മിയാപുർ: ലൈംഗികാതിക്രമം തടഞ്ഞതിനെ തുടർന്ന് പിതാവ് പന്ത്രണ്ട് വയസുകാരിയായ മകളെ കൊന്ന് കാട്ടിൽ ഉപേക്ഷിച്ചു. തെലങ്കാനയിലെ മിയാപൂരിലാണ് ഞെട്ടിക്കുന്ന സംഭവം. നിരന്തരമായി അശ്ലീല വീഡിയോ കാണുന്ന ഇയാൾ ലഹരിയ്ക്ക് അടിമയാണെന്ന് പോലീസ് പറഞ്ഞു. മകളെ കൊന്ന് കാട്ടിൽ ഉപേക്ഷിച്ചതിന് പിന്നാലെ അന്വേഷണം വഴി തെറ്റിക്കാനായി ഇയാൾ പോലീസിൽ മകളെ കാണാനില്ലന്ന് പരാതിയും നൽകി. ഈ മാസം 7 ന് ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടുസാധനങ്ങൾ വാങ്ങി കടയിൽ നിന്ന് മടങ്ങാൻ നിന്ന പെൺകുട്ടിയെ പിതാവ് വാഹനത്തിൽ കൂടെക്കൂട്ടി. തുടർന്ന് ഒറ്റപ്പെട്ട സ്ഥലത്ത് വാഹനം നിർത്തി തൊട്ടടുത്തുള്ള കാട്ടിലേക്ക് പെൺകുട്ടിയെ ബലമായി പിടിച്ചുവലിച്ചു കൊണ്ടുപോയി. അവിടെ വച്ച് ബലാൽസംഗത്തിന് ശ്രമിച്ച പിതാവിനെ കുട്ടി എതിർക്കുകയും അമ്മയോട് പറയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിൽ പ്രകോപിതനായ പ്രതി കുട്ടിയെ തള്ളിയിട്ടശേഷം കല്ല് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തുടർന്ന് അവിടെ നിന്ന് മടങ്ങിപ്പോയ പ്രതി…
Read MoreDay: June 22, 2024
ചാറ്റിംഗിലൂടെ പെൺകുട്ടിയെ പ്രലോഭിപ്പിച്ചു വരുതിയിലാക്കി; പിന്നീട് ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; സ്കൂൾ വിദ്യാർഥിനിയെ ചതിച്ച യുവാവിന് 22 വർഷം കഠിനതടവ്
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 22 വർഷം കഠിനതടവും 1,20,000 രൂപ പിഴയും ശിക്ഷിച്ച് അടൂർ അതിവേഗ കോടതി സ്പെഷൽ ജഡ്ജ് മഞ്ജിത്ത് ഉത്തരവായി. പുനലൂർ അറക്കൽ ഇടയംചന്ദ്രമംഗലത്ത് വീട്ടിൽ അനുലാലി (ചന്തു-27)നെയാണ് ശിക്ഷിച്ചത്. പെൺകുട്ടിയുമായി വ്യാജ പേരിൽ ഇൻസ്റ്റഗ്രാമിലൂടെ ഇയാൾ പരിചയപ്പെടുകയും പണയം വച്ചിരിക്കുന്ന സ്വർണാഭരണങ്ങൾ എടുത്തു നൽകാമെന്നു പ്രലോഭിപ്പിക്കുകയും ചെയ്തതായി പറയുന്നു. രാവിലെ സ്കൂളിൽ പോകാൻ ഇറങ്ങിയ പെൺകുട്ടിയെ ഇയാൾ അടൂർ ബസ് സ്റ്റാൻഡിലേക്ക് വിളിച്ചുവരുത്തി അവിടെനിന്നും ബൈക്കിൽ ആലപ്പുഴയ്ക്ക് കൂട്ടിക്കൊണ്ടുപോയി ഒരു ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച ശേഷം 2000 രൂപ നൽകി അടൂരിൽ തിരികെ എത്തിച്ചു. 2022 ഫെബ്രുവരി 15നു നടന്ന സംഭവത്തിൽ അടൂർ എസ്എച്ച്ഒ ആയിരുന്ന ടി.ഡി. പ്രജീഷ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പോക്സോ ആക്ട് പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കേസിൽ…
Read Moreജെസ്നയ്ക്ക് എന്തു സംഭവിച്ചു? സിബിഐയുടെ അഞ്ചംഗ സ്പെഷല്‍ ടീമിന്റെ തുടരന്വേഷണം തുടങ്ങി
കോട്ടയം: ജെസ്ന മരിയ ജയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സിജെഎം കോടതിയുടെ നിര്‍ദേശത്തില്‍ സിബിഐ വീണ്ടും അന്വേഷണം തുടങ്ങി. സിബിഐ നടത്തിയ ആദ്യ അന്വേഷണത്തില്‍ ശ്രദ്ധിക്കാതെ പോയ വ്യക്തികളെയും സാഹചര്യങ്ങളെയും കുറിച്ചാണ് അഞ്ചംഗ സ്പെഷല്‍ ടീം അന്വേഷണം നടത്തിവരുന്നത്. എരുമേലി, മുണ്ടക്കയം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ശാസ്ത്രീയമായ രീതിയിലാണ് അന്വേഷണം നടന്നുവരുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായിരുന്ന ജെസ്നയെ 2018 മാര്‍ച്ച് 22നാണ് കാണാതായത്. ജെസ്നയ്ക്ക് എന്തു സംഭവിച്ചുവെന്ന് കണ്ടെത്താനായിട്ടില്ലെന്ന സിബിഐയുടെ ആദ്യ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നായിരുന്നു ജെസ്നയുടെ പിതാവ് കൊല്ലമുള കുന്നത്ത് ജയിംസ് ജോസഫിന്റെ ഹർജി. താന്‍ സ്വന്തം നിലയ്ക്ക് നടത്തിയ അന്വേഷണത്തില്‍ ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു. പിതാവ് ഹാജരാക്കിയ തെളിവുകളും കേസ് ഡയറിയും ഒത്തുനോക്കി പിതാവ് ചൂണ്ടിക്കാട്ടിയ തെളിവുകള്‍ സിബിഐ പരിശോധിച്ചില്ലെന്ന് വ്യക്തമായതോടെയാണ് തുടരന്വേഷണത്തിന്…
Read Moreബഹുനില കെട്ടിടത്തിന് മുകളിൽ നിന്ന് തൂങ്ങിക്കിടന്ന് റീൽ ചിത്രീകരണം; യുവതിയും സുഹൃത്തും അറസ്റ്റിൽ
റീൽ ചിത്രീകരിക്കുവാനായി ബഹുനില കെട്ടിയത്തിന് മുകളിൽ അപകടകരമായി തൂങ്ങിക്കിടന്ന യുവതിയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. പുണെ സ്വദേശികളായ മിഹിർ ഗാന്ധി, മിനാക്ഷി സലുൻഖെ എന്നിവരെയാണ് ഭാരതി വിദ്യാപീഠ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ വീഡിയോ ഷൂട്ട് ചെയ്ത മൂന്നാമൻ ഒളിവിലാണ്. സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു. ഒരു കോട്ട പോലുള്ള സ്ഥലത്ത് നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ദൃശ്യങ്ങളിൽ ഒരു പെൺകുട്ടി കെട്ടിടത്തിന്റെ മുകളിൽ നിന്ന് തൂങ്ങിക്കിടക്കുന്നത് കാണാം. ഒരു ആൺകുട്ടി മുകളിൽ നിന്ന് പെൺകുട്ടിയുടെ കൈയിൽ പിടിച്ചിട്ടുണ്ട്. ഇവരുടെ സുഹൃത്താണ് റീൽസ് ഷൂട്ട് ചെയ്യുന്നത്. യാതൊരു വിധ മുൻകരുതലുകളുമില്ലാതെയാണ് ഇവർ വീഡിയോ ചിത്രീകരിച്ചത്. സോഷ്യൽ മീഡിയയിൽ പോലീസിനെ ടാഗ് ചെയ്താണ് വീഡിയോ ആളുകൾ പങ്കുവച്ചിരിക്കുന്നത്. #Pune: For Creating Reels and checking the strength, Youngsters risk their…
Read Moreപ്രിയങ്ക വന്നാൽ പോകാതിരിക്കാനാവുമോ! ഉപതെരഞ്ഞെടുപ്പുകളിൽ സജീവമാകില്ലെന്ന് കെ. മുരളീധരൻ
കോഴിക്കോട്: നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ സജീവമാകില്ലെന്നു വ്യക്തമാക്കി കോൺഗ്രസ് നേതാവ് കെ.മുരളീധരൻ പ്രയങ്ക ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ മാത്രമാണു സജീവമാവുകയെന്നും ഗാന്ധി കുടുംബത്തിലെ അംഗം മത്സരിക്കുന്ന മണ്ഡലങ്ങളിൽനിന്നു വിട്ടുനിൽക്കാൻ ഒരു കോൺഗ്രസ് പ്രവർത്തകനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു മണ്ഡലങ്ങളിൽ പാർട്ടി മറ്റു നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വട്ടിയൂർക്കാവ് മണ്ഡലത്തിൽ ചില പ്രശ്നങ്ങളുള്ളതിനാൽ അവിടെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തത്കാലം തിരുവനന്തപുരത്ത് മാത്രമേ പാർട്ടിയെ നയിക്കാനുള്ളൂയെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ മാത്രമേ പ്രവർത്തിക്കുകയുള്ളൂവെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റിന് ഒരു കുഴപ്പവുമില്ല, അദ്ദേഹത്തിന്റെ പ്രവർത്തനമികവിലാണ് 20 ൽ 18 സീറ്റും നേടാൻ കഴിഞ്ഞത്. കെപിസിസി അധ്യക്ഷനാകണമെന്ന് ചിലർ ആഗ്രഹിക്കുന്നുണ്ടെന്ന ചോദ്യത്തിന്, അത് പ്രവർത്തകരുടെ വികാരം മാത്രമാണെന്നും സമുദായിക സമവാക്യങ്ങൾ നോക്കിയാണ് കെപിസിസി അധ്യക്ഷനെ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Read Moreഭർത്താവിനെ അടക്കിയ സെമിത്തേരിയിൽ കഴിയാൻ തീരുമാനം; 20 വർഷമായി നീലമ്മയുടെ ജീവിതം സെമിത്തേരിയിൽ
സ്ത്രീകൾ എല്ലാ തൊഴിൽ മേഖലകളിലും സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. എന്നാൽ ഈ ജോലി ചെയ്യാൻ ഒരു സ്ത്രീയ്ക്ക് സാധിക്കുമോ? പറഞ്ഞുവരുന്നത് സെമിത്തേരിയിലെ ജോലിയെ കുറിച്ചാണ്. എങ്കിൽ സെമിത്തേരിയിൽ ജോലി ചെയ്യാൻ സ്ത്രീകൾക്കും സാധിക്കുമെന്നാണ് മൈസൂരിൽ നിന്നുള്ള നീലമ്മ എന്ന സ്ത്രീ കാണിച്ചുതന്നിരിക്കുന്നത്. കഴിഞ്ഞ 20 വർഷമായി നീലമ്മ മൈസൂരിലെ വിദ്യാരണ്യപുരം ലിങ്കായത്ത് സെമിത്തേരിയിലാണ് ജോലി ചെയ്യുന്നതും. സ്ത്രീകൾ ഈ മേഖലയിലേക്ക് വരാൻ ധൈര്യപ്പെടില്ല എന്ന് കരുതുന്നവർക്ക് നീലമ്മ ഒരു അത്ഭുതമാണ്. ഭർത്താവ് മരിച്ചതിന് ശേഷം നീലമ്മ ഭർത്താവിനെ അടക്കിയ സെമിത്തേരിയിൽ തന്നെ കഴിയാൻ തീരുമാനിക്കുകയായിരുന്നു. സാധാരണയായി ശവക്കുഴി കുഴിക്കുന്ന ജോലികൾ പുരുഷന്മാരാണ് ചെയ്യുക. ഈ സെമിത്തേരിയിലെ മരണാനന്തരചടങ്ങുകളിൽ എത്തുന്നവരെ സഹായിക്കുന്നതും നീലമ്മ തന്നെയാണ്. പ്രദേശത്തെ എല്ലാവർക്കും നീലമ്മയെ വലിയ ബഹുമാനവും സ്നേഹവുമാണ്. മൃതദേഹം അടക്കാനായി സെമിത്തേരിയിൽ എത്തുന്നവരിൽ നിന്നും പ്രത്യേകം തുക നീലമ്മ ചോദിച്ച് വാങ്ങാറുമില്ല. എന്താണോ…
Read Moreഓൾ ഫോർമാറ്റ് ഗ്രേറ്റസ്റ്റായി ബുംറയെ വാഴ്ത്തി ക്രിക്കറ്റ് ലോകം
ബ്രിഡ്ജ്ടൗണ്‍ (ബാർബഡോസ്): ക്രിക്കറ്റിൽ എക്കാലത്തെയും മികച്ച കളിക്കാരൻ അഥവാ ഗോട്ട് (ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) ആരെന്നു ചോദിച്ചാൽ ഉത്തരങ്ങൾ പലത്. ഓസ്ട്രേലിയയുടെ ഇതിഹാസം ഡോണ്‍ ബ്രാഡ്മാൻ, ഇന്ത്യൻ ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ എന്നിങ്ങനെ നീളും പേരുകൾ. എന്നാൽ, ചോദ്യം ഇതാണ്… ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ഫോർമാറ്റ് ബൗളർ ആരാണ്…? ഒരൊറ്റ ഉത്തരം, ജസ്പ്രീത് ബുംറ. കർട്ലി ആംബ്രോസ്, വസിം അക്രം, ഗ്ലെൻ മഗ്രാത്ത്, ഷെയ്ൻ വോണ്‍ തുടങ്ങിയവരെല്ലാം ബുംറയ്ക്കു മുന്നിൽ മാറിനിൽക്കും. ടെസ്റ്റ് ക്രിക്കറ്റിൽ 20.69 ശരാശരിയിൽ 159 വിക്കറ്റ്, ഏകദിനത്തിൽ 4.59 ഇക്കോണമിയിൽ 149 വിക്കറ്റ്, ട്വന്റി-20യിൽ 6.36 ഇക്കോണമിയിൽ 82 വിക്കറ്റും. ഈ പ്രകടനമാണ് ഓൾ ഫോർമാറ്റ് ക്രിക്കറ്റിലെ ബൗളിംഗ് ഗോട്ട് എന്ന വിശേഷണത്തിന് ബുംറയെ അർഹമാക്കുന്നത്. 2024 ഐസിസി ട്വന്റി-20 ലോകകപ്പിൽ ബുംറയുടെ മാജിക്ക് ബൗളിംഗിന്റെ അന്പരപ്പിലാണ് എതിരാളികൾ. സൂപ്പർ എട്ട്…
Read Moreമെസിക്കു റിക്കാർഡ്, അർജന്റീനയ്ക്കു ജയം
അറ്റ്ലാന്റ (യുഎസ്എ): 2024 കോപ്പ അമേരിക്ക ഫുട്ബോളിന് നിലവിലെ ചാന്പ്യന്മാരായ അർജന്റീനയുടെ ജയത്തോടെ കിക്കോഫ്. ഗ്രൂപ്പ് എയിൽ അർജന്റീന 2-0ന് കാനഡയെ തോൽപ്പിച്ചു. സൂപ്പർ താരം ലയണൽ മെസി ചരിത്രം കുറിച്ച മത്സരത്തിൽ ജൂലിയൻ ആൽവരസ് (49’), ലൗതാരൊ മാർട്ടിനെസ് (88’) എന്നിവരായിരുന്നു അർജന്റീനയ്ക്കായി വലകുലുക്കിയത്. കാനഡയ്ക്കെതിരേ ഇറങ്ങിയതോടെ കോപ്പ അമേരിക്ക ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരം കളിക്കുന്ന താരം എന്ന റിക്കാർഡ് ലയണൽ മെസി സ്വന്തമാക്കി. ചിലിയുടെ സെർജിയൊ ലിവിംഗ്സ്റ്റണിന്റെ (34 മത്സരം) റിക്കാർഡാണ് മെസി (35 മത്സരം) തിരുത്തിയത്. മാത്രമല്ല, ഏറ്റവും കൂടുതൽ കോപ്പ അമേരിക്ക ടൂർണമെന്റ് കളിക്കുന്ന (ഏഴ്) അർജന്റൈൻ താരം എന്ന നേട്ടത്തിലും മെസിയെത്തി. 2007 മുതലുള്ള എല്ലാ കോപ്പയിലും മെസി കളിച്ചു. കാനഡയ്ക്കെതിരായ മത്സരത്തിൽ ആദ്യ ഗോളിലേക്കുള്ള വഴിതുറന്നതും രണ്ടാം ഗോളിന് അസിസ്റ്റ് നടത്തിയതും മെസിയാണ്. ബുധനാഴ്ച ഇന്ത്യൻ സമയം…
Read Moreയുവേഫ യൂറോ കപ്പ് യുക്രെയ്ൻ വാർ
ഡുസൽഡോർഫ്: യുവേഫ യൂറോ കപ്പ് ഫുട്ബോളിൽ യുക്രെയ്ന്റെ പോരാട്ടവിജയം. ഗ്രൂപ്പ് ഇയിൽ സ്ലോവാക്യക്കെതിരേ ആദ്യപകുതിയിൽ പിന്നിട്ടുനിന്ന യുക്രെയ്ൻ രണ്ട് ഗോൾ തിരിച്ചടിച്ച് ജയം സ്വന്തമാക്കി. ഇതോടെ പ്രീക്വാർട്ടർ സാധ്യതയും യുക്രെയ്ൻ നിലനിർത്തി. 43,910 കാണികൾ അണിനിരന്ന ഗാലറിയെ സാക്ഷിനിർത്തി 17-ാം മിനിറ്റിൽ ഇവാൻ ഷ്രാൻസ് സ്ലോവാക്യയെ മുന്നിലെത്തിച്ചു. 33-ാം മിനിറ്റിൽ യുക്രെയ്ന്റെ ടിംചിക് എടുത്ത ഗോൾ ഷോട്ട് ക്രോസ് ബാറിൽ ഇടിച്ച് തെറിച്ചു. രണ്ടാം പകുതിയിൽ തികച്ചും മാറിയ കളിയുമായാണ് യുക്രെയ്ൻ എത്തിയത്. 54-ാം മിനിറ്റിൽ മൈക്കോള ഷാപാരെങ്കോയിലൂടെ യുക്രെയ്ൻ സമനില പിടിച്ചു. തുടർന്ന് റോമൻ യാരെംചുക്കിന്റെ (80’) ഗോളിൽ ജയവും സ്വന്തമാക്കി. പകരക്കാരുടെ ബെഞ്ചിൽനിന്നായിരുന്നു യാരെംചുക്ക് എത്തിയത്. യുക്രെയ്നുവേണ്ടി പ്രമുഖ ടൂർണമെന്റിൽ സബ്സ്റ്റിറ്റ്യൂട്ടായെത്തി ഗോൾ നേടുന്ന രണ്ടാമത് മാത്രം താരമാണ് യാരെംചുക്ക്.
Read Moreലേഡീസ് കോച്ചിൽ യാത്ര ചെയ്ത പുരുഷന്മാരെ തല്ലി പുറത്തിറക്കി വനിതാ പോലീസ്; ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ പ്രതികരണവുമായി നെറ്റിസൺസ്
മെട്രോയിലെ ലേഡീസ് കോച്ചിൽ യാത്ര ചെയ്യുന്ന പുരുഷന്മാരെ ശിക്ഷിക്കാനായി വനിതാ പോലീസ് ഉദ്യോഗസ്ഥർ മെട്രോ സ്റ്റേഷനിൽ നിൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഡൽഹിയിലെ മെട്രോ സ്റ്റേഷനിൽ ട്രെയിൻ വന്നപ്പോൾ ഒരു കൂട്ടം പുരുഷന്മാർ ലേഡീസ് കോച്ചിൽ നിന്ന് ഇറങ്ങി വരുന്നത് വീഡിയോയിൽ കാണാം. തുടർന്ന് ലേഡീസ് കോച്ചിൻ്റെ പ്രവേശന കവാടത്തിൽ നിലയുറപ്പിച്ചിരിക്കുന്ന രണ്ട് പോലീസുകാർ ലേഡീസ് സെക്ഷനിൽ യാത്ര ചെയ്തിരുന്ന പുരുഷന്മാരെ പുറത്തേക്ക് വലിച്ചിട്ടു. നിയമം ലംഘിച്ചതിന് പോലീസുകാർ അവരെ തല്ലുകയും ചെയ്തു. തിരക്കേറിയ കോച്ചിൽ നിന്ന് യാത്ര ചെയ്ത പുരുഷന്മാരെ ഒന്നൊന്നായി വനിതാ ഉദ്യോഗസ്ഥർ പുറത്താക്കി. അവസാനം കോച്ച് റിസർവ് ചെയ്ത സ്ത്രീകൾക്ക് സ്ഥലം വിട്ടുനൽകാൻ പോലീസ് ആവശ്യപ്പെടുകയും ചെയ്തു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഡൽഹി പോലീസിന്റെ നടപടിയെ ഇൻ്റർനെറ്റ് ഉപയോക്താക്കൾ അഭിനന്ദിച്ചു. എന്നാൽ ചിലർ പോലീസുകാർ പുരുഷന്മാരെ തല്ലുന്നതിനെ അപലപിക്കുകയും നിയമലംഘകരെ…
Read More