കോവിഡ്-19 രോഗവ്യാപനം കൂടുന്നു..! മസ്കറ്റിൽ കർഫ്യൂ സാധ്യത

സേ​​വ്യ​​ർ കാ​​വാ​​ലം

മ​​സ്ക​​റ്റ്: സു​​ൽ​​ത്താ​​നേ​​റ്റ് ഓ​​ഫ് ഒ​​മാ​​നി​​ൽ 337 വി​​ദേ​​ശി​​ക​​ൾ​​ക്കും 67 സ്വ​​ദേ​​ശി​​ക​​ൾ​​ക്കും ഇ​​ന്ന​​ലെ കോ​​വി​​ഡ് 19 സ്ഥി​​രീ​​ക​​രി​​ച്ചു. ഇ​​തോ​​ടെ രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം 5029 ആ​​യി. 1436 പേ​​ർ രോ​​ഗവി​​മു​​ക്ത​​രാ​​യി.

മ​​ര​​ണം 20. ആ​​ശു​​പ​​ത്രി​​ക​​ളി​​ലു​​ള്ള 96 രോ​​ഗി​​ക​​ളി​​ൽ 31 പേ​​ർ തീ​​വ്ര​​പ​​രി​​ച​​ര​​ണ​​ത്തി​​ലാ​​ണ്. തി​​ങ്ക​​ളാ​​ഴ്ച​​യോ​​ടെ സ​​മൂ​​ഹ വ്യാ​​പ​​നം നി​​യ​​ന്ത്രി​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഒ​​മാ​​ൻ ക​​ർ​​ശ​​ന ന​​ട​​പ​​ടി​​യി​​ലേ​​ക്കു നീ​​ങ്ങു​​മെ​​ന്നാ​​ണു സൂ​​ച​​ന.

ത​​ല​​സ്ഥാ​​ന ന​​ഗ​​രി​​യാ​​യ മ​​സ്ക​​റ്റ് ഉ​​ൾ​​പ്പെ​​ടു​​ന്ന ഗ​​വ​​ർ​​ണ​​റേ​​റ്റി​​ൽ ക​​ർ​​ഫ്യൂ​​വും പ​​രി​​ഗ​​ണി​​ക്കു​​ന്നു​​ണ്ട്. രാ​​ജ്യ​​ത്ത് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ രോ​​ഗബാ​​ധി​​ത​​രു​​ള്ള​​ത് മ​​സ്ക​​റ്റി​​ലാ​​ണ്.

പൊ​​തു​​ജ​​ന​​ങ്ങ​​ളു​​ടെ ക്ഷേ​​മം മു​​ൻ​​നി​​ർ​​ത്തി ആ​​രോ​​ഗ്യവ​​കു​​പ്പ് ന​​ൽ​​കു​​ന്ന അ​​ക​​ലം പാ​​ലി​​ക്ക​​ൽ, കൂ​​ട്ടം​​കൂ​​ടാ​​തി​​രി​​ക്ക​​ൽ തു​​ട​​ങ്ങി​​യ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ക​​ർ​​ശ​​ന​​മാ​​യി പാ​​ലി​​ക്കാ​​ൻ അ​​ധി​​കൃ​​ത​​ർ അ​​ഭ്യ​​ർ​​ഥി​​ച്ചു.

സു​​ര​​ക്ഷാ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ പാ​​ലി​​ക്കു​​ന്ന​​തി​​ൽ കു​​റ്റ​​ക​​ര​​മാ​​യ അ​​നാ​​സ്ഥ കാ​​ണി​​ക്കു​​ന്ന സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കു പി​​ഴ ചു​​മ​​ത്തും. വൈ​​റ​​സ് ബാ​​ധ​​യെ​​ത്തു​ട​​ർ​​ന്ന് വ്യാ​​ഴാ​​ഴ്ച റു​​സ്താ​​ഖ് ആ​​ശു​​പ​​ത്രി​​യി​​ൽ മ​​രി​​ച്ച ഫോ​​ർ​​ട്ട് കൊ​​ച്ചി തോ​​പ്പും​​പ​​ടി ക​​ഴു​​ത്തു​​മു​​ട്ട് സ്വ​​ദേ​​ശി കൈ​​തേ​​ത്ത് സേ​​വ്യ​​റി​​ന്‍റെ മ​​ക​​ൻ വി​​പി​​ൻ സേ​​വ്യ​​റി​​ന്‍റെ(31) സം​​സ്കാ​​രം ഇ​​ന്ന​​ലെ സോ​​ഹാ​​റി​​ൽ ന​​ട​​ത്തി.

റോ​​യ​​ൽ ഒ​​മാ​​ൻ ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ സൂ​​ക്ഷി​​ച്ചി​​രു​​ന്ന മൃ​​ത​​ദേ​​ഹം പി​​താ​​വ് സേ​​വ്യ​​റും ഭാ​​ര്യ അ​​മ​​ല​യും പി​​തൃസ​​ഹോ​​ദ​​ര​​ൻ അ​​ഗ​​സ്റ്റി​​ൻ സേ​​വ്യ​​റു​​ം ഏ​​റ്റു​​വാ​​ങ്ങി.

മ​​തി​​യാ​​യ രേ​​ഖ​​ക​​ളി​​ല്ലാ​​തെ താ​​മ​​സ, തൊ​​ഴി​​ൽ നി​​യ​​മ​​ങ്ങ​​ൾ ലം​​ഘി​​ച്ചു ക​​ഴി​​യു​​ന്ന പ്ര​​വാ​​സി​​ക​​ൾ പൊ​​തു​​മാ​​പ്പി​​നാ​​യി ശ​​ക്ത​​മാ​​യ ആ​​വ​​ശ്യം ഉ​​ന്ന​​യി​​ക്കു​​ന്നു​​ണ്ട്.

അ​​ത്ത​​ര​​ക്കാ​​ർ​​ക്ക് പൊ​​തു​​മാ​​പ്പ് അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​നു​​വേ​​ണ്ടി കേ​​ന്ദ്രസ​​ർ​​ക്കാ​​ർ ഇ​​ന്ത്യ​​ൻ എംബസി മു​​ഖേ​​ന ഇ​​ട​​പെ​​ട​​ണ​​മെ​​ന്ന് ക​​മ്യൂ​​ണി​​റ്റി വെ​​ൽ​​ഫെ​​യ​​ർ സെ​​ക്രെ​​ട്ട​​റി​​യും പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ക​​നു​​മാ​​യ പി. ​​എം. ജാ​​ബി​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Related posts

Leave a Comment