ഓണ്‍ലൈനായി വാങ്ങിയ ഐസ്ക്രീമിനുള്ളിൽനിന്നു മനുഷ്യവിരലിന്റെ ഭാഗം കിട്ടിയെന്ന് പരാതി. മഹാരാഷ്ട്രയിലെ മലാഡിലാണ് സംഭവം.ഭക്ഷ്യവിതരണ ആപ്പായ സെപ്റ്റോ വഴിയാണ് മലാഡ് സ്വദേശിയായ ഡോ. ബ്രെൻഡൻ ഫെറാവോ യമ്മോ കന്പനിയുടെ ബട്ടർസ്കോച്ച് ഐസ്ക്രീം ഓർഡർ ചെയ്തത്. ബുധനാഴ്ച ഉച്ചയോടെ ഭക്ഷണത്തിനു ശേഷം ഐസ്ക്രീം കഴിക്കുമ്പോഴാണു വിരലിന്റെ ഭാഗം കണ്ടത്. പകുതിയോളം കഴിച്ചുകഴിഞ്ഞ ശേഷം ഐസ്ക്രീമിനുള്ളിലെ കട്ടിയുള്ള വസ്തു നാവിൽ തട്ടി. അണ്ടിപ്പരിപ്പാണെന്നു കരുതി പരിശോധിച്ചപ്പോഴാണ് വിരലിന്റെ ഒരു ഭാഗമാണെന്നു മനസിലായതെന്നും ഡോക്ടർ പറയുന്നു. നഖമടക്കം ഒന്നര സെന്റിമീറ്റർ നീളമുള്ള വിരലിന്റെ ഭാഗമാണു ലഭിച്ചത്. സോഷ്യൽമീഡിയ വഴി ഐസ്ക്രീം കമ്പനിക്കു പരാതി നൽകയെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. തുടർന്ന് വിരൽ ഒരു ഐസ്ബാഗിലാക്കി മലാഡ് പോലീസ് സ്റ്റേഷനിൽ എത്തി ഇന്നലെ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ യമ്മോ ഐസ്ക്രീം കമ്പനിക്കെതിരേ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി മലാഡ് പോലീസ് അറിയിച്ചു. വിരലിന്റെ…
Read MoreDay: June 14, 2024
ഇക്കൊല്ലത്തെ ഓണം നമുക്കൊരുമിച്ചുണ്ണാം അമ്മേ… അമ്മയ്ക്കും അനിയത്തിക്കും കൊടുത്ത വാക്ക് പാലിക്കാൻ ഇനി ആകാശ് ഇല്ല; തേങ്ങലടക്കാനാവാതെ കുടുംബം
പത്തനംതിട്ട: ഈ ഓണം ഒന്നിച്ചുണ്ണാമെന്ന് അമ്മയ്ക്കും അനിയത്തിക്കും വാക്ക് നൽകിയാണ് തന്നെ തേടിവരുന്ന ദുരന്തത്തെ അറിയാതെ ആകാശ് ഫോൺ വച്ചത്. പന്തളം സ്വദേശിയായ ഈ 32കാരനായിരുനാണ് തന്റെ കുടുംബത്തിന് താങ്ങും തണലുമായി നിന്നത്. ചെറുപ്പത്തിൽ തന്നെ അച്ഛൻ നഷ്ടപ്പെട്ട ആകാശിന്റെ ലോകം അമ്മ ശോഭനയും അനിയത്തി ശാരിയുമായിരുന്നു. തന്റെ പ്രായമെത്തിയവർ കുടുംബം പുലർത്തുന്നതിനു മുന്നേതന്നേ ആ ചെറുപ്പക്കാരൻ കുടുംബത്തിന്റെ ചുമതല ഏറ്റെടുത്ത് നോക്കിനടത്തി. അങ്ങനെയാണ് ആകാശ് വിദേശത്തേക്ക് പറന്നത്. എട്ടുവർഷമായി വിദേശത്ത് ജോലിനോക്കുന്ന ആകാശ് അഗ്നിബാധയുണ്ടായ കമ്പനിയുടെ സ്റ്റോർ ഇൻ ചാർജായി ജോലിനോക്കിവരുകയായിരുന്നു. ഒന്നര വർഷക്കാലത്തിന് മുൻപായിരുന്നു ആകാശ് നാട്ടിലെത്തി മടങ്ങിയത്. ഇക്കൊല്ലത്തെ ഓണത്തിന് ഉറപ്പായും നാട്ടിൽ ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയിരുന്നു. മൂന്നു മാസത്തെ ശമ്പള കുടിശിക കിട്ടാൻ ഉണ്ടെന്നു ദുരന്തതിന്റെ തലേന്നും വീട്ടുകാരോട് പറഞ്ഞിരുന്നു. ബുധനാഴ്ച രാത്രി മകന്റെ വിളി പ്രതീക്ഷിച്ചിരിക്കവേയാണ് ആ അമ്മയെത്തേടി കുവൈത്തിലെ…
Read Moreഭരണവിരുദ്ധ വികാരമുണ്ടായി; തെരഞ്ഞെടുപ്പ് തോൽവിയിൽ കമ്യൂണിസ്റ്റുകാർ സ്വയം വിമർശനം നടത്തുമെന്ന് ബിനോയ് വിശ്വം
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശൂർ നൽകിയത് വലിയ പാഠമാണ്. തെരഞ്ഞെടുപ്പ് തോൽവിയിൽ കമ്യൂണിസ്റ്റുകാർ സ്വയം വിമർശനം നടത്തുമെന്നും ബിനോയ് വിശ്വം. ക്ഷേമപെൻഷൻ, സപ്ലൈകോ തുങ്ങിയ വിഷയങ്ങൾ തെരഞ്ഞെടുപ്പുഫലത്തെ ബാധിച്ചെന്നാണു വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തോൽവി പരിശോധിക്കാൻ സിപിഎമ്മിനും സിപിഐക്കും സംയുക്ത സമിതി ഉണ്ടാവില്ല. സർക്കാർ തലത്തിൽ നേതൃമാറ്റം ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreയാത്രക്കാരില്ല; അയോധ്യയിലേക്കുള്ള വിമാന സർവീസ് റദ്ദാക്കി സ്പൈസ് ജെറ്റ്
ഹൈദരാബാദ്: യാത്രക്കാര്‍ ഇല്ലാത്തതു കാരണം അയോധ്യയിലേക്കുള്ള വിമാന സർവീസ് നിർത്തലാക്കി സ്പൈസ് ജെറ്റ്. അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള യാത്രക്കാരുടെ ആവേശം കണ്ടാണ് മുൻനിര വിമാനക്കമ്പനിയായ സ്പൈസ് ജെറ്റ് വിവിധ നഗരങ്ങളിൽനിന്ന് സർവീസ് ആരംഭിച്ചത്. ഏപ്രിൽ രണ്ടിനാണ് ഹൈദരാബാദില്‍നിന്ന് അയോധ്യയിലെ മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രതിവാരം മൂന്ന് സർവീസ് തുടങ്ങിയത്. വേണ്ടത്ര യാത്രക്കാര്‍ ഇല്ലാത്തതിനാല്‍ ജൂൺ ഒന്നു മുതൽ സർവീസുകൾ പൂർണമായും നിർത്തലാക്കി. രാജ്യത്തെ എട്ട് വിമാനത്താവളങ്ങളിൽനിന്ന് അയോധ്യയിലേക്ക് സർവീസുകൾ ഫെബ്രുവരിയിൽ ആരംഭിച്ചിരുന്നു. ഇപ്പോൾ ആറ് നഗരങ്ങളിൽ നിന്നു നേരിട്ടുള്ള സർവീസുകൾ നിർത്തലാക്കി. ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ജയ്പുർ, പാട്ന, ദർഭംഗ എന്നീ സർവീസുകളാണ് റദ്ദ് ചെയ്തത്. അഹമ്മദാബാദ്, ഡൽഹി നഗരങ്ങളിൽനിന്ന് മാത്രമാണ് സ്പൈസ് ജെറ്റ് അയോധ്യയിലേക്ക് സർവീസ് നടത്തുന്നത്. ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രാണപ്രതിഷ്ഠ ചടങ്ങുകൾ നടത്തിയതിനു പിന്നാലെയാണ് വിവിധ നഗരങ്ങളിൽനിന്ന് അയോധ്യയിലേക്ക്…
Read More18 വർഷത്തെ ദാമ്പത്യം, 3 കുട്ടികളുടെ പിതാവ്; ഒടുവിൻ അവൻ അവളായി മാറി
വൈറലായ ഒരു ദമ്പതികളുടെ കഥയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഭർത്താവിന്റെ പേര് ഷെയ് സ്കോട്ട്, ഭാര്യയുടെ പേര് അമാൻഡ സ്കോട്ട് . അമേരിക്കയിലെ യൂട്ടായിലെ സെൻ്റ് ജോർജ്ജ് നിവാസികളാണ് ഇവർ. അടുത്തിടെയാണ് ഈ ദമ്പതികൾ വിവാഹ വാർഷികം ആഘോഷിച്ചത്. 2006 ൽ ഷായും അമാൻഡയും വിവാഹിതരായി. 2012 ൽ ഇവർക്ക് ആദ്യത്തെ കുട്ടി ജനിച്ചു. രണ്ട് വർഷത്തിന് ശേഷം 2014 ൽ അമൻഡ ഒരു ആൺകുട്ടിക്കും ജന്മം നൽകി. 2018-ൽ ദമ്പതികൾക്ക് മൂന്നാമത്തെ കുട്ടിയും ജനിച്ചു. മൂന്നാമത്തെ കുട്ടി ജനിച്ചതിന് ശേഷം തന്റെ ജീവിതത്തിൽ നിന്ന് എന്തോ നഷ്ടപ്പെട്ടതായി ഷായ്ക്ക് തോന്നി. അങ്ങനെ 2019-ലാണ് ഷെയ് ആ സത്യം മനസിലാക്കിയത്. തുടർന്ന് അമൻഡ ട്രാൻസ്ജെൻഡറായി മാറുകയായിരുന്നു. ട്രാൻസ്ജെൻഡർ ആകുന്നതിൽ തെറ്റൊന്നുമില്ലെന്നാണ് തനിക്ക് തോന്നിയതെന്നും അമൻഡ കൂട്ടിച്ചേർത്തു. ഇരുവരും ഇപ്പോഴും ഒരുമിച്ചാണ്. ഈ വർഷം മെയ് 31 ന്…
Read Moreകാക്കകളിൽ പക്ഷിപ്പനി; ചേർത്തലയിൽ കാക്കകൾ കൂട്ടത്തോടെ ചത്തതിന്റെ കാരണം പക്ഷിപ്പനിയെന്ന് സ്ഥിരീകരണം; സംസ്ഥാനത്ത് ആദ്യം
ആലപ്പുഴ: ആലപ്പുഴയിലെ ചേർത്തലയിൽ കാക്കകള്‍ കൂട്ടത്തോടെ ചത്തതിന് കാരണം പക്ഷിപ്പനിയെന്ന് സ്ഥിരീകരണം. ഭോപ്പാല്‍ ലാബിലെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കേരളത്തില്‍ ആദ്യമായാണ് കാക്കകളില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആലപ്പുഴയിലെ മുഹമ്മയിലെ ചില ഭാഗങ്ങളില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തത് ശ്രദ്ധയില്‍പെട്ടിരുന്നു. തുടര്‍ന്ന് സാമ്പിള്‍ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 2011-2012 കാലഘട്ടത്തില്‍ ജാര്‍ഖണ്ഡ്, ഒഡീഷ, ബിഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചിരുന്നു.
Read Moreമരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കും; നാടിന്റെ ദുഃഖത്തിൽ പങ്കുചേരുകയാണെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി
കൊച്ചി: കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തന്റെ സ്വീകരണ പരിപാടികൾ ഒഴിവാക്കിയെന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കും. പറ്റാവുന്ന വീടുകളിൽ പോകുമെന്നും മന്ത്രി. നാലഞ്ച് മണ്ഡലങ്ങളിലെ പരിപാടികൾ മാറ്റിവച്ച് നാടിന്റെ ദുഃഖത്തിൽ പങ്കുചേരുകയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. മരിച്ചവർക്കുള്ള ധനസഹായവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും തീരുമാനിക്കേണ്ടതു കേന്ദ്രസർക്കാരാണ്. മലയാളികൾ മാത്രമല്ലല്ലോ മരിച്ചത്. അതെല്ലാം കണക്കിലെടുത്തു ധനസഹായം പ്രഖ്യാപിക്കും. അപകടം സംഭവിച്ചതിന്റെ കാരണങ്ങളെ പറ്റിയൊക്കെ പറയേണ്ടതു കുവൈറ്റ് സർക്കാരാണ്. അവർ അതെല്ലാം കണ്ടെത്തി നമ്മെ അറിയിക്കും. അവരുടെ നടപടികളിൽ നമുക്ക് ഇടപെടാനാകില്ല.
Read Moreമൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ നെടുമ്പാശേരിയിലെത്തും, ഇന്നത്തെ പരിപാടികൾ എല്ലാം റദ്ദ് ചെയ്തു; സുരേഷ് ഗോപി
തിരുവനന്തപുരം: കുവൈറ്റിലെ ലേബർ ക്യാമ്പിലെ തീപിടുത്തത്തിൽ മരിച്ച ആളുകളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ നെടുമ്പാശേരിയിലെത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്നത്തെ പരിപാടികൾ എല്ലാം റദ്ദ് ചെയ്തെന്നും സംസ്ഥാനത്തിന്റെ ദുഖാചരണത്തിന്റെ ഭാഗമാകുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. മരിച്ച തൃശൂർ സ്വദേശിയായ ബിനോയ് തോമസിന്റെ വീട് സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങാൻ നെടുന്പാശേരി വിമാനത്താവളത്തിലെത്തും. മരണമടഞ്ഞവരുടെ മൃതദേഹം നെടുന്പാശേരിയിൽ എത്തിയാലുടൻ പ്രത്യേകം സജ്ജീകരിച്ച ആംബുലൻസുകളിൽ വീടുകളിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ മുതല്‍ തന്നെ സ്വീകരിച്ചിരുന്നു.
Read Moreപന്തീരാങ്കാവ് കേസ്: വീട്ടിൽ നിൽക്കാൻ താൽപര്യമില്ല, ഡൽഹിയിലേക്ക് മടങ്ങി പരാതിക്കാരി
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ പരാതിക്കാരിയായ യുവതി മൊഴി നൽകിയ ശേഷം ഡൽഹിയിലേക്ക് മടങ്ങി. ഇന്ന് പുലർച്ചെയാണ് യുവതി മടങ്ങിയത്. കൊച്ചിയിൽ ഇന്നലെ രാത്രിയോടെ എത്തിയ യുവതിയെ വടക്കേക്കര പോലീസ് കസ്റ്റഡിയിലെടുക്കുകയും തുടർന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു. ഭർത്താവിനെതിരെ വീട്ടുകാരുടെ സമ്മർദത്തെ തുടർന്നാണ് പരാതി നൽകിയതെന്ന് യുവതി പോലീസിന് മൊഴി നൽകി. വീട്ടിൽ നിൽക്കാൻ താൽപര്യമില്ലെന്നും ഡൽഹിയിൽ പോകണമെന്നും യുവതി മജിസ്ട്രേറ്റിനോടും ആവശ്യപ്പെട്ടു. തുടർന്ന് നടപടികൾ പൂർത്തിയാക്കിയ ശേഷം യുവതിയെ പോലീസ് വിട്ടയച്ചു. യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് പിതാവ് പരാതി നൽകിയതിനെ തുടർന്നാണ് കഴിഞ്ഞദിവസം രാത്രി ഡൽഹിയിൽ നിന്ന് വിമാന മാർഗം യുവതിയെ കൊച്ചിയിൽ എത്തിച്ചത്. വീട്ടുകാരുടെ സമ്മർദത്തെ തുടർന്ന് ഭർത്താവിനെതിരേ ഗാർഹിക പീഡന പരാതി നൽകിയെന്നാണ് യുട്യൂബ് ചാനലിലൂടെ യുവതി വെളിപ്പെടുത്തിയത്. എന്നാൽ ആരുടെയോ സമ്മർദത്തിന് വഴങ്ങിയാണ് പെൺകുട്ടി മൊഴിമാറ്റിയതെന്ന് വീട്ടുകാരുടെ ആരോപണം.
Read Moreആനവണ്ടി വെള്ളം കുടിപ്പിക്കും; കെഎസ്ആർടിസി കുപ്പിവെള്ളക്കച്ചവടം തുടങ്ങുന്നു
ചാത്തന്നൂർ: കെഎസ്ആർടിസി കുപ്പിവെള്ളം കച്ചവടം തുടങ്ങുന്നു. സർക്കാർ സംരംഭമായ കെഐഐഡിസിയുടെ ഹില്ലി അക്വാകുപ്പി വെള്ളമാണ് കെഎസ്ആർടിസി വില്പന നടത്തുന്നത്. ഇതിനായി ഹില്ലി അക്വാ കമ്പനി അധികൃതരുമായി കെഎസ്ആർടിസി കരാറിലേർപ്പെട്ടു. തൊട്ടടുത്ത ദിവസങ്ങളിൽതന്നെ കുപ്പിവെള്ളം കച്ചവടം ആരംഭിക്കും. കെഎസ്ആർടിസിയുടെ സർവീസ് ബസുകൾ ഡിപ്പോകൾ, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലൂടെയാണ് കുപ്പിവെള്ളം വില്പന. യാത്രക്കാർക്കും പൊതുജനങ്ങൾക്കും വെള്ളം വിതരണം ചെയ്യും. 15 രൂപയാണ് കുപ്പിവെള്ളത്തിന്റെ വില. വെള്ളം വില്പന നടത്തുന്ന ജീവനക്കാർക്ക് കുപ്പി വെള്ളം ഒന്നിന് മൂന്നു രൂപ വീതംഇൻസെന്റീവായി ലഭിക്കും. വെള്ളം വില്പന കെഎസ്ആർടിസിക്കു മാത്രമല്ല, ജീവനക്കാർക്കും അധിക വരുമാനമാർഗമാകും. സർവീസ് നടത്തുന്ന ബസുകളിലെ കണ്ടക്ടർ, ഡ്രൈവർമാർ എന്നിവരാണ് ബസുകളിൽ വെള്ളം വില്പന നടത്തുക. ഡിപ്പോകളിലും ബസ് സ്റ്റേഷനുകളിലും ഡ്യൂട്ടിയിലുള്ള സ്റ്റേഷൻമാസ്റ്റർ മാർക്കാണ് വെള്ളം വില്പനയുടെ അധികാരം. വർക്ക് ഷോപ്പുകളിൽ വെഹിക്കിൾ സൂപ്പർവൈസർ, സെക്യൂരിറ്റി ഗാർഡ്, ഡ്യൂട്ടിയിലുള്ള സിഎൽആർ വിഭാഗം…
Read More