കൂട്ടം തെറ്റിയെത്തിയ കാ​ട്ടാ​ന​കു​ട്ടി​യുടെ ആരോഗ്യസ്ഥിതി മോശം;  വനത്തിലേക്ക് തിരികെ വിടാനുള്ള ശ്രമം പാഴായി

ആ​ര്യ​ങ്കാ​വ് : ആ​ര്യ​ങ്കാ​വി​നു സ​മീ​പം കൂ​ട്ടം തെ​റ്റി​യ കാ​ട്ടാ​ന​ക്കു​ട്ടി​യെ തി​രി​കെ വി​ടാ​നു​ള്ള വ​നം വ​കു​പ്പി​ന്‍റെ ശ്ര​മം മൂ​ന്നാം ദി​വ​സ​വും പ​രാ​ജ​യം. അ​തേ​സ​മ​യം ത​ന്നെ ആ​ന​യു​ടെ ആ​രോ​ഗ്യ സ്ഥി​തി മോ​ശ​മാ​ണ​ന്ന റി​പ്പോ​ര്‍​ട്ടും പു​റ​ത്തു​വ​രു​ന്നു​ണ്ട്.

രണ്ടിന് രാത്രിയോടെയാണ് ്‍ തോ​ട്ടി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി​യ കു​ട്ടി​യാ​നെ​യെ നാ​ട്ടു​കാ​ര്‍ ര​ക്ഷ​പ്പെ​ടു​ത്തി ക​ര​ക്കെ​ത്തി​ച്ച​ത്. മൂ​ന്ന്‍ ദി​വ​സം പി​ന്നി​ടു​മ്പോ​ഴും കു​ട്ടി​യാ​നെ കാ​ട്ടി​ലേ​ക്ക് മ​ട​ക്കി അ​യ​ക്കാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട വ​നം വ​കു​പ്പ് മ​റ്റു​പോം​വ​ഴി ആ​ലോ​ചി​ക്കു​ക​യാ​ണ്. ഉ​ന്ന​ത വ​ന​പാ​ല​ക​ര​ട​ക്കം സ്ഥ​ല​ത്ത് എ​ത്തി കൂ​ടി​യാ​ലോ​ച​ന​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

കോ​ന്നി​യി​ലെ വ​നം വ​കു​പ്പി​ന്‍റെ ത​ന്നെ ആ​ന പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റാ​നു​ള്ള നീ​ക്ക​മാ​ണ് വ​നം വ​കു​പ്പ് ഇ​പ്പോ​ള്‍ ആ​ലോ​ചി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ഒ​രു​മാ​സ​ത്തി​ല്‍ മാ​ത്രം താ​ഴെ പ്രാ​യ​മു​ള്ള ആ​ന​ക്കു​ട്ടി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി​യി​ലു​ള്ള ആ​ശ​ങ്ക വ​നം വ​കു​പ്പി​നെ കു​ഴ​യ്ക്കുന്നു. ഈ ​പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​യ​ാനയെ ആ​ന പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ചാ​ലും ജീ​വ​ന്‍ ര​ക്ഷി​ച്ചെ​ടു​ക്കു​ക പ്ര​യ​ാസമാണെ​ന്നാ​ണ് വ​നം വ​കു​പ്പി​ലെ ഒ​രു വി​ഭാ​ഗം പ​റ​യു​ന്ന​ത്.

എ​ന്നാ​ല്‍ ഇ​ത്ത​ര​ത്തി​ല്‍ പ്രാ​യം കു​റ​ഞ്ഞ ആ​നയുടെ ജീ​വ​ന്‍ ന​ഷ്ട്ട​മാ​കു​ന്ന ത​ര​ത്തി​ല്‍ ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി ന​ട​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കെ​തി​രെ​യും വ​നം വ​കു​പ്പി​ലെ ത​ന്നെ മ​റ്റൊ​രു വി​ഭാ​ഗം രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. കു​ട്ടി​യാനയെ എ​ത്ര​യും പെ​ട്ട​ന്ന് സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റ​ണം എ​ന്നാ​ണ് ഇ​ക്കൂ​ട്ട​രു​ടെ ആ​വ​ശ്യം. നി​ല​വി​ല്‍ ക​രി​ക്കി​ന്‍ വെ​ള്ള​ത്തി​ല്‍ ഒ​ആ​ര്‍​എ​സ് ലാ​യ​നി ക​ല​ക്കി ആ​ന​ക്ക് ന​ല്‍​കി​യാ​ണ് ജീ​വ​ന്‍ നി​ല​നി​ര്‍​ത്തു​ന്ന​ത്. അ​തേ​സ​മ​യം ത​ന്നെ ആ​ന​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ വ​നം വ​കു​പ്പ് പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല

Related posts