വീ​ടും കു​ടും​ബ​വു​മി​ല്ല: മ​ദ്യ​പി​ച്ച് ഫാ​മി​ൽ കി​ട​ന്നു​റ​ങ്ങി; ഉ​ണ​ർ​ന്ന​പ്പോ​ൾ വ​യോ​ധി​ക​യു​ടെ കാ​ലു​ക​ൾ ര​ണ്ടും എ​ലി തി​ന്നു

ഫാ​മി​ലെ ആ​ട്ടി​ൻ തൊ​ഴു​ത്തി​ൽ മ​ദ്യ​പി​ച്ച് ഉ​റ​ങ്ങി​യ ഭ​വ​ന​ര​ഹി​ത​യാ​യ സ്ത്രീ​യു​ടെ കാ​ലു​ക​ൾ എ​ലി​ക​ൾ തി​ന്നു.​ റ​ഷ്യ​യി​ലെ സ്റ്റാ​വ്‌​റോ​പോ​ൾ ക്രൈ​യി​ലാണ് സംഭവം. തെഴുത്തിൽ നിന്നും മ​റീ​ന​യെ(60) ഒ​രു വ​ഴി​യാ​ത്ര​ക്കാ​നാ​ണ് കാ​ലു​ക​ൾ എ​ലി തി​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ഇവരെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും ഗം​ഗ്രി​ൻ (ര​ക്ത​വി​ത​ര​ണം ന​ഷ്ട​പ്പെ​ട്ട് ശ​രീ​ര​കോ​ശ​ങ്ങ​ൾ ന​ശി​ക്കു​ന്ന ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യാ​ണ് ഗം​ഗ്രീ​ൻ. ഇ​ത് ശ​രീ​ര​ത്തി​ൻ്റെ ഏ​ത് ഭാ​ഗ​ത്തെ​യും ബാ​ധി​ക്കാം. പ​ക്ഷേ സാ​ധാ​ര​ണ​യാ​യി കാ​ൽ​വി​ര​ലു​ക​ൾ, പാ​ദ​ങ്ങ​ൾ, വി​ര​ലു​ക​ൾ, കൈ​ക​ൾ എ​ന്നി​വ​യി​ൽ ആ​രം​ഭി​ക്കു​ന്നു) ആ​രം​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ര​ണ്ട് കാ​ലു​ക​ളു​ടെ​യും അ​വ​ശി​ഷ്ട​ങ്ങ​ൾ മു​റി​ച്ചു മാ​റ്റേ​ണ്ടി വ​ന്നു.

മ​റീ​ന​യ്ക്ക് തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ ഒന്നും തന്നെ ഇ​ല്ല. അ​വ​ർ ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്നത് ഒരു അ​ഭ​യ​കേ​ന്ദ്ര​ത്തി​ലാ​ണ്. അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ നി​ന്നും അ​വ​രു​ടെ സ​ഹോ​ദ​ര​നെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ത​ങ്ങ​ൾ​ക്ക് മറീനയുമായി ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും വീ​ണ്ടും ബ​ന്ധ​പ്പെ​ട​രു​തെ​ന്നു​മാ​ണ് അ​യാ​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്. 

മ​റീ​ന മ​ദ്യ​ത്തെ ആ​ശ്ര​യി​ക്കു​ന്ന​താ​ണ് ബ​ന്ധു​ക്ക​ൾ ഇ​വ​രെ ഉ​പേ​ക്ഷി​ച്ച​തി​ന് കാ​ര​ണ​മെ​ന്നാ​ണ് ഹെ​ൽ​പ്പിം​ഗ് ഹാ​ൻ​ഡ് ഷെ​ൽ​ട്ട​റി​ന്‍റെ ത​ല​വ​നാ​യ ഓ​ൾ​ഗ ഷി​രി​യേ​വ പ​റ​യു​ന്ന​ത്. ബ​ന്ധു​ക്ക​ളു​ടെ സം​ര​ക്ഷ​ണം ന​ഷ്ട​പ്പെ​ട്ട മ​റീ​ന​യ്ക്ക് ഇ​പ്പോ​ഴും മ​ദ്യം നി​ര​സി​ക്കാ​ൻ ക​ഴി​യി​ല്ല. 

 2021 മു​ത​ലു​ള്ള ജ​ന​സം​ഖ്യാ സെ​ൻ​സ​സ് ഡാ​റ്റ​യെ അ​ടി​സ്ഥാ​ന​മാ​ക്കി റ​ഷ്യ​യി​ൽ ഏ​ക​ദേ​ശം 11.3 ആ​യി​രം ആ​ളു​ക​ൾ ഭ​വ​ന​ര​ഹി​ത​രാണ്. രാ​ജ്യ​ത്ത് മ​ദ്യ​പാ​ന​ത്തി​ന്‍റെ നി​ര​ക്കും വ​ള​രെ കൂ​ടു​ത​ലാ​ണ്. വ​ർ​ധി​ച്ചു​വ​രു​ന്ന മ​ദ്യ​പാ​നം റ​ഷ്യ​യി​ൽ ഒ​രു സാ​മൂ​ഹി​ക പ്ര​ശ്‌​ന​മാ​ണ്. 2023-ൽ ​റ​ഷ്യ​ക്കാ​ർ 2.3 ബി​ല്യ​ൺ ലി​റ്റ​ർ മ​ദ്യമാണ് വാങ്ങിയത്.

 

Related posts

Leave a Comment