സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വിവാഹ ആഘോഷങ്ങള്‍ വൈറലാകാറുണ്ട്. അത്തരത്തിലൊരു വിവാഹ ആഘോഷമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നതും. യുപിയിലെ ഗൊരക്പൂരിലാണു സംഭവം. വരന്റെയും വധുവിന്റെയും എന്‍ട്രിയാണ് ആഘോഷത്തിൽ ശ്രദ്ധേയമായത്. ബുള്‍ഡോസറിലാണ് ഇരുവരും വരന്റെ വീട്ടിലേക്ക് എത്തിയത്. അലങ്കരിച്ച ബുള്‍ഡോസറിന്റെ മുന്നിലിരുന്ന് വരുന്ന വധുവിനെയും വരനെയും കാണാന്‍ നിരവധി ആളുകളാണ് വഴിയോരത്ത് കാത്തി നില്‍ക്കുന്നത്. യോഗി ആദിഥ്യനാഥിന്റെ ആരാധകനെന്നു സ്വയം വിശേഷിപ്പിക്കുന്ന കൃഷ്ണ വര്‍മ എന്ന യുവാവാണ് ബുള്‍ഡോസറില്‍ വിവാഹയാത്ര ഒരുക്കിയത്. യുപി മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലാണ് ബുള്‍ഡോസറിലെ വിവാഹ യാത്ര എന്നതും ശ്രദ്ധേയമാണ്. നിരവധിപേരാണ് വൈറൽ വീഡിയോയ്ക്ക് കമന്റുമായെത്തിയതും. Uttar Pradesh: CM Yogi Adityanath's fan, Krishna Verma, celebrated his wedding procession on a bulldozer pic.twitter.com/NBHnkiO8wX — IANS (@ians_india) July 10, 2024
Read MoreDay: July 12, 2024
വിചിത്രമെന്ന് തോന്നിയേക്കാം…സംഭവം സത്യമാണ്; ഈ ക്ഷേത്രത്തിൽ ഭക്തർ പാദരക്ഷകൾ സമർപ്പിക്കുന്നു!
പൂക്കളും മാലകളും അർപ്പിക്കുകയും പ്രസാദം വിതരണം ചെയ്യുകയും ചെയ്യുന്ന നിരവധി ക്ഷേത്രങ്ങളുണ്ട്. പൊതുവേ ക്ഷേത്രങ്ങളിൽ കയറുമ്പോൾ ചെരിപ്പ് നിർബന്ധമായും ഊരിവെക്കണമെന്നുണ്ട്. എന്നാൽ ഭോപ്പാലിലെ ഭക്തർ ചെരിപ്പ് ക്ഷേത്രത്തിൽ സമർപ്പിക്കുന്നുണ്ട്. ഇത് വിചിത്രമായി തോന്നിയാലും സംഭവം സത്യമാണ്. ബഞ്ചാരിയിലെ കോലാർ റോഡിലെ കുന്നിൻ മുകളിലാണ് ദേവി മാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജിജാബായ് മാതാ മന്ദിർ എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ഭക്തർ ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് പുതിയ ചെരിപ്പുകൾ സമ്മാനമായി നൽകുന്നു. വിദേശ രാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയ ഭക്തരാവട്ടെ പുതിയ പാദരക്ഷകൾ അയച്ചും നൽകുന്നു. കോലാർ റോഡിലെ ബഞ്ചാരി പ്രദേശത്ത് കുന്നിൻ മുകളിൽ ഏകദേശം 125 പടികൾ കയറിയാൽ നിങ്ങൾക്ക് സിദ്ധിദാത്രി ക്ഷേത്രത്തിലെത്താം. 25 വർഷത്തിലേറെയായി ക്ഷേത്രം സ്ഥാപിതമായിട്ട്. പാദരക്ഷകൾ കൂടാതെ കണ്ണടകൾ, വാച്ചുകൾ, കുടകൾ എന്നിവയും ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്നു.
Read Moreകുട്ടികൾ തന്റേതല്ലെന്ന് ഭർത്താവ്; നവജാത ഇരട്ടകളെ യുവതി കഴുത്തറത്ത് കൊന്നു
ശ്രീനഗർ: നവജാത ഇരട്ട ശിശുക്കൾ തന്റേതല്ലെന്ന് ഭർത്താവ് ആരോപിച്ചതിന് പിന്നാലെ യുവതി കുട്ടികളെ കഴുത്തറത്ത് കൊലപ്പെടുത്തി. ജമ്മുകശ്മീരിലെ പൂഞ്ചിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്. യുവതിയുടെ ഭർത്താവ് സൗദി അറേബ്യയിലായിരുന്നു. മൂന്ന് മാസം മുൻപാണ് ഇയാൾ നാട്ടിലെത്തിയത്. ഗർഭിണിയായിരുന്ന യുവതി കഴിഞ്ഞ ദിവസമാണ് ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിച്ചത്. ഇതിന് പിന്നാലെ യുവാവ് പോലീസ് സ്റ്റേഷനിലെത്തുകയും ഭാര്യയ്ക്ക് ജനിച്ച കുഞ്ഞുങ്ങൾ തന്റേതല്ലെന്നും അവിഹിത ബന്ധത്തിലേതാണെന്നും ആരോപിക്കുകയായിരുന്നു. ഇതിന് പിന്നാലെ ജനിച്ച കുഞ്ഞുങ്ങളുമായി വയലിലേക്ക് പോയ യുവതി അവിടെവച്ച് ഇരട്ടകുട്ടികളെ കഴുത്തറത്ത് കൊല്ലുകയായിരുന്നു. ഭാര്യയും ഭർത്താവും ചേർന്ന് ഇരട്ടകുട്ടികളെ കൊന്നതെന്നാണ് പോലീസ് ആദ്യം കരുതിയിരുന്നത്. എന്നാൽ യുവതിയെ വിശദമായി ചോദ്യം ചെയ്തതോടെ അവർ കുറ്റസമ്മതം നടത്തുകയായിരുന്നു. തുടർന്ന് യുവതിക്കെതിരേ കൊലക്കുറ്റം ചുമത്തി.
Read Moreനിലവിൽ ഇന്ത്യയുടെ ജനസംഖ്യ 145 കോടി; 2085ൽ ചൈനയുടെ ഇരട്ടിയാകുമെന്ന് യുഎൻ റിപ്പോർട്ട്
ഇന്ത്യയുടെ ജനസംഖ്യ 2061ൽ 160 കോടിയാകും എന്ന് യുഎൻ റിപ്പോർട്ട്. 2085ൽ ചൈനയുടെ ഇരട്ടിയാകും ഇന്ത്യയിലെ ജനസംഖ്യ. നിലവിൽ ഇന്ത്യയിൽ 145 കോടിയാണ് ജനസംഖ്യയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. രണ്ട് വർഷം മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ ഒമ്പത് ദശലക്ഷം കൂടുതലാണ് ഇത്. 2011 ന് ശേഷമുള്ള ഒരു ദശാബ്ദ സെൻസസ് ഇല്ലാത്തതിനാൽ ഇന്ത്യയിലെ ജനസംഖ്യയുടെ ഏറ്റവും ആധികാരികമായ കണക്കുകൾ ഇവയാണ്. 2021 ലെ സെൻസസ് അനിശ്ചിതകാലത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. കൊവിഡ് മഹാമാരി കാരണമാണ് ആദ്യം സെൻസസ് മാറ്റിവയ്ക്കുകയാണെന്ന പ്രഖ്യാപനം വന്നത്. പിന്നീടും സെൻസസ് എന്തുകൊണ്ട് നടത്തുന്നില്ല എന്ന കാര്യത്തിലെ കാരണങ്ങള്‍ വ്യക്തമല്ല. ഈ നൂറ്റാണ്ടിലുടനീളം ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്നാണ് വിലയിരുത്തൽ. 2054ഓടെ ഇന്ത്യയുടെ ജനസംഖ്യ 1.692 ബില്യണിലെത്തുമെന്നും 2061ൽ അത് 1.701 ബില്യണിലെത്തുമെന്നും റിപ്പോർട്ട് പറയുന്നു. 2100ൽ, ഏകദേശം 1.5 ബില്യൺ ജനസംഖ്യയുള്ള ഇന്ത്യയുടെ ജനസംഖ്യ ചൈനയുടെ…
Read Moreഫിലിംഫെയര്‍ അവാര്‍ഡുകൾ പ്രഖ്യാപിച്ചു; കുഞ്ചാക്കോ ബോബൻ മികച്ച നടൻ, ദര്‍ശന രാജേന്ദ്രൻ മികച്ച നടി
2023 ലെ ഫിലിംഫെയര്‍ സൌത്ത് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. രതീഷ് ബാലകൃഷ്ണന് പൊതുവാള് സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട് ആണ് മലയാളത്തിലെ മികച്ച ചിത്രം. രതീഷ് ബാലകൃഷ്ണന് പൊതുവാള് മികച്ച സംവിധായകന്. മികച്ച നടന് കുഞ്ചാക്കോ ബോബനും മികച്ച നടി ദര്‍ശന രാജേന്ദ്രനുമാണ്. മമ്മൂട്ടി (പുഴു), പൃഥ്വിരാജ് (ജന ഗണ മന), ടൊവിനോ തോമസ് (തല്ലുമാല), ബേസില്‍ ജോസഫ് (ജയ ജയ ജയ ജയ ഹേ), വിനീത് ശ്രീനിവാസന് (മുകുന്ദനുണ്ണി അസോസിയേറ്റ്സ്) എന്നിവരെ പിന്തള്ളിയാണ് കുഞ്ചാക്കോ ബോബന് അവാര്‍ഡിന് അര്‍ഹനായത്. തെലുങ്ക്, തമിഴ് ഭാഷകളിലും മലയാളികള്‍ക്ക് പുരസ്കാരങ്ങള്‍ ഉണ്ട്. മറ്റ് പ്രധാന പുരസ്കാരങ്ങള്‍… മലയാളം ചിത്രം- ന്നാ താന്‍ കേസ് കൊട്സംവിധാനം- രതീഷ് ബാലകൃഷ്ണന് പൊതുവാള് (ന്നാ താന്‍ കേസ് കൊട്) മികച്ച നടന്- കുഞ്ചാക്കോ ബോബന് മികച്ച നടി- ദര്‍ശന രാജേന്ദ്രന് മികച്ച ചിത്രം…
Read Moreപൊതുസ്ഥലങ്ങളിലെ പുകവലി; അഞ്ച് മാസത്തിനിടെ പിഴത്തുകയായി ലഭിച്ചത് 42.4 ലക്ഷം രൂപ
കൊച്ചി: പൊതുസ്ഥലത്ത് പുകവലിച്ചതിനു പിടിയിലായവർ കഴിഞ്ഞ അഞ്ചു മാസത്തിനിടെ സംസ്ഥാന ഖജനാവിലേക്കു പിഴയായി നല്‍കിയത് 42.4 ലക്ഷം രൂപ. സിഗരറ്റ് ആന്‍ഡ് അതര്‍ ടുബാക്കോ പ്രോഡക്ട് ആക്ട് വകുപ്പ് 4 പ്രകാരം (സിഒടിപിഎ) പൊതുസ്ഥലത്ത് സിഗരറ്റ് വലിച്ചതിനെത്തുടര്‍ന്ന് പിഴയിനത്തില്‍ മാത്രം ലഭിച്ച തുകയാണിത്. ഈ വര്‍ഷം മേയ് വരെ 23,886 പേര്‍ക്കെതിരേയാണ് ഇത്തരത്തില്‍ പിഴ ചുമത്തിയിട്ടുള്ളത്. ഇവരില്‍നിന്ന് 42,43,900 രൂപയാണ് പിഴയായി ഈടാക്കിയിട്ടുള്ളത്. അതേസമയം പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് പോലീസിന്റെ കണക്കുകള്‍. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്നതിന്റെ നൂറു മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ പുകയില ഉത്പന്നങ്ങള്‍ വില്പന നടത്തിയ 58 പേര്‍ക്കെതിരേയാണ് ഈ വര്‍ഷം ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവരില്‍നിന്ന് 1,07,300 രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്. നടപടികള്‍ കര്‍ശനമാക്കിയതോടെ മലയാളികള്‍ക്കിടയിലെ പൊതുസ്ഥലത്തെ പുകവലി കുറഞ്ഞെങ്കിലും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ ഈ പ്രവണതയ്ക്ക് കുറവു വന്നിട്ടില്ല. ഒപ്പം പോലീസ് നിരീക്ഷണം ഇല്ലാത്ത…
Read More‘ലിവിംഗ് ടുഗതര്‍’; ഭാര്യാ-ഭര്‍ത്താവെന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി: ലിവിംഗ് ടുഗതര്‍ ബന്ധങ്ങളിലുള്ളവരെ ഭാര്യാ-ഭര്‍ത്താവെന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്താനാകില്ലെന്നു ഹൈക്കോടതി. ലിവിംഗ് ടുഗതര്‍ ബന്ധത്തിലുള്ള സ്ത്രീ, ഭര്‍ത്താവും ഭര്‍ത്താവിന്റെ ബന്ധുക്കളും പീഡിപ്പിച്ചെന്ന രീതിയില്‍ നല്കുന്ന പരാതിയില്‍ ഐപിസി 498 എ പ്രകാരം കേസെടുക്കാനാകില്ലെന്നാണ് ജസ്റ്റീസ് ബദറുദ്ദീന്റെ ഉത്തരവ്. എറണാകുളം സ്വദേശിയായ ഡോക്ടര്‍ക്കെതിരേ കൂടെ ജീവിച്ച യുവതി നല്കിയ പരാതിയില്‍ കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയാണു കോടതി നിര്‍ദേശം.
Read More