ഫാമിലെ ആട്ടിൻ തൊഴുത്തിൽ മദ്യപിച്ച് ഉറങ്ങിയ ഭവനരഹിതയായ സ്ത്രീയുടെ കാലുകൾ എലികൾ തിന്നു. റഷ്യയിലെ സ്റ്റാവ്റോപോൾ ക്രൈയിലാണ് സംഭവം. തെഴുത്തിൽ നിന്നും മറീനയെ(60) ഒരു വഴിയാത്രക്കാനാണ് കാലുകൾ എലി തിന്ന നിലയിൽ കണ്ടെത്തിയത്. റിപ്പോർട്ടുകൾ പ്രകാരം ഇവരെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഗംഗ്രിൻ (രക്തവിതരണം നഷ്ടപ്പെട്ട് ശരീരകോശങ്ങൾ നശിക്കുന്ന ഗുരുതരമായ അവസ്ഥയാണ് ഗംഗ്രീൻ. ഇത് ശരീരത്തിൻ്റെ ഏത് ഭാഗത്തെയും ബാധിക്കാം. പക്ഷേ സാധാരണയായി കാൽവിരലുകൾ, പാദങ്ങൾ, വിരലുകൾ, കൈകൾ എന്നിവയിൽ ആരംഭിക്കുന്നു) ആരംഭിച്ചിരുന്നു. തുടർന്ന് രണ്ട് കാലുകളുടെയും അവശിഷ്ടങ്ങൾ മുറിച്ചു മാറ്റേണ്ടി വന്നു. മറീനയ്ക്ക് തിരിച്ചറിയൽ രേഖകൾ ഒന്നും തന്നെ ഇല്ല. അവർ ഇപ്പോൾ താമസിക്കുന്നത് ഒരു അഭയകേന്ദ്രത്തിലാണ്. അഭയകേന്ദ്രത്തിൽ നിന്നും അവരുടെ സഹോദരനെ ബന്ധപ്പെട്ടപ്പോൾ തങ്ങൾക്ക് മറീനയുമായി ഒരു ബന്ധവുമില്ലെന്നും വീണ്ടും ബന്ധപ്പെടരുതെന്നുമാണ് അയാൾ ആവശ്യപ്പെട്ടത്. മറീന മദ്യത്തെ ആശ്രയിക്കുന്നതാണ് ബന്ധുക്കൾ ഇവരെ ഉപേക്ഷിച്ചതിന് കാരണമെന്നാണ് ഹെൽപ്പിംഗ്…
Read MoreDay: June 19, 2024
കുവൈറ്റ് ദുരന്തം; ആരോഗ്യമന്ത്രിക്ക് പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാത്തതിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കുവൈറ്റിലെ ലേബർ ക്യാംപിലുണ്ടായ തീപിടുത്തത്തെ തുടർന്ന് കുവൈറ്റിലേക്ക് പോകാൻ ആരോഗ്യമന്ത്രി വീണാ ജോർജിന് പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാത്തതിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാത്തത് അത്യധികം ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തെ കേന്ദ്ര വിദേശകാര്യമന്ത്രാലയം അവഗണിച്ചെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ദുരന്ത സാഹചര്യങ്ങളിൽ പൊളിറ്റിക്കൽ ക്ലിയറൻസ് നൽകുമ്പോൾ രാഷ്ട്രീയം നോക്കരുത്. ഭാവിയിൽ ഇത്തരം നടപടികൾ ഉണ്ടാകാതിരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിനോട് നിർദ്ദേശിക്കണമെന്നും കത്തിൽ സൂചിപ്പിക്കുന്നു. കുവൈറ്റിലെ മംഗഫ് ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ 49 പേരാണ് മരണപ്പെട്ടത്. അതിൽ 24 പേർ മലയാളികളാണ്. അപ്രതീക്ഷിത ദുരന്തത്തെ തുടർന്നാണ് ആരോഗ്യമന്ത്രി കുവൈറ്റിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയത്. എന്നാൽ കേന്ദ്രം യാത്രാനുമതി നിഷേധിക്കുകയായിരുന്നു.
Read Moreദേശീയ പാതയിൽ വീണ്ടും യുവാക്കളുടെ സാഹസിക യാത്ര; മൂന്നാറിൽ യുവാക്കളുടെ അഭ്യാസപ്രകടനം തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനത്തിൽ
മൂന്നാർ: കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രണ്ടു തവണ മോട്ടോർ വാഹന ഗതാഗത നിയമം ലംഘിച്ച് വാഹനയാത്ര നടത്തിയവർക്ക് എതിരേ നിയമനടപടികൾ ഉൾപ്പെടെയുള്ളവ സ്വീകരിച്ചിട്ടും അപകടങ്ങൾ വിളിച്ചു വരുത്തുന്ന സാഹസിക യാത്രയ്ക്ക് അറുതിയില്ല. കൊച്ചി – ധനുഷ്കോടി ദേശീയപാതയിലാണ് വാഹനവുമായി വീണ്ടും യുവതീ യുവാക്കളുടെ അഭ്യാസ പ്രകടനം. തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനത്തിലാണ് മൂന്ന് യുവാക്കൾ ഡോർ വിൻഡോയിലൂടെ ശരീരം പുറത്തിട്ട് അപകട യാത്ര നടത്തിയത്. ദേശീയ പാതയിലെ ഗ്യാപ് റോഡിനും മൂന്നാറിനും ഇടയിലെ പാതയിൽ കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. കഴിഞ്ഞ ദിവസം കേരള രജിസ്ട്രേഷനിലുള്ള വാഹനത്തിൽ യുവാക്കൾ അഭ്യാസ പ്രകടനം നടത്തിയത് വാർത്തയാവുകയും എംവിഡി അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, വീണ്ടും ദേശീയപാതയിൽ അഭ്യാസ പ്രകടനവുമായി യുവാക്കൾ എത്തുന്നത് പ്രശ്നങ്ങൾ ഗുരുതരമാക്കുകയാണ്.
Read Moreഇന്ത്യൻ ജനതയുടെ പ്രതിപക്ഷത്തിന്റെ ഉറച്ച ശബ്ദമാകാൻ തയാറാകുന്ന രാഹുൽ ഗാന്ധി ഇന്ന് 54ന്റെ നിറവിൽ
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് ഇന്ന് 54-ാം പിറന്നാൾ. പപ്പുവെന്ന് വിളിച്ചാക്ഷേപിച്ചവരുടെ മുന്നിൽ ഇന്ത്യൻ ജനതയുടെ പ്രതിപക്ഷത്തിന്റെ ഉറച്ച ശബ്ദമാകാൻ തയാറാകുന്ന രാഹുൽ ഗാന്ധി ഇന്ന് കോൺഗ്രസിന്റെ നേതൃത്വ പാടവത്തിന്റെ മുഖ്യധാരാ മുഖമാണ്. സ്വന്തം രാജ്യത്തിനായി ജീവൻ ബലി കൊടുത്ത പൂർവികരുടെ പിൻതലമുറക്കാരനോട് രാഷ്ടീയത്തിലുപരി പ്രത്യേക വാത്സ്യല്യവും സ്നേഹവുമുണാണ്. അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിലും വയനാട്ടിലും മൂന്ന് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാഹുൽ താൻ വിജയിച്ച രണ്ട് മണ്ഡലങ്ങളില്‍ ഏത് നിലനിർത്തും ഏത് ഉപേക്ഷിക്കുമെന്ന ചോദ്യങ്ങളായിരുന്നു പ്രധാനമായും ഉയർന്നു വന്നത്. ഇപ്പോഴിതാ അതിനു വിരാമമിട്ടുകൊണ്ട് രാഹുൽ വയനാട് മണ്ഡലത്തിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ വയനാട്ടിലെ ജനതയ്ക്കേറ്റ വലിയ പ്രഹരമാണ് രാഹുലിന്റെ രാജിയെന്ന് വിമർശനം ശക്തമായിരുന്നു.
Read Moreകോട്ടയത്ത് പരാജയപ്പെട്ടത് ഒരു ട്രെന്റിന്റെ ഭാഗം; കേരള കോണ്‍ഗ്രസ് എമ്മിന്റെ ജനകീയ അടിത്തറ ഇപ്പോഴും ശക്തമെന്ന് സ്റ്റീഫന്‍ ജോര്‍ജ്
കോട്ടയം: പി.ജെ. ജോസഫിന്റെ പ്രസ്താവന അപക്വമെന്ന് കേരള കോണ്‍ഗ്രസ് -എം സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്. തെരഞ്ഞടുപ്പില്‍ ജയവും തോല്‍വിയും സ്വാഭാവികമാണ്. 1989 ല്‍ മൂവാറ്റുപുഴയില്‍ മത്സരിക്കുമ്പോള്‍ പി.ജെ. ജോസഫ് പക്ഷത്തിന് വലിയ തോല്‍വിയുണ്ടായപ്പോള്‍ കേരള കോണ്‍ഗ്രസ് -എം ഇത്തരത്തില്‍ പ്രതികരിച്ചിട്ടില്ല. ഇത്തവണ പാലായിലും കടുത്തുരുത്തിയിലും യുഡിഎഫിന് വലിയ വോട്ടുചോര്‍ച്ചയുണ്ടായി. പാര്‍ലെമെന്റിലേക്ക് നടന്ന തെരഞ്ഞടുപ്പ് എന്ന നിലയില്‍ പൊതുവായ ഒരു ട്രെന്റിന്റെ ഭാഗമായാണ് കോട്ടയത്ത് ഇടതുമുന്നണി സ്ഥാനാര്‍ഥി പരാജയപ്പെട്ടത്. കേരള കോണ്‍ഗ്രസ് എമ്മിന്റെ ജനകീയ അടിത്തറ ഇപ്പോഴും ശക്തമാണ്- സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.
Read Moreപ്രതിമാസ ശമ്പളം ഏഴ് ലക്ഷം രൂപ! പണം എങ്ങനെ ചെലവഴിക്കണമെന്ന് അറിയാതെ ദമ്പതികൾ; ഒടുവിൽ സോഷ്യൽ മീഡിയയുടെ അഭിപ്രായം തേടി
കൈയിൽ ആവശ്യത്തിനുള്ള പണമില്ലാത്തത് എപ്പോഴും ഒരു പ്രശ്നമാണ്. എന്നാൽ ബംഗളൂരുവിൽ നിന്നുള്ള ഈ ടെക്കി ദമ്പതികളുടെ പ്രശ്നം ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ടെക് കമ്പനിയിൽ ജോലി ചെയ്യുന്ന ദമ്പതികൾ തങ്ങളുടെ പ്രതിമാസ വരുമാനം ഏകദേശം 7 ലക്ഷം രൂപയാണെന്നും അത് എവിടെ, എങ്ങനെ ചെലവഴിക്കണം എന്നറിയില്ലെന്നുമാണ് പറയുന്നത്. ഇന്ത്യൻ പ്രൊഫഷണലുകൾ ശമ്പളം, ജോലിസ്ഥലങ്ങൾ, സാമ്പത്തികം എന്നിവ ചർച്ച ചെയ്യുന്ന പ്ലാറ്റ്ഫോമായ ഗ്രേപ്വിൻ ആപ്പിൽ ദമ്പതികൾ ഒരു പോസ്റ്റ് അപ്ലോഡ് ചെയ്തു. ഇതിൽ പ്രശ്നം പങ്കുവെച്ച ദമ്പതികൾ മിച്ചവരുമാനം എങ്ങനെ വിനിയോഗിക്കണമെന്നതിനെക്കുറിച്ച് മറ്റ് ഉപയോക്താക്കളിൽ നിന്ന് ഉപദേശവും തേടി. തുടർന്ന് ഗ്രേപ്വൈനിന്റെ സഹസ്ഥാപകനും സിഇഒയുമായ സൗമിൽ ത്രിപാഠിയാണ് ഇപ്പോൾ വൈറലായ പോസ്റ്റിൻ്റെ സ്ക്രീൻഷോട്ട് എക്സിൽ പങ്കിട്ടത്. താനും ഭാര്യയും ബംഗളൂരുവിൽ സോഫ്റ്റ്വെയർ എഞ്ചിനീയർമാരായി ജോലി ചെയ്യുകയാണെന്നും കുട്ടികളില്ലാത്ത ഇരട്ട വരുമാനമുള്ള കുടുംബമെന്ന നിലയിൽ ദമ്പതികൾ തങ്ങളുടെ ശമ്പളത്തിന്റെ നല്ലൊരു പങ്ക്…
Read Moreരണ്ട് തവണ തോറ്റയാളെന്നത് സുരേഷ് ഗോപിയുടെ വിജയത്തിന് ഇടയാക്കി; സിപിഎം ജീര്‍ണാവസ്ഥയിലാണെന്ന് രമേശ് ചെന്നിത്തല
കോട്ടയം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി വോട്ടുകള്‍ വര്‍ധിച്ചതും തൃശൂര്‍ മണ്ഡലത്തിലെ പരാജയവും കോണ്‍ഗ്രസ് പരിശോധിക്കുമെന്ന് രമേശ് ചെന്നിത്തല. പരാജയം സംബന്ധിച്ചു പഠനം നടത്താന്‍ അന്വേഷണ കമ്മീഷനെ നിയമിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കും. തൃശൂര്‍ കോണ്‍ഗ്രസിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കും. കെ. മുരളീധരനെ മുന്നില്‍ നിര്‍ത്തിയാണു പാര്‍ട്ടി മുന്നോട്ട് പോകുന്നത്. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഗൗരവത്തോടെ കാണുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചലച്ചിത്രതാരമായതും രണ്ടുതവണ തോറ്റയാളായതുമാണു തൃശൂരിൽ സുരേഷ് ഗോപി ഇത്തവണ വിജയിക്കാന്‍ ഇടയാക്കിയത്. സിപിഎം ജീര്‍ണാവസ്ഥയിലാണ്. ഇടതുപക്ഷത്തിനു തുടര്‍ഭരണം ലഭിച്ചത് അവര്‍ക്ക് തന്നെ വിനയായി. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഘടകകക്ഷികള്‍ക്ക് സീറ്റ് നല്കുമ്പോള് അവരാണു സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത്. കോണ്‍ഗ്രസിന് അഭിപ്രായം പറയാകാനാകില്ല. വയനാട് സീറ്റില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിനെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു. ഉപതെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ പ്രിയങ്കയെ സിപിഐ പിന്തുണയ്ക്കുമോയെന്നു വ്യക്തമാക്കണം. ഇന്ത്യ സഖ്യത്തിലുള്ള സിപിഐ പ്രിയങ്കയ്ക്കെതിരേ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍…
Read Moreഇത്രേ ഉള്ളൂ…’നജീബ് എന്ന ഒരാൾ ജീവിച്ചിരുന്നു, അറബ് മനുഷ്യൻ നജീബിനെ പറ്റിച്ച് മരുഭൂമിയിൽ ഇട്ടു, ഒരു ദിവസം നജീബിനെ ഒരാള്‍ വന്നു രക്ഷിച്ച് കൊണ്ട് പോയി, പെരിയോനേ റഹ്മാനെ… പെരിയോനേ റഹീം’; ആടുജീവിതത്തിന്റെ ചുരുക്കെഴുത്തുമായി തേജസ്വിനി
ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം എന്ന സിനിമ റിക്കാർഡ് കളക്ഷൻ നേടക്കൊണ്ടാണ് തീയറ്ററുകളിൽ മുന്നേറിയത്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ നോവലിന്റെ സൃഷ്ടാവ് ബെന്യാമിൽ പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത്. മന്തരത്തൂർ എംഎൽപി സ്കൂൾ വിദ്യാർഥിനി നന്മ തേജസ്വിനി തന്റെ നോവലിന്റെ കഥ വെറും പത്ത് വരിയിൽ എഴുതി തീർത്ത രസകരമായ കുറിപ്പാണ് ബെന്യാമിൻ പങ്കുവച്ചത്. കുട്ടി എഴുതിയ കഥയുടെ ചിത്രവും അദ്ദേഹം സൈബറിടങ്ങളിൽ പങ്കുവെച്ചു. ‘ഒരു ദിവസം നജീബ് എന്ന ഒരാൾ ജീവിച്ചിരുന്നു, ഒരുനാള്‍ നജീബ് ദുബായിൽ പോയി, അവിടത്തെ അറബ് മനുഷ്യൻ നജീബിനെ പറ്റിച്ച് മരുഭൂമിയിൽ ഇട്ടു. കുറെ വർഷങ്ങൾ കഴിഞ്ഞു, നജീബ് ആടിന്റെ പുല്ലും ആടിന്റെ വെള്ളവും കുടിച്ച് ജീവിച്ചു. ഒരു ദിവസം നജീബിനെ രക്ഷിക്കാൻ ഒരാള്‍ വന്നു. രക്ഷിച്ച് കൊണ്ട് പോയി. പെരിയോനേ റഹ്മാനെ… പെരിയോനേ റഹീം… ‘എന്നാണ്…
Read Moreഉച്ചത്തില്‍ പാട്ട് കേള്‍ക്കുന്നതും ഹെഡ്ഫോണുകളുടെ അമിത ഉപയോഗവും ശ്രദ്ധിക്കണം; തന്നെ ബാധിച്ച അപൂർവ രോഗത്തെ കുറിച്ച് വെളിപ്പെടുത്തി അൽക്ക യാഗ്നിക്
കഴിഞ്ഞ കുറേ കാലങ്ങളായി കാണാമറയത്തായിരുന്നു പ്രശസ്ത ഗായിക അൽക്ക് യാഗ്നിക്. തങ്ങളുടെ പ്രിയ ഗായിക അൽക്ക എവിടെയെന്ന ആരാധകരുടെ ആശങ്കയ്ക്ക് വിരാമമിട്ടിരിക്കുകയാണ് ഇപ്പോൾ. താരം തന്നെ നേരിട്ടെത്തിയിരിക്കുകയാണ് രംഗത്ത്. ഇത്രയും കാലം തന്നെ കാണാതിരുന്നതിനു കാരണം തന്നെ ബാധിച്ച അപൂർവ രോഗം മൂലമാണെന്നാണ് അൽക്ക വെളിപ്പെടുത്തിയത്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് തനിക്ക് അപൂര്‍വമായ അസുഖം ബാധിച്ച് കേൾവിക്ക് തകരാർ സംഭവിച്ചെന്നും ഇപ്പോൾ അതുമായി ബന്ധപ്പെട്ട ചികിത്സയിലാണെന്നും ഗായിക വ്യക്തമാക്കിയത്. അപൂർവമായി സംഭവിക്കുന്ന രോഗാവസ്ഥയാണെന്നും തന്റെ മടങ്ങിവരവിനു വേണ്ടി എല്ലാവരും പ്രാർഥിക്കണമെന്നും പങ്കുവെച്ച കുറിപ്പിൽ അൽക്ക കൂട്ടിച്ചേർത്തു. കുറിപ്പിന്റെ പൂർണ രൂപം… പ്രിയപ്പെട്ടവരേ, ആഴ്ചകൾക്കു മുമ്പ് ഒരു വിമാനത്തിൽ നിന്ന് ഇറങ്ങുമ്പോൾ പെട്ടന്ന് ഒന്നും കേള്‍ക്കാന്‍ സാധിക്കാതെയായി. കുറച്ചു നാളുകളായി എന്നെ മുഖ്യധാരയിൽ കാണാതായതോടെ പലരും അന്വേഷിക്കാൻ തുടങ്ങിയിരുന്നു. അതുകൊണ്ടാണ് ഇപ്പോൾ ഞാൻ മൗനം വെടിയുന്നത്. അപൂർവമായി സംഭവിക്കുന്ന…
Read Moreമകൾ വീഡിയോക്കോളിൽ വന്നപ്പോഴും അതീവ സന്തോഷവതിയായിരുന്നു; എയർഹോസ്റ്റസായി ജോലി ലഭിച്ചിട്ട് രണ്ടാഴ്ച; മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
ചെറുതോണി: എയർ ഹോസ്റ്റസായി ജോലി ലഭിച്ചു രണ്ടാഴ്ച തികയും മുമ്പ് യുവതിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പകപ്പാറ തമ്പാൻസിറ്റിയിലെ വാഴക്കുന്നേൽ ബിജു-സീമ ദന്പതികളുടെ മകൾ ശ്രീലക്ഷ്മി (24)യാണ് ഹരിയാനയിലെ ഗുഡ്ഗാവിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചത്. ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചതായാണു ഗുഡ്ഗാവ് പോലീസ് തങ്കമണി പോലീസ് സ്റ്റേഷനിലേക്ക് തിങ്കളാഴ്ച രാവിലെ 11ന് വിളിച്ചറിയിച്ചത്. ആറു മാസത്തെ പരിശീലനത്തിനുശേഷം കഴിഞ്ഞ ആറിനാണ് ശ്രീലക്ഷ്മി എയർ ഇന്ത്യയിൽ ജോലിയിൽ പ്രവേശിച്ചത്. മേയ് മാസം പകുതിയോടെ വീട്ടിലെത്തിയ ശ്രീലക്ഷ്മി കഴിഞ്ഞ രണ്ടിനാണു ഹരിയാനയിലേക്ക് തിരികെ പോയത്. ഞായറാഴ്ച രാത്രിയിലും വീട്ടുകാരുമായി വീഡിയോകോളിൽ സംസാരിച്ച ശ്രീലക്ഷ്മിക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമൊന്നുമുണ്ടായിരുന്നില്ലെന്ന് വീട്ടുകാർ പറയുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. സംസ്കാരം നാളെ വീട്ടുവളപ്പിൽ. സഹോദരി: ശ്രീദേവിക
Read More