നടി അമല പോളിന് ആണ് കുഞ്ഞ് പിറന്നു. അമലയുടെ ഭര്‍ത്താവ് ജഗത് ദേശായിയാണ് ഇന്‍സ്റ്റ റീലിലൂടെ ഇക്കാര്യം അറിയിച്ചത്. ഞങ്ങളുടെ കുഞ്ഞു വിസ്മയത്തെ കാണുക എന്ന് പറഞ്ഞാണ് അമലയും ജഗതും കുട്ടിയെ വീട്ടിലെത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ പതിനൊന്നിനാണ് കുഞ്ഞ് പിറന്നതെന്നും ഇവര്‍ അറിയിച്ചു. ഇലൈ എന്നാണ് കുട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്. ഗർഭകാല വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നടി നേരത്തെ ആരാധകരോട് പങ്കുവച്ചിരുന്നു. നിരവധി താരങ്ങൾ അമലയ്ക്കും കുഞ്ഞിനും ആശംസകള്‍ നേർന്നു രംഗത്തെത്തി. 2023 നവംബര്‍ ആദ്യ വാരമായിരുന്നു അമല പോളിന്റെ വിവാഹം. ഗോവയില്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൂറത്ത് സ്വദേശി ജഗത് ദേശായിയാണ് അമലയുടെ ഭര്‍ത്താവ്. സിനിമാ മേഖലയുടെ ബന്ധമൊന്നുമില്ലാത്തയാളാണ് ജഗത്. അമല പോളിന്റെ രണ്ടാം വിവാഹമാണ് ഇത്. തമിഴ് സംവിധായകന് എ എല്‍ വിജയ്യുമായുള്ള വിവാഹബന്ധം 2017 ല്‍ വേര്‍പെടുത്തിയിരുന്നു.
Read MoreDay: June 18, 2024
കേരളത്തിൽ കന്നി അങ്കം കുറിയ്ക്കാൻ പ്രിയങ്ക എത്തുന്നു; തെരഞ്ഞെടുപ്പിനെ നേരിടുന്നത് രാഹുലിന്റെ പിൻഗാമിയായ്
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് പൂരത്തിനു പിന്നാലെ മറ്റൊരു രാഷ്ട്രീയോത്സവത്തിനു വഴിയൊരുക്കി വയനാട്ടിലേക്ക് പ്രിയങ്ക ഗാന്ധിയുടെ മാസ് എന്‍ട്രി. സഹോദരൻ രാഹുൽ ഗാന്ധി ഒഴിയുന്ന വയനാട്ടിൽ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാൻ കോൺഗ്രസിന്റെ ഉന്നതതല നേതൃയോഗം തീരുമാനിച്ചു. ഇതാദ്യമായാണ് പ്രിയങ്ക ഗാന്ധി ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. രാഹുൽ ഗാന്ധി വയനാട് പാർലമെന്റ് അംഗത്വം രാജിവച്ച് റായ്ബറേലി മണ്ഡലം നിലനിർത്തുമെന്നും ഉപതെരഞ്ഞെടുപ്പിൽ സഹോദരി പ്രിയങ്ക മത്സരിക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി മത്സരിച്ച റായ്ബറേലിയിലും വയനാട്ടിലും വിജയിച്ചതോടെയാണ് ഒരു സീറ്റ് ഒഴിയാൻ തീരുമാനിച്ചത്. വയനാട് രാഹുൽ ഒഴിയുന്നതിന്റെ വിഷമത്തിലായിരുന്ന കോൺഗ്രസ് പ്രവർത്തകർ പ്രിയങ്കയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തോടെ ആവേശഭരിതരാണ്. കേരളത്തിലെ കോണ്‍ഗ്രസിന്റെ എറ്റവും സുരക്ഷിതമണ്ഡലമായ വയനാട്ടില്‍ പ്രിയങ്ക ഗാന്ധി പോരിനിറങ്ങുന്നതോടെ അത് കേരളത്തില്‍ ഭരണം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന യുഡിഎഫിനും ശക്തി പകരും. അതോടൊപ്പം വയനാട്ടില്‍…
Read Moreവീട് വാങ്ങാൻ പോരുന്നോ; കൈയിൽ 270 രൂപ എടുക്കാനുണ്ടോ…എങ്കിൽ വീട് സ്വന്തമാക്കാം പെട്ടന്ന് തന്നെ..!
വീട് എല്ലാവരുടെയും സ്വപ്നമാണെങ്കിലും അത് സ്വന്തമാക്കുക എന്നത് അത്ര ഈസിയല്ല. വില തന്നെയാണു പ്രശ്നം. ഫ്ളാറ്റുകൾക്കുപോലും ലക്ഷങ്ങൾ മുടക്കണം. ഒരെണ്ണം പണിയാമെന്നു വച്ചാലും സാധാരണക്കാരുടെ കൈയിലൊതുങ്ങില്ല. എന്നാൽ, ഇറ്റലിയിലെ സംബൂക ഡി സിഷിലിയ എന്ന ഗ്രാമത്തിൽ ഇതിൽനിന്നു വളരെ വ്യത്യസ്തമാണു കാര്യങ്ങൾ. മൂന്നു യൂറോ (ഏകദേശം 270 രൂപ) മുടക്കിയാൽ അവിടെ ഒരു വീട് സ്വന്തമാക്കാം..! ഗ്രാമത്തിൽ ഒഴിഞ്ഞ വീടുകൾ ഒരുപാടുണ്ട്. 1969ൽ ഈ മേഖലയിലുണ്ടായ വലിയൊരു ഭൂകമ്പത്തെത്തുടർന്നു ഗ്രാമവാസികൾ കൂട്ടത്തോടെ വീടുകൾ ഉപേക്ഷിച്ചു പോകുകയായിരുന്നു. ആൾത്താമസമില്ലാതെ വന്നതോടെ വീടുകൾ നശിക്കാൻ തുടങ്ങി. ഇതോടെയാണ് ഒഴിഞ്ഞുകിടക്കുന്ന വീടുകൾ നിസാര വിലയ്ക്ക് വിൽക്കാൻ അധികൃതർ തീരുമാനിച്ചത്. അത്ര മോശം വീടുകളൊന്നുമല്ല ഈവിധം വിൽക്കുന്നത്. അല്ലറചില്ലറ അറ്റക്കുറ്റപ്പണികൾ നടത്തിയാൽ താമസിക്കാൻ പറ്റുന്ന സമാന്യം വലിപ്പമുള്ള വീടുകളാണ്. വീട് വാങ്ങുന്നവർ മൂന്നു യൂറോയ്ക്കു പുറമെ ചെറിയൊരു സെക്യൂരിറ്റി തുക കൂടി നൽകണം.…
Read Moreതടാകത്തിൽനിന്നു ‘മൃതദേഹം’ നടന്നു കരയ്ക്കു കയറി; നാട്ടുകാരും പോലീസും ഞെട്ടി
തടാകത്തിൽ യുവാവിന്റെ മൃതദേഹം ഒഴുകി നടക്കുന്നുവെന്ന വിവരമറിഞ്ഞാണു വാറങ്കലിലേക്ക് പോലീസ് എത്തിയത്. വന്നപാടെ മൃതദേഹം കരയ്ക്കടുപ്പിക്കാൻ ശ്രമവും തുടങ്ങി. അപ്പോഴതാ മൃതദേഹം അനങ്ങുന്നു! അവിടംകൊണ്ടും തീർന്നില്ല, തടിച്ചുകൂടിയ നാട്ടുകാരെയും പോലീസിനെയും ഞെട്ടിച്ച് “മൃതദേഹം’ നടന്നു കരയ്ക്കു കയറി! തെലങ്കാനയിലെ വാറങ്കൽ ജില്ലയിലാണ് അന്ധാളിപ്പുണ്ടാക്കിയ സംഭവം നടന്നത്. തടാകത്തിനു സമീപമുള്ളവരാണ് ഒരു യുവാവിന്റെ ശരീരം വെള്ളത്തിൽ ഒഴുകി നടക്കുന്നത് കണ്ടത്. നീന്തുന്നതാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ, മണിക്കൂറുകളായിട്ടും യുവാവ് അതേ കിടപ്പ് കിടക്കുന്നതു കണ്ട് മൃതദേഹമാണെന്ന് ഉറപ്പിച്ചു. അങ്ങനെയാണു പോലീസിനെ വിളിച്ചത്. നെല്ലൂർ ജില്ലയിലെ കാവലി സ്വദേശിയായ കരിങ്കൽ ക്വാറി തൊഴിലാളിയാണു വെള്ളത്തിൽ കിടന്നിരുന്നത്. നീല ജീൻസ് മാത്രമായിരുന്നു വേഷം. പോലീസ് ചോദിച്ചപ്പോൾ ചൂടിൽനിന്ന് ആശ്വാസം തേടിയാണു വെള്ളത്തിൽ ചെലവഴിച്ചതെന്നായിരുന്നു യുവാവിന്റെ മറുപടി. രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെയാണു ക്വാറിയിലെ ജോലി എന്നും ചൂട് സഹിക്കാൻ…
Read Moreമാസപ്പടിക്കേസിൽ മുഖ്യമന്ത്രിക്കും മകള്‍ക്കും ഹൈക്കോടതി നോട്ടീസ്; മാത്യു കുഴല്‍നാടന്റെ ഹർജിയിലാണ് കോടതി നടപടി
കൊച്ചി: മാസപ്പടി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴൽനാടന്റെ ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും ഹൈക്കോടതി നോട്ടീസ്. സിഎംആര്‍ലും എക്സാലോജിക്കും അടക്കമുള്ള എല്ലാ എതിര്‍കക്ഷികള്‍ക്കും കോടതി നോട്ടീസയച്ചു. സിഎംആര്-എക്സാലോജിക് ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്നാടന് നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി. നേരത്തേ മാസപ്പടിയിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിജിലന്‍സ് കോടതി തള്ളിയ പശ്ചാത്തലത്തിലാണ് കുഴല്നാടന് ഹൈക്കോടതിയെ സമീപിച്ചത്. സിഎംആര്‍എലിന് കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് അനധികൃതമായി അനുമതി നല്‍കിയതിന് പകരമായി വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്ക് പണം നല്‍കിയെന്നാണ് മാത്യു കുഴല്‍നാടന്റെ വാദം. തെളിവുകള്‍ ഹാജരാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നേരത്തേ തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയത്.
Read Moreസ്വർണം വാങ്ങാൻ വരുന്നവർക്ക് ആശ്വാസക്കാലമോ? സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്; കുറഞ്ഞ വില കേട്ട് കണ്ണ് തള്ളി ഉപയോക്താക്കൾ
വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ആളുകൾ എന്നും കാണുന്നത്. ഇപ്പോഴിതാ സ്വർണം വാങ്ങാനെത്തുന്നവർക്ക് നേരിയ ആശ്വാസമാണ്. സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഗ്രാമിന് 10 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6620 രൂപയായി. പവന് 80 രൂപ കുറഞ്ഞ് വില 52,960 രൂപയിലും എത്തി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിനും വില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 5 രൂപ കുറഞ്ഞ് വില 5515 രൂപയായി. പവന് 480 രൂപയാണ് കഴിഞ്ഞ ദിവസം കൂടിയത്. ഒരു പവന് 53,200 രൂപയായിരിന്നു. ഗ്രാമിന് 60 രൂപയാണ് കഴിഞ്ഞ ദിവസം വര്‍ധിച്ചത്. 6650 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. പിന്നീട് നാലുദിവസത്തിനിടയ്ക്ക് പവന് രണ്ടായിരം രൂപ കുറഞ്ഞു.…
Read Moreഎല്ലാ ബന്ദികളെയും മോചിപ്പിക്കുന്നത് വരെ യുദ്ധം നിർത്തില്ലെന്ന് ഇസ്രയേൽ
ജറുസലേം: ഗാസയിൽ ഹമാസ് ബന്ദികളാക്കിയ നിരവധി ആളുകൾ തീർച്ചയായും ജീവിച്ചിരിപ്പുണ്ടെന്നും എല്ലാ തടവുകാരെയും മോചിപ്പിക്കുന്നതുവരെ യുദ്ധം നിർത്തുന്നത് അംഗീകരിക്കാൻ ഇസ്രയേലിന് കഴിയില്ലെന്നും ഇസ്രയേൽ ഉന്നത ഉദ്യോഗസ്ഥൻ. പത്ത് പേർ ഉറപ്പായും ജീവിച്ചിരിപ്പുണ്ട്, ഈ വിഷയത്തിൽ പരസ്യമായി സംസാരിക്കാൻ തനിക്ക് അധികാരമില്ലാത്തതിനാൽ തന്റെ പേര് വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾക്ക് അവരെ അവിടെ ഉപേക്ഷിക്കാൻ കഴിയില്ല, അവർ മരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബർ ഏഴിന് ഹമാസ് 251 ആളുകളെയാണ് ബന്ദികളാക്കിയത്. അവരിൽ 116 പേർ ഗാസയിൽ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നാണ് ഇസ്രായേൽ വിശ്വസിക്കുന്നത്. 41 പേർ മരിച്ചുവെന്ന് സൈന്യം പറഞ്ഞിരുന്നു. നേരത്തെ, ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മൂന്ന് ഘട്ട നിർദ്ദേശം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ മാസം അവതരിപ്പിച്ചിരുന്നു, അതിൽ വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കുന്നതും ഉൾപ്പെടുന്നു. ആദ്യ ഘട്ടത്തിൽ ആറാഴ്ച നീണ്ടുനിൽക്കുന്ന പൂർണവും സമ്പൂർണവുമായ വെടിനിർത്തൽ ആണ് ഉൾപ്പെടുന്നത്.…
Read Moreസര്‍ക്കാര്‍ വാഹനത്തിന്റെ മുകളില്‍ കയറി നിന്ന് ഷര്‍ട്ട് ഊരി ബര്‍ത്ത്ഡേ ആഘോഷം; വൈറലായി വീഡിയോ
ഇന്ന് ആളുകൾ എങ്ങനെ വൈറലാകാമെന്ന് ചിന്തിച്ച് നടക്കുന്ന കാലത്താണ് നാമിന്ന് ജീവിക്കുന്നത്. ലൈക്കിനും കമന്റിനും വേണ്ടി ആളുകൾ പല കാട്ടിക്കൂട്ടലും നടത്താറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണിപ്പോൾ സൈബറിടങ്ങളിൽ വൈറലാകുന്നത്. നമ്മുടെ നാട്ടിൽ നിലലിൽക്കുന്ന നിയമങ്ങളെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുക എന്നത് ഏതൊരു പൗരന്റേയും കടമയാണ്. എന്നാൽ ഇത് നടപ്പിലാക്കേണ്ടവർതന്നെ നിയമം ലംഘിച്ചാലുള്ള അവസ്ഥയ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഇപ്പോൾ വൈറലായ വീഡിയോ അത്തരത്തിലുള്ളതാണ്. ഭാരത് സര്‍ക്കാര്‍’ (ഇന്ത്യ ഗവണ്മെന്റ്) എന്ന സ്റ്റിക്കര്‍ പതിച്ചിട്ടുള്ള വാഹനത്തിനു മുകളിൽകയറി നിന്നുള്ള പിറന്നാളാഘോഷമാണ് വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്. വിജനമായ ഒരു റോഡിന് നടക്കായിരുന്നു ബര്‍ത്ത് ഡേ ആഘോഷം. വാഹനത്തിന്റെ ബോണറ്റിന്റെ മുകളില്‍ ഒരു ബര്‍ത്ത്ഡേ കേക്ക് വച്ചിട്ടുണ്ട്. വാഹനങ്ങള്‍ക്ക് ചുറ്റും ഷർട്ട് ഊരിയിട്ട് യുവാക്കള്‍ ഡാൻസ് കളിക്കുന്നത് കാണാം. വലിയ ശബ്ദത്തില്‍ ആംബുലന്‍സ് സൈറണും വീഡിയോയില്‍ കേള്‍ക്കാൻ സാധിക്കും. വീഡിയോ സമൂഹ മാധ്യമങ്ങളില്‍…
Read Moreയുഎസും ഇന്ത്യയും അതുല്യമായ സൗഹൃദം പങ്കിടുന്നുവെന്ന് വൈറ്റ്ഹൗസ്
വാഷിംഗ്ടൺ ഡിസി: ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ രണ്ട് ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ, യുഎസും ഇന്ത്യയും അതുല്യമായ സൗഹൃദം പങ്കിടുന്നുവെന്ന് വൈറ്റ്ഹൗസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്റെ ഇന്ത്യ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലെ ബന്ധം കൂടുതൽ ഉറപ്പാക്കുമെന്നും വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കമ്മ്യൂണിക്കേഷൻസ് അഡ്വൈസർ ഓൻ കിർബി വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മോദി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വന്നതിന് പിന്നാലെയാണ് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ ഇന്ത്യ സന്ദർശിക്കുന്നത്. സള്ളിവൻ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തി. ഖാലിസ്ഥാനി വിഘടനവാദി ഗുർപത്വന്ത് സിംഗ് പന്നുവിന്റെ കൊലക്കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയറായില്ല. തിങ്കളാഴ്ച ന്യൂയോർക്കിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കിയ നിഖിൽ ഗുപ്ത കുറ്റം നിഷേധിച്ചു.
Read Moreവിലകൂടിയ കാറിൽ കടത്തുകയായിരുന്ന 25 കിലോ കഞ്ചാവ് പിടികൂടി; മൊത്തക്കച്ചവടക്കാരായ പ്രതികൾ സ്ഥലത്തെ സ്ഥിരം പ്രശ്നക്കാർ
കൊല്ലം: കാറിൽ കടത്തുകയായിരുന്ന 25 കിലോ കഞ്ചാവ് പിടികൂടി. പാരിപ്പള്ളി, വർക്കല മേഖലയിൽ കഞ്ചാവിന്റെ മൊത്ത വിൽപ്പനക്കാരാണ് എക്സൈസ് സംഘത്തിന്റെ വലയിൽ കുടുങ്ങിയത്. പ്രതികളായ വിഷ്ണവും അനീഷും പ്രദേശത്തെ സ്ഥിരം പ്രശ്നക്കാർ. ആന്ധ്രയിൽ നിന്നുമാണ് പ്രതികൾ കഞ്ചാവ് കൊണ്ടുവന്നത്. എച്ച് ആർ 26 ബിക്യു 8090 എന്ന നമ്പറുള്ള ഷവർലെ ക്രൂയിസ് കാറിലാണ് കഞ്ചാവ് കടത്തി കൊണ്ട് വന്നത്. ഒന്നാം പ്രതി വിഷ്ണു 100 കിലോയോളം കഞ്ചാവുമായി പിടിയിലായതിനെ തുടർന്ന് വിശാഖപട്ടണം ജയിലിൽ ഏഴ് മാസത്തോളം കഴിഞ്ഞ ശേഷം ജാമ്യത്തിൽ നിൽക്കവേയാണ് ഈ കേസിൽ പിടിയിലായത്. രണ്ടാം പ്രതി അനീഷ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ടയാളുമാണ്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ ഉദ്യോഗസ്ഥരും കൊല്ലം എക്സൈസ്…
Read More