അഗളി: മലയാളികളുടെ പ്രിയപ്പെട്ട ഗായിക നഞ്ചിയമ്മ്ക്ക് അട്ടപ്പാടിയിലെ ആദ്യ കെ-ഫോൺ കണക്ഷൻ നൽകി. ലാസ്റ്റ് മൈൽ നെറ്റ്വർക്ക് പ്രൊവൈഡറായ അട്ടപ്പാടി കേബിൾ വിഷൻ വഴിയാണ് നഞ്ചിയമ്മയുടെ വീട്ടിൽ കെ-ഫോൺ കണക്ഷൻ എത്തിച്ചത്. അഗളി ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷ ശ്രീലക്ഷ്മി ശ്രീകുമാർ, പഞ്ചായത്ത് അംഗങ്ങളായ പരമേശ്വരൻ, കണ്ണമ്മ, അധ്യാപകൻ കെ. ബിനു, വിമൽ കുമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നഞ്ചിയമ്മ കണക്ഷൻ ഏറ്റുവാങ്ങി. ആദ്യ ഘട്ടത്തിൽ അട്ടപ്പാടിയിലെ 250 കുടുംബങ്ങൾക്കാണ് സൗജന്യമായി കെ-ഫോൺ കണക്ഷൻ നൽകുന്നത്. നക്കുപ്പതി, കാവുണ്ടിക്കൽ, ഇടവാണി, ഭൂതയാർ, വെച്ചപ്പതി, വെള്ളകുളം, മൂലഗംഗൽ തുടങ്ങിയ വിദൂര ആദിവാസി ഊരുകളാണ് കെ-ഫോൺ കണക്ഷൻ എത്തിക്കുന്നതിൽ ആദ്യ പരിഗണനിലുള്ളത്.
Read MoreDay: June 11, 2024
മഴക്കാല ശുചീകരണ പ്രവർത്തനം; നഗരസഭയും പഞ്ചായത്തും കൂടുതൽ മുൻകരുതലുകൾ എടുക്കണമെന്നു വ്യാപാരികൾ
കായംകുളം: മഴക്കാല ശുചീകരണ പ്രവർത്തനത്തിന് വേണ്ടത്ര മുൻകരുതലുകൾ എടുക്കാൻ നഗരസഭയും വിവിധ പഞ്ചായത്തുകളും തയാറായില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി കായംകുളം നിയോജക മണ്ഡലം കമ്മിറ്റി. പിഡബ്യൂഡിയുമായി ചേർന്ന് ഓട നവീകരിക്കുന്നതിന് വേണ്ടത്ര മുൻകരുതലുകൾ എടുത്തില്ല. കായംകുളം നിയോജക മണ്ഡലത്തിലെ ദേശീയപാതയോട് ചേർന്നും അല്ലാതെയുമുള്ള വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി പത്ത്ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായെന്നും യൂണിറ്റ് കമ്മിറ്റി പറഞ്ഞു. മറ്റ് നഷ്ടപരിഹാരങ്ങൾ നൽകുന്നതുപോലെ തന്നെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറുമ്പോൾ വേണ്ട അടിയന്തര സഹായം നൽകണമെന്ന് ജില്ലാ കളക്ടർക്ക് ഈമെയിൽ സന്ദേശം അയച്ചുവെന്നും യൂണിറ്റ് കമ്മിറ്റി പറഞ്ഞു. ഓട നവീകരണം സംബന്ധിച്ചും ദേശീയപാതയിൽ നിന്നു വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറുന്നതു സംബന്ധിച്ചും എംഎൽഎ ചർച്ച ചെയ്ത് തീരുമാനമെടുത്ത് പരിഹരിച്ചില്ലെങ്കിൽ കൂടുതൽ നാശനഷ്ടം വ്യാപാരികൾക്കും എൻഎച്ചിന് സമീപമുള്ള വീടുകൾക്കും ഉണ്ടാകുന്ന സാഹചര്യമാണ് വരാൻപോകുന്നതെന്നും യൂണിറ്റ് കമ്മിറ്റി കുറ്റപ്പെടുത്തി. വ്യാപാര…
Read Moreവനംവകുപ്പ് അനാവശ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി സിപിഎം; സ്വാഭാവിക പ്രതികരണങ്ങള്‍ മാത്രമെന്നും വിശദീകരണം
പത്തനംതിട്ട: മലയോര മേഖലയിലെ പട്ടയ ഭൂമിയില്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കുന്നതിനുപോലും വനംവകുപ്പ് തടസം നില്‍ക്കുകയും അനധികൃതമായി വീടുകളില്‍ കടന്നുകയറി പരിശോധനകള്‍ നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പരസ്യ പ്രതിഷേധവുമായി രംഗത്തുവന്നതെന്ന് സിപിഎം നേതാക്കള്‍. ഇതുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്ക്കിടെയുള്ള പ്രതികരണങ്ങള്‍ സ്വാഭാവികമാണെന്നും നേതാക്കള്‍ പറഞ്ഞു. വനപാലകര്‍ വീടുകളില്‍ കയറി പരിശോധിക്കുകയും കര്‍ഷക ദ്രോഹ നടപടികള്‍ തുടരുകയും ചെയ്താല്‍ സമരം ശക്തിപ്പെടുത്താനാണ് സിപിഎം തീരുമാനം. ഇന്നലെ സീതത്തോട് കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചിനിടെ നേതാക്കള്‍ പ്രകോപനപരമായി പ്രസംഗിച്ചതു വിവാദമായതിനു പിന്നാലെയാണ് പ്രതികരണം. അനാവശ്യ ഇടപെടലുകള്‍ നടത്തുന്ന വനം ഉദ്യോഗസ്ഥരുടെ കാലുമാത്രമല്ല കയ്യും വെട്ടുമെന്ന് പെരുനാട് ഏരിയാ കമ്മിറ്റി അംഗം ജയ്സണ്‍ ജോസഫ് പ്രസംഗിച്ചതും ഉദ്യോഗസ്ഥര്‍ ഒറ്റക്കാലില്‍ നടക്കാന്‍ പരിശീലിക്കണമെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗം ജോബി ടി. ഈശോ ഭീഷണിപ്പെടുത്തിയതുമാണ് പുതിയ വിവാദങ്ങള്‍ക്കു കാരണമായത്. തടി പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ…
Read Moreതൃശൂർ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകനെ സ്ഥലംമാറ്റി; പുതിയ നിയമനം നല്‍കിയിട്ടില്ല
തൃശൂര്‍: സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകനെ സ്ഥലംമാറ്റി. ആര്. ഇളങ്കോ ആണു പുതിയ കമ്മീഷണർ. അങ്കിത് അശോകനു പുതിയ നിയമനം നല്‍കിയിട്ടില്ല.തൃശൂര്‍ പൂരം അലങ്കോലമാകാനിടയാക്കിയ കമ്മീഷണറുടെ നടപടികള്‍ ഏറെ വിവാദമായിരുന്നു. വൻ ജനകീയപ്രതിഷേധവും നേരിടേണ്ടിവന്നു. സംഭവത്തിൽ ലഭിച്ച രണ്ടു പരാതികളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി ഇടപെട്ട് ഡിജിപിയോട് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തെരഞ്ഞെടുപ്പുസമയമായതിനാൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദേശംകൂടി സ്വീകരിച്ചശേഷമാണ് ഉത്തരവിറക്കിയത്. തുടർന്ന് അന്വേഷണം നടത്തി പൂരത്തിന് ഒന്നരമാസത്തിനുശേഷമാണു സ്ഥലംമാറ്റനടപടി. അങ്കിത് അശോകനെ സ്ഥലംമാറ്റണമെന്ന് സോഷ്യൽ മീഡിയകളിലടക്കം വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പോലീസ് അന്വേഷണത്തിന്റെ ഭാഗമായി തിരുവന്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ, തൃശൂർ പ്രസ് ക്ലബ് സെക്രട്ടറി, ചില പൗരപ്രമുഖർ എന്നിവരെയും തിരുവനന്തപുരത്തേക്കു വിളിച്ചുവരുത്തി ഡിജിപി മൊഴിയെടുത്തിരുന്നു. പരാതികൾക്കടിസ്ഥാനമായ ഡിജിറ്റൽ രേഖകളും ആവശ്യപ്പെട്ടിരുന്നു. 2022 നവംബർ 19നാണ് അങ്കിത് അശോകനെ തൃശൂർ സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചത്. 2023ൽ പൂരത്തിനു നിയന്ത്രണങ്ങൾ…
Read Moreസുഹൃത്തായ നടിക്കു അശ്ലീലമെസേജ് അയച്ച ആളെ കൊലപ്പെടുത്തി; കന്നഡ സൂപ്പർ താരം ദർശൻ കൊലക്കേസില്‍ അറസ്റ്റിൽ
ബംഗ്ലൂരു: കന്നഡ സിനിമയിലെ സൂപ്പർ താരം ദർശൻ കൊലക്കേസില്‍ അറസ്റ്റിൽ. ബംഗളുരുവിന് അടുത്തുള്ള സോമനഹള്ളിയിൽ കഴിഞ്ഞ ദിവസം രേണുക സ്വാമി എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ കേസിലാണ് താരം അറസ്റ്റിലായത്. സോമനഹള്ളിയിൽ ഒരു പാലത്തിന്റെ താഴെ ആണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ആത്മഹത്യ എന്ന് കരുതിയ കേസ് പിന്നീട് കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. മൈസൂരില്‍ വച്ചാണ് ദര്ശന് അറസ്റ്റിലായത്. ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമിയുടെ കൊലപാതകം ബംഗളൂരുവിലെ ലോക്കൽ പോലീസ് അന്വേഷിക്കുകയായിരുന്നു. രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ ചോദ്യം ചെയ്തപ്പോഴാണ് ദര്‍ശന്റെ പേരു പുറത്തുവന്നത് എന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. ദർശന്റെ അടുത്ത സുഹൃത്തായ പവിത്ര ഗൗഡയെ ഓൺലൈൻ വഴി ശല്യപ്പെടുത്തിയതിനാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് മാസം മുമ്പ് ചിത്രദുർഗ സ്വദേശിയായ രേണുക സ്വാമിയെ ദർശന്റെ ഉടമസ്ഥതയിലുള്ള മൈസൂരു ഫാം…
Read Moreമലാവി വൈസ് പ്രസിഡന്റും ഭാര്യയും സഞ്ചരിച്ച വിമാനം കാണാതായി; വിമാനത്തിൽ ആകെ 10 പേർ
ലോങ്വേ: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മലാവിയിൽ വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമയും ഭാര്യ മേരിയും ഉൾപ്പെടെ പത്തു പേർ സഞ്ചരിച്ചിരുന്ന സൈനിക വിമാനം കാണാതായി. രാഷ്ട്രീയ പാർട്ടിയായ യുണൈറ്റഡ് ട്രാൻസ്ഫോർമേഷൻ മൂവ്മെന്റിലെ നേതാക്കളും ഉയർന്ന ഉദ്യോഗസ്ഥരും കാണാതായ വിമാനത്തിലുണ്ട്. തലസ്ഥാനമായ ലിലോങ്വേയിൽനിന്ന് പറന്നുയർന്ന വിമാനം വൈകാതെ റഡാറിൽനിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. വ്യാപകമായ തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും വിമാനത്തെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. പ്രാദേശിക സമയം രാവിലെ 9.17നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. പത്തരയോടെ മലാവിയുടെ വടക്കൻ മേഖലയിലുള്ള മസുസുവിലെ വിമാനത്താവളത്തിലായിരുന്നു വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത്. മുൻ കാബിനറ്റ് മന്ത്രി റാൽഫ് കസാംബാരയുടെ സംസ്കാര ചടങ്ങുകൾക്കായി പുറപ്പെട്ടതായിരുന്നു സംഘം. മൂന്നു ദിവസം മുൻപാണ് റാൽഫ് മരിച്ചത്. 10 വർഷമായി മലാവിയുടെ വൈസ് പ്രസിഡന്റാണ് സോളോസ് ചിലിമ. ബഹുരാഷ്ട്ര കമ്പനികളായ കൊക്ക കോളയിലും യൂണിലിവറിലും സുപ്രധാന പദവികൾ വഹിച്ചശേഷമാണ് സോളോസ് ചിലിമ…
Read Moreകോട്ടയം-ആലപ്പുഴ ബോട്ട് സർവീസ്; യാത്രാദുരിതത്തിന് അവസാനമില്ലേ..?
കോട്ടയം: കാലപ്പഴക്കംചെന്ന ബോട്ടുകളും യാത്രക്കാരുടെ കുറവും കോട്ടയം-ആലപ്പുഴ ബോട്ട് സര്‍വീസിനു തടസമാകുന്നു. പോളതടസം മൂലം ഒരു മാസക്കാലമാണ് സര്‍വീസ് നിര്‍ത്തിവയ്ക്കേണ്ടിവന്നത്. മഴക്കാലമായതോടെ കാലപ്പഴക്കം ചെന്ന ബോട്ടുകളിലുള്ള യാത്ര വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. പുതിയ യാത്രാബോട്ടുകള്‍ എത്തുമെന്ന പ്രഖ്യാപനം ഇതുവരെ നടന്നില്ല. കോട്ടയം കോടിമത ജെട്ടിയില്‍നിന്ന് രണ്ടും ആലപ്പുഴ ജെട്ടിയില്‍ നിന്നുള്ള ഒരു ബോട്ടും ഉൾപ്പെടെ മൂന്നു യാത്രാ ബോട്ടുകളാണ് കോട്ടയം-ആലപ്പുഴ റൂട്ടല്‍ സര്‍വീസ് നടത്തുന്നത്. പോള മൂലം ഒരു മാസം സര്‍വീസ് തടപ്പെട്ടതോടെ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. എങ്കിലും 8000-9000 രൂപ വരെ ഒരു ബോട്ടിനു കളക്ഷന്‍ ഇപ്പോഴും ലഭിക്കുന്നുണ്ട്. ഇത്രയും കളക്ഷന്‍ ലഭിച്ചിട്ടും തടി ബോട്ടുകള്‍ മാറ്റി പുതിയ ബോട്ടുകള്‍ എത്തിക്കാന്‍ ജലഗതാഗത വകുപ്പ് തയാറാകാത്തതില്‍ യാത്രക്കാര്‍ക്കു പ്രതിഷേധമുണ്ട്. തടി ബോട്ടുകളുടെ പല ഭാഗങ്ങളും തുരുമ്പെടുത്തു ദ്രവിച്ചു തുടങ്ങി. യഥാസമയം അറ്റകുറ്റപ്പണി നടത്താനും അധികൃതര്‍…
Read Moreട്രഡീഷണൽ ലുക്കിൽ ഹൻസിക; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ
ജീവിതത്തിലെ പ്രധാന നിമിഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ഹൻസിക മോട്വാണിയുടെ സാരിയിലുള്ള പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അധികവും മോഡേൺ ലുക്ക് തിരഞ്ഞെടുക്കുന്ന ഹൻസികയുടെ ഈ ലുക്ക് മോഡേണും ട്രെഡീഷണലും ചേർന്നതാണ്. രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന സാരിയാണ് ഹൻസിക ധരിച്ചിരിക്കുന്നത്. ഇളം നീല കളറിലുള്ള കട്ടി കുറഞ്ഞ ടുള്ളെ സീക്വൻസ് സാരിയാണിത്. ക്രിസ്റ്റലും സീക്വൻസും കൊണ്ടുള്ള ഹെവി വർക്കുകളാണ് സാരിയിലും ബ്ലൗസിലും കാണുന്നത്.വളരെയധികം പ്രത്യേകതകളുള്ളതാണ് സാരിയിലെ ഓരോ വർക്കുകളും.
Read Moreതൃശൂർ മേയർ സ്ഥാനം രാജിവയ്ക്കില്ല; വി.എസ്. സുനിൽ കുമാർ രാജിവയ്ക്കണമെന്ന് പറയില്ലെന്ന് എം.കെ. വർഗീസ്
തൃശൂർ: കോർപറേഷൻ മേയർ സ്ഥാനം രാജിവയ്ക്കില്ലെന്ന് മേയർ എം.കെ. വർഗീസ്.തൃശൂർ ലോക്സഭ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.എസ്. സുനിൽകുമാർ മേയറോട് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടതായി പ്രചാരണമുണ്ടായിരുന്നു. എന്നാൽ വി.എസ്. സുനിൽകുമാർ തന്നോട് രാജിവയ്ക്കണമെന്ന് പറയുമെന്ന് കരുതുന്നില്ലെന്നും അങ്ങിനെ സുനിൽകുമാർ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഖേദകരമാണെന്നും മേയർ പറഞ്ഞു. സുനിൽകുമാർ മേയറോടു രാജിവയ്ക്കാൻ പറഞ്ഞതായി തങ്ങൾക്ക് അറിയില്ലെന്ന് സിപിഎം ജില്ലാ നേതൃത്വവും വ്യക്തമാക്കി.
Read More‘ജനങ്ങൾക്കൊപ്പം നില്‍ക്കണം’ തോൽവിയുടെ പാഠം പഠിക്കണമെന്നു പി. ജയരാജൻ
തലശേരി: തെരഞ്ഞെടുപ്പു തോൽവിയുടെ പശ്ചാത്തലത്തിൽ എവിടെയെല്ലാം പോരായ്മകൾ സംഭവിച്ചിട്ടുണ്ടോ അതു സംബന്ധിച്ചു കൃത്യമായി പരിശോധിച്ചു പാഠം ഉൾക്കൊള്ളണമെന്ന് സിപിഎം സംസ്ഥാന കമ്മറ്റിയംഗം പി. ജയരാജൻ. പി.കെ. കുഞ്ഞനന്തന്റെ ചരമ വാർഷികാചരണം പാനൂർ പാറാട്ട് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം.സിപിഎമ്മിന് ജയവും പരാജയവും ഉണ്ടായിട്ടുണ്ട്. നാം ഉയർത്തിപ്പിടിച്ച ശരിയായ നയങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ സാധിക്കണം. എപ്പോഴും ജനങ്ങൾക്കൊപ്പം നിൽക്കുക എന്ന പാഠം നാം ഉൾക്കൊള്ളണം. ചരിത്രത്തെ ശരിയായി വിലയിരുത്തണം. അതിൽനിന്ന് ഊർജം സംഭരിക്കണം. എവിടെയെല്ലാം പോരായ്മകൾ സംഭവിച്ചു എന്നു കൃത്യമായി പരിശോധിച്ച് മുന്നോട്ടുപോകണമെന്നും പി. ജയരാജൻ പറഞ്ഞു.
Read More