ചേർത്തല: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം മൂലം ഡ്രൈവിംഗ് സ്കൂൾ ഉടമകളെയും വർക്കർമാരെയും പട്ടിണിയിലാക്കിയെന്നാരോപിച്ച് ഗതാഗതമന്ത്രിക്കെതിരേ കരപ്പുറം രാജശേഖരൻ വേറിട്ട പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ഇന്നലെ രാവിലെ സിവിൽസ്റ്റേഷനു സമീപം “ഗതാഗതമന്ത്രി നീതി പാലിക്കുക’ എന്ന ബോർഡ് നെഞ്ചിൽ തൂക്കി അനശ്വരനായ വയലാർ രാമവർമയുടെ ഗാനങ്ങൾ ആലപിച്ചായിരുന്നു പ്രതിഷേധം. നഗരസഭാ വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ ഉദ്ഘാടനം ചെയ്തു. ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് ആൻഡ് വർക്കേഴ്സ് യൂണിയൻ (എഐടിയുസി) ജോ. സെക്രട്ടറി കെ. സോമൻ അധ്യക്ഷത വഹിച്ചു. അശാസ്ത്രീയമായ ഡ്രൈവിംഗ് പരിശീലനവും വിദ്യാർഥികൾക്ക് ലൈസൻസ് ലഭിക്കാൻ ഒമ്പതു മാസത്തോളമെടുക്കുന്ന സാഹചര്യത്തിലുമാണ് ഡ്രൈവിംഗ് സ്കൂൾ പ്രതിസന്ധിയിലായതെന്ന് കരപ്പുറം രാജശേഖരൻ പറഞ്ഞു. വയലാർ ഫാൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും കരപ്പുറം ഡ്രൈവിംഗ് സ്കൂൾ ഉടമയുമായ കരപ്പുറം രാജശേഖരൻ നിരവധി ഒറ്റയാൾ പ്രതിഷേധത്തിലൂടെ ശ്രദ്ധേയനാണ്. നവകേരള സദസ് പ്രചാരണത്തിന് സ്ത്രീവേഷം അണിഞ്ഞ് കരപ്പുറം…
Read MoreDay: June 12, 2024
റേഷൻ കടകൾക്കു പൂട്ടുവീഴുമോ? പഞ്ചസാരയില്ല, മണ്ണെണ്ണെയില്ല, ഗോതമ്പില്ലേയില്ല… ലോറി സമരമായതിനാൽ അരിയും എത്തുന്നില്ല; മറുപടിനൽകി മടുത്തെന്ന് വ്യാപാരികൾ
ചെങ്ങന്നൂർ: സംസ്ഥാനത്ത് റേഷൻ കടകൾക്കു പൂട്ടുവീഴാൻ സാധ്യത. നിലവിൽ ഭാഗികമായി മാത്രമാണ് ഭൂരിപക്ഷം സ്ഥലങ്ങളിലും റേഷൻ കടകൾ പ്രവർത്തിക്കുന്നത്. മണ്ണെണ്ണ, പഞ്ചസാര, ഗോതമ്പ്, ആട്ട എന്നിവ കടകളിൽ ഇല്ലാതായിട്ട് മാസങ്ങളായി. മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് നൽകിവന്നിരുന്ന പഞ്ചസാര നിർത്തലാക്കിയിട്ട് ആറു മാസവും മണ്ണെണ്ണ ലഭ്യമല്ലാതായിട്ട് അഞ്ചുമാസവും പിന്നിടുന്നു. മുൻഗണനേതര വിഭാഗമായ നീല, വെള്ള കാർഡുടമകൾക്ക് മണ്ണെണ്ണ നിർത്തിയിട്ട് രണ്ടുവർഷമായി. മുൻഗണന വിഭാഗത്തിനു മാസം തോറും ലഭിച്ചിരുന്ന മണ്ണെണ്ണ മൂന്നുമാസത്തിലൊരിക്കലാക്കി. മഞ്ഞ കാർഡുകാർക്ക് മൂന്നുമാസത്തിലൊരിക്കൽ ഒരു ലീറ്ററും പിങ്ക് കാർഡിന് അര ലീറ്ററുമാണ് നൽകി വന്നിരുന്നത്. എന്നാൽ, ഇത്തവണ ഇതും ഇല്ലാതായ അവസ്ഥയിലാണ്. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങൾ ഉൾക്കൊള്ളുന്ന അര ലിറ്റർ മണ്ണെണ്ണ ഇനിയും വിതരണം ആരംഭിച്ചിട്ടില്ല. മണ്ണെണ്ണയുടെ മൊത്ത വിതരണക്കാർ സ്റ്റോക്ക് എടുക്കാത്തതാണ് വിതരണം നടക്കാത്തതിനു കാരണമായി പറയുന്നത്. ഒരു ജില്ലയിൽ ഒന്നോ രണ്ടോ…
Read Moreവഴിയോര മരങ്ങൾ അപകടക്കെണിയാകുന്നു; ഓലമടല് വീണു സ്കൂട്ടർ യാത്രികയ്ക്കു പരിക്ക്
എടത്വ: വഴിയോര മരങ്ങള്‍ യാത്രക്കാര്‍ക്കു വിനയാവുന്നു. തലവടിയില്‍ രണ്ടു വ്യത്യസ്ത അപകടങ്ങള്‍. ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു മുകളില്‍ ഓലമടല് വീണും കെഎസ്ആര്‍ടിസി ബസിനു മുന്നില്‍ മരത്തിന്റെ ശിഖരം അടര്‍ന്ന് വീണുമാണ് അപകടമുണ്ടായത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് തലവടി കൊച്ചമ്മനം കലുങ്കിനു സമീപമാണ് അപകടം. ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു മുകളിലേക്കു തെങ്ങോല അടര്‍ന്നു വീണ് ഹെല്‍മറ്റ് പൊട്ടി സ്കൂട്ടര്‍ പിന്‍സീറ്റ് യാത്രക്കാരിയായ തലവടി സ്വദേശി ശ്രീലക്ഷ്മിക്കാ ണു പരിക്കേറ്റത്. തലയോട്ടിയില്‍ ആഴത്തിലുള്ള മുറിവുണ്ടായതിനെത്തുടര്‍ന്ന് എടത്വ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കു പരുമല സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. മറ്റൊരപകടത്തില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനു മുന്പിലേക്കു മരത്തിന്റെ ശിഖരം അടര്‍ന്നുവീണു. തലവടി പഞ്ചായത്ത് ജംഗ്ഷനു സമീപമാണ് അപകടം. യാത്രക്കാര്‍ അപകടം കൂടാതെ രക്ഷപ്പെട്ടെങ്കിലും തകഴിയില്‍നിന്ന് ഫയര്‍ ഫോഴ്സ് എത്തി ശിഖരം മുറിച്ചു മാറ്റിയ ശേഷമാണ് സര്‍വീസ് പുനരാരംഭിച്ചത്. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിലെ…
Read Moreഖത്തറിനോട് 2-1 തോൽവി വഴങ്ങി; ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നിന്ന് ഇന്ത്യ പുറത്ത്
ദോഹ: നിർണായക മത്സരത്തിൽ ഖത്തറിനോട് തോറ്റ് ഫിഫ ലോകകപ്പ് യോഗ്യത റൗണ്ടില്‍ നിന്ന് ഇന്ത്യ പുറത്ത്. ഇന്ത്യ തോൽവി വഴങ്ങിയത് 2-1ന്. ഖത്തറിന്റെ പെനാല്‍റ്റി ബോക്സിലേക്ക് ഇരച്ചെത്തിയ ഇന്ത്യന്‍ താരങ്ങളേയാണ് ആദ്യ പകുതിയിൽ കണ്ടത്. പിന്നാലെ ഖത്തറിനെ ഞെട്ടിച്ച് ഇന്ത്യ മുന്നിലെത്തി. ഇടതുവിങ്ങില്‍ നിന്ന് ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ് നല്കിയ പാസ് ലാലിയന്‍സുവാല ചാങ്തെ വലയിലെത്തിക്കുകയായിരുന്നു. 73-ാം മിനിറ്റിലെ വിവാദ ഗോളില്‍ ഖത്തര്‍ ഒപ്പം പിടിക്കുകയായിരുന്നു. ഗോള്‍ ലൈനും കടന്ന് മൈതാനത്തിന് പുറത്തുപോയ പന്ത് ഖത്തർ ഗോൾവലയിൽ എത്തിച്ചതോടെ റഫറി ഗോള്‍ അനുവദിക്കുകയായിരുന്നു. എയ്മെന്‍ നേടിയ ഗോള്‍ അനുവദിക്കാന്‍ ആകില്ലെന്ന് ഇന്ത്യ തര്‍ക്കിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നാലെ 85-ാം മിനിറ്റിൽ അല്‍ റാവി എടുത്ത ഷോട്ട് ഗോൾ വല കുലുക്കിയതോടെ ഇന്ത്യയുടെ പുറത്തേക്കുള്ള വഴി തെളിഞ്ഞു.
Read Moreപോലീസിനെക്കുറിച്ച് ജനങ്ങളുടെ പരാതികള്‍ തുടരുന്നു; സേനയെ നന്നാക്കാൻ എന്തുചെയ്തുവെന്നറിയിക്കണം; എല്ലാവരും തുല്യരാണെന്ന കാര്യം ഓർമിപ്പിച്ച് കോടതി
കൊച്ചി:കൊളോണിയല്‍ കാലത്തല്ല, എല്ലാവരും തുല്യരാണെന്ന് ആഹ്വാനംചെയ്യുന്ന മഹത്തായ ഭരണഘടനയുടെ യുഗത്തിലാണ് ജീവിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോലീസ് സ്റ്റേഷനില്‍ പേടിക്കാതെ കയറിച്ചെല്ലാനാകണമെന്ന് കോടതി. പോലീസ് സേനയെ പരിഷ്കൃതരാക്കാന്‍ സ്വീകരിച്ച നടപടികള്‍ സംസ്ഥാന പോലീസ് മേധാവി അറിയിക്കണമെന്ന് ഹൈക്കോടതി. പോലീസിന്റെ പെരുമാറ്റം സംബന്ധിച്ച് പല നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും മോശം പെരുമാറ്റത്തെക്കുറിച്ച് ജനങ്ങളുടെ പരാതികള്‍ തുടരുകയാണ്. ജനങ്ങളെ സംരക്ഷിക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രകോപനമുണ്ടായാലും അതേ നാണയത്തില്‍ പ്രതികരിക്കുകയല്ല വേണ്ടത്. ഭരണഘടനാനുസൃതമായി, സംസ്കാരത്തോടെ പെരുമാറണം. പോലീസുകാരെ പരിഷ്കൃതരാക്കുന്നതിന് ആവശ്യമായ നടപടികള്‍ മേധാവികള്‍ സ്വീകരിക്കണം.
Read Moreകുട്ടേട്ട ഇഡി വരുന്നുണ്ട്…. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയിൽ കള്ളപ്പണം വിനിയോഗിച്ചോ? നടൻ സൗബിന് ഷാഹിറെ ചോദ്യം ചെയ്യും; സത്യമറിയാൻ ഇഡി വരുന്നു…
കൊച്ചി: ‘മഞ്ഞുമ്മല്‍ ബോയ്സ് സിനിമയില്‍ കള്ളപ്പണം വിനിയോഗിച്ചോയെന്നറിയാൻ എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റ് അന്വേഷണം. നിര്‍മാണ പങ്കാളിയായ ഷോണ്‍ ആന്റണിയെ ഇഡി കൊച്ചി ഓഫീസില്‍ വിളിപ്പിച്ച് ചോദ്യം ചെയ്തു. നടനും നിര്‍മാതാവുമായ സൗബിന് ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവരെയും അടുത്ത ദിവസം ചോദ്യം ചെയ്യും. ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാണത്തിന്റെ പേരില്‍ സാമ്പത്തികക്രമക്കേടുകള്‍ നടന്നെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായാണ് ഇഡി അന്വേഷണം. നിര്‍മാണത്തില്‍ പങ്കാളിത്തവും 40 ശതമാനം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് ഏഴു കോടി രൂപ തട്ടിയെടുത്തെന്ന് അരൂര്‍ സ്വദേശി സിറാജ് വലിയതുറ നല്കിയ പരാതിയിലാണ് ഗുരുതരമായ തട്ടിപ്പ് നടന്നതായി പോലീസ് കണ്ടെത്തിയത്. സിനിമ ഹിറ്റായിട്ടും തനിക്ക് പണം നല്‍കിയില്ലെന്നാണ് സിറാജിന്റെ പരാതി. മരട് പോലീസ് കേസ് അന്വേഷിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിലാണ് സിനിമയുടെ നിര്‍മാണ കമ്പനിയുടെ തട്ടിപ്പുകള്‍ പുറത്താകുന്നത്.
Read More