കോഴിക്കോട്: സീബ്രാലൈനിലുള്പ്പെടെ ശ്രദ്ധിച്ച് വാഹന മോടിച്ചില്ലെങ്കില് പണി കിട്ടുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് വകുപ്പിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. കര്‍ശന പരിശോധന നടത്തി തെറ്റ് ഡ്രൈവറുടെ ഭാഗത്താണെന്ന് ബോധ്യപ്പെട്ടാല്‍ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനുള്ള പച്ചക്കൊടിയാണ് മന്ത്രിതലത്തില്‍ ലഭിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കഴിഞ്ഞദിവസം സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാര്‍ഥിനികള്‍ക്ക് ബസിടിച്ച് പരിക്കേറ്റ സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു. വടകര ബീച്ചിലെ വണ്ണാറത്ത് വീട്ടില്‍ മുഹമ്മദ് ഫുറൈസ് ഖിലാബിന്റെ (24) ലൈസന്‍സാണ് റദ്ദാക്കിയത്. മടപ്പള്ളി ഗവ. കോളജ് സ്റ്റോപ്പില്‍ സീബ്ര വരയിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാര്‍ഥിനികള്‍ക്കായിരുന്നു ബസിടിച്ച് പരിക്കേറ്റത്. വളരെ ശ്രദ്ധിച്ച് സീബ്രാലൈനിലുടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാര്‍ഥിനികളെയാണ് ബസ് ഇടിച്ചു തെറിപ്പിച്ചത്. സംഭവത്തില്‍ വടകര ആര്‍ടിഒ ഡ്രൈവറെ വിളിപ്പിച്ച് ഹിയറിംഗ് നടത്തിയിരുന്നു. ഇതിനുശേഷമാണ് ഡ്രൈവറുടെ എല്ലാ ഡ്രൈവിംഗ് ലൈസന്‍സുകളും…
Read MoreDay: July 13, 2024
വോട്ട് ചോദിക്കുന്നതിനിടെ മേൽവസ്ത്രം മാറ്റി വനിതാ സ്ഥാനാർഥി!
ടോക്കിയോ: ടോക്കിയോയിലെ ഗവർണർ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വനിതാ സ്ഥാനാർഥി മേൽവസ്ത്രമഴിച്ചത് ജപ്പാനിൽ വൻ വിവാദമായി. തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയിലാണ് എൻഎച്ച്കെ പാർട്ടി സ്ഥാനാർഥിയായ ഐറി ഉച്ചിനോ വസ്ത്രമഴിച്ചത്. വീഡിയോയിൽ ഒരു ബട്ടൺ-അപ്പ് ഷർട്ട് ധരിച്ച് ആനിമേഷൻ ശൈലിയിലുള്ള ശബ്ദത്തിൽ വോട്ടർമാരെ അഭിസംബോധന ചെയ്യുന്നതും പിന്നാലെ, അണിഞ്ഞിരുന്ന ട്യൂബ് ടോപ്പ് മാറ്റുന്നതും കാണാം. ഞാൻ വളരെ സുന്ദരിയാണെന്നും ദയവായി എന്റെ പ്രചാരണ വീഡിയോ കാണണമെന്നും സ്ഥാനാർഥി അഭ്യർഥിച്ചു. എന്തായാലും വസ്ത്രമുരിഞ്ഞിട്ടും ഉച്ചിനോ തോറ്റു. പരസ്യമായി വസ്ത്രമഴിച്ചതിനു കടുത്ത വിമർശനവും ഏറ്റുവാങ്ങി. ടോക്കിയോ ഗവർണർ തെരഞ്ഞെടുപ്പിൽ 71-കാരിയായ യൂറിക്കോ കൊയ്കെ തുടർച്ചയായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു.
Read Moreസ്കൂൾ വിദ്യാർഥികളുമായി ലൈംഗികബന്ധം; അധ്യാപികമാർ അറസ്റ്റിൽ
ന്യൂയോർക്ക്: സ്കൂൾ വിദ്യാർഥികളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായി ആരോപിച്ച് ജോർജിയയിലെ രണ്ട് അധ്യാപികമാരെ പോലീസ് അറസ്റ്റ് ചെയ്തു. ജോർജിയയിലെ ഗോർഡൻ കൗണ്ടിയിൽ ഒരു സ്കൂളിൽ പഠിപ്പിക്കുന്ന റെയ് ലി ഗ്രീസൺ, ബ്രൂക്ലിൻ ഷൂലർ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരേ കുറ്റപത്രം സമർപ്പിച്ചു. ഗ്രീസൺ രണ്ടു വിദ്യാർഥികളുമായും ഷൂലർ ഒരു വിദ്യാർഥിയുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നാണു പരാതി. പ്രായപൂർത്തിയാകാത്തവരായിരുന്നു വിദ്യാർഥികൾ.
Read Moreഒരു സർവകലാശാലയിൽ രണ്ട് സേർച്ച് കമ്മിറ്റികൾ; ഗവർണറും സർക്കാരും വീണ്ടും തുറന്ന പോരിലേക്ക്
തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്കുശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാരും തമ്മിലുള്ള പോര് മൂർച്ഛിക്കുന്നു. സാങ്കേതിക സർവകലാശാല വിസി നിയമനത്തിനായി ഗവർണർ രൂപീകരിച്ച സേർച്ച് കമ്മിറ്റിക്ക് ബദലായി സർക്കാരും പുതിയ സേർച്ച് കമ്മിറ്റി രൂപീകരിച്ചതാണ് ഗവർണർക്കെതിരേ വീണ്ടും തുറന്ന പോരിന് കളമൊരുക്കിയിരിക്കുന്നത്. സർക്കാർ രൂപീകരിച്ച അഞ്ചംഗ സേർച്ച് കമ്മിറ്റി നിയമപരമായി നിലനിൽക്കുമോയെന്ന ചോദ്യം ബാക്കിയാണ്. ഗവർണറുടെ പ്രതിനിധിയില്ലാത്ത സേർച്ച് കമ്മിറ്റിയാണ് സർക്കാർ രൂപീകരിച്ചിരിക്കുന്നത്. ഗവർണറുമായുള്ള പോര് മൂർച്ഛിച്ച് വിസി നിയമനം കോടതിയിലെത്തിക്കാനുള്ള നീക്കമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഗവർണർക്ക് കീഴടങ്ങാതെ നിയമനം പരമാവധി വൈകിപ്പിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് സർക്കാർ കരുതുന്നത്. ഗവർണറുടെ കാലാവധി കഴിയുകയും പുതിയ ഗവർണർ എത്തുകയും ചെയ്താൽ കാര്യങ്ങൾ സർക്കാർ തീരുമാനിക്കുന്ന പോലെ നടപ്പാക്കാൻ സാധിക്കുമെന്ന കണക്കുകൂട്ടലുകളും ഉണ്ട്. അതേ സമയം കേന്ദ്രസർക്കാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കാലാവധി നീട്ടി…
Read Moreഏഴ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ്; “ഇന്ത്യ സഖ്യ’ത്തിന് വൻ മുന്നേറ്റം; 13 സീറ്റുകളിൽ 11 ഇടത്തും മുന്നിൽ
ന്യൂഡൽഹി: ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകൾ പുറത്തുവരുന്പോൾ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ സഖ്യത്തിനു വൻ മുന്നേറ്റം 13 സീറ്റുകളിൽ 11 ഇടത്തും ഇന്ത്യ സഖ്യം സ്ഥാനാർഥികളാണു മുന്നിട്ടുനിൽക്കുന്നത്. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ രണ്ടു സീറ്റുകളിൽ മാത്രമാണ് ഈ റിപ്പോർട്ട് തയാറാക്കുന്പോൾ ലീഡ് ചെയ്യുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം എൻഡിഎ, ഇന്ത്യ മുന്നണികൾ നേർക്കുനേർ വന്ന തെരഞ്ഞെടുപ്പാണിത്.പശ്ചിമ ബംഗാളിലെ റായ്ഗഞ്ച്, രണഘട്ട് ദക്ഷിൺ, ബാഗ്ദ, മണിക്താല, ഹിമാചൽ പ്രദേശിലെ ഡെഹ്റ, ഹാമിർപൂർ, നലഗഡ്, ഉത്തരാഖണ്ഡിലെ ബദരീനാഥ് മംഗളൂരു, പഞ്ചാബിലെ ജലന്ധർ വെസ്റ്റ്, ബിഹാറിലെ രൂപൗലി, തമിഴ്നാട്ടിലെ വിക്രവണ്ടി, മധ്യപ്രദേശിലെ അമർവാര എന്നീ മണ്ഡലിങ്ങളിലണു വോട്ടെടുപ്പു നടന്നത്. ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ബിജെപിയുടെ സിറ്റിംഗ് സീറ്റ് ഉൾപ്പെടെ നാല് സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. ഹിമാചൽ പ്രദേശിൽ വോട്ടെണ്ണൽ…
Read Moreപരീക്ഷണ പറക്കലിനിടെ റഷ്യൻ വിമാനം തകർന്നു; അപകടത്തിൽ മൂന്ന് മരണം
മോസ്കോ: പരീക്ഷണ പറക്കലിനിടെ റഷ്യയിൽ വിമാനം തകർന്നുവീണു മൂന്നുപേർ മരിച്ചു. റഷ്യൻ നിർമിത സൂപ്പർജെറ്റ് 100 വിമാനം മോസ്കോയിലെ കൊളോമെൻസ്കി ജില്ലയിലെ വനമേഖലയിലാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ ജീവനക്കാർ മാത്രമാണുണ്ടായിരുന്നത്. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും അധികൃതർ പറഞ്ഞു. പാശ്ചാത്യ നിർമിത വിമാനങ്ങൾക്കു പകരമായി റഷ്യ പ്രാദേശികമായി വികസിപ്പിച്ചെടുത്ത വിമാനമാണ് സുഖോയ് സൂപ്പർജെറ്റ്.
Read Moreഅബുദാബിയിലെ റോഡിന് മലയാളിയുടെ പേര്; ഡോ. ജോർജ് മാത്യുവിനെ ആദരിച്ച് യുഎഇ
അബുദാബി: റോഡിന് മലയാളി ഡോക്ടറുടെ പേരു നൽകി ആദരിച്ച് യുഎഇ. രാജ്യത്തെ ആരോഗ്യ മേഖലയ്ക്ക് നൽകിയ സംഭാവന പരിഗണിച്ചാണ് പത്തനംതിട്ട സ്വദേശി ഡോ. ജോര്‍ജ് മാത്യുവിന്റെ പേര് അബുദാബിയിലെ റോഡിന് നല്‍കിയത്. അല്‍ മഫ്റഖിലെ ഷെയ്ഖ് ഷക്ബൂത്ത് മെഡിക്കല്‍ സിറ്റിക്ക് സമീപമുള്ള റോഡിനാണ് ജോര്‍ജ് മാത്യു സ്ട്രീറ്റ് എന്ന് പേരു നൽകിയത്. രാജ്യത്തിനായി പ്രവർത്തിച്ചവരെ അനുസ്മരിക്കുന്നതിന്റെ ഭാഗമായി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പാണ് റോഡിന് പേര് നൽകിയത്. പത്തനംതിട്ടയിലെ തുമ്പമണ്ണിലാണ് ജോര്‍ജ് മാത്യു വളര്‍ന്നത്. 1963ല്‍ എംബിബിഎസ് ബിരുദം നേടി. വിവാഹശേഷം യുഎഇയിലേക്ക് മാറി. യുഎഇയുടെ രാഷ്ട്രപിതാവ് ഷെയ്ഖ് സെയ്ദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിച്ചതെന്ന് ജോര്‍ജ് മാത്യു പറഞ്ഞു. അല്‍ ഐന്‍ റീജണിന്റെ മെഡിക്കല്‍ ഡയറക്ടർ, ഹെല്‍ത്ത് അതഥോറിറ്റി കണ്‍സള്‍ട്ടന്റ് തുടങ്ങിയ നിരവധി സുപ്രധാന സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.
Read Moreടാല്‍ക്കം പൗഡര്‍ കാന്‍സറിന് കാരണമാകാം..! എലികളില്‍ നടത്തിയ പരീക്ഷണത്തിൽ സ്ഥിരീകരണം
കുഞ്ഞുങ്ങൾക്കായുള്ള ബേബി പൗഡർ ഉൾപ്പെടെ സൗന്ദര്യവർധകവസ്തുക്കളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന ടാല്‍ക്കം പൗഡര്‍ കാന്‍സറിനു കാരണമായേക്കാമെന്നു പുതിയ പഠനങ്ങള്‍. ടാല്‍ക്കം പൗഡറിന്റെ ഉപയോഗം മൂലം അണ്ഡാശയ കാന്സറുണ്ടാവാമെന്നു ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കാന്‍സര്‍ ഏജന്‍സി പുറത്തുവിട്ട പഠനറിപ്പോര്‍ട്ടിൽ പറയുന്നു. ഇതിനു മതിയായ തെളിവുകള്‍ ഉണ്ടെന്നും എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍നിന്ന് ഇക്കാര്യം സ്ഥിരീകരിച്ചെന്നും ഏജന്‍സി വ്യക്തമാക്കി. വിവിധ രാജ്യങ്ങളിൽ ഖനനം ചെയ്യപ്പെടുന്ന പ്രകൃതിദത്തമായ ഒരു ധാതുവാണ് ടാല്‍ക്ക്. യുഎസ്, ഫ്രാൻസ്, ഇറ്റലി, ആസ്ട്രിയ, ജപ്പാൻ എന്നിവിടങ്ങളിൾ ഗണ്യമായ തോതിൽ ടാൽക് നിക്ഷേപമുണ്ട്. സൗന്ദര്യവർധക ഉത്പന്നങ്ങളുടെ നിർമാണത്തിനു പുറമേ സിറാമിക് വ്യവസായത്തിലെ ഒരു സുപ്രധാന അസംസ്കൃത വസ്തു കൂടിയാണ് ടാൽക്. പെയിന്റ്, പേപ്പർ, റബർ എന്നീ വ്യവസായങ്ങളിലും ഈ ധാതു വ്യാപകമായി ഉപയോഗിക്കുന്നു.
Read Moreനേപ്പാളിൽ പ്രചണ്ഡ വീണു; ശർമ ഒലി പ്രധാനമന്ത്രിയാകും
കാഠ്മണ്ഡു: നേപ്പാളി പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ (പ്രചണ്ഡ) വിശ്വാസവോട്ടിൽ പരാജയപ്പെട്ടു.ഇന്നലെ പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ 69 പേർ മാത്രമാണ് അദ്ദേഹത്തെ പിന്തുണച്ചത്. 275 അംഗ പാർലമെന്റിൽ ഭൂരിപക്ഷത്തിന് 138 പേരുടെ പിന്തുണ വേണമായിരുന്നു. 2022 ഡിസംബർ 25ന് അധികാരമേറ്റ പ്രചണ്ഡ മുന്‍പ് നാലുവട്ടം വിശ്വാസവോട്ടിനെ അതിജീവിച്ചിരുന്നു. മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലി നേതൃത്വം നല്കുന്ന സിപിഎൻ-യുഎംഎൽ പ്രചണ്ഡയുടെ പാർട്ടിക്കുള്ള പിന്തുണ കഴിഞ്ഞയാഴ്ച പിൻവലിച്ചതാണ് ഇപ്പോഴത്തെ പരാജയത്തിനു കാരണം. ശർമ ഒലി നേപ്പാളി കോൺഗ്രസ് പാർട്ടിയുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്. അടുത്ത പ്രധാനമന്ത്രി ശർമ ഒലി ആയിരിക്കുമെന്ന് നേപ്പാളി കോൺഗ്രസ് പ്രസിഡന്റ് ഷേർ ബഹാദൂർ ദൂബേ വ്യക്തമാക്കി.
Read Moreഒരു ബട്ടൺ അമർത്തിയാൽ മരണം; ‘ദയാവധപ്പെട്ടി’ നിരോധിച്ച് സ്വിറ്റ്സർലൻഡ്
ദയാവധത്തിനായി നിർമിച്ച ഉപകരണം ആദ്യ ഉപയോഗത്തിനു മുൻപുതന്നെ സ്വിറ്റ്സർലൻഡിൽ നിരോധിച്ചു. സാർക്കോ എന്നു വിളിക്കപ്പെടുന്ന “ദയാവധപ്പെട്ടി’ക്കാണു നിരോധനം. ഒരു ബട്ടൺ അമർത്തിയാൽ ദയാവധത്തിനു വിധേയനാകുന്നയാളുടെ ജീവൻ നിമിഷങ്ങൾക്കകം ഇല്ലാതാകുന്ന രീതിയിലാണ് ഉപകരണത്തിന്റെ പ്രവർത്തനം. ബട്ടൺ അമർത്തുമ്പോൾ അറയിൽ നൈട്രജൻ നിറയുകയും ഓക്സിജൻ ലഭിക്കാതിരിക്കുകയും ചെയ്യും. അങ്ങനെയാണു മരണം സംഭവിക്കുക. സ്വിറ്റ്സർലൻഡിലെ ഷാഫ്ഹൗസെൻ കാന്റണിലെ പ്രോസിക്യൂട്ടർമാരാണ് “ദയാവധപ്പെട്ടി’യെക്കുറിച്ച് നിയമപരവും ധാർമികവുമായ ആശങ്കകൾ ഉന്നയിച്ചത്. ഉപകരണം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങളിലേക്കും അതിനുള്ളിൽ സംഭവിക്കുന്ന മരണത്തിന്റെ ആത്യന്തിക ഉത്തരവാദിത്തം ആർക്കാണെന്നുള്ളതിനെക്കുറിച്ചും പ്രോസിക്യൂട്ടർമാർ ആശങ്കകൾ ഉന്നയിച്ചു. ഇതോടൊപ്പം ഉപകരണം ദുരുപയോഗം ചെയ്യപ്പെടുകയോ തെറ്റായി പ്രവർത്തിക്കുകയോ ചെയ്യുമെന്ന ആശങ്കയും ഉയർത്തി. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു നിരോധനം. 2019 ലെ വെനീസ് ഡിസൈൻ ഫെസ്റ്റിവലിൽ “മരണത്തിന്റെ ഡോക്ടർ’ എന്നറിയപ്പെടുന്ന ഡോ. ഫിലിപ്പ് നിറ്റ്ഷ്കെ ആണ് ഉപകരണം അവതരിപ്പിച്ചത്. മരണവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടാണ് ഇത്…
Read More