തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായി ഒ.ആര് കേളു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നാലിന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കേളുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. വയനാട്ടില്‍നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി തിരുവനന്തപുരത്ത് എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. വയനാട്ടില്‍ നിന്നുള്ള ആദ്യ സിപിഎം മന്ത്രിയും ആദിവാസി വിഭാഗത്തില്‍ നിന്നും ആദ്യമായി മന്ത്രിയായ സിപിഎം നേതാവുമാണ് കേളു. അതേസമയം, ആദ്യമായി മന്ത്രിയാകുന്നു എന്ന കാരണത്താൽ കെ.രാധാകൃഷ്ണന് കൈകാര്യം ചെയ്തിരുന്ന എല്ലാ വകുപ്പുകളും കേളുവിന് നല്‍കിയിട്ടില്ല. ദേവസ്വം വകുപ്പ് വി.എന്‍. വാസവനും പാര്‍ലമെന്ററി കാര്യം എം. ബി. രാജേഷിനും വീതിച്ചു നൽകി.
Read MoreDay: June 23, 2024
പ്ലസ് വൺ സീറ്റ് പ്രതിസന്ധി; വി. ശിവൻകുട്ടിക്കെതിരേ കരിങ്കൊടി വീശി പ്രതിഷേധിച്ച് കെഎസ്യു പ്രവർത്തകർ
തിരുവനന്തപുരം: ഒ.ആർ. കേളുവിന്റെ സത്യ പ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി രാജ്ഭവനിലേക്ക് പുറപ്പെട്ട വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ വാഹനം തടഞ്ഞ് കെഎസ്യു പ്രവർത്തകർ. മലബാറിലെ പ്ലസ് വൺ സീറ്റിലെ പോരായ്മയെ ചോദ്യം ചെയ്തായിരുന്നു പ്രതിഷേധം. മന്ത്രിയുടെ ഔദ്യോഗിക വാഹനം തടഞ്ഞ പ്രവർത്തകർ കരിങ്കൊടി വീശുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിൽ കരിങ്കൊടി കെട്ടി. പോലീസ് കരിങ്കൊടി മാറ്റാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ സമ്മതിച്ചില്ല. അഞ്ച് മിനിറ്റോളം മന്ത്രി റോഡിൽ കിടന്നു. അതേസമയം, സംഭവത്തിൽ പ്രതികരണമറിയിച്ച് വി. ശിവൻകുട്ടി. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. പ്രതിഷേധിക്കുന്നവർ പ്രതിഷേധിക്കട്ടെ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
Read Moreഗ്യാസ് സിലിണ്ടർ ഒന്നിന് മുകളിൽ ഒന്നായി വച്ച് യുവതിയുടെ സാഹസികത; വീഡയോ വൈറൽ
സോഷ്യൽ മീഡിയയിൽ ഇപ്പോൾ പലതരത്തിലുള്ള വീഡിയോകൾ വൈറലാവാറുണ്ട്. വ്യത്യസ്തമായ അവിശ്വസിനീയമാം വിധം കഴിവുള്ളവരെ നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുമുണ്ട്. മിക്ക സ്ത്രീകളും കേട്ടിട്ടുള്ള ഒരു ചോദ്യമാണ് ഒരു ഗ്യാസ് സിലിണ്ടർ ചുമക്കാനെങ്കിലും കഴിയുമോ എന്നത്. എന്നാൽ വൈറലാകുന്ന യുവതിയുടെ ഈ വീഡിയോ കണ്ടാൽ നമ്മൾ ഞെട്ടിപ്പോകും. വീഡിയോയിൽ ഹരിയാനയിൽ നിന്നുള്ള ഒരു സ്ത്രീയാണ് ഉള്ളത്. neetu_5650 എന്ന യൂസറാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. രണ്ട് ഗ്യാസ് സിലിണ്ടറുകൾ ഒന്നിന് മുകളിൽ ഒന്നായി വച്ചുകൊണ്ടാണ് യുവതി നൃത്തം ചെയ്യുന്നത്. നീതുവിന്റെ ഇൻസ്റ്റഗ്രാമിലും യുട്യൂബ് ചാനലിലും ഇതുപോലെയുള്ള അനേകം വീഡിയോകളുണ്ട്. ഗ്യാസ് സിലിണ്ടറും കുപ്പിയും ഗ്ലാസുമൊക്കെ തലയിൽവച്ചാണ് നൃത്തം ചെയ്തിരിക്കുന്നത്. സ്റ്റീൽ ഗ്ലാസിന് മുകളിൽ മൺകുടം വച്ച് നൃത്തം ചെയ്യുന്ന വീഡിയോയും ഇവർ പങ്കുവച്ചിട്ടുണ്ട്. ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയിൽ Saun Di Jhadi എന്ന പഞ്ചാബി ഗാനത്തിനാണ് നീതു ചുവടുകൾ…
Read More‘ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിൽ നടന്നത് രാജ്യത്തിനാകെ മാതൃകയാക്കാവുന്ന പ്രവർത്തനങ്ങൾ’; മേയറെ അഭിനന്ദിച്ച് എം. ബി രാജേഷ്
തിരുവനന്തപുരം: ടൈംസ് ബിസിനസ് അവാർഡ്സിൽ ഔട്ട്സ്റ്റാൻഡിംഗ് പെർഫോമൻസ് ഇൻ എനർജി എഫിഷ്യൻസി പുരസ്കാരം കരസ്ഥമാക്കിയ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങളുമായി മന്ത്രി എംബി രാജേഷ്. തിരുവനന്തപുരം നഗരത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ക്രിയാത്മകവും ഭാവനാപൂർണവുമായ ഊർജ സംരക്ഷണ പദ്ധതികള്‍ പരിഗണിച്ചാണ് ദി ടൈംസ് ഗ്രൂപ്പ്, 2024 ലെ പുരസ്കാരത്തിന് മേയറെ തെരഞ്ഞെടുത്തത്. ക്രിയാത്മകവും വൈവിധ്യപൂർണവുമായ ഈ ചുവടുവെപ്പിന് അർഹമായ ദേശീയ പുരസ്കാരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ചരിത്ര നേട്ടം കരസ്ഥമാക്കിയ മേയർ ആര്യാ രാജേന്ദ്രനും തിരുവനന്തപുരം നഗരസഭയ്ക്കും അഭിനന്ദനങ്ങള്‍. ടൈംസ് ബിസിനസ് അവാർഡ്സിൽ ഔട്ട്സ്റ്റാൻഡിംഗ് പെർഫോമൻസ് ഇൻ എനർജി എഫിഷ്യൻസി പുരസ്കാരം തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ നേടിയിരിക്കുകയാണ്. തിരുവനന്തപുരം നഗരത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ക്രിയാത്മകവും ഭാവനാപൂർണവുമായ ഊർജ സംരക്ഷണ പദ്ധതികള്‍ പരിഗണിച്ചാണ്…
Read Moreജാഗ്രത വേണം; രണ്ട് മാസത്തിനിടെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പിലൂടെ നഷ്ടമായത് 7.55 കോടി
ഓൺലൈൻ ഷെയർ ട്രേഡിംഗ് ഇൻവെസ്റ്റ്മെന്റുമായി ബന്ധപ്പെട്ട് ചേർത്തല സ്വദേശിക്ക് രണ്ടു മാസത്തിനിടെ നഷ്ടപ്പെട്ടത് 7.55 കോടി രൂപ. ഇൻവെസ്കോ കാപ്പിറ്റൽ, ഗോൾഡ്മാൻ സാക്സ് എന്നീ കമ്പനികളുടെ അധികാരസ്ഥാനത്തുള്ളവരാണെന്നു പറഞ്ഞു തെറ്റിദ്ധരിപ്പിച്ചും വ്യാജരേഖകൾ കാണിച്ചും നിക്ഷേപത്തിന് ഉയർന്ന ലാഭം നൽകുമെന്നു പറഞ്ഞു വിശ്വസിപ്പിച്ചുമാണ് പണം തട്ടിയത്. നിക്ഷേപലാഭവും ചേർത്ത് മൊത്തം 3,97,28,592 രൂപ ഇയാളുടെ ഇന്റേണൽ ഇക്വിറ്റി അക്കൗണ്ടിൽ ഉണ്ടെന്ന് വ്യാജ സ്റ്റേറ്റ്മെന്റ് അയച്ച് നൽകി വിശ്വസിപ്പിച്ചു. നിക്ഷേപം 15 കോടിയാക്കിയില്ലെങ്കിൽ ഇന്റേണൽ ഇക്വിറ്റി അക്കൗണ്ട് താത്കാലികമായി മരവിപ്പിക്കുകയും നിക്ഷേപിച്ച തുക തിരികെ കിട്ടണമെങ്കിൽ രണ്ടു കോടി രൂപകൂടി നൽകണമെന്നും അല്ലാത്തപക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. അങ്ങനെയാണ് 7,55,00,000 രൂപ അപഹരിച്ചത്. ഇത്തരം ഓൺലൈൻ തട്ടിപ്പുകൾ നിരവധി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ ഓൺലൈൻ ഇടപാടുകളിൽ ജാഗ്രത വേണമെന്ന് പോലീസ് അധികൃതർ അറിയിക്കുന്നു.
Read Moreഎങ്ങനെ വിശ്വസിച്ച് ഭക്ഷണം കഴിക്കും; റെയിൽവേ സ്റ്റേഷനിൽനിന്നു വാങ്ങിയ ഭക്ഷണത്തിൽ ചത്ത തവള
ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ ജംഗ്ഷൻ റെയില്‍വേ സ്റ്റേഷനിലെ ഭക്ഷണശാലയിൽനിന്നു വാങ്ങിയ ഉഴുന്നുവട പ്ലേറ്റില്‍ ചത്ത തവളയെന്നു പരാതി. കൊച്ചുവേളി–ചണ്ഡീഗഡ് എക്സ്പ്രസിലെ യാത്രക്കാരനായ ഷൊര്‍ണൂര്‍ സ്വദേശിക്കാണ് വടയും ചട്നിയും വാങ്ങിയപ്പോള്‍ ചത്ത തവളയെ കിട്ടിയത്. ചട്നിയിലാണ് ചത്ത തവള ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമാനമായ രീതിയില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ കച്ചവടം നടത്തുന്നുവെന്ന പരാതികള്‍ നേരത്തേ ഉയര്‍ന്നിരുന്നു. സംഭവം വിശദമായി അന്വേഷിക്കുമെന്നും കൃത്യമായ പരിശോധന നടത്തുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. വന്ദേഭാരത് എക്സ്പ്രസിൽ വിളമ്പിയ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയ സംഭവത്തിൽ ഇന്ത്യൻ റെയിൽവെ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ(ഐആർസിടിസി) യാത്രക്കാരനോടു ക്ഷമാപണം നടത്തിയിരുന്നു.
Read Moreകെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകൾ ഉടൻ; കംപ്യൂട്ടർ അധിഷ്ഠിത ഡ്രൈവിംഗ് പരിശീലന കേന്ദ്രവും ഒരുക്കുന്നു
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകൾ ഉടൻ പ്രവർത്തനം ആരംഭിക്കും. പൊതുജനങ്ങൾക്ക് ഇരു ചക്ര വാഹനങ്ങൾ മുതൽ ബസ് വരെ ഓടിക്കാൻ പരിശീലനം നൽകുന്ന സ്ഥാപനം 10 മുതൽ 40 ശതമാനം വരെ ഫീസ് ഇളവിലാണ് പ്രവർത്തനം ആരംഭിക്കുക. പരിശീലനം നൽകുന്നതിനുള്ള ബസുകൾ നിലവിൽ കെഎസ്ആർടിസിക്കുണ്ട്. കാറും ഇരുചക്ര വാഹനങ്ങളും ഡ്രൈവിംഗ് പരിശീലനത്തിനായി കെഎസ്ആർടിസി അടുത്തിടെ വാങ്ങി. ആൾട്ടോ കെ ടെണ് കാർ, ഹീറോ ബൈക്ക്, സ്കൂട്ടർ എന്നിവയും കെഎസ്ആർടിസി ഡ്രൈവിംഗ് പരിശീലനത്തിനായി വാങ്ങിയിട്ടുണ്ട്. രണ്ടു പരിശീലകരെയാണ് തിരുവനന്തപുരത്ത് കെഎസ്ആർടിസി ഡ്രൈവിംഗ് പരിശീലനത്തിനായി നിയോഗിക്കുന്നത്. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം സംബന്ധിച്ച് ഡ്രൈവിഗ് സ്കൂൾ ഉടമകളും സർക്കാരും തമ്മിൽ തർക്കം നിലനിൽക്കുന്നതിനിടെയാണ് കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കുന്നത്. 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകണമെന്നു ഡ്രൈവിംഗ് സ്കൂളുകൾ ആവശ്യപ്പെടുന്പോൾ പുതിയ വാഹനങ്ങളാണ് കെഎസ്ആർടിസി ഡ്രൈവിംഗ് പരിശീലനത്തിനായി ഉപയോഗിക്കുന്നത്…
Read Moreസ്റ്റെയര്‍കെയ്സിൽ കളിക്കുന്നതിനിടെ വിടവിലൂടെ മുറ്റത്തേക്കു വീണു; രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം
കോന്നി: സ്റ്റെയര്കെയ്സിൽകളിക്കുന്നതിനിടെ വിടവിലൂടെ മുറ്റത്തേക്കു വീണ രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം. കോന്നി മങ്ങാരം മാങ്കുളം പള്ളി മുരുപ്പേല്‍ ഷെമീര്‍, സബീന ദമ്പതികളുടെ മകള്‍ അഫ്റ മറിയമാണ് മരിച്ചത്. ഇന്നലെ രാവിലെ 11.45 ഓടെയാണ് സംഭവം. വീടിനു മുകളിലത്തെ നിലയില്‍ കയറാനായി പുറത്തുകൂടി നിര്‍മിച്ച ഇരുമ്പു കോണിപ്പടിയുടെ മുകള്‍ഭാഗത്ത് കളിക്കുന്നതിനിടെയാണ് കൈവരിയുടെ വിടവിലൂടെ അഫ്റ മുറ്റത്തേക്ക് വീണത്. വീട്ടുമുറ്റത്ത് വസ്ത്രങ്ങള്‍ കഴുകുകയായിരുന്ന അമ്മ സബീന, കുട്ടി മുകളില്‍ നില്ക്കുന്നതു കണ്ട് താഴേക്ക് ഇറങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. താഴേക്ക് വരുന്നതിനിടെ കാല്‍വഴുതി വിടവിലൂടെ താഴേക്കു വീഴുകയായിരുന്നുവെന്ന് കരുതുന്നു. ശബ്ദം കേട്ട് ഓടിയെത്തി കോന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കബറടക്കം ഇന്ന് കുമ്മണ്ണൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. സഹോദരങ്ങള്‍: ആദിലാ ഫാത്തിമ, അഥീന ഫാത്തിമ.
Read Moreഇനി വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പായി എന്തെങ്കിലും വാങ്ങണോ? വഴിയുണ്ട്…യാത്രക്കാരുടെ അടുത്തെത്തും കൊച്ചിൻ ഡ്യൂട്ടി ഫ്രീ
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ രാജ്യാന്തര യാത്രക്കാർക്കായി കൊച്ചിൻ ഡ്യൂട്ടി ഫ്രീയുടെ പുതിയ ഷോപ്പിംഗ് സേവനങ്ങൾ ആരംഭിച്ചു. വിമാനത്താവളത്തിനകത്തെ അവസാന നിമിഷ ഷോപ്പിംഗിനായി ലാസ്റ്റ് മിനിറ്റ് ഷോപ്പ് ടെർമിനൽ മൂന്നിലെ ഡിപാർച്ചർ ഏരിയയിൽ പ്രവർത്തനം തുടങ്ങി. ഇതോടൊപ്പം ടെർമിനലിൽ ചുറ്റിക്കറങ്ങുന്ന ഷോപ്പ് ഓൺ വീൽസ് ബഗ്ഗിയും സേവനം ആരംഭിച്ചു. വിമാനത്തിൽ കയറുന്നതിനു തൊട്ടുമുമ്പായി യാത്രക്കാർക്ക് എന്തെങ്കിലും ആവശ്യമായി വന്നാൽ ഉടൻ പർച്ചേസ് നടത്താൻ അവസരമൊരുക്കുന്നതാണ് ലാസ്റ്റ് മിനിറ്റ് ഷോപ്പ്. പ്രീമിയം പെർഫ്യൂം, സ്വീറ്റ്സ്, മറ്റ് ഡ്യൂട്ടി ഫ്രീ ഉത്പന്നങ്ങൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. വിമാനത്തിൽ കയറുന്നതിന് മുമ്പുള്ള അവസാനനിമിഷം ഷോപ്പിംഗിനായി യാത്രക്കാർക്ക് പുറത്തിറങ്ങാനാകില്ല എന്നതിനാൽ കൊച്ചിൻ ഡ്യൂട്ടി ഫ്രീയുടെ ഈ ലാസ്റ്റ് മിനിറ്റ് ഷോപ്പ് യാത്രികർക്ക് ഏറെ പ്രയോജനം ചെയ്യും. രാജ്യാന്തര ഡിപ്പാർച്ചർ ഗേറ്റ്-3ന് അരികിലാണ് ലാസ്റ്റ് മിനിറ്റ് ഷോപ്പ് ഒരുക്കിയിട്ടുള്ളത്. രാജ്യാന്തര ടെർമിനലിനുള്ളിൽ പുറപ്പെടൽ ഗേറ്റുകൾക്കു സമീപം…
Read Moreജാതി സംവരണം അവസാനിപ്പിക്കണം, ബദൽ വേണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നാക്ക വിഭാഗങ്ങളെ അവഗണിക്കുകയാണ്; എന്‍എസ്എസ്
ചങ്ങനാശേരി: രാജ്യത്തിന്റെ അഖണ്ഡതയ്ക്കു വെല്ലുവിളി ഉയര്‍ത്തുന്ന ജാതി സംവരണം അവസാനിപ്പിച്ച് എല്ലാവരെയും സമന്മാരായി കാണുന്ന ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്ന് നായര്‍ സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. പെരുന്നയിലെ പ്രതിനിധിസഭാ മന്ദിരത്തില്‍ നടന്ന എന്‍എസ്എസിന്റെ 2024-25-വര്‍ഷത്തെ ബജറ്റ് അവതരണപ്രസംഗത്തിലാണ് ജനറല്‍ സെക്രട്ടറി ഇങ്ങനെ പറഞ്ഞത്. വോട്ടുബാങ്കുകളായ ജാതിവിഭാഗങ്ങളുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങുകയും അവരുടെ സംഘടിതശക്തിക്ക് മുമ്പില്‍ അടിയറ വയ്ക്കുകയും ചെയ്യുന്ന തരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന പ്രീണനത്തിന്റെ ഭാഗമാണ് ജാതി സംവരണവും ജാതി തിരിച്ചുള്ള സെന്സസുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നാക്ക വിഭാഗങ്ങളെ അവഗണിക്കുകയാണെന്നും ഇത്തരം സമീപനം തുടര്‍ന്നാല്‍ കൂടുതല്‍ തിരിച്ചടികളുണ്ടാകുമെന്നും എന്‍എസ് ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ഒരുകാലത്തും കണ്ടിട്ടില്ലാത്ത വര്‍ഗീയ നിലപാടുകളാണ് സമസ്തമേഖലയിലും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. 157.55 കോടി രൂപ വരവും അത്രയുംതന്നെ ചെലവും വരുന്ന…
Read More