കൊച്ചി: സംസ്ഥാന എക്സൈസ് വകുപ്പില്‍ എന്‍ഫോഴ്സ്മെന്റ്, അഡ്മിനിസ്ട്രേറ്റീവ് തലപ്പത്ത് ജൂനിയര്‍ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത് വകുപ്പിന്റെ കാര്യക്ഷമതയെ ബാധിക്കുന്നതായി ആക്ഷേപം.മുമ്പ് ഈ രണ്ട് തസ്തികകളിലും മുതിര്‍ന്ന ഉദ്യോഗസ്ഥരെയായിരുന്നു നിയമിച്ചിരുന്നത്. എക്സൈസ് എന്‍ഫോഴ്സ്മെന്റിന്റെ തലപ്പത്ത് ഐപിഎസ് ഉദ്യോഗസ്ഥരും അഡ്മിനിസ്ട്രേഷന്റെ ചുമതല വഹിച്ചിരുന്നത് സിവില്‍ സര്വീസുകാരുമായിരുന്നു. ഈ പതിവാണ് ഇപ്പോള്‍ തെറ്റിച്ചിരിക്കുന്നത്. എക്സൈസ് കമ്മീഷണറുടെ കീഴില്‍ രണ്ട് അഡീഷണല്‍ എക്സൈസ് കമ്മീഷണര്മാരാണുള്ളത്. അതില്‍ എന്‍ഫോഴ്സ്മെന്റിന്റെ ചുമതലയുള്ള അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ ഐപിഎസ് ഉദ്യോഗസ്ഥനും അഡ്മിനിസ്ട്രേഷന്റെ ചുമതലയുള്ള അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ സിവില്‍ സര്‍വീസില്‍ നിന്നുള്ളവരും ആയിരുന്നു. മുതിര്‍ന്ന ഐജിയായിരുന്നു ഈ സ്ഥാനത്ത് നേരത്ത് ഉണ്ടായിരുന്നത്. എന്നാല്‍ ക്രമേണ ഈ പോസ്റ്റ് ഐപിഎസുകാരല്ലാത്ത ഡിവൈഎസ്പി പ്രമോട്ടഡ് പോസ്റ്റായി മാറി. ബാറുകളുടെ അനുമതി അടക്കം എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ അഡ്മിനിസ്ട്രേഷനില്‍ നിന്നാണ്. ജൂനിയറായിട്ടുള്ള ഐഎഎസ് ഉദ്യോഗസ്ഥരായിരുന്നു ഈ പോസ്റ്റില്‍ ഉണ്ടായിരുന്നത്.…
Read MoreDay: July 15, 2024
28 വര്‍ഷമായി മുടങ്ങാത്ത സര്‍വീസ് നിർത്തി കെഎസ്ആർടിസി നിർത്തി; പ്രതിഷേധിച്ച് യാത്രക്കാർ
പാലാ: ഇരുപത്തിയെട്ടു വര്‍ഷമായി മുടങ്ങാതെ സര്‍വീസ് നടത്തിയിരുന്ന പാലാ-ചേര്‍പ്പുങ്കല്‍പള്ളി-ചെമ്പിളാവ്-പാദുവ-കിടങ്ങൂര്‍-കോട്ടയം കെഎസ്ആര്‍ടിസി ബസ് നിര്‍ത്തലാക്കിയതിനെതിരേ വ്യാപക പ്രതിഷേധം. പാലായില്‍നിന്നു രാവിലെ എട്ടിന് ആരംഭിച്ച് മുത്തോലി, മുത്തോലിക്കടവ്, ചേര്‍പ്പുങ്കല്‍പള്ളി, ചെമ്പിളാവ്, പാദുവ, കിടങ്ങൂര്‍ എന്‍ജിനീയറിംഗ് കോളജ്, കിടങ്ങൂര്‍ ക്ഷേത്രം, കിടങ്ങൂര്‍, ഏറ്റുമാനൂര്‍ വഴി കോട്ടയത്തിനു സര്‍വീസ് നടത്തിക്കൊണ്ടിരുന്ന ജനപ്രിയ ബസ് സര്‍വീസ് കഴിഞ്ഞ ഒന്‍പത് മാസമായി സര്‍വീസ് നടത്തുന്നില്ല. വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും തൊഴിലാളികളും നാട്ടുകാരും ആശ്രയിച്ചിരുന്ന ബസ് വൈകുന്നേരം കോട്ടയത്തുനിന്നു നാലിന് പുറപ്പെട്ട് ഇതേ റൂട്ടില്‍ പാലായില്‍ എത്തുന്ന രീതിയിലായിരുന്നു സമയക്രമം. യാത്രാസൗകര്യം കുറഞ്ഞ ഈ റൂട്ടില്‍ രാവിലെയും വൈകുന്നേരവും നിരവധി യാത്രക്കാര്‍ക്കു പ്രയോജനപ്പെടുന്നതായിരുന്നു സര്‍വീസ്. കഴിഞ്ഞ ശബരിമല സീസണ് ആരംഭിച്ചപ്പോള്‍ ബസുകളുടെ കുറവു പറഞ്ഞ് ഈ സര്‍വീസ് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍, ശബരിമല സീസണ് കഴിഞ്ഞ് അടുത്ത ശബരിമല സീസണ് ആരംഭിക്കാന്‍ മാസങ്ങള്‍മാത്രം ശേഷിക്കേ ഇനിയും സര്‍വീസ് പുനരാരംഭിക്കാന്‍ അധികൃതര്‍ക്കായിട്ടില്ല.…
Read Moreപട്ടികജാതി-വർഗ ഫണ്ട് തിരിമറി; സർക്കാരിനെതിരേ ശാഖതലങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് ചേരമർ ഹിന്ദു മഹാസഭ
ഏറ്റുമാനൂർ: രണ്ടു വർഷക്കാലമായി കേരളത്തിലെ പട്ടികജാതി-വർഗ വിദ്യാർഥികൾക്ക് പ്രഫഷണൽ കോഴ്സ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കാത്തതിൽ പ്രതിഷധിച്ച് 19ന് യൂണിയൻ, ശാഖാ തലങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് അഖില കേരള ചേരമർ ഹിന്ദു മഹാസഭ. ഇതേ ആവശ്യമുന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ നിരവധി സമരങ്ങൾ നടത്തിയിട്ടുണ്ട്. പട്ടിക വിഭാഗങ്ങളുടെ ഫണ്ട് തിരിമറി നടത്തി മന്ത്രിമാർക്ക് കാറുകൾ വാങ്ങാനും മറ്റ് ആവശ്യങ്ങൾക്കും വകമാറ്റി ചെലവാക്കിയത് പട്ടികവിഭാഗങ്ങളോടുള്ള അവഗണനയെന്ന് വടക്കൻ മേഖലാ സമ്മേളനം കുറ്റപ്പെടുത്തി. ഏറ്റുമാനൂർ സഹകരണ ബാങ്ക് ഹാളിൽ ചേർന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കല്ലറ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.കെ. അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് തങ്കച്ചൻ മ്യാലിൽ, സെക്രട്ടറി പി.ജി. അശോക് കുമാർ, ട്രഷറർ കെ. കുട്ടപ്പൻ, എക്സിക്യൂട്ടീവ് അംഗളായ ഒ.കെ. സാബു, രാജൻ നാല്പാത്തിമല എന്നിവർ പ്രസംഗിച്ചു. വടക്കൻ മേഖലയുടെ…
Read Moreമോഷണക്കുറ്റം ആരോപിച്ച് 12കാരനെ റെയിൽവേ ട്രാക്കിൽ കെട്ടിയിട്ടു മർദിച്ചു; ദൃശ്യങ്ങൾ പുറത്ത്
പട്ന: മോഷണക്കുറ്റം ആരോപിച്ച് 12കാരനെ സംഘം ചേർന്ന് റെയിൽവേ ട്രാക്കിൽ കെട്ടിയിട്ടു മർദ്ദിച്ചു. ബിഹാറിലെ ബഗുസാരിയിലാണു സംഭവം. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. റെയിൽവേ ട്രാക്കിൽ കെട്ടിയിട്ട കുട്ടിയെ ഒരാൾ വലിയ വടികൊണ്ട് അടിക്കുന്നതു കാണാം. കുട്ടി കടയിൽനിന്നു സാധനങ്ങൾ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മർദനം. തുടർന്ന് ഒരുകൂട്ടം ആളുകൾ ചേർന്നു കുട്ടിയെ പിടികൂടി റെയിൽവേ ട്രാക്കിൽ എത്തിച്ചു കെട്ടിയിട്ടു മർദിക്കുകയായിരുന്നു. കുട്ടിയെ പോലീസ് എത്തി രക്ഷിക്കുകയായിരുന്നു. കുട്ടി മോഷണം നടത്തിയിട്ടില്ലെന്നും ആളുകൾ സംഘംചേർന്നു കുട്ടിയെ കെട്ടിയിട്ടു മർദിക്കുകയായിരുന്നുവെന്നും കുട്ടിയുടെ പിതാവു പറഞ്ഞു.
Read Moreകടവന്ത്രയില്‍ അച്ഛനെയും മകനെയും മര്‍ദിച്ച കേസ്; സംഘത്തിലെ ഒരാള്‍ക്കൂടി അറസ്റ്റില്‍
കൊച്ചി: കടവന്ത്രയില്‍ അച്ഛനേയും മകനേയും മര്‍ദിച്ച അയല്‍വാസികളുടെ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. കടവന്ത്ര മട്ടമ്മല്‍ സ്വദേശി ഹരികുമാറി(30)നെയാണ് എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബന്ധുക്കളായ രണ്ടു പേരെ പിടികൂടുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 12 നായിരുന്നു സംഭവം. പരാതിക്കാരനായ റിട്ട. നേവി ഉദ്യോഗസ്ഥന് അഭിഷേക് ഘോഷ് റോയിയുടെ രണ്ടുമക്കള്‍ വളര്‍ത്തുനായയുമായി നടക്കാനിറങ്ങിയപ്പോള്‍ പ്രതികളിലൊരാളെ നോക്കി നായ കുരച്ചതിനെ തുടര്‍ന്ന് തര്‍ക്കം ഉണ്ടായി. മക്കള്‍ വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് അഭിഷേക് ഘോഷ് അയല്‍ക്കാരായ ഇവരോട് ഇക്കാര്യം ചോദിക്കാനെത്തിയപ്പോള്‍ ഹരികുമാറും മറ്റു രണ്ടു ബന്ധുക്കളും ചേര്‍ന്ന് പരാതിക്കാരനെയും മകനെയും മര്‍ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Read Moreപ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ 13 വര്‍ഷം ജയിലിലടച്ച സംഭവം; നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതിയില്‍
കൊച്ചി: കൊലക്കേസില്‍ പ്രതികളാക്കി പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെ 13 വര്‍ഷം ജയിലിലടച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതികളുടെ ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടതിനാല്‍ നഷ്ടപരിഹാരം വിധിക്കാവുന്നതാണെന്നാണ് കോടതി നിലപാട്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഭാഗം കേള്‍ക്കാനായിട്ടാണ് ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കുന്നത്. 2011ല്‍ ഇടുക്കി ദേവികുളം കുണ്ടല സാന്റോസ് കോളനിയില്‍ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി പളനിസ്വാമിയെയും അന്ന് 16ഉം 17ഉം വയസ് മാത്രം പ്രായമുണ്ടായിരുന്ന രണ്ട് ആണ്‍കുട്ടികളെയുമാണ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്. പരിശോധന നടത്താതെ ഇരുവര്‍ക്കും പ്രായത്തിന്റെ ആനുകൂല്യം നിഷേധിച്ച അന്വേഷണ ഉദ്യോഗസ്ഥരായ സിഐമാര്ക്കെതിരേ നടപടിയെടുക്കാനും ജസ്റ്റിസ് രാജ വിജയരാഘവന്, ജസ്റ്റിസ് ജി.ഗിരീഷ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
Read Moreപിഎസ്സി അംഗത്വത്തിനു കോഴ, പോലീസ് അന്വേഷണം വരും; വെട്ടിലാകും സിപിഎം നേതൃത്വം; പുറത്താക്കിയ നേതാവ് പരാതി നൽകും
കോഴിക്കോട്: പിഎസ് സി അംഗത്വ നിയമനതിന് സിപിഎം യുവനേതാവ് കോഴ വാങ്ങിയെന്ന ആരോപണം പുതിയ തലത്തിലേക്ക്. സംഭവത്തില്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെട്ട സിപിഎം ടൗണ്‍ എരിയാകമ്മറ്റി അംഗം പ്രമോദ് കോട്ടൂളി കോഴ ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട്പോലീസില് പരാതി നല്‍കും. ഇന്ന് ഉച്ചയ്ക്ക് കോഴിക്കോട് കമ്മീഷണര്‍ ഓഫീസില്‍ എത്തി പരാതി നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതു പാര്‍ട്ടിക്കു വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുക. പാര്‍ട്ടി ഒതുക്കി തീര്‍ത്ത പരാതി ഇനി പോലീസ് അന്വേഷിക്കുമ്പോള്‍ പ്രതിക്കൂട്ടിലാകുക പാര്‍ട്ടി നേതാക്കള്‍ തന്നെയാകുമെന്നാണ് വിവരം. പ്രമോദിനെതിരേ നടപടി വൈകിപ്പിച്ചത് ഇതുകൂടിമുന്നില് മുന്നില്‍ കണ്ടാണ്. എന്നാല്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും കടുത്ത സമ്മര്‍ദ്ദത്തെതുടര്‍ന്നാണ് ജില്ലാകമ്മിറ്റി നടപടിയെടുക്കാന്‍ നിര്‍ബന്ധിതനായത്. അതേസമയം കോഴ ആരോപണത്തില്‍ തന്നെ കുടുക്കുകയായിരുന്നുവെന്നു പ്രമോദ് പറയുന്ന ു. വിഷയത്തില്‍ പാര്‍ട്ടി തെറ്റിദ്ധരിപ്പിക്കപ്പെട്ടതായും മറ്റുള്ളവര്‍ക്കു വേണ്ടി താന്‍ രക്തസാക്ഷിയാവുകയാണെന്നുമാണ് പ്രമോദ് കോട്ടൂളി പറയുന്നത്. പാര്‍ട്ടിയില്‍ തന്നെ…
Read Moreകൊങ്കൺ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ: കേരളത്തിലേക്കുള്ള അഞ്ച് ട്രെയിനുകൾ വഴി തിരിച്ചുവിട്ടു
കൊല്ലം: കൊങ്കൺ പാതയിൽ രത്നഗിരി മേഖലയിലെ ദിവാൻ ഖവതി – വിൻഹരെ സെക്ഷനിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെത്തുടർന്ന് കേരളത്തിലേക്കുള്ള അഞ്ച് ട്രെയിനുകൾ വഴി തിരിച്ചു വിട്ടു. ഇന്നലെ വൈകുന്നേരമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മൂന്ന് മണിക്കൂറിനുള്ളിൽ ഗതാഗതം പുനഃസ്ഥാപിക്കുമെന്നായിരുന്നു അറിയിപ്പ്. പക്ഷേ ഇക്കാര്യത്തിൽ റെയിൽവേയുടെ ഔദ്യോഗിക അറിയിപ്പ് ഇതുവരെ വന്നിട്ടില്ല. ലോകമാന്യ തിലകിൽ നിന്ന് ഇന്നലെ പുറപ്പെട്ട തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്സ്പ്രസ് കല്യാൺ, ലോണാവാല, ഗുണ്ടക്കൽ, റെനിഗുണ്ട , ജോലാർപ്പേട്ട്, ‘പാലക്കാട്, ഷൊർണൂർ വഴിയാണ് എത്തുക. ഹസ്രത് നിസാമുദീൻ – തിരുവനന്തപുരം 12432 രാജധാനി എക്സ്പ്രസ് പൻവേൽ, ‘ലോണാവാല, ദൗണ്ട് ജംഗ്ഷൻ വഴിയാണ് തിരിച്ചു വിട്ടിട്ടുള്ളത്. ഈ വണ്ടി വാടി, ഗുണ്ടക്കൽ, റെനിഗുണ്ട , ജോലാർപേട്ട, പാലക്കാട്, ഷൊർണൂർ വഴി തിരുവനന്തപുരത്ത് എത്തും. 12618 ഹസ്രത്ത് നിസാമുദീൻ – എറണാകുളം എക്സ്പ്രസ് ഭുസാവൽ ജംഗ്ഷൻ വഴിയാണ് തിരിച്ച് വിട്ടിട്ടുള്ളത്. മൻമദ്…
Read Moreകരിമ്പ് വിളഞ്ഞുതുടങ്ങി, ഓണവിപണിയില്‍ ഇക്കുറിയും വള്ളിക്കോട് ശര്‍ക്കരയുടെ മധുരം.
പത്തനംതിട്ട: വള്ളിക്കോട്ടെ കരിമ്പു പാടങ്ങള്‍ പൂവിട്ടു. ഓണവിപണിയില്‍ ഇക്കുറിയും വള്ളിക്കോട് ശര്‍ക്കരയുടെ മധുരം. വിളവൊത്ത് പാകമായ കരിമ്പുകള്‍ വെട്ടിയെടുത്ത് ശര്‍ക്കര തയാറാക്കി കരുതല്‍ ശേഖരമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍. കഴിഞ്ഞ ഓണക്കാലത്ത് ലഭിച്ച മികച്ച വില്‍പ്പനയിലൂടെയാണ് വള്ളിക്കോട് ശര്‍ക്കര ജനപ്രിയ ബ്രാന്‍ഡായി മാറിയത്. വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും പിന്തുണയോടെയാണ് കൃഷി. നല്ല വരുമാനം ഉറപ്പായതോടെ ഇത്തവണ കൂടുതല്‍ കര്‍ഷകര്‍ കരിമ്പു കൃഷിയിലേക്ക് ഇറങ്ങിയിട്ടുണ്ട്.കഴിഞ്ഞ ഓണക്കാലത്ത് ആറായിരം കിലോ ശര്‍ക്കരയാണ് വിറ്റത്. ഇത്തവണ പതിനായിരം കിലോയാണ് ലക്ഷ്യമിടുന്നത്. പന്തളം കൃഷി ഫാമില്‍നിന്നുള്ള മാധുരി ഇനത്തില്‍പ്പെട്ട കരിമ്പ് തലക്കവും മറയൂര്‍ കരിമ്പ് ഉല്പാദക സംഘത്തില്‍നിന്നുള്ള സിഎ 86032 ഇനം തലക്കവുമാണ് കൃഷി ചെയ്തിരിക്കുന്നത്. കരിമ്പിന് പൂവിനക്കരെ മധ്യതിരുവിതാംകൂറില്‍ കരിമ്പ് കൃഷിക്ക് പ്രസിദ്ധമായിരുന്നു വള്ളിക്കോട്. “കരിമ്പിന് പൂവിനക്കരെ’ തുടങ്ങി കരിമ്പിന് തോട്ടങ്ങള്‍ കേന്ദ്രീകരിച്ചുള്ള പല സിനിമകളുടെയും ചിത്രീകരണവും വള്ളിക്കോട്ട് അക്കാലത്തു…
Read Moreവ്യത്യസ്തമായ കഥയും അവതരണവുമായെത്തുന്ന പുതിയ ആക്ഷൻ ചിത്രം; മാൻവേട്ട ചിത്രീകരണം തുടങ്ങുന്നു
മലയാളത്തിൽ വ്യത്യസ്തമായ കഥയും അവതരണവുമായെത്തുകയാണ് മാൻവേട്ട എന്ന ആക്ഷൻ ത്രില്ലർ ചിത്രം. ഡിഎസ് ക്രിയേഷൻസിനു വേണ്ടി അജീഷ് പൂവത്തൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ പൂജ കോട്ടയം വൈഎംസിഎ ഹാളിൽ നടന്നു. ജോസ് കെ. മാണി എം.പി ഭദ്രദീപം തെളിയിച്ചു. കോട്ടയം മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ മുഖ്യാതിഥി ആയിരുന്നു. കാമറ – ഫൈസൽ രമിഷ്, സംഗീതം – അജയ് രവി, പ്രൊജക്റ്റ് ഡിസൈനർ – ബിജു പെരുവ, കല – അനീഷ് പൂക്കളത്തൂർ, പ്രൊഡക്ഷൻ കൺട്രോളർ- പ്രജിത്ത് കുന്നംകുളം, അസോസിയേറ്റ് ഡയറക്ടർ – മുസ്തഫ കമാൽ, മാനേജർ – ഗോപി കോട്ട നാട്, മേക്കപ്പ് – പ്രഭീഷ് കാലിക്കട്ട്, കോസ്റ്റ്യൂം, ഹെയർ – സുനിത മഹേഷ്, ലൊക്കേഷൻ മാനേജർ -രമീഷ് കോട്ടൂർ, സ്റ്റിൽ – സോണി, വിതരണം -അനിഴം മൂവീസ്. പാഷാണം ഷാജി നായകനാകുന്ന ചിത്രത്തിൽ,…
Read More