പൂ​ട്ട​ഴി​ച്ച​പ്പോ​ൾ കേ​ര​ളം പൂ​സാ​യി; ഒ​റ്റ ദി​വ​സം കു​ടി​ച്ച​ത് 51 കോ​ടി​യു​ടെ മ​ദ്യം; 68 ലക്ഷത്തിന്‍റെ മദ്യം കുടിച്ച് മുന്നിൽ പാലക്കാടും തൊട്ടുപിന്നിൽ തിരുവനന്തപുരവും

തി​രു​വ​ന​ന്ത​പു​രം∙ ലോ​ക്ഡൗ​ണ്‍ ഇ​ള​വി​നെ​ത്തു​ട​ർ​ന്നു മ​ദ്യ​ശാ​ല​ക​ൾ തു​റ​ന്ന ബു​ധ​നാ​ഴ്ച റി​ക്കോ​ർ​ഡ് വി​ൽ​പ്പ​ന. 51 കോ​ടി രൂ​പ​യു​ടെ മ​ദ്യ​മാ​ണ് ബ​വ്റി​ജ​സ് ഷോ​പ്പു​ക​ളി​ലൂ​ടെ മാ​ത്രം വി​റ്റ​ത്. സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ 49 കോ​ടി രൂ​പ​യു​ടെ ക​ച്ച​വ​ട​മാ​ണ് ന​ട​ക്കു​ന്ന​ത്.

ബു​ധ​നാ​ഴ്ച 225 ഔ​ട്ട്‍​ലെ​റ്റു​ക​ളാ​ണ് തു​റ​ന്ന​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി (ടി​പി​ആ​ർ) 20 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ 40 ഷോ​പ്പു​ക​ൾ തു​റ​ന്നി​രു​ന്നി​ല്ല.

ക​ൺ​സ്യൂ​മ​ർ ഫെ​ഡ് ഔ​ട്ട്‍​ലെ​റ്റു​ക​ളി​ല്‍ എ​ട്ട് കോ​ടി​യു​ടെ മ​ദൃ​വി​ൽ​പ​ന ഇ​ന്ന​ലെ ന​ട​ന്നു. ഏ​റ്റ​വു​മ​ധി​കം മ​ദ്യം വി​റ്റ​ത് പാ​ല​ക്കാ​ട് തേ​ങ്കു​റി​ശി​യി​ലാ​ണ്.

68 ല​ക്ഷം രൂ​പ​യു​ടെ മ​ദ്യ​മാ​ണ് തേ​ങ്കു​റി​ശി​യി​ൽ വി​റ്റ​ത്. തി​രു​വ​ന​ന്ത​പു​രം പ​വ​ർ ഹൗ​സ് റോ​ഡ് ഔ​ട്ട്‌‍​ലെ​റ്റി​ല്‍ 65 ല​ക്ഷം രൂ​പ​യു​ടെ​യും ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ 64 ല​ക്ഷം രൂ​പ​യു​ടെ​യും മ​ദ്യ​വും വി​റ്റു.

Related posts

Leave a Comment