ന്യൂഡൽഹി: മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ കപിൽ ദേവ് ഗോൾഫ് ഇന്ത്യയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1983 ഐസിസി ഏകദിന ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയത് കപിൽ ദേവിന്റെ ക്യാപ്റ്റൻസിയിലായിരുന്നു. ഇന്ത്യക്കുവേണ്ടി 131 ടെസ്റ്റും 225 ഏകദിനവും കളിച്ചിട്ടുണ്ട്. പ്രഫഷണൽ ഗോൾഫ് ടൂർ ഓഫ് ഇന്ത്യ (പിജിടിഐ) പ്രസിഡന്റായാണ് കപിൽ ദേവ് തെരഞ്ഞെടുക്കപ്പെട്ടത്.
Read MoreDay: June 27, 2024
മലയാളി പൊളിയല്ലേ..! ഇംഗ്ലണ്ട് പര്യടനത്തിന് വത്തിക്കാൻ ക്രിക്കറ്റ് ടീം; എല്ലാവരും മലയാളികൾ
വത്തിക്കാൻ സിറ്റി: വത്തിക്കാൻ ക്രിക്കറ്റ് ടീം ഇംഗ്ലണ്ട് പര്യടനത്തിന് തയാറെടുത്തുതുടങ്ങി. 29ന് ഇംഗ്ലണ്ടിലെത്തുന്ന ടീം ജൂലൈ മൂന്നുവരെ വിവിധ ടി 20 മത്സരങ്ങളിൽ പങ്കെടുക്കും. ചങ്ങനാശേരി അതിരൂപതാംഗമായ ഫാ. ജോസ് ഈറ്റോലിൽ ക്യാപ്റ്റനായ ടീമിലെ മറ്റു താരങ്ങളെല്ലാം മലയാളികളാണെന്നതാണു ശ്രദ്ധേയം. പത്തു വർഷത്തിനിടെ ഇതാദ്യമായാണ് വത്തിക്കാൻ ടീമിൽ സമഗ്ര മലയാളി ആധിപത്യമുള്ള ക്രിക്കറ്റ് ടീം ഉണ്ടാകുന്നത്. വൈദികരായ സാന്റോ തോമസ് എംസിബിഎസ്, നെൽസൻ പുത്തൻപറന്പിൽ സിഎംഎഫ്, പ്രിൻസ് തെക്കേപ്പുറം സിഎസ്എസ്ആർ, ജോസ് റീച്ചാസ് എസ്എസി, അബിൻ മാത്യു ഒഎം, അബിൻ ഇല്ലിക്കൽ ഒഎം, ജോസ് ഈറ്റോലിൽ (ചങ്ങനാശേരി), ജോജി കാവുങ്കൽ (ബിജ്നോർ), പോൾസൺ കൊച്ചുതറ (കൊച്ചി), വൈദികവിദ്യാർഥികളായ അബിൻ ജോസ് സിഎസ്റ്റി, ജെയ്സ് ജെയ്മി സിഎസ്റ്റി, അജയ് ജോ ജയിംസ് സിഎസ്റ്റി എന്നിവരാണ് ടീമിലുള്ളത് . റോമിലെ റെജീന അപ്പൊസ്തൊലോരും യൂണിവേഴ്സിറ്റിയിലെ പ്രഫസർ റവ. ഡോ. എമൊൻ…
Read Moreസർക്കാർ കേരളത്തെ ഘട്ടംഘട്ടമായി മദ്യപ്പുഴയാക്കി; സാമ്പത്തിക നേട്ടത്തിനായി ജനത്തെ മദ്യത്തിനും ലോട്ടറി ചൂതാട്ടത്തിനും വിട്ടുകൊടുത്തെന്ന് മാർ ജോസഫ് പാംപ്ലാനി
എടൂർ (കണ്ണൂർ): സാമ്പത്തിക നേട്ടത്തിനായി ജനത്തെ മദ്യത്തിനും ലോട്ടറി ചൂതാട്ടത്തിനും സർക്കാർ വിട്ടുകൊടുത്തെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പിലാക്കുമെന്ന് പറഞ്ഞ സർക്കാർ കേരളത്തെ ഘട്ടംഘട്ടമായി മദ്യപ്പുഴയാക്കിയെന്നും ആർച്ച്ബിഷപ് . അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ തലശേരി അതിരൂപത മദ്യവിരുദ്ധ സമിതിയും പ്രതീക്ഷ ഡി അഡിക്ഷൻ സെന്ററും അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളജ് ഡ്രീം പ്രോജക്റ്റും ചേർന്ന് നടത്തുന്ന വിമോചന യാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുരുക്കം മദ്യശാലകൾ മാത്രമുണ്ടായിരുന്ന സംസ്ഥാനം ഘട്ടംഘട്ടമായി മദ്യപ്പുഴയായി മാറി. സർക്കാരിന്റെ ഇത്തരം തീവെട്ടിക്കൊള്ളയെ ആർജവത്തോടെ ചോദ്യം ചെയ്യുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.
Read Moreവലിയ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ കണ്ടത് മതിലിലേക്ക് മുഖം അമർന്ന നിലയിൽ കിടക്കുന്ന കുട്ടിയെ; മതിൽ ഇടിഞ്ഞ് വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം
ആലപ്പുഴ: അയൽവാസിയുടെ മതിലിടിഞ്ഞ് വീണ് വിദ്യാർഥി മരിച്ചു. ആലപ്പുഴ ആറാട്ടുവഴിയിലാണ് അപകടം. അന്തേക്ക്പറമ്പ് അലിയുടേയും ഹസീനയുടേയും മകൻ അയൽഫയാസ് അലി(14) ആണ് മരിച്ചത്. ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ നിന്ന് വീട്ടിലേക്ക് പോകുന്നവഴിയായിരുന്നു അപകടം. മഴ പെയ്തുകൊണ്ടിരിക്കുന്നതിനിടെ വലിയൊരു ശബ്ദം കേട്ടതിനെ തുടർന്നാണ് അയൽക്കാർ പുറത്തേക്കിറങ്ങിയത്. കഷ്ടിച്ച് ഒരാൾക്ക് മാത്രം നടക്കാൻ കഴിയുന്ന നടുവഴിലേക്ക് എത്തിയപ്പോൾ അഞ്ചരയടിയോളം ഉയരമുള്ള മതിൽ ഇടിഞ്ഞു എതിർവശത്തെ മതിലിലേക്ക് മുഖം അമർന്ന നിലയിൽ കിടക്കുന്ന അൽഫയാസിനെയാണ് കാണുന്നത്. സിമിന്റ് കട്ടകളും കമ്പിയും വീണ് കുട്ടിയുടെ ശരീരം പൂർണമായും മൂടിയ നിലയിലായിരുന്നു. ചെരിപ്പും മഴക്കോട്ടും കുടയും അപകടസ്ഥലത്ത് ചിതറിക്കിടക്കുകയായിരുന്നു. കുട്ടിയെ പുറത്തെടുക്കുമ്പോൾ അനക്കമുണ്ടായിരുന്നില്ല. അൽഫയാസിനെ ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് അയൽഫയാസ്.
Read Moreഇതെന്താ? സോഡയിൽ കുളിക്കുന്നോ! വൈറലായി വഴിയോരത്തെ ഷിക്കൻജി കച്ചവടക്കാരന്; ശുചിത്വം എവിടെയെന്ന് നെറ്റിസൺസ്
ഫ്രഷ് ജ്യൂസുകൾ മുതൽ ശീതളപാനീയങ്ങൾ വരെ ചൂടിനെ മറികടക്കാൻ നിരവധി വേനൽക്കാല പാനീയങ്ങൾ വിപണിയിൽ ലഭ്യമാണ്. വേനൽക്കാലത്ത് ചൂടിനെ പ്രതിരോധിക്കാൻ നമ്മൾ എല്ലാവരും വീട്ടിൽ തന്നെ പലതരം തണുത്ത ജ്യൂസുകളോ പാനീയങ്ങളോ ഷേക്കുകളോ ഉണ്ടാക്കുകയും ചെയ്യും. രുചികരവും ആരോഗ്യകരവുമായ ഒരു മികച്ച പാനീയമാണ് ഷിക്കൻജി. അടുത്തിടെ അജ്മീറിൽ ഒരു കച്ചവടക്കാരൻ ഷിക്കൻജി ഉണ്ടാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് കാരണമായി. കച്ചവടക്കാരന്റെയും വൃത്തിയും പരിസരപ്രദേശത്തെ ശുചിത്വമില്ലായ്മയുമാണ് അതിന് കാരണം. ഒരു കുപ്പി സോഡ തുറക്കുന്നത് കാണിച്ചാണ് വീഡിയോ തുടങ്ങുന്നത്. പക്ഷേ, കുപ്പിയിൽ നിന്ന് പുറത്തുവരുന്ന ഫിസ് കണ്ടാൽ ആരായാലും ഞെട്ടും. വീഡിയോ തുടങ്ങുമ്പോൾ കച്ചവടക്കാരൻ തന്റെ കൈകളിൾ കുറച്ച് സോഡയും ഒഴിക്കുന്നത് കാണാം. പിന്നീട് വീഡിയോയിൽ ഇയാൾ ഷിക്കൻജി എങ്ങനെ തയ്യാറാക്കുന്നുവെന്നും കാണിക്കുന്നു. @foodie_incarnate എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ പങ്കിട്ടുകൊണ്ട് ഉപയോക്താവ് എഴുതി ഇന്ത്യയിലെ…
Read Moreമഴ കനത്തു: എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; അടുത്ത മൂന്ന് ദിവസംവരെ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായി മഴ തുടരുന്നതു പരിഗണിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നു തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. അടുത്ത മൂന്നു ദിവസംവരെ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരങ്ങളിൽ ഇന്നു രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ ഈ സീസണിലെ സംസ്ഥാനത്തെ ഏറ്റവും കൂടിയ മഴയാണ് രേഖപ്പെടുത്തിയത്. ശരാശരി 69.6 മില്ലിമീറ്റർ.
Read Moreനിർമാണത്തിലെ അപാകത: കോട്ടയത്തിന്റെ ആകാശ നിരാശപാത; മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നു മന്ത്രി
തിരുവനന്തപുരം: നിർമാണപ്രവർത്തനങ്ങളിലെ അപാകതയും ഭാവിയിൽ പൊളിക്കേണ്ടി വരുന്ന സാഹചര്യവും പരിഗണിച്ചു കോട്ടയം ആകാശപാത നിർമാണം മുന്നോട്ടു കൊണ്ടു പോകാൻ കഴിയില്ലെന്നു മന്ത്രി കെ.ബി. ഗണേഷ് കുമാർ നിയമസഭയിൽ പറഞ്ഞു. കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി അഞ്ചു റോഡുകൾ സംഗമിക്കുന്ന ഇടത്തെ ആകാശപാത നിർമാണം പൂർത്തിയാക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടാകണമെന്നു ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിക്കവേ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി നിർദേശിച്ചാൽ ഏതു സാങ്കേതിക സമിതി റിപ്പോർട്ടും മാറ്റിവച്ച് ആകാശപാത നിർമിക്കാമെന്ന് ഗണേഷ്കുമാർ പറഞ്ഞെങ്കിലും, സഭയിലുണ്ടായിരുന്ന മുഖ്യമന്ത്രി ഇക്കാര്യത്തിൽ പ്രതികരിച്ചില്ല. ആകാശപാത നിർമാണം പൂർത്തിയാക്കാൻ കേന്ദ്ര സർക്കാരിന്റെയും സിഎസ്ഐ പള്ളിയുടെയും സ്വകാര്യ വ്യക്തികളുടെയും ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നു മന്ത്രി കെ.ബി. ഗണേഷ്കുമാർ പറഞ്ഞു. സ്ഥലം ഏറ്റെടുക്കൽ ദുഷ്കരമെന്നാണ് കളക്ടർ അറിയിച്ചിട്ടുള്ളത്. ആകാശപാതയുടെ നിർമാണം പൂർത്തിയാക്കാൻ 17.85 കോടി രൂപ ആവശ്യമാണ്. ഇത്രയും തുക ചെലവഴിച്ചു നിർമിച്ചാലും ഭാവിയിൽ റോഡ് വികസനം…
Read More