എല്ലാവരും ജനിച്ച് കഴിഞ്ഞാല്‍ മരിക്കും. അത് നമുക്ക് ഒക്കെ അറിയാവുന്നതുമാണ്. അതാണ് ഇക്കാര്യങ്ങളില്‍ താന്‍ പിന്തുടരുന്ന ഫിലോസഫി. ജീവിതത്തില്‍ പണമോ മറ്റെന്തിങ്കിലുമോ നഷ്ടപ്പെട്ടാല്‍ നിങ്ങള്‍ക്ക് അത് തിരിച്ചു പിടിക്കാന്‍ പറ്റും പക്ഷെ, ഒരു മനുഷ്യന്റെ ജീവന് നഷ്ടപ്പെട്ടാല്‍ അത് തിരിച്ചു പിടിക്കാന്‍ കഴിയില്ല. നമുക്ക് അതില്‍ വിഷമമുണ്ടാകും. കരയുന്നതിനേക്കാള്‍ നമുക്ക് അവരെ മിസ് ചെയ്യും. പക്ഷേ നടി സൗന്ദര്യ മരിച്ച സമയത്ത് അതിനേക്കാള്‍ എനിക്ക് വേദനയുണ്ടാക്കിയത് മറ്റൊരു കാര്യമാണ്. അന്ന് അപകടത്തില്‍ സൗന്ദര്യയുടെ സഹോദരൻ അമറും മരിച്ചു. എന്തായിരിക്കും അവരുടെ അമ്മയുടെ അവസ്ഥ ? അമറിന്റെ കുട്ടികളുടെ അവസ്ഥ എന്തായിരിക്കും? അദ്ദേഹത്തിന്റെ ഭാര്യയുടെ അവസ്ഥ എന്തായിരിക്കും? എന്നൊക്കെയാണ് ചിന്തിച്ചത്. അതുകൊണ്ട് തന്നെ സൗന്ദര്യ മരിച്ചപ്പോഴല്ല, അവരുടെ പിന്നീടുള്ള കുടുംബത്തെക്കുറിച്ച് ആലോചിച്ചാണ് വിഷമം തോന്നിയതെന്ന് ജഗപതി ബാബു
Read MoreDay: June 12, 2024
തെറ്റുകൾ ഇപ്പോഴും പറ്റുന്നു; എന്റെ ജീവിതം മാറ്റേണ്ടിയിരുക്കുന്നു; ഗായത്രി സുരേഷ്
ഒന്ന് നന്നാകാം എന്നു കരുതി ഒരിടവേളയെടുത്ത് പോയതാണ്. എല്ലാം ഒന്ന് ശരിയാക്കി തിരികെ വരാം എന്നു കരുതി. അല്ലാതെ എനിക്ക് മുന്നോട്ട് പോകാന്‍ പറ്റില്ലെന്ന് മനസിലായി. എനിക്ക് എന്റെ ജീവിതം മാറ്റേണ്ടിയിരുന്നെന്ന് ഗായത്രി സുരേഷ്. ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ച രണ്ട് വര്‍ഷമായിരുന്നു അത്. എവിടെയാണ് തെറ്റുകള്‍ പറ്റിയതെന്ന് മനസിലായി. എന്തുകൊണ്ടാണ് വീണതെന്ന് മനസിലായി. എന്തൊക്കെ ചെയ്യരുതെന്ന് മനസിലായി. ഇപ്പോഴും തെറ്റുകള്‍ പറ്റുന്നുണ്ട്. അതില്‍ നിന്നും പഠിക്കാനും ശ്രമിക്കുന്നുണ്ട്. ആദ്യമൊക്കെ അമ്മയ്ക്ക് കുഴപ്പമുണ്ടായിരുന്നില്ല. പിന്നെ അമ്മയ്ക്ക് ടെന്‍ഷനായി തുടങ്ങി. ദൈവമേ ഈ കുട്ടി ഇനി ജോലിക്കൊന്നും പോകില്ലേ? ഗായത്രി എന്തെങ്കിലും ചെയ്യൂ, എന്തെങ്കിലും ബിസിനസ് ചെയ്യൂ എന്നൊക്കെ പറയുമായിരുന്നു. ഇപ്പോള്‍ അവരും ഹാപ്പിയാണ്. കൂടുതല്‍ ആക്ടീവ് ആയതോടെ അവരും ഹാപ്പിയായി.
Read Moreമമ്മൂക്കയുടെ സഹോദരീപുത്രൻ അഷ്ക്കർ സൗദാൻ നായകനായ ഡിഎൻഎ എത്തുന്നു
ഒരിടവേളയ്ക്കുശേഷം ഹിറ്റ്മേക്കർ ടി.എസ്. സുരേഷ്ബാബു സംവിധാനം ചെയ്യുന്ന ഡിഎൻഎ 14ന് കേരളത്തിനകത്തും പുറത്തും പ്രദർശനത്തിനെത്തുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമിച്ച ഇൻവസ്റ്റിഗേറ്റീവ്, വയലൻസ്, ആക്ഷൻ ജോണറിലുള്ള ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് എ.കെ. സന്തോഷാണ്. ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റായ ആക്ഷൻ രംഗങ്ങൾ കമ്പോസ് ചെയ്തിരിക്കുന്നത് സ്റ്റണ്ട് സിൽവ, കനൽകണ്ണൻ, പഴനിരാജ്, റൺ രവി എന്നിവർ ചേർന്നാണ്.ചിത്രത്തിൽ നായികയാകുന്നത് തെന്നിന്ത്യൻ താരസുന്ദരി റായ് ലക്ഷ്മിയാണ്. മമ്മൂക്കയുടെ സഹോദരീപുത്രൻ അഷ്ക്കർ സൗദാൻ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒപ്പം ബാബു ആന്റണി, ഹന്ന റെജി കോശി, അജു വർഗീസ്, രഞ്ജി പണിക്കർ, ഇർഷാദ്, രവീന്ദ്രൻ, ഇനിയ, ഗൗരിനന്ദ, സ്വാസിക, സലീമ, സീത, ശിവാനി, അഞ്ജലി അമീർ, റിയാസ് ഖാൻ, ഇടവേള ബാബു, സുധീർ (ഡ്രാക്കുള ഫെയിം), കോട്ടയം നസീർ, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണ, കൈലാഷ്,…
Read Moreസാനിയയുടെ ജീവചരിത്രം സിനിമയായാൽ… ഞാൻ അഭിനയിക്കാം; കൂടെ ഷാറൂഖോ അക്ഷയ് കുമാറോ വേണം
തന്റെ ജീവചരിത്രത്തിൽ ഷാരൂഖ് ഖാനോ അക്ഷയ് കുമാറോ അഭിനയിക്കുമെങ്കിൽ താനും അഭിനയിക്കുമെന്ന് ടെന്നീസ് താരം സാനിയ മിർസ. അടുത്തിടെ കപിൽ ശർമയുടെ ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ ബോക്സർ മേരി കോം, ബാഡ്മിന്റൺ താരം സൈന നെഹ്വാൾ, ഷാർപ്പ് ഷൂട്ടർ സിഫ്റ്റ് കൗർ എന്നിവർക്കൊപ്പം സാനിയ മിർസയും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനിടെയാണ് സാനിയ ഇക്കാര്യം തുറന്നു പറഞ്ഞത്.ഷോയിൽ തമാശകൾക്കും സംസാരങ്ങൾക്കുമിടയിൽ സാനിയയുടെ ബയോപിക്കിൽ അവളുടെ പ്രണയിനിയെ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഷാരൂഖ് ഖാൻ നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നതായി കപിൽ പറഞ്ഞു. ഷാരൂഖ് ജി സിനിമ ചെയ്താൽ ഞാൻ തന്നെ അഭിനയിക്കാൻ സാധ്യതയുണ്ട്. അക്ഷയ് കുമാർ അതിൽ ഉണ്ടെങ്കിൽ തീർച്ചയായും ഞാൻ അത് ചെയ്തിരിക്കും എന്നാണ് സാനിയ മറുപടി നൽകിയത്.മേരികോമിനെ പ്രിയങ്ക ചോപ്രയും സൈനയെ പരിണീതി ചോപ്രയുമാണ് അവതരിപ്പിച്ചത് എന്നും കപിൽ പറഞ്ഞു. സാനിയയുടെ ബയോപിക്കിൽ ആര് അഭിനയിക്കണം…
Read Moreകിടപ്പുമുറിയിൽ പൊള്ളലേറ്റ് നാലംഗ കുടുംബം മരിച്ച സംഭവം; ബിനീഷിന് സാമ്പത്തിക ബാധ്യതകൾ
അങ്കമാലി: കിടപ്പുമുറിയിൽ പൊള്ളലേറ്റ് നാലംഗ കുടുംബം മരിക്കാനിടയായ സംഭവത്തിൽ ദുരൂഹത തുടരുന്നു. അപകടമുണ്ടായ ദിവസത്തിനു മുന്‍പു ബിനീഷിന്റെ പ്രവൃത്തികളെക്കുറിച്ചാണ് ഇപ്പോൾ അന്വേഷണം ഊർജിതമാക്കിയിട്ടുള്ളത്.ശനിയാഴ്ച പുലർച്ചെയുണ്ടായ അഗ്നിബാധയിലാണ് പറക്കുളം റോഡിൽ അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ (45), ഭാര്യ അനുമോൾ (40), മക്കളായ ജൊവാന (9), ജെസ് വിൻ (6) എന്നിവർ മരിച്ചത്. ഇരുനില വീടിന്റെ മുകളിലത്തെ കിടപ്പുമുറിയിലാണ് തീപിടിത്തമുണ്ടായത്. ബിനീഷിന് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. മരണപ്പെട്ട ദിവസം 25 ലക്ഷം രൂപയുടെ ഇടപാടുകൾ നടക്കേണ്ട ദിവസമായിരുന്നു. അതേക്കുറിച്ചുള്ള മാനസിക സമ്മർദം ഉണ്ടായതായി സുഹൃത്തുക്കൾ പറയുന്നു.സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഭാര്യ ഉൾപ്പെടെയുള്ളവർക്ക് അറിയില്ലായിരുന്നുവെന്നും സൂചനയുണ്ട്. വേദനയില്ലാതെ എങ്ങനെ മരിക്കാം എന്നതിനെക്കുറിച്ച് ബിനീഷ് അന്വേഷിച്ചിരുന്നതായി പറയപ്പെടുന്നു. ഗൂഗിൾ ഉൾപ്പെടെയുള്ളതിൽനിന്നും ഇതേക്കുറിച്ച് തെരഞ്ഞതായി സംശയിക്കപ്പെടുന്നു.അപകടം ഉണ്ടായി അഞ്ചു ദിവസമായിട്ടും തീപിടിത്തത്തിന്റെ കാരണം കണ്ടുപിടിക്കാനായിട്ടില്ല. എസിയിലെ ഗ്യാസ് തീ പിടിക്കണമെങ്കിൽ…
Read Moreമകൾക്ക് പത്തുവയസായെങ്കിലും ആർത്തവമായില്ല; ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി പെൺകുട്ടിയും കുടുംബവും; ആവശ്യം തള്ളി ഹൈക്കോടതി
കൊച്ചി: ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്ന പത്ത് വയസുകാരിയുടെ ആവശ്യം തള്ളി ഹൈക്കോടതി. പത്ത് വയസ് പൂര്‍ത്തിയായെങ്കിലും ആദ്യ ആര്‍ത്തവം ഉണ്ടാകാത്തതിനാല്‍ പ്രായപരിധി പരിഗണിക്കാതെ ശബരിമല ദര്‍ശനത്തിന് അനുവദിക്കണം എന്നായിരുന്നു കര്‍ണാടക സ്വദേശിയായ പെണ്‍കുട്ടിയുടെ ആവശ്യം. വിഷയം സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷന് ബെഞ്ച് ഹര്‍ജി തള്ളിയത്.പത്ത് വയസിന് മുമ്പേ കോവിഡ് കാലത്ത് ശബമലയിലെത്താന്‍ ആഗ്രഹിച്ചതാണ്. എന്നാല്‍ പിതാവിന്റെ ആരോഗ്യ പ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും കാരണം നടന്നില്ല. ഇത്തവണ തന്നെ മലകയറാന്‍ അനുവദിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വത്തോട് കോടതി നിര്‍ദേശം നല്‍കണമെന്നായിരുന്നു 10 വയസുകാരിയുടെ ആവശ്യം. ദേവസ്വം ബോര്‍ഡ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാത്തതിനാലാണ് കോടതിയെ സമീപിച്ചത്. ആചാരങ്ങള്‍ പാലിച്ച് മലകയറാന്‍ കഴിയുമെന്നും പത്ത് വയസെന്ന പ്രായപരിധി സാങ്കേതികമെന്നുമായിരുന്നു വാദം. എന്നാല്‍ 10 മുതല്‍ 50 വയസ് വരെ സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന ദേവസ്വം നിലപാടില്‍ ഇടപെടാന്‍ ആകില്ലെന്ന് ഹൈക്കോടതി…
Read Moreഎയിംസ് എവിടെ വേണമെന്ന് പറയേണ്ടിടത്ത് പറയും: നേതാക്കൾക്ക് എവിടെവേണമെന്ന് പറയാൻ അവകാശമുണ്ടെന്ന് സുരേഷ് ഗോപി
കോഴിക്കോട്: കേരളത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് പ്രത്യേക താൽപര്യമുണ്ടെന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കേരളത്തിലെ ടൂറിസം കേന്ദ്രങ്ങൾ തിരിച്ചറിഞ്ഞ് പ്രത്യേക പദ്ധതികൾ തയാറാക്കുമെന്നും കോഴിക്കോട് ബിജെപി ജില്ലാ കമ്മിറ്റി ഓഫിസ് സന്ദർശിച്ചശേഷം സുരേഷ് ഗോപി പറഞ്ഞു. എയിംസ് കോഴിക്കോട്ടു വേണമെന്ന് പറയാൻ നേതാക്കൾക്ക് അവകാശമുണ്ട്. തനിക്കും അഭിപ്രായം പറയാൻ അവകാശമുണ്ട്. അതു പറയേണ്ടയിടത്തു പറയുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇന്നലെ രാത്രി വിമാനത്താവളത്തിൽ വൻ സ്വീകരണമാണ് സുരേഷ് ഗോപിക്ക് ബിജെപി ഒരുക്കിയത്.
Read Moreആന്ധ്രയിൽ നായിഡു അധികാരമേറ്റു; നാലാംവട്ടം മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്നതിന് സാക്ഷിയായി നരേന്ദ്ര മോദി
ന്യൂഡൽഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ഇന്നു രാവിലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഒഡീഷ മുഖ്യമന്ത്രിയായി ബിജെപി നേതാവ് മോഹൻ ചരണ്‍ മാജി ഇന്നു വൈകിട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ആന്ധ്രപ്രദേശിൽ ടിഡിപി നേതൃത്വത്തിൽ സഖ്യകക്ഷി സര്‍ക്കാരും ഒഡീഷയിൽ ബിജെപിയുമാണ് അധികാരത്തിലേറുന്നത്. ആന്ധ്രാപ്രദേശിൽ ഇത് നാലാം വട്ടമാണ് ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയാകുന്നത്. ഇന്നു രാവിലെ വിജയവാഡയിലെ ഗണ്ണാവരം വിമാനത്താവളത്തിന് സമീപം കേസരപ്പള്ളി ഐടി പാർക്കിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ. നായിഡുവിന്റെ മകൻ നര ലോകേഷ്, ജനസേന അധ്യക്ഷൻ പവൻ കല്യാൺ, പാർട്ടിയുടെ മുതിർന്ന നേതാവ് എൻ. മനോഹർ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. പവൻ കല്യാൺ ഉപമുഖ്യമന്ത്രി ആയേക്കും. 175 അംഗ സഭയിൽ ടിഡിപിക്ക് 135, ജനസേനക്ക് 21, ബിജെപിക്ക് എട്ടും അംഗങ്ങളാണുള്ളത്.ഒഡീഷയിൽ ഇന്നു വൈകീട്ടാണു സത്യപ്രതിജ്ഞ. നാല് തവണ എംഎൽഎയായ മോഹൻ ചരണ്‍ മാജി ഒഡീഷയിലെ…
Read Moreഇടതില്ലെങ്കില്‍ ഇന്ത്യയില്ല എന്ന എല്‍ഡിഎഫ് പരസ്യം അറംപറ്റി; സിപിഎമ്മിനെ കുടഞ്ഞ് കുഞ്ഞാലിക്കുട്ടി; നീക്കുപോക്ക് സാധ്യതകൾ ഇനിയില്ല
കോഴിക്കോട്: സിപിഎമ്മിനെതിരേ അന്പരപ്പിക്കുന്ന വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. നിയമസഭയിലായിരുന്നു പരിഹാസം നിറഞ്ഞ കുഞ്ഞാലിക്കുട്ടിയുടെ കടുത്ത വിമർശനം. ഇടതില്ലെങ്കില്‍ ഇന്ത്യയില്ല എന്ന എല്‍ഡിഎഫ് പരസ്യം അറംപറ്റിയെന്ന പരിഹാസവുമായാണ് കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്. ഇന്ത്യയുണ്ട് പക്ഷേ ഇടതില്ല എന്ന അവസ്ഥയാണ് തെരഞ്ഞെടുപ്പിനുശേഷം ഉണ്ടായതെന്ന് കുഞ്ഞാലിക്കുട്ടി ആക്ഷേപിച്ചു.ഇടതില്ലെങ്കില്‍ ന്യൂനപക്ഷ പൗരന്മാര് രണ്ടാം ക്ലാസാകുമെന്ന ധാരണയാണ് സിപിഎം ഉണ്ടാക്കിയിരുന്നത്. കോണ്‍ഗ്രസ് ജയിച്ചതോടെ രണ്ടാം ക്ലാസ് പൗരന്മാര് ഇല്ലാതായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൊന്നാനിയിൽ ലീഗ് പുറത്താക്കിയ ആളെ സിപിഎം ചിഹ്നം കൊടുത്തു മത്സരിപ്പിച്ചു. ഇത്തവണത്തെ അവിടത്തെ പരീക്ഷണത്തില്‍ ലീഗിനെ വിഭജിക്കാനും ശ്രമിച്ചു. ലീഗ് പുറത്താക്കി എന്ന ഏക മഹത്വമാണ് ഇടത് സ്ഥാനാർഥിക്ക് ഉണ്ടായിരുന്നതെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. ഇത്രത്തോളം രൂക്ഷമായി സിപിഎമ്മിനെ കുഞ്ഞാലിക്കുട്ടി വിമര്‍ശിക്കുന്നത് ആദ്യമായാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ മലബാറില്‍ നേട്ടമുണ്ടാക്കാന്‍ ന്യൂനപക്ഷവോട്ടുകളില്‍ കണ്ണും നട്ട് സിപിഎം നടത്തിയ…
Read Moreകുവൈത്തിൽ തൊഴിലാളി ക്യാമ്പിൽ വൻ തീപിടിത്തം; മലയാളികളടക്കം 35 പേർ മരിച്ചതായി റിപ്പോർട്ട്
കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ വന്‍ തീപിടിത്തത്തില്‍ മലയാളികളടക്കം 35 പേർ മരിച്ചതായി റിപ്പോർട്ട് . നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരിൽ രണ്ടു മലയാളികളും ഒരു തമിഴ്നാട് സ്വദേശിയും ഉണ്ടെന്നാണ് സൂചന. മാംഗെഫിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയുടെ നാലാം നമ്പർ ക്യാമ്പിലാണ് അഗ്നിബാധയുണ്ടായത്. മലയാളികൾ ഉൾപ്പെടെ 195 പേർ ക്യാമ്പിലുണ്ടായിരുന്നു. ഇവിടുത്തെ സുരക്ഷാജീവനക്കാരന്റെ മുറിയിൽനിന്നാണ് തീ പടർന്നതെന്നാണു പ്രാഥമിക നിഗമനം. പുലർച്ചെ നാലോടെ ആരംഭിച്ച തീ കെട്ടിടത്തിൽ ആളിപ്പടരുകയായിരുന്നു. പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് നിരവധി പേര്‍ക്ക് പരിക്കേറ്റത്. പത്തോളം പേർ ഗുരുതര പരിക്കുകളോടെ അദാന്‍, ജാബിർ, ഫര്‍വാനിയ ആശുപത്രികളിൽ ചികിത്സയിലാണ്. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.
Read More