്യ സെറ്റ് അനായാസം നേടിയ അൽകരാസിന് അടുത്ത രണ്ടു സെറ്റിലും അടിതെറ്റി. എന്നാൽ നാലും അഞ്ചും സെറ്റുകളിൽ സ്വരേവിനെ നിലംപരിശാക്കി കന്നി ഫ്രഞ്ച് ഓപ്പണ്‍ കിരീടം ചൂടി. ഡബിൾസിൽ ഗഫ് കൊക്കോ ഗഫ് – കാതെറിന സിനിയക്കോവ സഖ്യത്തിന് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ ഡബിൾസ് കിരീടം. സിനിയക്കോവ എട്ടാം തവണയാണ്…
Read Moreജയിക്കാൻ അനുവദിച്ചില്ല, പാക്കിസ്ഥാനെ എറിഞ്ഞിട്ടു ഇന്ത്യ
ന്യൂയോർക്ക്: ഐസിസി ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് രണ്ടാം ജയം. പാക്കിസ്ഥാനെ ആറു റൺസിന് പരാജയപ്പെടുത്തിയാണ് ഗ്രൂപ്പ് എയിൽ ഇന്ത്യ രണ്ടാം ജയം സ്വന്തമാക്കിയത്. അനായാസ ജയം പ്രതീക്ഷിച്ചിറങ്ങിയ പാക്കിസ്ഥാനെ മികച്ച ബൗളിംഗിലൂടെ ഇന്ത്യ തകർക്കുകയായിരുന്നു. ജയിക്കാൻ 120 റൺസ് വേണ്ടിയരുന്ന പാക്കിസ്ഥാന് ഏഴു വിക്കറ്റിന് 113 റൺസ് എടുക്കാനേ സാധിച്ചുള്ളു. മൂന്നു വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറ, രണ്ടു വിക്കറ്റ് നേടിയ ഹാർദിക് പാണ്ധ്യ എന്നിവരാണ് പാക്കിസ്ഥാനെ തകർത്തത്. ബുംറയാണ് കളിയിലെ താരം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 19 ഓവറിൽ 119 റൺസിന് എല്ലാവരും പുറത്തായി. 31 പന്തിൽ 42 റൺസ് നേടിയ ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറർ. നസീം ഷാ, ഇമാദ് വസിം എന്നിവർ മൂന്നുവിക്കറ്റ് വീതവും മുഹമ്മദ് അമീർ രണ്ടും വിക്കറ്റ് വീഴ്ത്തി. മഴയെത്തുടർന്ന് മത്സരം വൈകിയാണ് ആരംഭിച്ചത്.…
Read More‘ബേബി കം ഡൗൺ , കം ഡൗൺ’: നിറവയറിൽ നൃത്തം ചെയ്ത് അമല പോൾ; വീഡിയോ വൈറൽ
സോഷ്യൽ മീഡിയയിലൂടെ തന്റെ ഗർഭകാല വിശേഷങ്ങൾ അമല പോൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഗർഭകാലത്തെ ഓരോ ദിവസവും അമല ആസ്വദിക്കുകയാണ്. നിറവയറുമായി നൃത്തം ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അമല പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒലിവ് ഗ്രീൻ സ്ലീവ്ലെസ് സൈഡ് സ്ലിറ്റ് മേറ്റേണിറ്റി ഗൗണിലാണ് അമല നൃത്തം ചെയ്യുന്നത്. ആശ്ചര്യത്തോടെ വയറിൽ നോക്കി താരം നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാം. ബേബി കം ഡൗൺ , കം ഡൗൺ എന്ന കുറിപ്പോടെയാണ് അമല വീഡിയോ പങ്കുവച്ചിരിക്കുന്നത്. മുമ്പും നിറവയറിൽ നൃത്തം ചെയ്യുന്ന വീഡിയോ താരം പങ്കുവച്ചിട്ടുണ്ട്. അതേസമയം ഗർഭകാലം ആഘോഷിക്കുന്ന താരത്തിന് സോഷ്യൽ മീഡിയയിലൂടെ ആശംസകളോടൊപ്പം വിമർശനങ്ങളും ലഭിക്കാറുണ്ട്.
Read Moreഎന്നും ഒരു പക്ഷം, ഒരേ നിലപാട്… നാട്ടുകാര്‍ക്ക് ജോര്‍ജ് ചേട്ടന്, പ്രവര്‍ത്തകര്‍ക്കും കുര്യന്‍ജി; ബിജെപിയിലെ സൗമ്യന്‍ ഇനി കേന്ദ്രമന്ത്രി
കോട്ടയം: നാലു പതിറ്റാണ്ടായി ബിജെപിയുടെ സൗമ്യ സാന്നിധ്യമാണ് കേന്ദ്രമന്ത്രിസഭയില്‍ അംഗീകാരം ലഭിച്ച അഡ്വ. ജോര്‍ജ് കുര്യന് (64). മുന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന് വൈസ് ചെയര്‍മാനും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ജോര്‍ജ് കുര്യന് മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിലെ മന്ത്രിസ്ഥാനം അര്‍ഹതയ്ക്കുള്ള അംഗീകാരമാണ്. രാഷ്ട്രീയ സംശുദ്ധത കൈവിടാതെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ ബിജെപിയെ നയിക്കുന്ന ന്യൂനപക്ഷ സമുദായാംഗമായ നേതാക്കളിലൊരാള്‍ എന്ന നിലയിലാണ് ജോര്‍ജ് കുര്യനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചത്. കോട്ടയം ജില്ലയിലെ കാണക്കാരി പഞ്ചായത്തിലെ നമ്പ്യാകുളം ഗ്രാമത്തില്‍ സാധാരണ കര്‍ഷക കുടുംബത്തിലാണ് ജോര്‍ജിന്റെ ജനനം. പൊയ്ക്കാരന്‍കാലായില്‍ കുര്യന്റെയും അന്നമ്മയുടെയും ഇളയ മകനാണ്. നാട്ടകം ഗവൺമെന്റ് കോളജിലെയും പാലാ സെന്റ് തോമസ് കോളജിലെയും പഠനത്തിനുശേഷം എല്‍എല്‍എബി പാസായി. ഡല്‍ഹിയിലും കോട്ടയത്തും ഏറെ നാള് അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. ന്യൂനപക്ഷ വിഭാഗങ്ങള്‍ ബിജെപിയില്‍നിന്ന് അകന്നുനിന്ന കാലത്താണ് ഇദ്ദേഹം വിദ്യാര്‍ഥി മോര്‍ച്ചയിലൂടെ സംഘടനയില്‍…
Read Moreപിഞ്ചുകുഞ്ഞിനെ അമ്മ മർദിച്ച സംഭവം: ‘രണ്ട് ഭാര്യമാർ ഉണ്ടെന്ന് മറച്ചുവച്ചു, ഗർഭിണിയായപ്പോൾ വീണ്ടും വിവാഹം കഴിച്ചു’; കുട്ടിയുടെ പിതാവിനെതിരേ പരാതിയുമായി യുവതി
മാന്നാർ: പിഞ്ചുകുഞ്ഞിനെ ക്രൂരമായി മർദിച്ച കേസിൽ അറസ്റ്റിലായ അമ്മ കുട്ടിയുടെ പിതാവിനെതിരേ പീഡനത്തിനു പരാതി നൽകി. തിരുവനന്തപുരം പാങ്ങോട് മറിയം ഹൗസിൽ നജുമുദീനെതിരേയാണ് മാന്നാർ സ്വദേശിനി അനീഷ പോലീസിൽ പരാതി നൽകിയത്. ഒന്നേകാൽ വയസുള്ള ആൺകുട്ടിയെ ക്രൂരമായി മർദിച്ച കേസിൽ രണ്ട് ദിവസം മുൻപാണ് അനീഷയെ പോലീസ് അറസ്റ്റ് ചെയ്തത്. മുൻപ് രണ്ടുവട്ടം വിവാഹമോചിതയായ അനീഷ 2022 ഏപ്രിൽ മുതൽ നജുമുദീനൊപ്പം ജീവിക്കുകയായിരുന്നെങ്കിലും ഔദ്യോഗികമായി വിവാഹം ചെയ്തിട്ടില്ല. സമൂഹ മാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയതിന് ശേഷമാണ് നജുമുദീന് മറ്റ് രണ്ട് ഭാര്യമാർ ഉണ്ടെന്ന വിവരം അറിയുന്നതെന്ന് അനീഷ പോലീസിനോട് പറഞ്ഞു. അനീഷ ഗർഭിണിയായിരുന്ന സമയത്ത് നജുമുദീൻ മറ്റൊരു സ്ത്രീയെ കൂടി വിവാഹം ചെയ്തതോടെ പ്രശ്നങ്ങൾ രൂക്ഷമാകുകയായിരുന്നു. തുടർന്ന് 2023 ൽ മാന്നാറിലുള്ള വീട്ടിലേക്ക് പിഞ്ചുകുഞ്ഞുമായി തിരിച്ചെത്തിയ അനീഷ പിതാവ് ഇസ്മായേലിനോടൊപ്പം ആണ് താമസിച്ചിരുന്നത്. കുട്ടിയെ…
Read More