തനിക്കെതിരേയുള്ള ഡോക്ടറുടെ വിമര്‍ശനത്തിന് മറുപടിയുമായി സാമന്ത. വൈറല്‍ അണുബാധകളെ പ്രതിരോധിക്കാന്‍ ഹൈഡ്രജന്‍ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസേഷന് ചെയ്താല്‍ മതിയെന്ന സമാന്തയുടെ പോസ്റ്റ് വലിയ വിവാദമായിരുന്നു. ഇതിനെതിരെയുള്ള ഡോക്ടര്‍ സിറിയക് ഫിലിപ്സിന്റെ ട്വീറ്റ് വൈറലായിരുന്നു. ലിവര്‍ ഡോക്ടര്‍ എന്ന് അറിയപ്പെടുന്ന സിറിയക് സാമന്തയ്ക്കെതിരേ രൂക്ഷമായ ഭാഷയിലൂടെയാണ് വിമര്‍ശിച്ചത്. ഇതോടെ ഇക്കാര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സാമന്ത. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു സാമന്തയുടെ പ്രതികരണം. നീണ്ടൊരു കുറിപ്പിലൂടെ താന്‍ തന്റെ അനുഭവത്തില്‍ നിന്നുമൊരു നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കുക മാത്രമാണ് ചെയ്തതെന്നാണ് സാമന്ത പറയുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞാന്‍ വിവിധ തരം മരുന്നുകള്‍ കഴിക്കുന്നുണ്ട്. എന്നോട് നിര്‍ദേശിച്ചതെല്ലാം തന്നെ ഞാന്‍ പരീക്ഷിച്ചു. ഉയര്‍ന്ന ക്വാളിഫിക്കേഷനുള്ള പ്രൊഫഷണലുകളുടെ നിര്‍ദേശ പ്രകാരവും എന്നെ പോലൊരു സാധാരണ വ്യക്തിക്ക് സാധ്യമാകുന്ന സെല്‍ഫ് റിസര്‍ച്ചും അനുസരിച്ചായിരുന്നു എല്ലാം. മിക്ക ചികിത്സയും ചെലവേറിയതുമായിരുന്നു. ദീര്‍ഘനാളായിട്ടും പരമ്പരാഗത ചികിത്സാരീതികള്‍…
Read MoreDay: July 8, 2024
അപ്പോ ക്ലച്ച് ഇടുമ്പോൾ ഗിയർ അമർത്തണമല്ലേ; രസത്തിന് കാറിനുള്ളിൽ കയറിയതാ പക്ഷേ പെട്ടുപോയി; മണിക്കൂറുകളോളം കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്സ് അധികൃതർ രക്ഷിച്ചു
തിരുവനന്തപുരം: കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്സ് അധികൃതർ രക്ഷിപെടുത്തി. വെങ്ങാനൂരിൽ രാവിലെ 9നായിരുന്നു സംഭവം. വീട്ടിലെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാറിൽ താക്കോലുമായി കുട്ടി കയറുകയായിരുന്നു. ഇതിനു പിന്നാലെ കാറിന്റെ ഡോർ ലോക്ക് ആവുകയും ചെയ്തു. കുഞ്ഞിനെ പുറത്തെടുക്കാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉടൻ തന്നെ വീട്ടുകാർ ഈ വിവരം വിഴിഞ്ഞം ഫയർ ഫോഴ്സിനെ അറിയിച്ചു. സംഭവം അറിഞ്ഞെത്തിയ ഫയർഫോഴ്സ് അധികൃതർ കുഞ്ഞിനെ പുറത്തെടുത്തു. കുട്ടിക്ക് നിലവിൽ ആരോഗ്യപ്രശ്നങ്ങളില്ല. സുരക്ഷിതനെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു.
Read Moreഎനക്ക് വിജയനെ വിമർശിക്കാൻ ഭയമില്ല; പാർട്ടിക്കും ആരെയും ഭയപ്പെടേണ്ട കാര്യമില്ല; മുഖ്യമന്ത്രി മാറ്റേണ്ടത് എന്ത് ശൈലിയെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കാൻ ഭയമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പാർട്ടി വ്യക്തമായ നിലപാട് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ആരെയെങ്കിലും പ്രത്യേകമായി ഭയപ്പെട്ട് നിൽക്കേണ്ട കാര്യമെന്താണെന്നും ഒരു ചാനലിനോട് സംസാരിക്കവെ എം.വി.ഗോവിന്ദൻ ചോദിച്ചു. ജനറൽ സെക്രട്ടറി,പൊളിറ്റ്ബ്യൂറോ അംഗം മുതൽ മുഖ്യമന്ത്രി വരെ ഒരാളെയും ഈ പാർട്ടിക്ക് ഭയപ്പെടേണ്ട ഒരു കാര്യവുമില്ലെന്നും ഇത്തരം വാർത്തകൾ മാധ്യമങ്ങൾ ഉണ്ടാക്കുന്നതാണെന്നും എം.വി.ഗോവിന്ദൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി എന്ത് ശൈലിയാണ് മാറ്റേണ്ടത്. ഒരു മൈക്ക് കേടായപ്പോൾ പറഞ്ഞതാണോ. മുഖ്യമന്ത്രിയുടെ ശൈലിമാറ്റം സംബന്ധിച്ച ചർച്ച മാധ്യമങ്ങൾ ഉണ്ടാക്കുന്നതാണ്. വ്യക്തിഹത്യ ഒരു രാഷ്ട്രീയ മുദ്രാവാക്യമായി എടുത്തിരിക്കുന്നു. കനഗോലു സിദ്ധാന്തത്തെ അടിസ്ഥാനപെടുത്തിയുളള വ്യക്തിഹത്യയാണ് നടക്കുന്നത്. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവും സുധാകരനും എന്തിനും ചീത്തപറയുന്നത്. അവരുടെ ശരീരഭാഷ തന്നെ മാറിയിരിക്കുന്നുവെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
Read Moreമോഷ്ടിക്കപ്പെട്ട ചിത്രം ക്യാരിബാഗില്‍ കണ്ടെത്തി; ലേലത്തില്‍ പോയത് 188 കോടിക്ക്..!
പ്രമുഖ ഇറ്റാലിയന്‍ ചിത്രകാരനായിരുന്ന വെനീഷ്യന്‍ മാസ്റ്റര്‍ ടിഷ്യന് വെസല്ലിയുടെ (1490-1576) ഒരു പെയിന്റിംഗ് അടുത്തിടെ ലേലത്തിൽ പോയത് 188 കോടി രൂപയ്ക്ക്. 1510ല്‍ ഇരുപതാം വയസില്‍ ടിഷ്യന് വരച്ച “റെസ്റ്റ് ഓണ്‍ ദി ഫ്ളൈറ്റ് ടു ഈജിപ്ത്’ എന്ന കലാസൃഷ്ടിയാണ് ലണ്ടന്‍ ലേലത്തില്‍ റിക്കാര്‍ഡ് തുകയ്ക്കു വിറ്റുപോയത്. പരിശുദ്ധ മാതാവും വിശുദ്ധ ജോസഫും ഉണ്ണിയേശുവും ഒരുമിച്ചു കാലിത്തൊഴുത്തിൽ ഇരിക്കുന്ന ആര്‍ദ്രമായ രംഗമാണ് ചിത്രത്തിൽ. രണ്ടടി വീതിയുള്ള മരത്തില്‍ വരച്ചിരിക്കുന്ന കലാസൃഷ്ടിക്ക് സമ്പന്നമായ ഒരു ഭൂതകാലമുണ്ട്. ഓസ്ട്രിയന്‍ ചക്രവര്‍ത്തി ജോസഫ് രണ്ടാമനെപ്പോലുള്ള പ്രമുഖ വ്യക്തികളുടെ ശേഖരത്തിലായിരുന്നു ആദ്യം ചിത്രമുണ്ടായിരുന്നത്. വിയന്നയിലെ ബെല്‍വെഡെരെ കൊട്ടാരത്തില്‍ സൂക്ഷിക്കവെ ഫ്രഞ്ച് സൈന്യം 1809ല്‍ നെപ്പോളിയന്റെ മ്യൂസിയത്തിലേക്കായി ചിത്രം കൊള്ളയടിച്ചു. പിന്നീട് ഒരു സ്കോട്ടിഷ് ഭൂവുടമയുടെ ഉടമസ്ഥാവകാശത്തിലായി ചിത്രം. 1878ലെ ക്രിസ്റ്റീസ് ലേലത്തില്‍ മറ്റൊരാള്‍ ഇതു വാങ്ങി. 1995ല്‍ ചിത്രം മോഷ്ടിക്കപ്പെട്ടു. എന്നാൽ 2002ല്‍…
Read More12 അടി നീളമുള്ള പെരുമ്പാമ്പിനെ പാചകം ചെയ്ത് ഭക്ഷിച്ച് ഇൻഫ്ലുവൻസർ; വൈറൽ വീഡിയോയ്ക്ക് വിമർശമനങ്ങളേറുന്നു
ലോകമെമ്പാടുമുള്ള ആളുകൾക്ക് വ്യത്യസ്തമായ ഭക്ഷണ മുൻഗണനകളുണ്ട്. അത് ചിലർക്ക് സാധാരണവും മറ്റുള്ളവർക്ക് വെറുപ്പുളവാക്കുന്നതുമാണ്. ഒരു ഡിജിറ്റൽ ഇൻഫ്ലുവൻസർ 12 അടി നീളമുള്ള പെരുമ്പാമ്പിനെ വറുത്ത് പൊരിച്ചെടുക്കുന്ന വീഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു വലിയ അടുപ്പിൽ വെച്ചിരിക്കുന്ന പാമ്പിന്റെ മേൽ വെള്ളം തളിക്കുന്നത് കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. പാമ്പിനെ നന്നായി ചൂടാക്കുവാൻ വേണ്ടി സ്റ്റൗവിന് താഴെ കൽക്കരിയും ഇട്ടിട്ടുണ്ട്. തുടർന്ന് രുചിക്കായി പാമ്പിന്റെ മേൽ മസാലകളും പുരട്ടിക്കൊടുത്തു. പിന്നാലെ പാമ്പിനെ വറക്കാനായി സ്റ്റൗവിൽ എണ്ണ ഒഴിച്ചു. തിളച്ച എണ്ണയിൽ വറുത്തെടുത്തതിന് പിന്നാലെ ഓറഞ്ച് നിറത്തിൽ നിന്ന് കറുപ്പ് നിറത്തിലേക്ക് പാമ്പിന്റെ നിറം മാറുകയും ചെയ്തു. ഏകദേശം 24 ദശലക്ഷത്തിലധികം വ്യൂസാണ് ഈ വൈറൽ വീഡിയോയ്ക്ക് ലഭിച്ചത്. സോഷ്യൽ മീഡിയ ഉപയോക്താക്കൾ പാകം ചെയ്ത ഈ വിഭവത്തെ അംഗീകരിച്ചില്ലന്ന് മാത്രമല്ല, വിമർശിക്കുകയും ചെയ്തു. പാമ്പിന്റെ മാംസത്തിനൊപ്പം പാചകം ചെയ്തയാൾ…
Read More”പിണങ്ങല്ലേ ഉടൻ റിലീസ് ”… അഞ്ചുവർഷം അടയിരുന്ന ഫയൽ വെളിച്ചത്തിലേക്ക്; സിനിമാ മേഖലയിൽ പ്രതീക്ഷയും ആശങ്കയും; ഹേമ കമ്മീഷൻ റിപ്പോർട്ടിലെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
കൊച്ചി: ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന വിവരാവകാശ കമ്മീഷന്റെ നിര്‍ദേശത്തിനു പിന്നാലെ പ്രതീക്ഷയോടെയും ആശങ്കയോടെയും സിനിമാലോകം. മൊഴി നല്കിയവരെയും ആരോപണവിധേയരെയും തിരിച്ചറിയുന്ന വിവരങ്ങളൊന്നും റിപ്പോര്‍ട്ടില്‍ ഉണ്ടാകില്ലെങ്കിലും ഇത് പുതിയ തുടക്കത്തിന് വഴി തുറക്കുമെന്ന് സിനിമയിലെ വനിതാ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ്(ഡബ്ല്യുസിസി) അടക്കം വിലയിരുത്തുന്നു. അതേസമയം റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ ഒരുവിഭാഗം ആളുകളുടെ പെരുമാറ്റരീതിയും പ്രവൃത്തികളും മേഖലയെ ഒന്നാകെ പ്രതികൂലമായി ബാധിക്കുമോയെന്നതാണ് മറ്റൊരു വിഭാഗത്തിന്റെ ആശങ്ക. എങ്കിലും മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ എത്രത്തോളം അരക്ഷിതരാണെന്നും അതിക്രമങ്ങള്‍ക്ക് വിധേയമാകുന്നുവെന്നും റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ വ്യക്തമാകും. സിനിമാമേഖലയിലെ സ്ത്രീകള്‍ ലൈംഗികപീഡനം, തൊഴില്‍പരമായ വിവേചനം, ലിംഗവിവേചനം എന്നിവ നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതായാണു വിവരം. സിനിമകളില്‍ അവസരം ലഭിക്കുന്നതിന് ലൈംഗികാവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കണമെന്ന സാഹചര്യം, ചിത്രീകരണസ്ഥലത്ത് ശുചിമുറിയോ വസ്ത്രം മാറാനുള്ള സൗകര്യമോ ഉണ്ടാകാത്ത അവസ്ഥ, അതിക്രമങ്ങള്‍ക്കൊപ്പം അശ്ലീല പദപ്രയോഗങ്ങള്‍ സ്ത്രീകള്‍ക്കെതിരേ ഉപയോഗിക്കുന്നു തുടങ്ങി സ്ത്രീസുരക്ഷയ്ക്ക്…
Read Moreതിരുവനന്തപുരം നഗരത്തിന് ഒരു അംഗീകൃത മാസ്റ്റർ പ്ലാൻ, സംസ്ഥാന സർക്കാരിന്റെ അംഗീകാരം; മേയർ ആര്യാ രാജേന്ദ്രൻ
തിരുവനന്തപുരം: 1971-നു ശേഷം, തിരുവനന്തപുരം നഗരത്തിന് ഒരു അംഗീകൃത മാസ്റ്റർ പ്ലാൻ ലഭ്യമായിരിക്കുന്നു. തിരുവനന്തപുരം മാസ്റ്റർ പ്ലാൻ 2040-ന് സംസ്ഥാന സർക്കാർ അംഗീകാരം ലഭിച്ചെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. തദ്ദേശ സ്വയംഭരണ വകുപ്പ് പ്ലാനിംഗ് വിഭാഗത്തിന്റെ സാങ്കേതിക സഹായത്തോടെ, തിരുവനന്തപുരം നഗരസഭ തയാറാക്കിയ മാസ്റ്റർ പ്ലാനിനാണ് 04-07-2024-ലെ സർക്കാർ ഉത്തരവ് പ്രകാരം അന്തിമ അനുമതി ലഭ്യമായിരിക്കുന്നതെന്ന് മേയർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… 1971-നു ശേഷം, തിരുവനന്തപുരം നഗരത്തിന് ഒരു അംഗീകൃത മാസ്റ്റർ പ്ലാൻ ലഭ്യമായിരിക്കുന്നു. തിരുവനന്തപുരം മാസ്റ്റർ പ്ലാൻ 2040ന് സംസ്ഥാന സർക്കാർ അംഗീകാരം ലഭിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്ലാനിംഗ് വിഭാഗത്തിന്റെ സാങ്കേതിക സഹായത്തോടെ, തിരുവനന്തപുരം നഗരസഭ തയാറാക്കിയ മാസ്റ്റർ പ്ലാനിനാണ് 04-07-2024-ലെ സർക്കാർ ഉത്തരവ് പ്രകാരം അന്തിമ അനുമതി ലഭ്യമായിരിക്കുന്നത്. മുൻപ്, 1993,…
Read Moreഫയലുകൾക്കിടയിൽ മൊബൈൽ വച്ച് തോണ്ടുന്ന ക്രൂരതയൊന്നും റീൽസ് എടുത്തവർ ചെയ്തിട്ടില്ല; പിരിമുറുക്കത്തിനിടയിൽ അവർക്ക് അല്പം സന്തോഷം ലഭിക്കുമെങ്കിൽ അത് നല്ലതല്ലേയെന്ന് ഗണേഷ് കുമാർ
ചാത്തന്നൂർ: സർക്കാർ ജീവനക്കാർ റീൽസ് എടുത്താൽ ആകാശമൊന്നും ഇടിഞ്ഞു വീഴില്ലെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേശ് കുമാർ. അതു കണ്ട് ഇഷ്ടപ്പെട്ടു. അവർക്കെതിരേ നടപടി എടുക്കണമെന്ന് ചിലരൊക്കെ ആവശ്യപ്പെട്ടു. നടപടി എടുക്കില്ലെന്ന് വകുപ്പുമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ ഓഫീസിലിരുന്ന് റീൽസ് ചിത്രീകരിച്ച നഗരസഭാ ജീവനക്കാരോട് അനുഭാവം പ്രകടിപ്പിച്ച് കെഎസ്ആർടിസി യുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രതികരിക്കുകയായിരുന്നു മന്ത്രി. ജനങ്ങൾ ജീവന്മരണ പ്രശ്നങ്ങളുമായി സർക്കാർ ഓഫീസുകളിലെത്തി വിഷയം അവതരിപ്പിക്കുമ്പോൾ ഫയലുകൾക്കിടയിൽ മൊബൈൽ വച്ച് തോണ്ടുന്ന സർക്കാർ ഉദ്യോഗസ്ഥർ നടത്തുന്ന ക്രൂരതയൊന്നും റീൽസ് എടുത്തവർ ചെയ്തിട്ടില്ല. ഔദ്യോഗിക പിരിമുറുക്കത്തിനിടയിൽ അവർക്ക് അല്പം സന്തോഷം ലഭിക്കുമെങ്കിൽ അത് നല്ലതല്ലേ. ജീവനക്കാരിൽ കലാവാസനയുള്ള നിരവധി പേരുണ്ട്. അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കുന്നില്ല. പുതിയ തലമുറ ബുദ്ധിയും കഴിവുമുള്ളവരാണ് പുതിയ തലമുറയുടെ മാറ്റം ഉൾക്കൊള്ളാനും അഭിരുചികൾ മനസിലാക്കാനും മുതിർന്നവർ തയാറാകണമെന്നും മന്ത്രി പറഞ്ഞു.
Read Moreഫ്രാൻസ് വിധിയെഴുതി
പാരീസ്: ഫ്രഞ്ച് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മരീൻ ലെ പെൻ നേതൃത്വം നല്കുന്ന തീവ്രവലതുപക്ഷ പാർട്ടിയായ നാഷണൽ റാലി ഒന്നാമതെത്താമെങ്കിലും കേവലഭൂരിപക്ഷം നേടിയേക്കില്ല. ഇന്നലെ നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ പോളിംഗ് നിരക്ക് ഉയരുമെന്ന സൂചനയാണു ലഭിക്കുന്നത്. തീവ്രവലതുപക്ഷം സർക്കാർ രൂപവത്കരിക്കുന്നതു തടയാൻ മധ്യ, ഇടതുപക്ഷ പാർട്ടികൾ തമ്മിലുണ്ടാക്കിയ നീക്കുപോക്കുകൾ ഫലം കണ്ടേക്കും. പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ റിനേസെൻസ് പാർട്ടിയും ഇടതു പാർട്ടികളും ജയസാധ്യത നഷ്ടപ്പെടാതിരിക്കാൻ ഒട്ടേറെ സീറ്റുകളിൽ പരസ്പരം സ്ഥാനാർഥികളെ പിൻവലിച്ചിരുന്നു. 577 അംഗ പാർലമെന്റിൽ 289 സീറ്റുകളാണു ഭൂരിപക്ഷത്തിനു വേണ്ടത്. നാഷണൽ റാലി 170 മുതൽ 210 വരെ സീറ്റുകൾ നേടുമെന്നാണ് അഭിപ്രായസർവേകൾ പ്രവചിച്ചിട്ടുള്ളത്. ഇടതുപക്ഷ കൂട്ടായ്മയായ ന്യൂ പോപ്പുലർ ഫ്രണ്ട് 145-185 സീറ്റുകളും മധ്യനിലപാടുകളുള്ള മക്രോണിന്റെ സഖ്യം 118-150 സീറ്റുകളും നേടിയേക്കാം. പ്രവചനങ്ങൾ ശരിയായാൽ ഇടതു, മധ്യ കക്ഷികളുടെ വിപുലമായ സഖ്യം രൂപവത്കരിച്ച് നാഷണൽ റാലിയെ…
Read Moreറഷ്യയിലും യുക്രെയ്നിലും ആക്രമണം
കീവ്: യുക്രെയ്നിലെ സുമി നഗരത്തിൽ റഷ്യ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരു ലക്ഷം പേർക്കു വൈദ്യുതിയില്ലാതായി. വൈദ്യുതവിതരണ സംവിധാനങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതിനിടെ, റഷ്യയിലെ വെറോണിഷ് നഗരത്തിൽ യുക്രെയ്ൻ സേന നടത്തിയ ഡ്രോൺ ആക്രമണത്തിൽ ആയുധസംഭരണ കേന്ദ്രത്തിനു തീപിടിച്ചു. വെടിവച്ചിട്ട ഡ്രോണുകളുടെ അവശിഷ്ടങ്ങൾ ഡിപ്പോയിൽ പതിച്ച് തീപിടിത്തമുണ്ടായെന്നാണു റഷ്യൻ വൃത്തങ്ങൾ പറഞ്ഞത്. എന്നാൽ മിസൈലുകളും ഷെല്ലുകളും സൂക്ഷിച്ചിരുന്ന സ്ഥലത്ത് ഡ്രോൺ ആക്രമണത്തെത്തുടർന്ന് വൻ സ്ഫോടനം ഉണ്ടാവുകയായിരുന്നുവെന്ന് യുക്രെയ്ൻ പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു.
Read More